SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Sunday, 24 November 2013

ഗുരുദര്‍ശനം ഒരു വീക്ഷണം

എല്ലാമതങ്ങളും ഒരേ ഒരു ലക്ഷ്യത്തിലേയ്‌ക്കാണ്‌ നീങ്ങുന്നത്‌. ആത്മസുഖമാണ്‌ എല്ലാ മതങ്ങളും വിഭാവനം ചെയ്യുന്നത്‌. ആ അര്‍ത്ഥത്തില്‍ ലോകത്തിന്‌ ഒരു മതം മാത്രമേയുള്ളൂ. (ഇതാണ്‌ ഗുരുവിന്റെ ഒരു മതസിദ്ധാന്തം, അല്ലാതെ ഹിന്ദുമതമോ, ശ്രീനാരായണ മതമോ അല്ല)

പലതായി തോന്നുന്ന മതങ്ങളുടെ എല്ലാം സാരാംശം ആലോചിച്ചുനോക്കുകയാണെങ്കില്‍ ഏകമാണ്‌ എന്ന്‌ അറിയാന്‍ സാധിക്കും. അതിനാല്‍ മതവൈരാഗ്യമോ കലഹമോ മതപരിവര്‍ത്തനമോ ആവശ്യമില്ല.

മതപരിവര്‍ത്തനത്തെ കുറിച്ച്‌ ചോദിച്ചവരോട്‌ മോക്ഷം അന്വേഷിച്ചാണ്‌ മതപരിവര്‍ത്തനം എങ്കില്‍ എല്ലാ മതത്തിലും മോക്ഷമാര്‍ഗ്ഗങ്ങള്‍ ഉണ്ട്‌. ഹിന്ദുമതത്തിലും അതുണ്ട്‌. പിന്നെ എന്തിനാണ്‌ മതപരിവര്‍ത്തനം എന്ന്‌ ഗുരു ചോദിക്കുന്നു.

ക്രിസ്‌തുമതത്തേയും ഇസ്ലാം മതത്തേയും ഗുരു നിന്ദിച്ചിട്ടില്ല. അവയിലെല്ലാം മോക്ഷമാര്‍ഗ്ഗമുണ്ട്‌. ശിവഗിരിയില്‍ തന്റെ ഒരു സുഹൃത്തായ മുസ്ലീമിന്‌ പള്ളി പണിയിച്ചുനല്‍കാം എന്ന്‌ ഗുരു പറയുകയുണ്ടായി.

മതങ്ങളുടെ ലക്ഷ്യം ഒന്നാണെന്ന്‌്‌ വിചാരം ചെയ്‌തറിയാതെ പലതരം വാദങ്ങളുന്നയിക്കുന്ന മന്ദബുദ്ധികളേപ്പോലെ ആവാതിരിക്കുക.

ഒരുമതത്തില്‍ വിവരിക്കുന്ന സത്യാന്വേഷണ മാര്‍ഗ്ഗം അന്യമതസ്ഥന്‌ അപൂര്‍ണ്ണമ്‌ായിതോന്നും. അദൈ്വത സത്യം അറിയാത്തതുകൊണ്ടുള്ള ഭ്രമമാണ്‌ ഇതെന്ന്‌ നാം തിരിച്ചറിയേണ്ടതാണ്‌.

മതങ്ങള്‍ തമ്മില്‍ പൊരുതി ശാശ്വതമായ വിജയം നേടാമെന്ന്‌ ആരും വിചാരിക്കരുത്‌. ഒരു മതത്തേയും യുദ്ധം ചെയ്‌ത്‌ നശിപ്പിക്കാമെന്ന്‌ ധരിക്കരുത്‌.

ചിലര്‍ തന്റെ മതത്തില്‍ എല്ലാവരും ചേര്‍ന്ന്‌ ഒരുമതമായി സമത്വം അംഗീകരിക്കാമെന്ന്‌ വിചാരിച്ച്‌ ചിലതരത്തിലുള്ള വാദങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു. ബ്രഹ്മനിഷ്‌ഠന്മാര്‍ ഇതിലെ നിരര്‍ത്ഥകത തിരിച്ചറിഞ്ഞ്‌ വാദകോലാഹലങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുനില്‍ക്കുന്നു.

ക്രിസ്‌തുവും കൃഷ്‌ണനും ശിവനും രാമനുമെല്ലാം അതാതുകാലത്തെ ജനസമുദായത്തിന്റെ നേതാക്കളായിരുന്നു.

ഇതെല്ലാമായിരുന്നു ഗുരു പലപ്പോഴായി പറഞ്ഞതും ആത്മോപദേശ ശതകം പോലുള്ള ദാര്‍ശനിക കൃതികളില്‍ വിവരിച്ചിട്ടുള്ളതുമായ ഗുരുവിന്റെ മതസങ്കല്‌പം.

ക്ഷേത്രങ്ങള്‍ ആവശ്യമാണ്‌. അത്‌ അവിടെ നിന്നുകൊള്ളട്ടെ. ആളുകള്‍ അവിടെ കുളിച്ച്‌ ശുദ്ധമായി വന്നിരിക്കും. അവിടെ ഈശ്വരനെക്കുറിച്ചും മറ്റും നല്ല പ്രസംഗം ചെയ്യിക്കണം. വായനശാലയും വേണം. ക്ഷേത്രത്തില്‍ വരുമ്പോള്‍ ബിംബത്തെയല്ല ആരും ഓര്‍ക്കുന്നത്‌. നിങ്ങള്‍ പറഞ്ഞ്‌ തെറ്റിദ്ധരിപ്പിക്കാതിരുന്നാല്‍മതി. ക്ഷേത്രങ്ങളോട്‌ ചേര്‍ന്ന്‌ വിദ്യാലയങ്ങള്‍ ഉണ്ടാകണം.

ഇങ്ങനെ പലവേളകളില്‍ ഗുരു തന്റെ കാഴ്‌ചപ്പാടുകള്‍ വെളിവാക്കിയിട്ടുണ്ട്‌. ഇത്‌ വേണ്ടവിധം തിരിച്ചറിയാത്തവരാണ്‌ ഇന്ന്‌ ഗുരുദര്‍ശനങ്ങളെ വളച്ചൊടിക്കുന്നത്‌. നാം അവരുടെ വാക്കുകളെ ബാങ്കുകാര്‍ നാണയങ്ങളെയെന്നവണ്ണം സൂക്ഷിച്ചുമാത്രമേ എടുക്കാവൂ.

ശിവഗിരിയിലെ പ്രാര്‍ത്ഥനാ മന്ദിരത്തില്‍ ഇന്നും എല്ലാ മതങ്ങളുടെയും ഗ്രന്ഥ പാരായണം നടക്കുന്നുണ്ട്‌.

[  ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌ ]
Posted on Facebook Group by : Suresh Babu Madhavan

