Friday 22 November 2013

ഗുരുവിന്റെ ഉപദേശങ്ങള്‍

ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേര്‍തിരിവ് സ്വാര്‍ത്ഥന്‍മാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേല്‍ജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീര്‍ക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സില്‍ അഹങ്കാരവും ദുരഭിമാനവും വര്‍ദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കണം

മനുഷ്യന്റെ എല്ലാ ഉയര്‍ച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനര്‍ക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കണം
ദുര്‍ദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
കള്ളുചെത്ത് കളയണം

മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാല്‍ കശാപ്പുകാരനെ കാണുന്നതിനേക്കാള്‍ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാല്‍ പോലും പാപകരമായ തൊഴില്‍ ചെയ്യരുത്.
പ്രാണിഹിംസ ചെയ്യരുത്

ഹിംസയേക്കാള്‍ വലിയ പാപമില്ല. ഈശ്വരന്റെ പേരില്‍ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളില്‍ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
വ്യവസായം വര്‍ദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം ഇതു മാത്രമാണ്. സാധുക്കള്‍ക്ക് തൊഴിലുകള്‍ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാള്‍ ഉത്തമമാണ് തൊഴില്‍ നല്കുന്നത്.

0 comments:

Post a Comment