Sunday, 31 August 2014

ഈഴവരെക്കുറിച്ച് ഒരു പഠനം: എട്ടാം ഭാഗം


തീയ്യന്‍, ചോവന്‍, ഈഴവന്‍, ബില്ലവന്‍ - എസ്. എന്‍.ഡി.പി.
കേരളത്തിലെ ഒരു പ്രബല സമുദായമായ ഈഴവരെക്കുറിച്ച് ഒരു പഠനം:

ശ്രീനാരായണഗുരു

ജാതി സങ്കല്പം
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.

“ മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന ”

എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

മതദർശനം
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

“ പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം ”
ദൈവ സങ്കല്പം

ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.

സാഹിത്യസംഭാവനകൾ
ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലും, ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായിഅനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പ്രധാനകൃതികൾ
ദാർശനീകകൃതികൾ
1. ആത്മോപദേശശതകം
2. ദൈവദശകം
3. ദർശനമാല
4. അദ്വൈതദീപിക
5. അറിവ്
6. ബ്രഹ്മവിദ്യാപഞ്ചകം
7. നിർവൃതിപഞ്ചകം
8. ശ്ലോകത്രയീ
9. ഹോമമന്ത്രം
10. വേദാന്തസൂത്രം

പ്രബോധനകൃതികൾ
1. ജാതിനിർണ്ണയം
2. മതമീമാംസ
3. ജാതിലക്ഷണം
4. സദാചാരം
5. ജീവകാരുണ്യപഞ്ചകം
6. അനുകമ്പാദശകം
7. ധർമ്മ
8. ആശ്രമം
9. മുനിചര്യാപഞ്ചകം

ഗദ്യകൃതികൾ
1. ഗദ്യപ്രാർത്ഥന
2. ദൈവചിന്തനം
3. ദൈവചിന്തനം
4. ആത്മവിലാസം
5. ചിജ്ജഢചിന്തകം

തർജ്ജമകൾ
1. ഈശാവാസ്യോപനിഷത്ത്
2. തിരുക്കുറൾ
3. ഒടുവിലൊഴുക്കം

സ്തോത്രകൃതികൾ
ശിവസ്തോത്രങ്ങൾ
1. ശിവപ്രസാദപഞ്ചകം
2. സദാശിവദർശനം
3. ശിവശതകം
4. അർദ്ധനാരീശ്വരസ്തവം
5. മനനാതീതം (വൈരാഗ ദശകം)
6. ചിജ്ജഢ ചിന്തനം
7. കുണ്ഡലിനീപാട്ട്
8. ഇന്ദ്രിയവൈരാഗ്യം
9. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
10. കോലതീരേശസ്തവം
11. സ്വാനുഭവഗീതി (വിഭൂദർശനം)
12. പിണ്ഡനന്ദി
13. ചിദംബരാഷ്ടകം
14. തേവാരപതികങ്കൾ

സുബ്രഹ്മണ്യസ്തോത്രങ്ങൾ
1. ഷൺമുഖസ്തോത്രം
2. ഷൺമുഖദശകം
3. ഷാൺമാതു രസ്തവം
4. സുബ്രഹ്മണ്യ കീർത്തനം
5. നവമഞ്ജരി
6. ഗുഹാഷ്ടകം
7. ബാഹുലേയാഷ്ടകം

ദേവീസ്തോത്രങ്ങൾ
1. ദേവീസ്തവം
2. മണ്ണന്തല ദേവീസ്തവം
3. കാളീനാടകം
4. ജനനീനവരത്നമഞ്ജരി
5. ഭദ്രകാളീ അഷ്ടകം

വിഷ്ണുസ്തോത്രങ്ങൾ
1. ശ്രീ വാസുദേവാഷ്ടകം
2. വിഷ്ണ്വഷ്ടകം

സ്മാരകങ്ങൾ
• ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌
• രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌

പ്രധാന സംഭവങ്ങൾ

വർഷം സംഭവങ്ങൾ
1090 • ആലുവ അദ്വൈതാശ്രമത്തിന്റെ പ്രാരംഭപ്രവർത്തനം
• മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിലേക്കു പോകുന്ന വഴി കുമ്മാള സമുദായക്കാർക്കുവേണ്ടി സിദ്ധേശ്വരം ക്ഷേത്രത്തിന്റെ സ്ഥാപനം
• അഞ്ചുതെങ്ങിലുള്ള ജ്ഞാനേശ്വര ക്ഷേത്ര പ്രതിഷ്ഠ.
• പഴനി ക്ഷേത്ര സന്ദർശനം
1091 • ആലുവാ അദ്വൈതാശ്രമം സംസ്കൃതസ്ക്കൂൾ ഉദ്ഘാടനം
• തിരുവണ്ണാമലയിൽ ശ്രീ രമണമഹർഷിയുടെ ക്ഷണം സ്വീകരിച്ച് വിശ്രമം
1094 • കൊളമ്പ് യാത്ര
1096 • മദ്യവർജ്ജന സന്ദേശവും ഏകജാതി സന്ദേശവും
• കാരമുക്ക് ക്ഷേത്ര പ്രതിഷ്ഠ
• ആലുവ - സമസ്ത കേരള സഹോദര സമ്മേളനം
1097 • കൊല്ലം പെരിനാട് എസ്.എൻ.ഡി.പി വിശേഷാൽ സമ്മേളനം
• പ്രഭാപ്രതിഷ്ഠ - മുരുക്കുംതുഴ ക്ഷേത്രം - സത്യം , ധർമ്മം , ദയ , ശാന്തി എന്നു രേഖപ്പെടുത്തിയിരിക്കുന്നു ഇവിടെ.
• മഹാകവി രവീന്ദ്രനാഥടാഗോറിന്റെ സന്ദർശനം - വർക്കല
• ശ്രീകണ്ഠേശ്വരം ക്ഷേത്ര പ്രതിഷ്ഠ -പാണാവള്ളി
1099 • മഹാകവി കുമാരനാശാൻ അന്തരിച്ചു
• ആലുവ സർവമതസമ്മേളനം - വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് എന്ന സന്ദേശം
• വൈക്കം സത്യാഗ്രഹം - ആരംഭം
1100 • മാതൃകാപാഠശാല ശിലാസ്ഥാപനം - ശിവഗിരി
• വൈക്കം സത്യാഗ്രഹാശ്രമ സന്ദർശനം
• മഹാത്മാഗാന്ധി ശ്രീനാരായണഗുരുവിനെ സന്ദർശിക്കുന്നു - വർക്കല
• മഹാത്മാ ഗാന്ധിക്ക് ആലുവായിൽ സ്വീകരണം

