3) ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും ആകാതെ മനുഷ്യന്‍ ആകുവാന്‍, മനുഷ്യത്വം ഉള്ളവന്‍ ആകുവാന്‍ ഉത്ബോധിപ്പിച്ചു.
4) പ്രിയപ്പെട്ട തീര്‍ഥാടന-സന്യാസ വസ്ത്രമായി മഞ്ഞവസ്ത്രം പ്രോത്സാഹിപ്പിച്ചു.
5) കാഷായവും രുദ്രാക്ഷവും ആണ് സന്യാസം എന്നിങ്ങനെയുള്ള പരമ്പരാഗത രീതികളെ പാടെ നിരാകരിച്ചു.
6) അഹിംസയാണ് പരമമായ ധര്‍മ്മം എന്ന് അരുളി ചെയ്തു
7) ശത്രു നിഗ്രഹത്തിനായി ആയുധം കയ്യില്‍ ഏന്തുന്ന പരമ്പരാഗത "അവതാര" ശൈലികളില്‍ നിന്നും വേറിട്ടു അഹിംസയിലൂടെ സമ്പൂര്‍ണ്ണ വിജയം കൈവരിച്ചു.
8) നിര്‍വ്വാണമാണ് ആത്യന്തികമായ ലക്‌ഷ്യം എന്ന് അരുളി ചെയ്തു
9) ജ്യോതിഷം മുതലായ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പാടെ അവഗണിച്ചു, അറിവിന് പ്രാധാന്യം കല്‍പ്പിച്ചു.
10) പരമാത്മ തത്വം സ്വയം അന്വേഷിച്ചറിഞ്ഞു, അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും, അശരണരെ സേവിക്കുവാനും ജീവിതം കഴിച്ചു കൂട്ടി.
11) ആത്മസാക്ഷാത്കാരം നേടിയതിനു ശേഷവും ഏതെങ്കിലും ഗുഹയിലോ ആശ്രമത്തിലോ ജീവിതം കഴിച്ചു കൂട്ടാതെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ദുഖങ്ങളെ ദൂരീകരിക്കാന്‍ സ്വയം പ്രയത്നിച്ചു.
12) ആയുധവും അഹംകാരവുമല്ല ; അഹിംസയും അറിവുമാണ് വിജയത്തിലേക്കും മോക്ഷത്തിലെക്കും ഉള്ള മാര്‍ഗ്ഗം എന്ന് സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവരെ പഠിപ്പിച്ചു.
13) പ്രാണിഹിംസയും മാംസഭക്ഷണവും ഉപേക്ഷിക്കുവാന്‍ അരുളി ചെയ്തു
14) മദ്യം വിഷമാണ് എന്നും അത് ഉപയോഗിക്കരുത് എന്നും ഉപദേശിച്ചു.
15) ജന്തുബലി മുതലായ ഹീനമായ ആരാധനാ സമ്പ്രദായങ്ങളെ അതി ശക്തമായി വിമര്‍ശിച്ചു.
16) വാക്ശുദ്ധി, മന:ശുദ്ധി, ഇന്ദ്രിയശുദ്ധി, ശരീരശുദ്ധി, ഗൃഹശുദ്ധി എന്നിങ്ങനെ പഞ്ചശുദ്ധി ആചരിക്കുവാന്‍ ഉപദേശിച്ചു.
17) അഹിംസ, സത്യം, അസ്തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം എന്നിങ്ങനെ പഞ്ചധര്‍മ്മം അനുഷ്ടിക്കുവാന്‍ ഉപദേശിച്ചു.
18) ധ്യാനവും മനനവും മോക്ഷത്തിനുള്ള ഏറ്റവും ശ്രേഷ്ടമായ മാര്‍ഗ്ഗങ്ങള്‍ ആയി തിരഞ്ഞെടുക്കുകയും ഉപദേശിക്കുകയും ചെയ്തു.
<------------------------------------------------------------->
അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതി-വര്‍ണ്ണ വ്യവസ്ഥകളെയും തകര്‍ത്തെറിയാന്‍ അവതരിച്ച ഈ വിശ്വമഹാഗുരുക്കന്മാരെ സാക്ഷിയാക്കി നമുക്ക് നമ്മുടെ പ്രയാണം ആരംഭിക്കാം...!
ഓം ഗുരുദേവ ശരണം _/\_ ഓം നമോ ബുദ്ധായ _/\_
0 comments:
Post a Comment