Wednesday 20 November 2013

തൃപ്രയാറിലെ പോടിയാത്ത പപ്പടങ്ങള്‍

ശ്രീ നാരായണ ഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം. ഒരു ദിവസം രാവിലെ മഹാകവി ഉള്ളൂര്‍ ഗുരുവിനെ സന്ദര്ശിംക്കുന്നതിനായി ശിവഗിരിയിലെത്തി . ഒരു കാറില്‍ എത്തി ശിവഗിരി കുന്നിനു താഴെയുള്ള വഴിയില്‍ നിര്ത്തി ഇറങ്ങിയ ശേഷം തന്റെ ഔദ്യോഗിക ചിഹ്നങ്ങളായ തലപ്പാവും കസവ് നേര്യതും ഊരി കാറിന്റെ സീറ്റില്‍ വച്ചു, ചെരുപ്പ് ഊരിയിട്ട് കുന്നിന്‍ പടികള്‍ കയറി മുകളിലെത്തി. കുന്നിന്റെ മുകളില്‍ കവിയെ സ്വീകരിക്കുവാന്‍ ഗുരുസ്വാമി തയ്യാറായി നില്ക്കു ന്നുണ്ടായിരുന്നു.അതിഥിയെ സ്വീകരിച്ചു ഗുരു ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോയീ, വളരെനേരം വര്ത്തമാനം പറഞ്ഞു. കവിതയെ അഗാതമായി സ്നേഹിച്ചിരുന്ന ഗുരു കവിതയെ കുറിച്ചും സംസാരിച്ചു. ആ പ്രതിഭയോട് അങ്ങേയറ്റം ആദരവോടു കൂടിയാണ് ഗുരുസ്വാമി സംസാരിച്ചിരുന്നത് .

മദ്ധ്യാഹ്നം കഴിഞ്ഞതോടെ ഗുരു ഉള്ളൂരിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. സ്നേഹപൂര്വ്വം ക്ഷണം സ്വീകരിച്ച ഉള്ളൂര്‍ ഗുരുദേവനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിലേക്ക് നടന്നു . അവര്‍ അവിടെയെത്തുമ്പോള്‍ ഒന്ന് രണ്ടു സന്യാസി ശിഷ്യന്മാരും കുറെ ഹരിജന്‍ കുട്ടികളും ഊണ് കഴിക്കുവാന്‍ അവിടെയുണ്ടായിരുന്നു.വേഷം കൊണ്ടും രൂപം കൊണ്ടും യോഗ്യരല്ലാത്ത കുട്ടികളെ കണ്ടപ്പോള്‍ ഉള്ളൂര്‍ ഒന്ന് പകച്ചതായി ഗുരുവിനു തോന്നി. സാഹിത്യ ഭാവനയുടെ ലോകത്തും വ്യക്തി ജീവിതത്തിലും മാനസിക പുരോഗതിയുടെ പടവുകള്‍ കയറിയ വലിയ മനുഷ്യന്‍ പതറിയാതായി ഗുരുവിനു തോന്നി. അടുത്തു നിന്ന ഹരിജന്‍ കുട്ടികളുടെ തലയില്‍ ഗുരു തടവുന്നുണ്ടായിരുന്നു.

