Wednesday, 6 March 2013

ഒരു വിളംബരം

അദ്വൈതശ്രമം 
ആലുവ 
1091 ഇടവം 15

" നാം ജാതി മത ഭേദം വിട്ടിട്ടു ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വര്ഗ ക്കാര്‍ നമ്മെ അവരുടെ വര്ഗ്ഗത്തില്‍ പെട്ടതായി വിചാരിച്ചും,പ്രവര്ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്ക്കും നമ്മുടെ വാസ്തവത്തിന് വിരുദ്ധമായ ധാരണയ്ക്ക് ഇട വന്നിട്ടുണ്ടെന്നും അറിയുന്നു

നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യ വര്ഗത്തില്‍ നിന്നും മേല്‍ പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്ഗാമി ആയി വരത്തക്കവിധം ആലുവ അദ്വൈത ആശ്രമത്തില്‍ ശിഷ്യ സംഘത്തില്‍ ചേര്ത്തി ട്ടുള്ളൂ എന്നും മേലും ചേര്ക്കു കയുള്ളൂ എന്നും വ്യവസ്ഥപെടുതിയിരിക്കുന്നതുമാകുന്നു

ഈ വസ്തുത പൊതു ജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു ".

എന്ന്
നാരായണ ഗുരു

( ഗുരുദേവന്‍ ഹിന്ദു സന്യാസി ആണെന്ന് പ്രസ്ഥാവനകള്‍ ഇറക്കുന്ന ധര്മ് സംഘത്തില്‍ ഉള്പെട്ട സന്യാസികള്ക്കു സമര്പ്പി ക്കുന്നു. സൈബര്‍ ലോകത്ത് പ്രസ്തുത ദൌത്യവുമായി കാഹളം മുഴക്കുന്ന സുഹൃത്തുക്കളും ഇത് വായിക്കാന്‍ അഭ്യര്ത്ഥിക്കുന്നു)

കടപ്പാട് :വിവേകോദയം 1978 മാര്ച്ച് ‌

0 comments:

Post a Comment