Friday, 15 November 2013

ശിവഗിരി തീര്‍ഥാടനം

81 മത് ശിവഗിരി തീര്‍ത്ഥാടനം 2013ഡിസംബര്‍ 30 , 31 , 2014ജനുവരി 1 തീയതികളില്‍ നടക്കുകയാണ് . 

പഞ്ചശുദ്ധിയോടെ പത്ത് ദിവസത്തെ വ്രതം ആചരിച്ച്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ആര്‍ഭാടരഹിതമായാണ് വിശ്വാസികള്‍ തീര്‍ഥാടനം നടത്തേണ്ടത്. 

ശരീര—ആഹാര—വാക്—കര്മ—മനഃ ശുദ്ധിയാണ് പഞ്ചശുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗുരു വ്യക്തമാക്കിട്ടുണ്ട്...

1 . വിദ്യാഭ്യാസം
2 . ശുചിത്വം
3 . ഈശ്വര ഭക്തി
4 . സംഘടന
5 . കൃഷി
6 . കച്ചവടം
7 . കൈത്തൊഴില്‍
8 . സാങ്കേതിക പരിശീലനങ്ങള്‍ .

എന്നീ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ ശിവഗിരിയില്‍ പ്രസംഗ പരമ്പര നടത്തണമെന്നും തീര്‍ഥാടകര്‍ അത് ശ്രദ്ധിച്ചുകേട്ട് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണമെന്നും ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമ്പോള്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഉദ്ദേശ്യം സഫലമാകുമെന്നും ഗുരുദേവന്‍ പറയുന്നു.

ശിവഗിരി തീര്ത്ഥാടകര്ക്ക് മഞ്ഞ വസ്ത്രം ( ശ്രീ കൃഷ്ണന്റെയും , ശ്രീ ബുദ്ധന്റെയും മുണ്ട് )ആയിക്കൊള്ളട്ടെ .അത് നന്നായിരിക്കുമെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി.

1932 ഡിസംബര് 24ന് തീര്ഥാടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ആദ്യസംഘം പുറപ്പെട്ടെതു പത്തനംതിട്ട ഇലവുംതിട്ടയില് സരസകവി മുലൂര് എസ്.പദ്മനാഭപ്പണിക്കരുടെ വസതിയില് നിന്നാണ്..... മൂലൂരിന്റെ വസതിയായ കേരളവര്മ സൗധത്തില് (കളരി വീട്) നിന്നും യാത്രതിരിച്ച ആദ്യസംഘത്തില് അഞ്ച് പേരാണ് ഉണ്ടായിരുന്നത്... ഇവര് പിന്നീട് മഞ്ഞക്കിളികള് എന്ന് അറിയപ്പെട്ടു.... പി.കെ.ദിവാകരപണിക്കര്‍, പി.വി.രാഘവന്, എം.കെ.രാഘവന്, പി.കെ.കേശവന്, എസ്സ്.ശങ്കുണ്ണി എന്നിവരാണ് സംഘത്തിലെ അഞ്ച് പേര്‍...

Posted on Facebook Group by : Dileep Bhargavan

0 comments:

Post a Comment