Friday, 22 November 2013

ശ്രീ നാരായണ ഗുരു

ജനനംബാല്യം വയല്‍വാരം വീട്
ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയല്‍വാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയില്‍ നിന്ന് കൊല്ലത്തേക്കുള്ള റോഡില്‍ കൂടി പത്തുകിലോമീറ്റര്‍ ചെന്നാല്‍ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തന്‍കോട്ടേയ്ക്കുള്ള വഴിയില്‍ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റര്‍ പോയാല്‍ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കല്‍ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയല്‍വാരം വീട്.
ഒരേക്കറോളം വിസ്തീര്‍ണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങള്‍ പഴക്കമുണ്ട്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തില്‍ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരല്‍പുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു.വയല്‍വാരം വീട്ടുകാര്‍ക്ക് ഇലഞ്ഞിക്കല്‍ എന്ന ഒരു താവഴിയും ഉണ്ട്.
കൊല്ലവര്‍ഷം 1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവര്‍ഷം 1855 ഓഗസ്റ്റ് മാസം. കുട്ടി ജനിച്ചപ്പോള്‍ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആര്‍പ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവര്‍ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവന്‍മാരും വന്നു നോക്കിയപ്പോള്‍ കുട്ടിയില്‍ ജീവന്‍ തുടിക്കുന്നതായും അവയവങ്ങള്‍ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിള്‍ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതില്‍ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കള്‍ക്കു ബോധ്യപ്പെട്ടു.
വയല്‍വാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരില്‍ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയില്‍ മാടന്‍ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു, ജ്യോതിഷത്തിലും, ആയുര്‍വേദവൈദ്യത്തിലും, ഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാല്‍ ആശാന്‍ എന്ന പേര്‍ ചേര്‍ത്ത് മാടനാശാന്‍ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവര്‍ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവര്‍.
സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണന്‍ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവന്‍ കൃഷ്ണന്‍ വൈദ്യന്‍ അറിയപ്പെടുന്ന ഒരു ആയുര്‍വേദവൈദ്യനും സംസ്കൃതപണ്ഡിതനുമായിരുന്നു.
ജനിച്ചത് വയല്‍വാരം വീട്ടില്‍ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കല്‍ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കല്‍ വീടാണ്. ഈ ക്ഷേത്രം നായന്മാര്‍ക്കും ഈഴവന്മാര്‍ക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കല്‍ ക്ഷേത്രത്തില്‍ ആരാധനയില്‍ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികള്‍ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാല്‍ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു.
ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവര്‍ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാന്‍ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തില്‍ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാര്‍ക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താല്‍ തമിഴിലെ പ്രാചീന കൃതികളായ തൊല്‍കാപ്പിയം, മണിമേഖല, തിരുക്കുറള്‍, കുണ്ഡലകേശി, തേമ്പാമണി, ചിലപ്പതികാരം, അകനാനൂറ്, തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.
വീട്ടില്‍ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതില്‍ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാന്‍ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാന്‍ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാല്‍ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയില്‍ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷന്‍മാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.
പഞ്ചമഹായോഗം
പണ്ഡിതന്‍മാരായ ജ്യോതിഷികള്‍ എത്രയും അപൂര്‍വ്വമായ പഞ്ചമഹായോഗം കൊണ്ടു ധന്യമായ മുഹൂര്‍ത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഗജകേസരിയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ അരോഗദൃഢഗാത്രരും , സദ് വൃത്തരും , കീര്‍ത്തിമാന്‍മാരുമായി തീരും എന്നുള്ളതാണു ഫലം.
ശ്രീ കണ്ഠയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ വിശ്വൈകജ്ഞാനികളും വിശ്രുതതപസ്വികളും ധര്‍മ്മസ്ഥാപകരും ആയിത്തീരും
സാരസ്വതയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാന്‍ പോന്ന മഹാസാഹിത്യകാരന്‍ ആയി തീരുമെന്നു കാണുന്നു.
കേസരിയോഗം – ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ കളത്രസ്ഥാനത്ത് കേസരിയോഗം കാണുന്നതിനാല്‍ വേളി നടക്കുകയില്ല എന്നു ഫലം
ഉഭയചരിതയോഗം - ഈ യോഗമുഹൂര്‍ത്തത്തില്‍ ജനിക്കുന്നവര്‍ ഉത്സാഹികളും , വിജയികളും , അംബരത്തോളം വളര്‍ന്ന സല്കീര്‍ത്തി പേറുന്നവരും ആയിരിക്കും.
വിദ്യാഭ്യാസം
മണയ്ക്കല്‍ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവന്‍ കൃഷ്ണന്‍വൈദ്യന്റേയും ശിക്ഷണത്തില്‍ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടില്‍ മൂത്ത പിള്ളയില്‍ നിന്ന് നാണു സിദ്ധരൂപം, ബാലപ്രബോധനം, അമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളംഎന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടന്‍ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓര്‍മ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവന്‍ ലോകാരാദ്ധ്യനായ മഹാനാവും , പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കള്‍ക്ക് ഇവനെ വളര്‍ത്താന്‍ ലഭിക്കുകയുള്ളു.
പിതാവായ നാണുവാശാനില്‍ നിന്നും അമ്മാവനായ കൃഷ്ണന്‍ വൈദ്യനില്‍ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം , സിദ്ധരൂപം , അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവന്‍ കൃഷ്ണന്‍ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമന്‍പിള്ള ആശാന്റെ അടുക്കല്‍ കൊണ്ടുചെന്നാക്കി.
ഈഴവവിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നതിനാല്‍ അദ്ദേഹത്തിനടുത്ത് സവര്‍ണ്ണവിദ്യാര്‍ത്ഥികള്‍ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാന്‍ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക . നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാന്‍ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാല്‍ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ് , മേഘസന്ദേശം , ശാകുന്തളം ഇവയിലേക്ക് കടന്നപ്പോള്‍ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാന്‍ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങള്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീര്‍ന്നു.
അലങ്കാരം , തര്‍ക്കം , വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങള്‍ ആശാന്‍ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാന്‍ കഴിഞ്ഞിട്ടുള്ള നാണുവിന്‍ ആ ഭാഗങ്ങളൊക്കെ എളുപ്പത്തില്‍ പഠിച്ചു തീര്‍ക്കാന്‍ കഴിഞ്ഞു.
യൗവ്വനകാലം
22 വയസ്സായപ്പോള്‍ (1878) നാണുവിനെ തുടര്‍ന്നു പഠിക്കുവനായി കരുനാഗപ്പള്ളിയിലുള്ള പണ്ഡിതനായ കുമ്മമ്പിള്ളില്‍ രാമന്‍പിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരില്‍ കേശവന്‍ വൈദ്യന്‍, പെരുനെല്ലി കൃഷ്ണന്‍ വൈദ്യന്‍ എന്നിവര്‍ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളില്‍ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്. സംസ്കൃതഭാഷ, പദ്യസാഹിത്യം, നാടകം,സാഹിത്യവിമര്‍ശനം, തര്‍ക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വര്‍ഷങ്ങള്‍ കൊണ്ടു തന്നെ അദ്ദേഹം വിദ്യകള്‍ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയില്‍ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാന്‍ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ തുടര്‍ന്നു, സമീപപ്രദേശങ്ങളില്‍ അദ്ദേഹം കാല്‍നടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകള്‍ ചൊല്ലിയും ജനങ്ങളില്‍ തത്വചിന്തയും, സമഭാവനയും വളര്‍ത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിര്‍ബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭര്‍ത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താല്‍ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. സഹോദരിമാര്‍പോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടില്‍ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടില്‍ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങള്‍കൊണ്ട് കോട്ടാര്‍ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടില്‍ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാര്‍ നിയോഗിച്ചയച്ച ആളുകള്‍ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിന്‍കരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേര്‍ന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവന്‍ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാല്‍ അമ്മയുടെ മരണശേഷം ആ വീട്ടില്‍ നില്കുന്നത് നിരര്‍ത്ഥകമായിതോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാന്‍ ഈ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ആ പാവം സ്ത്രീ ഇക്കാലയളവില്‍ മനസ്സിലാക്കികാണും.
1885-ല്‍ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളില്‍ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടല്‍ത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയില്‍ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണന്‍ വൈദ്യരുടെ വീട്ടില്‍ വച്ചു് കുഞ്ഞന്‍പിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികള്‍. കുഞ്ഞന്‍പിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴില്‍ നാണുവാശാന്‍ ഹഠയോഗം മുതലായ വിദ്യകള്‍ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി. ഈ കാലഘട്ടങ്ങളില്‍ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങള്‍ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികള്‍ ചെയ്തതായും, മരുത്വാമലയില്‍ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാര്‍ പറയുന്നു.
സന്യാസത്തിലേക്ക്
എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ല്‍ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിന്‍ മുകളിലും ധ്യാനത്തിലേര്‍പ്പെടുക പതിവായി. അദ്ദേഹം ആ വര്‍ഷത്തിലെ ശിവരാത്രി നാളില്‍ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീര്‍ത്തു. പിന്നീട് ചിറയിന്‍കീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു. വടക്കേ ദേവേശ്വരം ക്ഷേത്ര നിര്‍മ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.
അരുവിപ്പുറം ക്ഷേത്രം
1888 മാര്‍ച്ച് മാസത്തില്‍ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിര്‍ണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയില്‍ നിന്നു രണ്ടുവരികള്‍ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിര്‍ക്കാന്‍ വന്ന സവര്‍ണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവര്‍ണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവന്‍ നടത്തിയത്. സത്യാന്വേഷണത്തോടുള്ള തൃഷ്ണയില്‍ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവന്‍ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാല്‍ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകള്‍ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യന്‍മാര്‍ക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888 ല്‍ ആണ് ആ സവര്‍ണ്ണമേല്‍ക്കോയ്മയ്കെതിരേയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവന്‍ ഏകാകിയായി ധ്യാനത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അരുവിപ്പുറം ആറ്റില്‍ മുങ്ങി ഒരു ശിവലിംഗവുമായി ഉയര്‍ന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവന്‍ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു.
ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്
ശിവഗിരി
1904 – ല്‍ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയില്‍ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വര്‍ക്കലയില്‍ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു, തൃശ്ശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശ്ശേരി, കോഴിക്കോട്, മംഗലാപുരം, എന്നിവിടങ്ങളില്‍ അമ്പലങ്ങള്‍ നിര്‍മ്മിച്ചു. 1912-ല്‍ ശിവഗിരിയില്‍ ഒരു ശാരദാദേവിക്ഷേത്രവും നിര്‍മ്മിച്ചു.
1913-ല്‍ ആലുവയില്‍ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സര്‍വത്ര” എന്ന തത്ത്വത്തില്‍ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണില്‍ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 – 1923 കാലഘട്ടങ്ങളില്‍ അദ്ദേഹം ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാന്‍ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരില്‍ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 – ല്‍ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.
ജാതി സങ്കല്പം
ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിര്‍ണ്ണയം എന്നീ കൃതികളില്‍ അദ്ദേഹം തന്റെ ജാതി സങ്കല്‍പം വ്യക്തമാക്കിയിരുന്നു.
“ മനുഷ്യാണാം മനുഷ്യത്വംജാതിര്‍ഗോത്വം ഗവാം
യഥാന ബ്രാഹ്മനാദിരസ്യൈവംഹാ തത്ത്വം വേത്തി കോ പി ന”
എന്നദ്ദേഹം എഴുതിയതില്‍ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിര്‍വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍, നായര്‍ നമ്പൂതിരി ഈഴവന്‍ പറയന്‍, പുലയന്‍ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാല്‍ ഈ തത്ത്വം ആരറിയാന്‍? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തില്‍ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.
മതദര്‍ശനം
എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദര്‍ശനത്തെ “ഏകമതം” എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തില്‍ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
“ പലമതസാരവുമേകമെന്നു പാരാതുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാരലവതു കണ്ടലയാതമര്‍ന്നിടേണം”
ദൈവ സങ്കല്പം
ഗുരു ശങ്കരാചാര്യരുടെ നേരനുയായിയായിരുന്നു എന്നു പറയാം. അദ്വൈതസിദ്ധാന്തത്തില്‍ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാര്‍ത്ഥമാണ്‌ ആത്മാവ് അല്ലെങ്കില്‍ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാല്‍ തന്നെ അത് മിഥ്യയുമാണ്‌. എന്നാല്‍ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിന്‍ നാനാരൂപങ്ങള്‍ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാല്‍ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാല്‍ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിന്‍ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.
മരണം
ശിവഗിരിയില്‍ വച്ചാണ് ശ്രീനാരായണഗുരു മരണമടഞ്ഞത്.1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എന്‍.ഡി.പി യോഗത്തിന്റെ വിശേഷാല്‍ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. 1928 സെപ്റ്റംബര്‍ 20-നാണ് (മലയാളവര്‍ഷം 1104 കന്നി 5) അദ്ദേഹം മരണമടഞ്ഞത്.
കടപ്പാട് : wikipedia

