Sunday 31 August 2014

ചേരരാജവംശവും ചേകവന്മാരും തമ്മിലുള്ള ബന്ധം സൂചിപ്പിയ്ക്കുന്ന ഒരു വായ്മൊഴി




പുത്തൂരം വീട്ടിലേ കാരണോന്മാര്‍
എഴുപത്തു നാട്ടീന്നു വന്നോരാണേ
ചേരാന്‍പെരുമാളു തമ്പുരാനും
ഓലയെഴുതിയയച്ചിതല്ലോ
എഴുവത്തി രാജാവിന്നു കത്തുകിട്ടി
അപ്പോള്‍ പറയുന്നു രാജാവല്ലോ
ഇവിടെന്നേഴുപേരെ അയക്കവേണം
മലയാളപ്പെരുമാളുടെ കല്‍പ്പനയായ്

കുലവിരുതൊത്തൊരു ചേകവരും
മലയാളത്തേക്കന്നു യാത്രയായി

ചേരാന്‍ പെരുമാളേ തമ്പുരാന്റെ
തിരുമുന്‍പില്‍ ചെന്നു തൊഴുതുണര്‍ത്തി
ചേരാന്‍ പെരുമാളു തമ്പുരാനും
ചേകോന്‍ പദവിയും നല്‍കീട്ടുണ്ട്
പട്ടും തീട്ടൂരവും നല്‍കീട്ടുണ്ട്
പുത്തൂരം വീടും കളരീം തന്നു
അട്ടിപ്പേറായി എഴുതിത്തന്നു

0 comments:

Post a Comment