Friday, 8 March 2013

എന്താണ് മനസ്സ് ?


സങ്കല്‍പ്പവും മനസ്സും ഒന്ന് തന്നെ .സര്‍വ ശ ക്തിമത്തായ അഖണ്ഡ ബോധവസ്തുവില്‍ വെള്ളത്തില്‍ പത പോലെ അവിദ്യാ ശക്തി പൊന്തിക്കുന്ന സങ്കല്‍പ്പമാണ് മനസ്സ്. അപാരമായ ബോധസമുദ്രത്തില്‍ പൊന്തുന്ന സ്വയംഭൂവാണിതു. സങ്കല്‌പ്പമെന്ന പ്രകട രൂപം കണ്ടിട്ടൂഹിക്കപ്പെടുന്നതാണ് അവിദ്യാശക്തി. .ശുദ്ധ ശക്തി ഒരിടത്തും പ്രത്യക്ഷവിഷയമാവുകയില്ല. സത്യത്തിനും അസത്യത്തിനും ഇടയ്ക്കു നിരവധി രൂപദൃശ്യങ്ങളെ സൃഷ്ടിച്ചു കൊണ്ട് ഈ മനസ്സ് ഓടി നടക്കുന്നു. അതുകൊണ്ടാണ് ഇതൊരു ഇന്ദ്രജാലമായി കാണപ്പെടുന്നത്.പരമകാരണത്തില്‍ നിന്നും ആദ്യമായി പ്രകടമാകുന്ന മനസ്സ് സ്വയം സങ്കല്‍പ്പിച്ചു പെരുകി ജഡത്തിനെ സൃഷ്ടിച്ചു സുഖദുഖങ്ങളെ അനുഭവിക്കുന്നു.

വാസിഷ്ടത്തില്‍ വസിഷ്ഠന്‍ രാമനോട് പറയുന്നത് മനസ്സാണ് ജഗത്തിന്ടെ സൃഷ്ടികര്‍ത്താവ്‌ ..പരമപുരുഷനില്‍ കൊണ്ടെത്തിക്കുന്നതും മനസ്സ് തന്നെ. ലോകത്തില്‍ മനസ്സ് ചെയ്തതാണ് ചെയ്തത്. ശരീരം ചെയ്തത് ചെയ്തതല്ല . എപ്പോഴും ചലിച്ചു കൊണ്ടിരിക്കുന്നതാണ് മനസ്സ്. അഗ്നിക്ക് ചൂടു എന്ന പോലെ ചഞ്ചലത്വം മനോധര്‍മമാണ് . മനസ്സ് ചലിക്കാതെ ആവുന്നതാണ് അഖണ്ഡബോധസ്ഥിതി അഥവാ മോക്ഷം. .മനസ്സിന്ടെ ചലനമാണ് അവിദ്യ. ഈ മനസ്സിന് എന്തെങ്കിലും പ്രകടമായ രൂപമുണ്ടെങ്കില്‍ അതാണ് സങ്കല്പം.
സങ്കല്പവും മനസ്സും ഒരിക്കലും ഭിന്നമല്ല. അവിദ്യ,സംസാരം,ചിത്തം ,ബന്ധം ,തമസ്സ് എന്നൊക്കെ പറയുന്നത് മനസ്സിനെ തന്നെയാണ്. ജഡ സങ്കല്‍പ്പങ്ങളെ വളര്‍ത്തി ജഡദൃശ്യങ്ങളെ പിന്തുടര്‍ന്ന് ജാഡ്യം വളര്‍ത്തിയാല്‍ മനസ്സിന് ജഡത്വം വന്നുചേരും.തുടര്‍ന്നുള്ള ജഡാനുസന്ധാനമാണി ജഡത്വം ഉണ്ടാക്കുന്നത്. ബോധാസ്വരൂപം അനുസന്ധാനം ചെയ്തു നിരന്തരം ബോധാഭാവന വളര്‍ത്തിയാല്‍ മനസ്സ് ബോധസ്വരൂപം കൈകൊള്ളും. തുടര്‍ന്നുള്ള ബോധാനുസന്‌ഡാനാമാണ് അതുളവാകുന്നത്. വിരക്തി വന്നാല്‍ മനസ്സ് സ്വയം നശിച്ചു പൂര്‍ണത പ്രാപിക്കും. ആശ അധികമായാല്‍ ശരത്കാല സരിത്ത് പോലെ നിറമില്ലാതെ അസംതൃപ്തമായ്‌ ഉഴലും. മനസ്സിന്ടെ ഈ അത്ഭുത പ്രവാഹങ്ങലെല്ലാം പരീക്ഷിച്ചനുഭവിച്ച ശേഷമാണ് ഗുരുദേവന്‍ " ഇന്ദ്രജാലമിവാത്ഭുതം" എന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Posted in Facebook .... by  Subha Kumari Thulasidharan

0 comments:

Post a Comment