Saturday, 30 August 2014
സ്വധര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കാതെ ആത്മാന്വേഷണത്തിന് ഇറങ്ങരുത് എന്ന് ഇതിലും ലളിതമായി മറ്റൊരാളും പറഞ്ഞിട്ടില്ല.
സ്വധര്‍മ്മാനുഷ്ട്ടാനം എന്നുള്ളതിന് പല തലങ്ങളുണ്ട്,
എന്താണ് ധര്‍മ്മം എന്ന് ചോദിച്ചാല്‍, മൂല്യങ്ങളൊക്കെ ധര്‍മ്മത്തില്‍ പെടും. എല്ലാ വിഷിഷ്ട്ട മൂല്യങ്ങളും ധര്‍മ്മത്തിന്റെ പട്ടികയില്‍ പെടും. സത്യം പറയുക എന്നത് ധര്‍മ്മമാണ്, നമ്മുടെ കര്‍മ്മം ചെയ്യുക എന്നുള്ളത് ധര്‍മ്മമാണ്, അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോരോ ധര്‍മ്മങ്ങളുണ്ട്. എന്നില്‍ പുത്രന്‍ എന്ന ധര്‍മ്മമുണ്ട്,ഭര്‍ത്താവ് എന്നാ ധര്‍മ്മമുണ്ട്, അച്ഛനെന്ന ധര്‍മ്മമുണ്ട്, സുഹൃത്തിന്‍റെ ധര്‍മ്മമുണ്ട്, സഹോദരന്റെ ധര്‍മ്മമുണ്ട്, അങ്ങനെ പലേ ധര്‍മ്മങ്ങളും നമ്മിലുണ്ട്. ഭാര്യയോടുള്ള ധര്‍മ്മം, അതില്‍ ഞാന്‍ എന്തൊക്കെ കാര്യങ്ങളില്‍ ഇടപെടണം, എവിടെയൊക്കെയാണ് എന്‍റെ സാന്നിധ്യം ആവശ്യമായുള്ളത്, ഇതൊക്കെ ഞാന്‍ ശരിക്കും നിറവേറ്റുന്നുണ്ടോ?, സഹധര്‍മ്മിണി എന്ന് പറഞ്ഞാല്‍ ധര്‍മ്മത്തില്‍ തന്നോട് ഒപ്പം,കൂടെ ഉണ്ടായിരിക്കേണ്ടവള്‍. ധര്‍മ്മത്തില്‍ ചരിക്കാന്‍ പ്രേരിപ്പിക്കുന്നവള്‍. അപ്പൊ ഇവിടെ സ്വധര്‍മ്മം എന്ന് പറയുമ്പോള്‍ ഇതൊക്കെ അതില്‍ പെടും. ഇതിനോടൊക്കെ നീതിപുലര്‍ത്താതെ ഈ ആത്മാന്വേഷണത്തിനു ഇറങ്ങിയാല്‍ നടക്കില്ലാ.. കാരണം അവിടെ സങ്കര്‍ഷങ്ങള്‍ ഉണ്ട്, ഉധാഹരണത്തിനു നിങ്ങളിപ്പോ വീട്ടില്‍ ബഹളമുണ്ടാക്കിയിട്ടാണ് ഒരു മീറ്റിംഗ് അല്ലെങ്കില്‍ ക്ലാസ്സിലെക്കോ പോകുന്നതെങ്കില്‍ നിങ്ങളുടെ മനസ്സില്‍ സദാ സമയവും വീട്ടിലെ ചിന്ത തന്നെയായിരിക്കും.അവിടെ സങ്കര്‍ഷം ഉണ്ടാകും. അതുകൊണ്ട് സ്വധര്‍മ്മനുഷ്ടാനം എല്ലാം വിധിയാം വണ്ണം ചെയ്ത് തീര്‍ത്താലെ ഈ സങ്കര്‍ഷത്തില്‍ നിന്ന് ഒഴിവാകാന്‍ സാധിക്കൂ.
നമ്മുടെ ഭക്തി, ഈശ്വരനോടുള്ള പ്രേമേം മറ്റൊരാളെ കാണിക്കാനുള്ളതേ അല്ല. ഇതാദ്യം മനസ്സിലാകണം. നമ്മള്‍ പലരും പലരെയും ആദ്യമായി കാണുമ്പോ ഒന്ന് നോക്കും, ഇയാള്‍ എങ്ങനെയാ ഭക്തനാണോ, നെറ്റിയില്‍ ഒരു കുറിയൊക്കെ കണ്ടാല്‍ ഒരു സമാധാനം. പക്ഷെ ചിലര് പറയും കാട്ടുകള്ളനാണ് എന്ന്, അയാളുടെ കുറിയില്‍ വീഴണ്ട എന്ന്. കുറിയൊക്കെ ഉണ്ട് പക്ഷെ ആള്‍ ഭയങ്കര വില്ലനാ.. അതുകൊണ്ട് ബാഹ്യമായ ലക്ഷണങ്ങള്‍ ഒന്നും തന്നെ നമ്മുടെ ഈശ്വരനുമായുള്ള നമ്മുടെ ഇടപാടിനെ കാണിക്കാന്‍ വേണ്ടി ആകരുത് എന്ന് ഗുരു പറഞ്ഞു തരുന്നു.
ഓഫീസില്‍ പോയാല്‍, അവിടെ ഇടക്ക് ഗീതയോ സഹസ്രനാമമോ വായിക്കലല്ല ഭക്തി, ഓഫീസില്‍ വച്ച് ഗീത വായിച്ചാലും നോവല്‍ വായിച്ചാലും ഒരുപോലെയാണ്. ഓഫീസിലെ ധര്‍മ്മം ജോലികള്‍ ചെയ്യുക എന്നാണു, ഗീതാമാതാവ് തന്നെ പറയുന്നത് അതാണ്, കര്‍മ്മം ചെയ്യുന്നതിന്‍റെ ഇടയില്‍ ഗീത വായിക്കാനല്ല. അവിടെ നമ്മുടെ സ്വന്തം കര്‍മ്മം ശ്രദ്ധയോടെ ചെയ്യുന്നതിലാണ് യഥാര്‍ത്ഥ ഭക്തി. വിവേകാനന്ദ സ്വാമികള്‍ ഗീത വലിച്ചെറിയാന്‍ പറഞ്ഞതിന്‍റെ പിന്നിലുള്ള താത്പര്യവും ഇത്താണ്. ഫുട്ബാള്‍ കളിക്കേണ്ട ആളുകള്‍ ഗീത എടുത്താല്‍ അവിടെ സ്വധര്‍മ്മം അല്ല നടക്കുന്നത്. ഗീതയെ അത്രക്കും മനസ്സിലാക്കിയ സ്വാമിക്ക് അങ്ങനെ പറയാനുണ്ടായ സാഹചര്യം അതായിരുന്നു. സ്വധര്‍മ്മങ്ങള്‍ അനുഷ്ട്ടിക്കാതെ ആത്മാന്വേഷണത്തിന് ഇറങ്ങരുത് എന്ന് ഇതിലും ലളിതമായി മറ്റൊരാളും പറഞ്ഞിട്ടില്ല.
Source : Sanaathanam. the Undestroyable.
0 comments:
Post a Comment