ഗുരുവിന്റെ ഉപദേശങ്ങള്‍

ജാതിയുണ്ടെന്ന് വിശ്വസിക്കരുത്

മേല്‍ജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേര്‍തിരിവ് സ്വാര്‍ത്ഥന്‍മാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേല്‍ജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീര്‍ക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സില്‍ അഹങ്കാരവും ദുരഭിമാനവും വര്‍ദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കണം

മനുഷ്യന്റെ എല്ലാ ഉയര്‍ച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനര്‍ക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.വിദ്യാഭ്യാസം വര്‍ദ്ധിപ്പിക്കണം
ദുര്‍ദ്ദേവതകളെ ആരാധിക്കരുത്

മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
കള്ളുചെത്ത് കളയണം

മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാല്‍ കശാപ്പുകാരനെ കാണുന്നതിനേക്കാള്‍ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാല്‍ പോലും പാപകരമായ തൊഴില്‍ ചെയ്യരുത്.
പ്രാണിഹിംസ ചെയ്യരുത്

ഹിംസയേക്കാള്‍ വലിയ പാപമില്ല. ഈശ്വരന്റെ പേരില്‍ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളില്‍ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
വ്യവസായം വര്‍ദ്ധിപ്പിക്കണം

ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗം ഇതു മാത്രമാണ്. സാധുക്കള്‍ക്ക് തൊഴിലുകള്‍ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാള്‍ ഉത്തമമാണ് തൊഴില്‍ നല്കുന്നത്.

ഈഴവ ചരിത്രം (സദാനന്ദന്‍ വൈദ്യര്‍)

സവര്‍ണ്ണ ഹിന്ദുമതം നമ്മുടെ സമൂഹത്തിന്റെ ചരിത്രം നിശ്ശേഷം നശിപ്പിക്കുന്നത് അപൂര്‍വ്വം ചിലരെങ്കിലും ശ്രദ്ധിക്കുകയും,ഇങ്ങനെ നശിപ്പിക്കപ്പെട്ട സത്യങ്ങള്‍ തങ്ങളാലാകുംവിധം ഓര്‍മ്മിച്ചെടുത്ത് രേഖപ്പെടുത്തുകയും ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം. 

ബുദ്ധമതത്തിനെതിരെ മന്ത്രവാദികളായ ബ്രാഹ്മണ പൌരോഹിത്യവും, അവരുടെ വളര്‍ത്തുനായ്‌ക്കളായിരുന്ന ശൂദ്രരെന്ന അടിമഗുണ്ടകളും രണ്ടായിരത്തോളം വര്‍ഷമായി നടത്തിവരുന്ന സാംസ്ക്കാരികഉന്മൂലന ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ ജനസമൂഹത്തിന് ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല.കാരണം, നന്മയും ധര്‍മ്മവുമെന്ന് പൊതുജനം വിശ്വസിച്ചിരുന്ന സാംസ്ക്കാരിക മൂല്യബോധങ്ങളിലാണ് മന്ത്രവാദികളായ ബ്രാഹ്മണര്‍ തങ്ങളുടെ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വിഷം തിരുകിക്കേറ്റിവച്ചിരിക്കുന്നത്. കള്ളക്കഥകള്‍ കൊണ്ട് നന്മയെ തിന്മയായി അവതരിപ്പിക്കാനും, ജനങ്ങളെക്കൊണ്ട് നന്മക്കെതിരെ പോരാടിപ്പിക്കാനും, നന്മയുടെ നാശത്തെ ഓണമായും, വിജയദശമിയായും, ദീപാവലിയായും,കൊടുങ്ങല്ലൂര്‍ ഭരണിയും... ജനങ്ങളെക്കൊണ്ട് ആഘോഷിപ്പിക്കാനും മനസാക്ഷിക്കുത്തില്ലാതെ വര്‍ഗ്ഗീയവിഷം ചേര്‍ത്ത കള്ളക്കഥകളും, പുരാണങ്ങാളും, ഐതിഹ്യങ്ങളും, സ്വര്‍ണ്ണപ്രശ്നങ്ങളും, ആചാര വിശ്വാസങ്ങളും നിര്‍മ്മിക്കാനും ബ്രാഹ്മണ മന്ത്രവാദികള്‍ നമ്മുടെ ചരിത്രത്തിലുടനീളം ശ്രദ്ധപുലര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, തിന്മയുടെ ആകെത്തുകയായ ബ്രാഹ്മണ സവര്‍ണ്ണ ഹിന്ദുമതത്തെ പ്രതിരോധിച്ചിരുന്ന പൊതുസമൂഹത്തിലെ അറിവുള്ളവരെയും അവരുടെ സാംസ്ക്കാരിക അവശേഷിപ്പുകളേയും ചിന്തകളേയും നശിപ്പിക്കാന്‍ സവര്‍ണ്ണത എന്നും ജാഗ്രത പുലര്‍ത്തുന്നത് കാണാവുന്നതാണ്.സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ ജാതിവിഷം ജാതി വിഷമായി തിരിച്ചറിയാനും, മാനവികമായ സമത്വബോധം സാര്‍വ്വത്രികമാകുന്നതിനും ചരിത്രത്തിലെ തമസ്ക്കരിക്കപ്പെട്ട സത്യങ്ങളെക്കുറിച്ച് അറിവുനേടാതെ കഴിയില്ല.

കെ.സദാശിവന്‍ വൈദ്യരുടെ “ഈഴവ ചരിത്രം,അറിയപ്പെടാത്ത ഏടുകള്‍” എന്ന പുസ്തകം സവര്‍ണ്ണത തമസ്ക്കരിച്ച നമ്മുടെ ചരിത്രത്തിലേക്കുള്ള പ്രകാശധാരയാണ്. 2000 ഏപ്രില്‍ 14നാണ് സദാശിവന്‍ വൈദ്യര്‍ അന്തരിക്കുന്നത്. 2000 ഡിസമ്പറില്‍ അദ്ദേഹത്തിന്റെ മരുമകന്‍ പ്രഫസര്‍ വി.രമണനാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്

