Saturday, 30 August 2014
ഗുരുദേവനും അഹിംസയും...!
ഗുരുദേവന്‍: “ക്ഷേത്രത്തില്‍ ഹിംസ പാടില്ല. അതു പാപമാണ്“
ഭക്തന്‍: “ഹിംസ നിര്‍ത്തുന്നതില്‍ ഞങ്ങള്‍ക്ക് വിരോധമില്ല“
ഗുരുദേവന്‍: “പിന്നെ ആര്‍ക്കാണ് വിരോധം?“
ഭക്തര്‍: “ക്ഷേത്ര ഭാരവാഹികള്‍ക്ക്; അവര്‍ എത്ര പറഞ്ഞാലും സമ്മതിയ്ക്കുന്നില്ല“
ഗുരുദേവന്‍: ക്ഷേത്ര“ഭാരവാഹികള്‍ക്ക്“ സമ്മതവും വിസമ്മതവും ഉണ്ടാകില്ല. അവര്‍ തൂണുകളല്ലേ..? നിങ്ങള്‍ കോഴിയേയും മറ്റും കൊടുക്കാതിരുന്നാല്‍ മതി.
ഭക്തന്‍: “കോഴിയ്ക്കു പകരം എന്ത് ബലികഴിച്ചാല്‍ കൊള്ളാമെന്നറിഞ്ഞ് കൂടാ; ഉത്തമപൂജയ്ക്ക് കുമ്പളങ്ങയാണ് ഉപയോഗിയ്ക്കാറ്. അതു മതിയാവുമെന്ന് തോന്നുന്നു.“
ഗുരുദേവന്‍: വേണ്ടാ...“കോഴിവെട്ടുന്നവന്റെ മകനെ കൊടുത്താലെന്താണ്...? ബൈബിളില്‍ അങ്ങിനെയൊരു കഥയുണ്ട്..! ഒരു തരത്തിലുള്ള ബലിയും ആവശ്യമില്ല എന്നാണു നമ്മുടെ പക്ഷം. ഭക്തിപൂര്‍വ്വമുള്ള പ്രാര്‍ത്ഥനയാണ് ഏറ്റവും ഉത്തമമായ പൂജ.
0 comments:
Post a Comment