Sunday 31 August 2014

ഈഴവര്‍ എന്ന പേര് ഒരു പ്രത്യക ജാതിയേയോ മതത്തെയോ സുചിപ്പിക്കുന്നതല്ല. നാരായണഗുരു


ഈഴവര്‍ എന്ന പേര് ഒരു പ്രത്യക ജാതിയേയോ മതത്തെയോ സുചിപ്പിക്കുന്നതല്ല  എന്ന് നാരായണഗുരു 1102 മകരം 17 അം  തിയതി (1927 ജനുവരി ) ശിവഗിരിയില്‍ ചേര്‍ന്ന ഒരു മഹാ യോഗത്തില്‍ വായിക്കുന്നതിനായി  ഗുരു   ടി കെ മധവാന്റെ കയ്യില്‍ എഴുതി നല്‍കിയ സംഘടന നിര്‍ദേശ പത്രികയില്‍ വെക്തമായി രേഖ്പെടുതിയിരിക്കുന്നു  അതിനാല്‍ ഈ യോഗത്തില്‍ ധാരാളം ആളുകള്‍ ചേരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു  എന്നും ഗുരു തുടരുന്നു.ഈ സന്നെഷം എസ് എന്‍ ഡി പി യോഗത്തിന് കുടുതല്‍ കരുത്തു നല്‍കിയെഗിലും യോഗ പ്രവര്‍ത്തകര്‍ തനി ഈഴവ ജാതി  എന്ന കാഴ്ചപ്പാടില്‍ തന്നെയാണ് മുന്നോട്ടു പോയത്. ഇതിനു ശേഷം 1102 മേടമസ്സം പള്ളതുരുതിയില്‍ നടന്ന യോഗത്തില്‍ വച്ച് ഗുരു ഇതിനെതിരെ തുറന്നടിച്ചു .ഗുരു പറഞ്ഞത് ഇഗ്നെയാണ് :"സമുധയത്തെ കുറിച്ചും മതപരിഷ്ക്കാരത്തെ പറ്റിയും നിങള്‍ ഗൌരവമായി ചില ആലോചനകള്‍ നടത്തുന്നതായി ആറിയുന്നു, നല്ലത് തന്നെ. എന്നാല്‍ സംഘടന ഒരു പ്രത്യക വര്‍ഗകരെ മാത്രം ചേര്‍ത്ത് ഒരു സമുധയാതെ സൃഷ്ട്ടിക്കുവാനാകരുത് നമ്മുടെ സമുദായ സംഘടന എല്ലാ മനുഷ്യരെയും ഒന്നായി  ചെര്‍ക്കുന്നതിനയിരിക്കണം ...." ഇങനെ തുടരുന്നു ഈ പത്രിക.
  വസ്തുത ഇതായിരിക്കെ  നാട്ടില്‍ പറഞ്ഞു നടക്കുന്നത് ഗുരുവിനെ ഈഴവ ദേവനായാണ് .ചരിത്രം മാപ്പു നല്‍കാത്ത പ്രചാര വേലയാണിത് .കടുത്ത ഗുരു നിന്നയും..യഥാര്‍ത്ഥ,ഗുരുദര്‍ശനം ഉള്‍ക്കൊല്ലുന്നവര്‍ പ്രതികരിക്കുക....

http://ezhavahistory.blogspot.in/?view=classic

0 comments:

Post a Comment