മാംസാഹാരം ഉപേക്ഷിയ്ക്കണം

മാംസാഹാരം ഉപേക്ഷിയ്ക്കണം എന്ന് ഗുരുദേവൻ ഉപദേശിച്ചത് എല്ലാ മനുഷ്യരോടും ആണ്. മാംസാഹാരം ഉപേക്ഷിയ്ക്കാൻ ആരുടേയും സഹായത്തിന്റെ ആവശ്യം ഇല്ല. അത് നമ്മൾ മാത്രം നിശ്ചയിച്ചു നടപ്പിലാക്കേണ്ട കാര്യമാണ്. വേറൊരാൾക്കും ഈ തീരുമാനം കൊണ്ട് കുഴപ്പം സംഭവിയ്ക്കുന്നില്ല. പിന്നെ എന്തുകൊണ്ടാണ് നമുക്ക് മാംസാഹാരം നിർത്താൻ പ്രയാസം? ഉത്തരം ഒന്നേ ഉള്ളൂ.... കൊതി...മാംസത്തിനോട് ഉള്ള അതിയായ കൊതി... കൊതി മാറണം എങ്കിൽ മതി (ബുദ്ധി) ഉണരണം. എങ്ങനെ ബുദ്ധി ഉണരും? ഗുരുദേവൻ നമുക്കുവേണ്ടി ഉപദേശിച്ച കാര്യങ്ങൾ പൂര്ണമായും സത്യമാണെന്നും അത് ജീവിതത്തിൽ പാലിയ്ക്കുന്നതാണ് ഗുരുദേവനോട് നമുക്കുള്ള സത്യസന്ധം ആയ ഗുരുഭക്തി എന്നും ഉറച്ചു വിശ്വസിച്ചു അതുപോലെ ജീവിയ്ക്കാൻ ശ്രമിയ്ക്കുക. ഒഴിവുകഴിവുകൾ കണ്ടെത്തി നമുക്ക് ഇഷ്ടമില്ലാത്ത ഗുരുവിന്റെ വാക്കുകളെ ഉപേക്ഷിയ്ക്കുകയും നമുക്ക് ഇഷ്ടമുള്ള വാക്കുകളെമാത്രം വലിയ കാര്യത്തിൽ ഉയർത്തിക്കാട്ടുകയും ചെയ്യാതെ ഗുരുദേവൻ നമ്മുടെ ഗുരുവാണ്, ഗുരു പറഞ്ഞത് ഞാൻ അനുസരിയ്ക്കും എന്ന് നിശ്ചയിക്കുക. ബുദ്ധി അവിടെ ഉണരും. കൊതിയും തീരും.

"ഭാരതീയ മനശാസ്ത്രത്തിനു ഒരു ആമുഖം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ കൃതിയിൽ ഒരു ചെറിയ കഥ പറയുന്നു. ഒരു കുടുംബത്തിലെ അംഗങ്ങൾ എല്ലാരുംകൂടി ഒത്തു ചേർന്നു. ഒത്തുചേരൽ ആഘോഷിയ്ക്കാൻ ഡിന്നർ (നമ്മുടെ സദ്യ അല്ല) ഒരുക്കി. കോഴി പൊരിച്ചതും മറ്റും മേശയിൽ നിരന്നു. അംഗങ്ങൾ നാവും നുണഞ്ഞു നാലുപാടുനിന്നും എത്തി ആഹാരം കഴിച്ചുതുടങ്ങി. കോഴി വിഭവം നന്നായി എന്ന അഭിപ്രായം, അത്ര നന്നായില്ല കുറച്ചുകൂടി മസാല വേണമായിരുന്നു എന്ന അഭിപ്രായം, ഇങ്ങനെ പല പല അഭിപ്രായങ്ങൾ പറഞ്ഞു അംഗങ്ങൾ ഡിന്നർ കഴിക്കുന്നു. ആ ബഹളത്തിന്റെ ഇടയിൽ ഒരു കൊച്ചുകുട്ടിമാത്രം ആഹാരം കഴിയ്ക്കാൻ കൂട്ടാക്കാതെ ദുഖംകൊണ്ട് വാടിയ മുഖവുമായി, ചുണ്ടുകൾ വിതുമ്പി കരച്ചിലിന്റെ വക്കോളം എത്തി മുതിർന്നവർ എന്ന് പറയപ്പെടുന്ന ആൾക്കാരുടെ വാക്കുകളിൽ അമർഷവും ആയി ഇരിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ആരോ അവനോടു നീ എന്താണ് ആഹാരം കഴിയ്ക്കാത്തത് എന്ന് ചോദിച്ചു. അവൻ കരഞ്ഞുകൊണ്ട്‌ മറുപടി പറഞ്ഞു. എനിയ്ക്ക് നിങ്ങൾ ഉണ്ടാക്കിയ ഒരു വസ്തുവും കഴിയ്ക്കാൻ വേണ്ട. ഇന്നലെ വരെ എന്റെകൂടെ ഓടി കളിച്ചിരുന്ന , ഞാൻ വിളിയ്ക്കുമ്പോൾ ഓടി അടുത്തവന്നിരുന്ന, എന്നെ നോക്കി എനിയ്ക്ക് മനസിലാകാത്ത ഭാഷയിൽ കൊകൊക്കോ എന്ന് കൊഞ്ചി സംസാരിച്ചിരുന്ന എന്റെ കൂട്ടുകാരനെ കൊന്നു തിന്നുന്ന രാക്ഷസരാണ് നിങ്ങൾ. അവൻ എന്ത് സുന്ദരനായിരുന്നു. നീണ്ട അങ്കവാലും, പൂവും, നല്ല തലയെടുപ്പും ഉണ്ടായിരുന്ന എന്റെ കൂട്ടുകാരനെ കൊന്നു അവന്റെ ശവംകൊണ്ട് ഉണ്ടാക്കിയ നിങ്ങളുടെ വൃത്തികെട്ട ഭഷണം ഞാൻ കഴിയ്ക്കണോ?. ഇവിടെ ആ കുട്ടിയുടെ വാക്കുകളിൽ ദൈവത്തിന്റെ വാക്കുകളാണ് നമ്മൾ ശ്രവിയ്ക്കുന്നത്. അവനെ ഭരിച്ചത് കൊതിയല്ല, പകരം ഉണർന്നു നിന്ന മതിയാണ് അവനെ നിയന്ത്രിച്ചത്..

കടപ്പാട് : Dilimon Vjayansobhana ( Posted on  facebook Group )

DC BOOKS പ്രസിദ്ധീകരിച്ച സി.കേശവന്റെ ആത്മകഥ 'ജീവിതസമര'ത്തിലെ അറുപതാം അധ്യായമാണ് ഈ കൊടുത്തിട്ടുള്ളത് . തികച്ചും ആനുകാലികപ്രസക്തമായതു കൊണ്ട് എല്ലാവരും ഇത് വായിച്ചിരിയ്ക്കണം .

ചെത്തുകാരനായ ഒരീഴവൻ ഭാര്യയുമായി കലഹിച്ചു , ഇനി സന്യസിച്ചുകളയാം എന്ന് കരുതി ശിവഗിരിയിൽ നാരായണ ഗുരുവിന്റെ സന്നിധിയിൽ ചെന്ന ഒരു കഥയുണ്ട് . കുടുംബക്ളേശങ്ങളെല്ലാം വിസ്തരിച്ച ശേഷം സന്യാസം തരണം എന്നപേക്ഷിച്ച ആ ഭക്തനോട്‌ ചെത്തിന്റെ അയോധ്യാ കാണ്ഡം സന്യാസമാണോ ? എന്ന് നാരായണഗുരു ചോദിച്ചുവത്രേ . അങ്ങനെയിരിയ്ക്കെ ഞാനും എന്റെ ചെത്തിന്റെ അയോധ്യാകാണ്ഡവുമായി ശിവഗിരിയിൽ പോയി , സ്വാമിയെ കാണാൻ . സന്യാസം വാങ്ങാനല്ല , സ്വാമിയെ കാണാൻ , സ്വാമിയെ പരിചയപ്പെടാൻ , സ്വാമിയെ പഠിയ്ക്കാൻ . ഇതിനു എനിയ്ക്കുണ്ടായ പ്രചോദനം എന്തെന്ന് നിശ്ചയമില്ല .

