Friday, 8 March 2013

നമുക്കു ജാതിയില്ല

ശ്രീ നാരായണ ഗുരുദേവന്‍ 

ഗുരുവിന്‍റെ ജാതി എന്താണെന്ന ചോദ്യത്തിനു 
ഗുരുദേവന്‍ നല്‍കിയ ഉത്തരം ,
" നാം ഒരു ജാതിയില്‍ ജനിച്ചുവെന്നതു നേരാണു !
എന്നാല്‍ ഏവരും ആരാധിക്കുന്ന പരാശര മ -
ഹര്‍ഷി ജനിച്ചതു പറയക്കുടിലിലും ,ഹൈന്ദവ
തത്വചിന്ത ഉള്‍കൊള്ളുന്ന വേദത്തെ പകുത്ത (വി -
ഭജിച്ച ) വേദവ്യാസന്‍ ജനിച്ചതു മുക്കുവക്കുടി -
ലിലുമായിരുന്നില്ലെ ?
ജാതിയുടെ പേരില്‍ അവര്‍ക്ക് എന്തെങ്കിലും
ഭ്രഷ്ടു കല്പ്പിക്കുന്നുണ്ടോ ?
ഇല്ല സ്വാമി "
ഗുരുദേവന്‍ " നാം ജാതി ഭേദം വിട്ടിട്ടു ഇപ്പോള്‍
ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു ."
എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ (ഈഴവര്‍ -
തുടങ്ങിയ സമുദായക്കാര്‍ ഗുരുദേവനെ അവ -
രുടെ ജാതിയില്‍ കെട്ടിയിടാന്‍ തുടങ്ങിയപ്പോള്‍ ,
ഇന്നും ,അത് തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു ! )
നമ്മേ അവരുടെ വര്‍ഗ്ഗത്തില്‍ പെട്ടതായി കരു -
തിപ്പോരുന്നു .അക്കാരണത്താല്‍ പലര്‍ക്കും ന -
മ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണക്കിട
വന്നിട്ടുണ്ടെന്നും നാം അറിയുന്നു .........."
നാം ...ഒരു ..,പ്രത്യേക ...ജാതിലോ ,..മതത്തിലോ ,,..
ഉള്‍പ്പെടുന്നില്ല !ഈ വസ്തുത പൊതു ജനങ്ങളുടെ
അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു "
എന്നു ഗുരുദേവന്‍ പ്രസിദ്ധപ്പെടുത്തുകയുണ്ടായി
(ഒരിക്കല്‍ ഗുരു ഉദ്ദേശിച്ച ഏകലോകം വരുമോ ???)
" ഒരു നീതി ,ഒറ്റ ജനത ,ഒരോറ്റ ജനത " ലോകം !!!
ജാതിയില്ലാത്ത ഒരു സമുഹമായിരുന്നു ഗുരുദേവന്‍
ആഗ്രഹിച്ചതു (സങ്കല്‍പ്പത്തില്‍ )!!!

0 comments:

Post a Comment