ഗുരുസ്വാമിയുടെ വലതുവശത്ത് തന്നെയാണ് ഉള്ളൂരിനും ഇലയിട്ടിരുന്നത്.ചോറ് വിളമ്പി പരിപ്പ് കറി ഒഴിച്ച് പിന്നീട് പപ്പടം വന്നു.അപ്പോള്‍ ഗുരു പറഞ്ഞു “പപ്പടം നമുക്ക് ഒരുമിച്ചു പൊടിക്കണം”, ഒരു നിമിഷത്തിനു ശേഷം പപ്പടങ്ങള്‍ പട പടാ എന്ന് പോടിയുന്ന ശബ്ദം കേട്ടു. അതുകഴിഞ്ഞ് ഗുരുദേവന്‍ ഉളൂരിനോട് ചോദിച്ചു “പൊടിഞ്ഞോ?”.ഗുരു ചോദിച്ചത് തന്റെ‍ മനസ്സിലെ ജാതിചിന്ത പോടിഞ്ഞോ എന്നാണെന്ന് മനസ്സിലാക്കാന്‍ ഉള്ളൂരിനു ഒരു നിമിഷം വേണ്ടി വന്നില്ല. അദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ഈ സംഭവം നടന്നിട്ട് ഏകദേശം നൂറു വര്ഷംഅ ആയി കഴിഞ്ഞിരിക്കുന്നു . കേരളാ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു. ചൊവ്വ എന്ന കല്യാണം മുടക്കിയായ ഗ്രഹത്തിലേക്ക്‌ ഉപഗ്രഹങ്ങള്‍ അയക്കാന്‍ പോലും ഇന്ത്യ ഇന്ന് പ്രാപ്ത്തമായി കഴിഞ്ഞു, ഹിന്ദു സമൂഹം ഒന്നിച്ചു നില്ക്കെനണ്ടാതിന്റെ ആവശ്യകതയെ പറ്റിയും, ഹിന്ദു ഐക്യത്തെ കുറിച്ചും നാം സംസാരിക്കുന്നു.ക്ഷേത്രങ്ങളിലെ സ്വത്തു ഗവര്മെനന്റ് കയ്യടക്കുന്നതിനെതിരെ ഹിന്ദു സമൂഹം ഒന്നിക്കണം എന്ന് നാം പറയുന്നു. അപ്പോഴും “പോടിയാത്ത ചില പപ്പടങ്ങള്‍” ഇന്നും തൃപ്രയാര്‍ പോലുള്ള ക്ഷേത്രത്തിലെ തന്ത്രിമാരുടെ മനസ്സില്‍ അവശേഷിക്കുന്നു. ഈ പപ്പടങ്ങള്‍ പോടിയാത്തതല്ല, മറിച്ചു പൊടിയാതെ കാത്തു സൂക്ഷിക്കുന്നതാണ്, ഹിന്ദു സമൂഹത്തെ അടക്കി ഭരിച്ചിരുന്ന അനാചാരങ്ങള്‍ നടമാടിയിരുന്ന കഴിഞ്ഞ കാലം തിരിച്ചു വരും എന്ന് കരുതുന്ന ചില വിഡ്ഢി കൂശ്മാണ്ടങ്ങള്‍.

ഇപ്പോഴും വരേണ്യ ചിന്താഗതി മനസ്സില്‍ സൂക്ഷിക്കുന്ന ഇവര്‍ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നതു നന്നായിരിക്കും. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു അന്തിതിരിക്കു പണം തികയാഞ്ഞ അവസ്ഥയിലാണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായതു എന്ന് കൂടി ഇവര്‍ ഓര്ത്താവല്‍ നന്നായിരിക്കും. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കഥകളി നടത്താന്‍ ഭരണസമതി തീരുമാനിച്ചപ്പോള്‍ എതിര്ക്കു ന്നതിനു പറഞ്ഞ ന്യായം അത് ദൈവീകം അല്ല എന്നാണ്, അപ്പോള്‍ ഒരു ചോദ്യം ചോദിച്ചോട്ടെ തിരുമേനി നളചരിതം കഥയിലെവിടെയാ ദൈവീകത?. ദിലീപും , കാവ്യാമാധവനും വന്നു ചുറ്റംബലത്തിനുള്ളില്‍ സിനിമ ഷൂട്ടിംഗ് നടത്തി പോയപ്പോള്‍ അതിലും ദൈവീകത കണ്ടു കാണും അല്ലെ?.

അതോടൊപ്പം തന്നെ ഇവിടെ കാണേണ്ട മറ്റൊരു വസ്തുത ഹിന്ദു ഐക്യത്തിനു വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഒന്നും തന്നെ ഇതൊരു മുഖ്യ അജണ്ടയായി ഏറ്റെടുത്തുകൊണ്ട് ഇതിനെതിരെ രംഗത്ത് വരുന്നില്ല എന്നതാണ്.”മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മറ്റുമതുകളീ നിങ്ങളെതാന്‍ " എന്ന കുമാരനാശാന്റെ വരികള്‍ നമുക്ക് ഈ അവസരത്തില്‍ ഓര്ക്കാം ....

Posted on  facebook group by : Sudheesh Sugathan
https://www.facebook.com/photo.php?fbid=10152092399542578&set=gm.614143591986193&type=1&theater

0 comments:

Post a Comment