ഭക്തിയും വിഭക്തിയുമൊന്നുമല്ല എന്നെ ശിവഗിരിയിലെയ്ക്കാകർഷിച്ചത് .സ്വാമിയെ വളരെ മുന്പിനാലെ എനിയ്ക്ക് വലിയ ബഹുമാനമായിരുന്നു . ഞാനറിയാതെ തന്നെ എന്റെയുള്ളിൽ മൊട്ടിട്ടുവിടർന്ന ഒരു അസാധാരണമായ സ്നേഹാദരം ഒരു മഹാപുരുഷനാണ് സ്വാമി എന്ന് എനിയ്ക്ക് ബോധ്യം വന്നിരുന്നു . അതിനു ഹേതു സ്വാമിയെ കുറിച്ച് പ്രചരിപ്പിച്ചിരുന്ന യക്ഷിക്കഥകളോ ഭീമൻ കഥകളോ ആയിരുന്നില്ല . സ്വാമിയുടെ 'അത്ഭുതസിദ്ധി'കൾക്ക് ഒരു വിലയും ഞാൻ കൽപ്പിച്ചിരുന്നില്ല . സന്മാർഗനിഷ്ഠയോളം വലിയ അത്ഭുതസിദ്ധിയില്ലെന്ന് ബുദ്ധമുനി ഒരിയ്ക്കൽ പറഞ്ഞു. സ്വാമിയുടെ അത്ഭുതസിധി സ്വാമിയുടെ ജീവിതശുദ്ധി തന്നെയായിരുന്നു . എന്തെങ്കിലും ഒരു കളങ്കം ആ സ്വഭാവധവളിമയിൽ ആർക്കും ഒരിയ്ക്കലും കണ്ടുപിടിയ്ക്കാൻ സാധ്യമായില്ല . ദർശന കോണിന്റെയും , ദ്രഷ്ടാവിന്റെ ഭാവനയുടെയും ഭേദം കൊണ്ട്, ആ മഹാപുരുഷന്റെ ജീവിതചരിതത്തെ 'പലവിധ യുക്തി പറഞ്ഞു' പലരും വ്യാഖ്യാനിയ്ക്കുന്നുണ്ട് . ദാമോദരൻ എഴുതിയിട്ടുള്ള സ്വാമിയുടെ ജീവചരിത്രത്തിൽ പറയുന്ന പോലെ , 'ശ്രീനാരായണഗുരുസ്വാമിയെ പൌരാണിക വിശ്വാസമുള്ള ഭക്തന്മാർ ഒരു അവതാര പുരുഷനായി ആരാധിച്ചു . ബുദ്ധിമാൻമാരായ തത്വജ്ഞാനികൾ അദ്ദേഹത്തെ അഗാധബുധിമാനായ ഒരു വേദാന്തവേദിയായി ബഹുമാനിച്ചു . സ്വവംശജാതരായ ഈഴവർ ആ മഹർഷി വര്യനെ തങ്ങളുടെ കുലഗുരുവായി അംഗീകരിച്ചു . അന്യസമുദായക്കാർ ഈ അസാധാരണ മഹാപുരുഷനെ ഈഴവസമുദായത്തിന്റെ സർവസമ്മതനായ നേതാവായി ബഹുമാനിച്ചു . എല്ലാവരും അദ്ദേഹത്തെ പരിപൂർണമായ പരിശുധജീവിതത്തിന്റെ പരമോദാഹരണം എന്ന് മുക്തകണ്ഠം ശ്ലാഘിച്ചു .' ഇങ്ങനെ പരിപൂർണമായ ഒരു പരിശുധജീവിതം എന്റെ വീരാരധനയ്ക്ക് പാത്രമായിരുന്ന ചരിത്രപുരുഷന്മാരിൽ ശ്രീബുദ്ധനൊഴിച്ചു മറ്റാരും നയിച്ചതായി ഞാൻ കണ്ടില്ല . പലവിധത്തിലുള്ള അസ്വാതന്ത്ര്യങ്ങൾക്കിടയിൽ കിടന്നു ഞെരുങ്ങിയ പാവപ്പെട്ട സമുദായങ്ങളെ ഉദ്ധരിക്കാൻ , അഹർന്നിശം പ്രയത്നം ചെയ്യുന്ന ഒരു കൃപാലു , ഒരു മനുഷ്യസ്നേഹി എന്ന നിലയിലാണ് സ്വാമി ആദ്യം മുതൽക്കേ എന്നെ ആകർഷിച്ചത് . ഈശ്വരത്വമോ ഈശ്വരസംഭവത്വമോ ഒന്നും തന്നെ സ്വാമിയിൽ ആരോപിയ്ക്കാൻ ഞാൻ ഒരിയ്ക്കലും മുതിർന്നില്ല . വാളെടുക്കാതെയും വെളിച്ചപ്പാട് തുള്ളാതെയും ഒരു വലിയ ധർമസമരം , ഒരു സ്വാതന്ത്ര്യസമരം നടത്തി വിജയം വരിച്ച ഒരു മഹാനേതാവിനെയാണ് ഞാൻ സ്വാമിയിൽ ദർശിച്ചത് . ആ വിജയരഹസ്യം ഇന്നും എനിയ്ക്കജ്ഞാതമാണ് .

ജീവിതസന്ധാരണകാലത്ത് തന്നെ ഇത്ര വലിയ ഒരു അനുയായിസംഘം ഉണ്ടായ ഒരു ലോകഗുരുവിനെയും നാം കാണുന്നില്ല . ക്രിസ്തുവിനും മുഹമ്മദിനും തന്നെ അവരുടെ ചരമക്കാലത്ത് വളരെ വളരെ കുറച്ചു അനുചരരെ ഉണ്ടായിരുന്നുള്ളൂ . ക്രിസ്തു കുരിശിൽ തൂങ്ങേണ്ടി വന്നു . മുഹമ്മദ്‌ വാളെടുക്കേണ്ടി വന്നു .ഈ മഹാത്മാക്കളുടെയും ബുദ്ധന്റെയും ധർമ്മോപദേശങ്ങൾക്കു പ്രചരണം സിദ്ധിയ്ക്കാൻ രാഷ്ട്രശക്തികളുടെ പിന്തുണ വേണ്ടി വന്നു . അതിന്റെയൊന്നും ആവശ്യം സ്വാമിയ്ക്ക് വേണ്ടി വന്നില്ല . ഒരു വിഭാഗത്തിന്റെയോ , ഒരൊറ്റ വ്യക്തിയുടെയോ , വെറുപ്പോ , വിദ്വേഷമോ സമ്പാദിയ്ക്കാതെയാണ് സ്വാമി അതിമഹത്തായ പരിവർത്തനങ്ങളിൽ പലതും കേരളത്തിന്റെ സമുദായജീവിതതിൽ വരുത്തി , സ്വാതന്ത്ര്യസ്വർഗത്തിന്റെ കവാടം കേരളീയർക്ക് തുറന്നു കാട്ടിയത് എന്നോർക്കുമ്പോൾ അത്ഭുതം തോന്നിപ്പോകുന്നു . ഗാന്ധിജിയ്ക്കും ക്രിസ്തുവിനും മുഹമ്മദിനും ഈ വിദ്വേഷത്തിലും വെറുപ്പിലും നിന്ന് ഒഴിഞ്ഞു നില്ക്കാൻ സാധ്യമായില്ല . 'അന്യദുർലഭമലോകസംഭവം' എന്ന് പറയേണ്ട ഒരു അത്ഭുതസംഭവം തന്നെയായിരുന്നു ഇത് . സ്വാമിയുടെ ദർശനശക്തിയുടെ ഫലമല്ലാതെ മറ്റെന്താണ് ഈ കേരളത്തിലെ ഇന്നത്തെ പല സമുദായ പരിഷ്കാരങ്ങളും സ്വതന്ത്രചിന്തകളും? സൂക്ഷ്മമായ അപഗ്രഥനത്തിൽ , ഇന്ത്യയുടെ ശാപമായ മതഭ്രാന്തിന്റെയും ജാതിഭ്രാന്തിന്റെയും മുരടിൽ കത്തി വെച്ച് ഗാന്ധിജിയുടെ ഹസ്തങ്ങൾക്ക് തന്നെയും വലുതായ ശക്തി സംഗ്രഹിച്ചു കൊടുത്തത് നാരായണഗുരുവല്ലേ ? ശിവഗിരിയിൽ വന്ന ഗാന്ധിജിയാണോ ശിവഗിരിയിൽ നിന്ന് മടങ്ങിപ്പോയ ഗാന്ധിജി ? ക്ഷേത്രങ്ങളിലും പ്രതിഷ്ടകളിലും ഒന്നും ഒരു വിശ്വാസവും ഇല്ലാത്ത എനിയ്ക്ക് സ്വാമിയുടെ ക്ഷേത്രപ്രതിഷ്ഠകളുടെ പൊരുൾ നല്ല പോലെ ബോധ്യമാണ് . ശ്രീരാമന്റെ കാലമായിരുന്നെങ്കിൽ , ഒരു ഈഴവൻ അരുവിപ്പുറത്തു തപസ്സു തുടങ്ങുമ്പോൾ, ഒരു 'ഈഴശ്ശിവ'ന്റെ പ്രതിഷ്ഠയ്ക്ക് ഒരുങ്ങുമ്പോൾ തന്നെ ശ്രീരാമന്റെ 'ഘോരഖഡ്ഗം ' ആ ഈഴവമുനിയുടെ ഗളനാളം മുറിച്ചു കളയുമായിരുന്നു എന്നുള്ളത് നിസ്സംശയമാണ് . സ്വാമിയുടെ ആ ധീരതയെ നാം നമസ്കരിയ്ക്കുക . അന്നുമുതൽ , മതത്തിന്റെയും ജാതിയുടെയും പേരില് സഹസ്രാബ്ദങ്ങളായി വളർന്നു നിന്നിരുന്ന എന്തെല്ലാം കൊടുങ്കാടുകളാണ് സ്വാമി വെട്ടിത്തെളിയ്ക്കാൻ യത്നിച്ചത് . മതമേതായാലും ജാതിവ്യത്യാസം പാടില്ല : മതമേതായാലും മനുഷ്യൻ നന്നാവണം ;ലോകം മായ, ചോറ് സത്യം ; മനുഷ്യരുടെ മതം , വേഷം , ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായത് കൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിന് യാതൊരു ദോഷവുമില്ല ; പല മതസാരവുമേകം ; ഒരു ജാതി , ഒരു മതം , ഒരു ദൈവം എന്നീ നിലകളിയ്ക്കേല്ലാം സ്വാമി വളർന്നു . ഇങ്ങനെയൊരു യുക്തിവാദിയെയും, ഇങ്ങനെയൊരു സ്വതന്ത്രചിന്തകനെയും ഈ അടുത്ത നൂറ്റാണ്ടുകളിലെങ്ങും ഈ ലോകം കണ്ടിട്ടില്ല .

"ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന " ഒരു മാതൃകാസ്ഥാനമാക്കി ഈ രാജ്യം ഉയരണമെന്ന ഉത്കടമായ അഭിവാജ്ഞയായിരുന്നു സ്വാമിയ്ക്കെന്നും ഉണ്ടായിരുന്നത് .

എന്നാൽ കഷ്ടം ! ഈ വസുധയെ ഒരു കുടുംബമായും മനുഷ്യനെ ഒരു ജാതിയായും മാത്രം കാണാൻ കഴിഞ്ഞ ആ വിശാലശയനെ എങ്ങനെയെല്ലാമാണ് ദുർവ്യാഖ്യാനം ചെയ്ത് , ഒരു ഹിന്ദുവോ , ഈഴവനോ , അല്ലെങ്കിൽ ഹിന്ദുക്കളുടെ ഉപദേവന്മാരിൽ ഒരുവനോ ആക്കാൻ അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയിൽപ്പെട്ട ചിലർ ഇപ്പോൾ കെണിയുന്നതെന്നാലോചിക്കുംപോൾ സങ്കടം തോന്നുന്നു . ബർണാഡ് ഷാ ' ആൻഡ്രോക്ളിസ്സും സിംഹവും ' എന്ന നാടകത്തിന്റെ ഓർമയാണ് എനിയ്ക്ക് വരുന്നത് . ക്രിസ്തുശിഷ്യന്മാരിൽ മൂന്നുനാലുപേർക്ക് , ക്രിസ്തുവിന്റെ പേരിൽ റോമാചക്രവർത്തിയുടെ സിംഹങ്ങൾക്കിരയായും മറ്റും രക്തസാക്ഷികളാകണം .മതഭക്തിയും ക്രിസ്തുഭക്തിയും അത്ര കലശലാണ് അവർക്ക് . ഒടുവിൽ അവർക്ക് തന്നെ ബോധ്യമാകുന്നുണ്ട് , അവരാരും ക്രിസ്ത്യാനികൾ അല്ലെന്നു ; അഥവാ ഷാ നമ്മെ ബോധ്യപ്പെടുത്തുന്നു . അതുപോലെ സ്വാമിയെ ഏതു നരകത്തിൽ തള്ളിയും , സ്വാമിയുടെ പേരിൽ രക്തസാക്ഷികളാവാൻ ഒരുംപെടുന്നവരായി , സഹോദരൻ അയ്യപ്പൻറെ ഭാഷയിൽ "പഠിച്ച മണ്ടന്മാർ " കുറേപ്പേർ ഇറങ്ങിയിട്ടുണ്ട് . സഹോദരൻ തന്നെ പറയും പോലെ സ്വാമി തുറന്ന വഴികൾ അദ്ദേഹത്തെ വെച്ച് തന്നെ അടച്ചു കളയാനാണ് അവർ ശ്രമിയ്ക്കുന്നത് . " ഗുരോ ! അവരോടു ക്ഷമിയ്ക്കണേ ! " എന്ന് മാത്രമേ പ്രാർഥിക്കാനുള്ളു .; വിശേഷിച്ച് ഒരു 'നാരായണസ്മൃതി ' പ്രസാധനം ചെയ്യുന്ന ആ സ്മൃതികാരനോട്! ശങ്കരഭാഷ്യത്തെപ്പറ്റിയും മറ്റും ഗുരു പറയാറുണ്ടായിരുന്നു , ഗ്രന്ഥങ്ങളുടെ പുഴുക്കുത്തു കൂടി ആ വ്യാഖ്യാതാക്കൾ വ്യാഖ്യാനിയ്ക്കുമായിരുന്നു എന്ന് . നമ്മുടെ നിർഭാഗ്യം കൊണ്ട് , സ്വാമിയുടെ നിർഭാഗ്യം കൊണ്ട് ഇത്തരം പുഴുക്കുത്തു വ്യാഖ്യാനങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിയ്ക്കുന്നത് . ഡോക്ടർ നടരാജൻ തന്നെ പുഴുക്കുത്തുകൾ വ്യാഖ്യാനിച്ചിട്ടില്ലേ ? അത് പോകട്ടെ .

Posted on Facebook Group by: Amjith Thazhayappadath












Note : അറുപത്തൊന്നാം അദ്ധ്യായവും പ്രസക്തമാണ് . അനുയായികളിലെയും സന്യാസിസംഘതിലെയും കള്ളനാണയങ്ങളെ ഗുരുവിനു അറിയാമായിരുന്നു എന്നതിന്റെ ദൃക്സാക്ഷി വിവരണമാണ് അത് . പക്ഷെ , അതും പറഞ്ഞു പുസ്തകം മുഴുവൻ ഞാൻ ഇവിടെ കൊടുത്താൽ അത് ഗുരുതരമായ പകര്പ്പവകാശ ലംഘനം ആയേക്കും . ജീവിത സമരം എല്ലാവരും വായിച്ചിരിയ്ക്കെണ്ടാതാണ് .


ഗുരുവിന്റെ ദൈവസങ്കല്‌പം ക്ഷേത്രപ്രതിഷ്‌ഠകളിലൂടെ

മാനവരാശിയുടെ സര്‍വ്വതോന്മുഖമായ മേഖലകളെ പരിപുഷ്‌ടിപ്പെടുത്തുന്നതില്‍ ആത്മീയമേഖലയ്‌ക്ക്‌ പ്രഥമസ്ഥാനമുണ്ട്‌. യുഗങ്ങളായി നിരന്തര നിരീക്ഷണ വിചിന്തനങ്ങള്‍ക്ക്‌ വിധേയമായിട്ടുള്ളതാണ്‌ ലോകത്ത്‌ ഇന്നു അറിയപ്പെടുന്ന എല്ലാ ആത്മീയ ദര്‍ശനങ്ങളും. ഈശ്വരന്‍ എന്ന ഒരു സങ്കല്‌പമാണ്‌ മതാതിഷ്‌ഠിതമായ ആത്മീയതയുടെ അടിസ്ഥാനം. മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും അരുപിയായിരിക്കുന്ന ആ പുണ്യാത്മാവ്‌ പരിഹാരം നല്‍കുന്നു. ആ പുണ്യാത്മാവിനെ പല പേരുകളില്‍ അവര്‍ വിളിക്കുന്നു. ക്രിസ്‌തുവെന്ന്‌ ക്രിസ്‌ത്യാനികളും, അള്ളാ എന്ന്‌ മുസ്ലീംകളും ത്വാത്തികമായി ബ്രഹ്മ,വിഷ്‌ണു മഹേശ്വരഭാവത്തില്‍ ഹിന്ദുക്കളും ഈ ഈശ്വരചൈതന്യത്തിന്‌ പേരുകോടുത്തിട്ടുണ്ട്‌. ഇതുകൂടാതെ ധാരാളം പുണ്യാളന്മാരും സിദ്ധന്മാരും മാനവരുടെ ഇടയില്‍നിന്നും ഉയിര്‍കൊണ്ടിട്ടുമുണ്ട്‌. എന്നാല്‍ യഥാര്‍ത്ഥമായ ഈശ്വരന്റെ സ്വരൂപത്തെ സാധാരണജനം അറിഞ്ഞിട്ടുമില്ല. അറിഞ്ഞവരാകട്ടെ ഏകാദൈ്വതമായ അതില്‍ അസ്‌പന്ദമാകുകയും ചെയ്‌തു.

ദൈ്വത ബോധത്തില്‍ നില്‍ക്കുന്നിടത്തോളം സത്യസ്വരൂപം യുക്തിക്ക്‌ പിടികിട്ടുകയില്ല. അദൈ്വത സത്യം എന്തെന്നോ ഭേദവ്യവഹാരത്തില്‍പ്പെട്ട ജീവനും ജഗത്തും എന്തെന്നോ ബന്ധമേക്ഷങ്ങളുടെ രഹസ്യമെന്തെന്നോ ഒന്നും തെളിയുന്നതുമല്ല. ഇതിന്‌ ഒരു പോംവഴിമാത്രമേയുള്ളൂ. ചിത്തശുദ്ധിവരുത്തി അഖണ്ഡബോധാകാരവൃത്തി അഭ്യസിച്ച്‌ ചിത്തം നിശ്ചലമാകണം. അഖണ്ഡബോധമാണ്‌ സര്‍വ്വവും എന്ന്‌ ഭാവനചെയ്യുന്നതാണ്‌ അഖണ്ഡബോധാകാരവൃത്തി. ഈ ഭാവനയാല്‍ ചിത്തം ക്രമേണ നിശ്ചലമാകും. നിശ്ചല ചിത്തം സ്വാഭാവികമായി ബ്രഹ്മസ്വരൂപം കൈക്കൊള്ളും. ചലിക്കുന്ന ചിത്തം പ്രപഞ്ചം. നിശ്ചലചിത്തം ബ്രഹ്മം. ബ്രഹ്മസ്വരൂപം കൈക്കൊണ്ട്‌ നിശ്ചലമാവുന്ന ചിത്തത്തിന്‌ ജീവേശ്വര ജഗത്‌ ഭേദ രൂപത്തിലുള്ള ദൈ്വതം മുഴുവന്‍ അസ്‌തമിച്ച്‌ അദൈ്വതം സിദ്ധമാകുന്നു.

