സവര്‍ണ്ണ ഹിന്ദുമതം നമ്മുടെ സമൂഹത്തിന്റെ ചരിത്രം നിശ്ശേഷം നശിപ്പിക്കുന്നത് അപൂര്‍വ്വം ചിലരെങ്കിലും ശ്രദ്ധിക്കുകയും,ഇങ്ങനെ നശിപ്പിക്കപ്പെട്ട സത്യങ്ങള്‍ തങ്ങളാലാകുംവിധം ഓര്‍മ്മിച്ചെടുത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം.
ബുദ്ധമതത്തിനെതിരെ മന്ത്രവാദികളായ ബ്രാഹ്മണ പൌരോഹിത്യവും, അവരുടെ വളര്‍ത്തുനായ്‌ക്കളായിരുന്ന ശൂദ്രരെന്ന അടിമഗുണ്ടകളും രണ്ടായിരത്തോളം വര്‍ഷമായി നടത്തിവരുന്ന സാംസ്ക്കാരികഉന്മൂലന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനസമൂഹത്തിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.കാരണം, നന്മയും ധര്‍മ്മവുമെന്ന് പൊതുജനം വിശ്വസിച്ചിരുന്ന സാംസ്ക്കാരിക മൂല്യബോധങ്ങളിലാണ് മന്ത്രവാദികളായ ബ്രാഹ്മണര്‍ തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിഷം തിരുകിക്കേറ്റിവച്ചിരിക്കുന്നത്. കള്ളക്കഥകള്‍ കൊണ്ട് നന്മയെ തിന്മയായി അവതരിപ്പിക്കാനും, ജനങ്ങളെക്കൊണ്ട് നന്മക്കെതിരെ പോരാടിപ്പിക്കാനും, നന്മയുടെ നാശത്തെ ഓണമായും, വിജയദശമിയായും, ദീപാവലിയായും,കൊടുങ്ങല്ലൂര്‍ ഭരണിയും... ജനങ്ങളെക്കൊണ്ട് ആഘോഷിപ്പിക്കാനും മനസാക്ഷിക്കുത്തില്ലാതെ വര്‍ഗ്ഗീയവിഷം ചേര്‍ത്ത കള്ളക്കഥകളും, പുരാണങ്ങാളും, ഐതിഹ്യങ്ങളും, സ്വര്‍ണ്ണപ്രശ്നങ്ങളും, ആചാര വിശ്വാസങ്ങളും നിര്‍മ്മിക്കാനും ബ്രാഹ്മണ മന്ത്രവാദികള്‍ നമ്മുടെ ചരിത്രത്തിലുടനീളം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തിന്മയുടെ ആകെത്തുകയായ ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദുമതത്തെ പ്രതിരോധിച്ചിരുന്ന പൊതുസമൂഹത്തിലെ അറിവുള്ളവരെയും അവരുടെ സാംസ്ക്കാരിക അവശേഷിപ്പുകളേയും ചിന്തകളേയും നശിപ്പിക്കാന്‍ സവര്‍ണ്ണത എന്നും ജാഗ്രത പുലര്‍ത്തുന്നത് കാണാവുന്നതാണ്.സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ജാതിവിഷം ജാതി വിഷമായി തിരിച്ചറിയാനും, മാനവികമായ സമത്വബോധം സാര്‍വ്വത്രികമാകുന്നതിനും ചരിത്രത്തിലെ തമസ്ക്കരിക്കപ്പെട്ട സത്യങ്ങളെക്കുറിച്ച് അറിവുനേടാതെ കഴിയില്ല.
കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം സവര്‍ണ്ണത തമസ്ക്കരിച്ച നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രകാശധാരയാണ്. 2000 ഏപ്രില്‍ 14നാണ് സദാശിവന്‍ വൈദ്യര്‍ അന്തരിക്കുന്നത്. 2000 ഡിസമ്പറില്‍ അദ്ദേഹത്തിന്റെ മരുമകന്‍ പ്രഫസര്‍ വി.രമണനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
Posted in:
0 comments:
Post a Comment