1101 • ബ്രഹ്മവിദ്യാലയത്തിന്റെ ശിലാസ്ഥാപനം
• ദിവാൻ വാട്സിന്റെ ശിവഗിരി സന്ദർശനം
• ഗുരുവിന്റെ വിൽപത്രം
1102 • സത്യവ്രതസ്വാമികളുടെ സമാധി
• സിലോൺ സന്ദർശനം
• കളവംകോട് കണ്ണാടി പ്രതിഷ്ഠ - നീലക്കണ്ണാടിയിൽ ഓം ശാന്തി എന്നെഴുതിയിരിക്കുന്നു
1103 • ശ്രീനാരായണ ധർമ്മ സംഘസ്ഥാപനം
• തലശ്ശേരി ജഗന്നാഥക്ഷേത്രത്തിൽ ലോഹപ്രതിമാസ്ഥാപ.നം
• വൈക്കം വെച്ചൂർ മഠത്തിൽ വെച്ച് മൂത്രകൃഛ രോഗാരംഭം
1104 • മരണം (മഹാസമാധി) - 1928 സെപ്റ്റംബർ 20(കന്നി 5) [10]

ക്ഷേത്രപ്രതിഷ്ഠകൾ
ശ്രീനാരായണഗുരു മഹാസമാധിമന്ദിരം, ശിവഗിരി

വർഷം ക്ഷേത്രം
1063 അരുവിപ്പുറം ശിവക്ഷേത്രം
1063 ചിറയിൻകീഴ്‌ വക്കം വേലായുധൻ കോവിൽ
1063 കുംഭം മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം
1067 ആയിരം തെങ്ങ്‌ ശിവക്ഷേത്രം
1068 കുളത്തൂർ കോലത്തുകര ശിവക്ഷേത്രം
1068 മീനം വേളിക്കാട്‌ കാർത്തികേയക്ഷേത്രം
1069 കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യൻ ക്ഷേത്രം
1070 കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം
1071 വൃശ്ചികം മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം
1078 മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം
1080 കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം
1083 കുംഭം തലശ്ശേരി ജഗന്നാഥക്ഷേത്രം
1084 മീനം കോട്ടാർ ഗണപതിക്ഷേത്രം
1084 മീനം ഇല്ലിക്കൽ കമ്പിളിങ്ങി അർദ്ധനാരീശ്വര ക്ഷേത്രം
1085 മേടം കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം
1085 കുംഭം മംഗലാപുരം ഗോകർണനാഥക്ഷേത്രം
1087 മകരം ചെറായി ഗൗരീശ്വരക്ഷേത്രം
1087 മേടം ശിവഗിരി ശാരദാമഠം
1088 അരുമാനൂർ ശ്രീ നയിനാർദേവക്ഷേത്രം
1090 മീനം അഞ്ചുതെങ്ങ്‌ ശ്രീ ജ്ഞാനേശ്വരക്ഷേത്രം
1090 ചെങ്ങന്നൂർ സിദ്ധേശ്വരക്ഷേത്രം
1091 കുംഭം പളളുരുത്തി ശ്രീഭവാനി ക്ഷേത്രം
1091 കണ്ണൂർ ശ്രീസുന്ദരേശ്വരക്ഷേത്രം
1092 കൂർക്കഞ്ചേരി മഹേശ്വരക്ഷേത്രം
1094 കുംഭം ചിങ്ങംപെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം
1096 ഇടവം കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)
1097 മുരുക്കുംപുഴ കാളകണ്ഠേശ്വര ക്ഷേത്രം ( സത്യം, ധർമം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)
1098 മിഥുനം പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം
1101 മീനം പാർളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം
1102 ഇടവം 23. എട്ടപ്പടി ആനന്ദഷൺമുഖക്ഷേത്രം
1102 ഇടവം 31. കളവം കോട്‌ അർധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തിൽ ആലേഖനം ചെയ്ത നീലക്കണ്ണാടി)
1102 വെച്ചല്ലൂർ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)
1083 കോട്ടയം നാഗമ്പടം ശിവക്ഷേത്രം
1083 പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം
(തുടരും...)

 Ajithputhiya Purayil 

0 comments:

Post a Comment