പ്രാപഞ്ചിക മനസ്സുകളെ അഖണ്ഡബോധാകാരവൃത്തി അഭ്യസിപ്പിക്കുവാന്‍ ശ്രീനാരായണഗുരു കണ്ടെത്തിയ മാര്‍ഗ്ഗം വിവിധ മതവിശ്വാസികള്‍ പിന്തുടര്‍ന്നുവന്ന ആരാധനാലയ സമ്പ്രദായംതന്നെ ആയിരുന്നു. ഭാരതജനത ക്ഷേത്രസമ്പ്രദായത്തില്‍ പരിശീലിച്ചവരും എന്നാല്‍ യഥാര്‍ത്ഥ ക്ഷേത്രസങ്കല്‌പം വിസ്‌മരിച്ചവരുമായിരുന്നു. ക്ഷേത്രങ്ങളെ അന്ധവിശ്വാസങ്ങളുടെയും സ്വാത്ഥതാല്‌പര്യങ്ങളുടെയും ആലയമാക്കപ്പെട്ടിരുന്ന കാലഘട്ടമായിരുന്നു അത്‌. ഇത്തരം വിശ്വാസങ്ങളില്‍ ആണ്ടുപോയ പ്രാപഞ്ചികമനസ്സുകളെ അതില്‍നിന്നും മോചിപ്പിക്കുക ക്ഷിപ്രസാധ്യമല്ല. ആധുനിക മനശാസ്‌ത്രകാരന്‍മാര്‍ക്കുപോലും മാര്‍ഗ്ഗദര്‍ശനമാകാവുന്ന ഒരു നവീന ശാസ്‌ത്രീയമാര്‍ഗ്ഗം ശ്രീഗുരു അവലംബിച്ചു. സാധാരണജനങ്ങള്‍ അതുവരെ കണ്ടും കേട്ടും പിന്തുടര്‍ന്നും പോന്ന ക്ഷേത്രസമ്പ്രദായങ്ങളെ തള്ളിക്കളയാതെ അതേ വിശ്വാസത്തിലൂടെ അവരറിയാതെ അവരെ യഥാര്‍ത്ഥ സത്യത്തിലേക്കുള്ള സുഗമമായ പാതയിലുടെ നയിച്ചു. യേശുദേവന്‍ തന്റെ കാലഘട്ടത്തിലെ അനീതികളേയും മതപരമായ അന്ധവിശ്വാസങ്ങളെയും തച്ചുടച്ചത്‌ പുതിയ ആചാരാനുഷ്‌ഠാനങ്ങളിലൂടെ അല്ലായിരുന്നു. ഇന്നും ക്രിസ്‌തുമതത്തിലെ അനുഷ്‌ഠാനങ്ങള്‍ പലതും ജൂതമതത്തിന്റെതിനു സമാനമായിത്തന്നെ നിലകൊള്ളൂന്നു. എന്നാല്‍ ദൈവമാര്‍ഗ്ഗത്തിലേക്ക്‌ ക്രിസ്‌തു തുറന്ന മാര്‍ഗ്ഗം ജൂതമത നിയമങ്ങളില്‍നിന്നും വ്യത്യസ്‌തവുമായിരുന്നു.

സാധാരണ ജനങ്ങള്‍ അതുവരെ കണ്ടും കേട്ടും പിന്തുടര്‍ന്നുവന്നതും അവര്‍ക്ക്‌ അപ്രാപ്യവുമായ ക്ഷേത്രാചാര സമ്പ്രദായങ്ങള്‍ക്കും ഈശ്വരസങ്കല്‌പത്തിനും ഗുരു നവീനവും മനശാസ്‌ത്രപരമായതുമായ ഒരു പദ്ധതി ആവിഷ്‌കരിച്ചു. ശീതത്തില്‍നിന്നും പെട്ടെന്ന്‌ ഉഷ്‌ണത്തിലേക്കുള്ള മാറ്റം എപ്രകാരം അസ്വസ്‌തതയുണ്ടാക്കുമോ അതായിരിക്കും നാളിതുവരെ പിന്തുടര്‍ന്നുവരുന്ന അനുഷ്‌ഠാനങ്ങളില്‍നിന്നും, അത്‌ ശരിയായാലും തെറ്റായായും, പെട്ടെന്ന്‌ നവീനമായ ഒന്നിലേക്കുള്ള മാറ്റം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍. യോഗബുദ്ധ്യ ഇത്‌ കണ്ടറിഞ്ഞ ഗുരു അതിന്‌ ക്രമാനുഗതവും ശാശ്വതവുമായ പരിവര്‍ത്തനത്തിന്‌ തുടക്കമിട്ട ദിനമായിരുന്നു 1888 ലെ അരുവിപ്പുറം ശിവപ്രതിഷ്‌ഠ.

അരുവിപ്പുറത്തു സ്ഥാപിച്ച ശിവലിംഗം ഒരു സാധാരണ ശിലയല്ലായിരുന്നു. അഗസ്‌ത്യമുനി ആരാധിച്ചിരുന്നതും അദ്ദേഹത്തിന്റെ മഹാസമാധിക്കുമുമ്പ്‌ നെയ്യാറില്‍ നിമംജ്ജനം ചെയ്‌തിരുന്നതുമായ ശിവലിംഗമായിരുന്നു എന്ന്‌ കരുതപ്പെടുന്നു. ലിംഗം എന്ന പദത്തിന്‌ അടയാളം എന്നും അര്‍ത്ഥമുണ്ട്‌. ശിവന്‍ എന്നതിന്‌ മംഗളമൂര്‍ത്തി എന്നും അര്‍ത്ഥം കല്‌പിച്ചിട്ടുണ്ട്‌. ഇപ്രകാരം നോക്കുമ്പോള്‍ ശിവലിംഗം മംഗളസ്വരൂപമായ ജഗതീശ്വരനെ സാക്ഷാത്‌കരിക്കുന്നതിനുള്ള മാര്‍ഗ്ഗത്തിലേക്കുള്ള അടയാളമാണ്‌. അരുവിപ്പുറം പ്രതിഷ്‌ഠ പരമസത്യമായ അഖണ്ഡബോധത്തിലേക്ക്‌, ജഗതീശ്വരനിലേക്ക്‌, നിരിന്ധന ജ്യോതിസ്സിലേക്കുള്ള ഇടതടവില്ലാതെയുള്ള പ്രയാണത്തിലേക്കുള്ള മാര്‍ഗ്ഗദീപമാണ്‌. ഒരു സകാര രൂപത്തിലൂടെ ജഗതീശ്വരനിലേക്കുള്ള പ്രയാണത്തിനു തുടക്കമാണ്‌ അരുവിപ്പുറം പ്രതിഷ്‌ഠ.

വിവിധ ചിന്താതരംഗങ്ങള്‍കൊണ്ട്‌ ആവൃതമാണ്‌ മനുഷ്യമനസ്സുകള്‍. ആയതിനാല്‍ അവരുടെ സങ്കല്‌പങ്ങളും വിവിധങ്ങളാണ്‌. പരമസത്യത്തിലേക്ക്‌ ജനസഞ്ചയത്തെ നയിക്കുന്നതിനുള്ള ഗുരുവിന്റെ മനശാസ്‌ത്രപദ്ധതി അവര്‍ തുടര്‍ന്നുവന്ന സങ്കല്‌പങ്ങളെ ക്ഷിപ്രം പ്രതിരോധിക്കുന്ന വിധത്തിലുള്ളതല്ലായിരുന്നു. ലക്ഷ്യബോധമുള്ള ഗുരു ലക്ഷ്യബോധം നഷ്‌ടപ്പെട്ടവര്‍ക്കൊപ്പം സഞ്ചരിച്ച്‌ നയപരമായി, ആരേയും ക്ലേശിപ്പിക്കാതെ ലക്ഷ്യത്തിലേക്ക്‌ നയിച്ചു. ഒന്നൊന്നായ്‌ എണ്ണിയെണ്ണി ഇതുവരെ അറിഞ്ഞതിന്റെ നിരര്‍ത്ഥകതയെ പരിപൂര്‍ണ്ണമായി ത്യജിച്ച്‌ സത്യത്തിന്റെ പാതതിരിച്ചറിഞ്ഞ്‌ അതിലേക്ക്‌ അനവതരം മുന്നേറിക്കൊണ്ടിരിക്കുന്നു. അതിന്റെ അവസാനം സ്വനവും അടങ്ങുമിടമായ സ്വയം പ്രകാശം.

