
അരുണേ, ഞാൻ അത് നിഷേധിയ്ക്കുന്നില്ല. 2 ആം നൂറ്റാന്റിൽ ജീവിച്ചിരുന്ന ചെങ്കുട്ടുവൻ ക്ഷേത്രം നിർമ്മിച്ചു എന്നേ ഞാൻ പറഞ്ഞുള്ളൂ. അതിനു മുമ്പ് തന്നെ ചേകവന്മാരുടെ ഇടയിൽ കണ്ണകിയുടെ കഥ വായ്മൊഴിയായി പ്രചരിച്ചിരുന്നു. കണ്ണകിയുടെ മരണശേഷം ഒരു കുടിയിരുത്തൽ നടന്നിരിയ്ക്കാം. എന്നാൽ ചേരൻ ചെങ്കുട്ടവൻ ക്ഷേത്രം നിർമ്മിച്ച് ശ്രീലങ്കയിൽ നിന്നെത്തിയ ബുദ്ധഭിക്ഷുക്കളുടെയും, രാജാവിൻറ്റേയും സാന്നിദ്ധ്യത്തിൽ ചേകവന്മാർക്ക് നൽകിയത് നമ്മുടെ കുലദേവതയായ പത്തിനീ ദേവിയ്ക്ക് ആയിരുന്നു. കണ്ണകിയെ കുടിയിരുത്തിയത് കൂടെ ഉണ്ടായിരുന്ന ആ ശിവക്ഷേത്രത്തിൽ ആയിരിയ്ക്കാം. ഇളങ്കോ അടികൾ 6 ആം നൂറ്റാണ്ടിൽ ചിലപ്പതികാരം എഴുതുമ്പോൾ ചേരസാമ്രാജ്യത്തിനു ക്ഷയം വന്ന് തുടങ്ങിയിരുന്നു. അയാൾ കണ്ണകീ ചരിതവും കൊടുങ്ങല്ലൂർ ക്ഷേത്രവും കൂട്ടിച്ചേർക്കുകയും താൻ ഇളയരാജാവാണ് ( അതായത് 2 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചെങ്കുട്ടവൻറ്റെ അനുജൻ 6 ആം നൂറ്റാണ്ടിൽ!) എന്ന് എഴുതിപ്പിടിപ്പിയ്ക്കുകയും ചെയ്യുക വഴി പാണ്ഡ്യ - ചോള ദേശങ്ങളിൽ കൂടി കണ്ണകി കൊടുങ്ങല്ലൂരമ്മയായി എന്നതാണു വസ്തുത. ഞാൻ കണ്ണകി എന്ന് പറയുന്നില്ല, പത്തിനീ ദേവി എന്നേ എല്ലായ്പ്പോഴും പറഞ്ഞിട്ടുള്ളൂ. ചേകവന്മാർക്ക് കളരിപരമ്പരദൈവം കുലദേവത അത് പത്തിനീ ദേവി തന്നെ!സങ്കൽപ്പത്തിൽ ചണ്ഡാമുണ്ഡന്മാരെ വധിച്ച സാക്ഷാൽ ദുർഗ്ഗ, ചാമുണ്ഡി, അതാണു യോദ്ധാക്കളായ വീരന്മാരുടെ കുലദേവത,(കണ്ണകിയല്ല), സൂക്ഷ്മത്തിൽ പർബ്രഹ്മത്തിൽ നിന്നും പുറപ്പെട്ട്, അപരബ്രഹ്മത്തിലൂടെ സഞ്ചരിച്ച്, ആത്മനിലൂടെ കടന്ന്, പരബ്രഹ്മത്തിൽ മടങ്ങിയെത്തുന്ന ശക്തി, ദേവി, മഹാമായ ആണു ശാക്തേയരായ നമുക്ക് കുലദേവത.
0 comments:
Post a Comment