Friday 8 March 2013

ജാതി നിര്‍ണ്ണയം

ഗുരുദേവന്‍ 
-------------------------
മനുഷ്യാണാം മനുഷ്യത്യം 
ജാതിര്‍ ഗോത്യം ഗവാം യഥാ 
ന ബ്രഹ്മണാദിര ൈസൃവം
ഹാ | തത്യം വേത്തി കോഅപി ന .
സാരം
-----------
പശുക്കള്‍ക്കു പശുത്യം എന്ന, പോലെയാണ്
മനുഷ്യര്‍ക്കു മനുഷ്യത്യവും.ഈ തത്വത്തിന്‍റെ
വെളിച്ചത്തില്‍ ബ്രാഹ്മണര്‍ തുടങ്ങിയ ആവാന്തര
വിഭാഗങ്ങള്‍ ഇല്ല തന്നെ .പക്ഷേ ഈ പരമസത്യം
ആരും അറിയുന്നില്ലല്ലോ ..?
------------------------------------------------------
സാമൂഹിക രംഗത്ത് പാരമ്പര്യമായി നിലനില്‍ക്കുന്ന
ജാതിവ്യവസ്ഥയപ്പറ്റിയുള്ള ആശയം രൂപപ്പെട്ടത് സം-
സ്കൃതത്തിലാണ്. ഗുരുദേവന്‍ സംസ്കൃതത്തില്‍ ജാതി
നിര്‍ണ്ണയം ശ്ലോകം രചിച്ചതെന്നു തോന്നുന്നു .ചാതുര്‍
വര്‍ണ്യത്തിന്‍റെ മിഥ്യാസന്തതിയാണ് ജാതി വ്യവസ്ഥ .

പക്ഷെ ഇതു തരത്തിലുള്ള അനാചാരം നിലനിന്നാലും
മനുഷ്യ വര്‍ഗം ഒന്നാണെന്ന സത്യം വെളിവാക്കുന്നു .
ഈ സത്യം അറിഞ്ഞു കൊണ്ടായിരിക്കണം നമുടെ
പ്രവര്‍ത്തങ്ങള്‍ സമുഹത്തിലുണ്ടാകേണ്ടത് ....?

ജാതി വ്യവസ്ഥ തകര്‍ക്കാനായിരിക്കണം നാം പ്രവ-
ര്‍ത്തിക്കേണ്ടത്.ജാതി പറയാനാകരുത് ? നമ്മള്‍
പഴയ ഭ്രാന്തായലത്തിലേക്കു വീണ്ടും കൊണ്ട് പോകരുത് .
അതിനാകട്ടെ നാമോരോരത്തരുടെയും പ്രവര്‍ത്തനം .

1 comments:

സത്യം ,,,, പക്ഷെ ആരും ഇത് പാലിക്കപ്പെടുന്നില്ല , സ്രീനാരായനീയര്‍ എന്ന് പറയുന്നവര്‍ പോലും :(

Post a Comment