അരുവിപ്പുറത്തിനുശേഷം വക്കം വേലായുധന്‍നട സുബ്രഹ്മണ്യപ്രതിഷ്‌ഠ. പിന്നീട്‌ ദേവേശ്വരപ്രതിഷ്‌ഠ (1889). മണ്ണന്തല ആനന്ദവല്ലീശ്വരപ്രതിഷ്‌ഠ, ആയിരംതെങ്ങ്‌ പാട്ടത്തില്‍ ശിവക്ഷേത്രം, പൂത്തോട്ട ശ്രീവല്ലഭക്ഷേത്രം അങ്ങനെ സകാരമൂര്‍ത്തികളെ അതാതു പ്രദേശത്തെ ജനസഞ്ചയത്തിന്റെ ആഗ്രഹനിവൃത്തിക്കായി പ്രതിഷ്‌ഠിച്ചുകൊണ്ടിരുന്നു. ശാസ്‌ത്രീയ ക്ഷേത്രാരാധനയിലൂടെ യഥാര്‍ത്ഥ ദൈവസങ്കല്‌പത്തിലേക്ക്‌ ജനതയെ തിരിച്ചുവിടുന്നതിനുള്ള ഗുരുവിന്റെ പ്രഥമ ക്ഷേത്രപ്രതിഷ്‌ഠയായിരുന്നു 1920 ല്‍ കാരമുക്കില്‍ ചിദംബരനാഥ ക്ഷേത്രത്തില്‍ നടത്തിയ 3 കവരയുള്ള ദീപപ്രതിഷ്‌ഠ. പ്രതിഷ്‌ഠക്കുശേഷം 3 പ്രാവശ്യം വെളിച്ചമുണ്ടാവട്ടെ എന്ന്‌ മന്ത്രരൂപേണ മൊഴിയുകയും ചെയ്‌തു. പ്രകാശം ജ്ഞാനമാണല്ലോ. ആത്മതത്ത്വത്തിലൂടെ മഹാജ്ഞാനമായ ജഗതീശ്വരസ്വരൂപത്തെ അറിയുക എന്ന ലക്ഷ്യമായിരിക്കാം ഗുരുവിന്റെ പ്രകാശമുണ്ടാവട്ടെ എന്ന മന്ത്രത്തിലൂടെ വെളിവാകുന്നത്‌.

പിന്നീട്‌ 1921 ല്‍ മുരിക്കുംപുഴ കാളകണ്‌ഠേശ്വരത്ത്‌ നടത്തിയ ഓം സത്യം ധര്‍മ്മം ദയാ ശാന്തി എന്ന്‌ എഴുതിയ പ്രഭ ആ ആത്മതത്ത്വത്തിന്റെ, ബ്രഹ്മതത്ത്വത്തിന്റെ സ്വരൂപത്തെ വെളിവാക്കുന്ന ഒന്നായിരുന്നു. നിത്യമായിട്ടുള്ളതും എല്ലാറ്റിന്റെയും അധിഷ്‌ഠാനമായിരിക്കുന്നതും കാരുണ്യമാര്‍ന്നതും പരമശാന്തിയേകുന്നതുമാണ്‌ നിങ്ങള്‍ അന്വേഷിക്കുന്ന ആ നിരിന്ധനജ്യോതിസ്വരൂപം എന്നും ഈ പ്രതിഷ്‌ഠയിലൂടെ വെളിവാക്കുവാന്‍ ഗുരുവിനു സാധിച്ചു.

1927 ല്‍ കളവംകോടത്ത്‌ നിലക്കണ്ണാടിയിലെ രസംചുരണ്ടി ഒം ശാന്തി എന്ന്‌ എഴുതി പ്രതിഷ്‌ഠിച്ചു. മുരിക്കുംപുഴ പ്രതിഷ്‌ഠക്കുശേഷം ആറുവര്‍ഷത്തിനുശേഷമുള്ള കളവംകോടം പ്രതിഷ്‌ഠയില്‍ സത്യം ധര്‍മ്മം ദയ ഇവയെ ഒഴിവാക്കി ഒം ശാന്തി എന്ന്‌ രേഖപ്പെടുത്താന്‍ എന്തായിരുന്നു കാരണം? അതുവരെ വേദാന്തികള്‍ക്ക്‌ അറിവില്ലായിരുന്ന ഒം എന്ന മന്ത്രസ്വരൂപത്തിന്‌ അതിന്റേതായ അര്‍ത്ഥമുണ്ട്‌ എന്ന്‌ വെളിവാക്കിക്കൊടുക്കാന്‍ ഗുരുവിന്‌ സാധിച്ചു. അരുവിപ്പുറത്തെ സകാരരൂപത്തില്‍ തുടങ്ങിയ ആത്മാന്വേഷണമാര്‍ഗ്ഗത്തില്‍ അനുഭവമായിത്തീര്‍ന്ന എല്ലാറ്റിനെയും ഒന്നൊന്നായി എണ്ണിയെണ്ണി പെരുളൊടുങ്ങുകയായിരുന്നു. ഒം ശാന്തിയില്‍ സത്യം ധര്‍മ്മം ദയ ഇവയെല്ലാം അര്‍ത്ഥഗര്‍ഭമായി അസ്‌പന്ദമായിത്തീര്‍ന്നു.

ആത്മാന്വേഷണത്തിന്റെ, ദൈവത്തിന്റെ പൊരുള്‍തേടിയുള്ള അന്വേഷണത്തിന്റെ സുപ്രധാനഘട്ടമായിരുന്നു 1927 ജൂണില്‍ ഉല്ലലയില്‍ ഓം എന്ന്‌ രേഖപ്പെടുത്തിയ നിലക്കണ്ണാടി പ്രതിഷ്‌ഠ. കളവംകോടം പ്രതിഷ്‌ഠയിലെ ശാന്തി ഇവിടെ ഓങ്കാരപ്പൊരുളില്‍ അസ്‌പന്ദമായിത്തീര്‍ന്നു.

പ്രപഞ്ചമാകുന്ന കണ്ണാടിയില്‍ കാണപ്പെടുന്നതെല്ലാം നിഴലുകള്‍മാത്രം. നിഴലുകള്‍ക്കോ അസ്ഥിത്വമില്ല. എല്ലാറ്റിനും കാരണമായി,സാക്ഷിയായി ചൈതന്യംനല്‍കി പ്രപഞ്ചമധ്യത്തില്‍ ഓംങ്കാരസ്വരൂപമാര്‍ന്ന ഒന്നായമാമതി. അതില്‍നിന്നും ഉതിര്‍ന്ന ആയിരക്കണക്കിന്‌ ത്രിപുടീരൂപങ്ങളത്ര നിഴലുകള്‍. തന്മതിമറന്ന്‌ അന്നാദികളില്‍ ഭ്രമിച്ച നിഴലുകള്‍ പ്രപഞ്ച ദൃശ്യങ്ങളായി കാണപ്പെടുന്നു. ഈ പ്രപഞ്ച ദൃശ്യങ്ങള്‍ പരമാത്മാവിന്റെ അംശങ്ങളാണ്‌ എന്ന്‌ പറയാന്‍ സാധിക്കുമോ? അഖണ്ഡമായ പരമാത്മാവിന്‌ അംശമില്ല. അതിന്‌ അംശം സാധ്യമല്ലല്ലോ. അതുകൊണ്ട്‌ ഇവയെല്ലാം വെറും വിവര്‍ത്തങ്ങള്‍, തോന്നലുകള്‍ മാത്രം. കയറില്‍ സര്‍പ്പത്തെ ദര്‍ശിച്ച വിവര്‍ത്തം. ജ്ഞാനപ്രകാശത്താല്‍ വിവര്‍ത്ത രൂപങ്ങള്‍ പോയ്‌മറയും. അതോടെ സത്യവസ്‌തു പ്രത്യക്ഷമാവും. കണ്ണാടിയില്‍ പ്രത്യക്ഷമായിരിക്കുന്ന ഓംങ്കാരം സകലതിന്റേയും ആദികാരണമായ സത്യവസ്‌തുവാണ്‌. നിഴല്‍രൂപങ്ങള്‍ പോയിമറയുമ്പോള്‍ അവശേഷിക്കുന്നത്‌ ആ ആദികാരണമായ ചൈതന്യം മാത്രം. അവിടെ നാമും നമ്മുടെ സങ്കല്‌പവികല്‌പങ്ങളും എല്ലാം അസ്‌പന്ദമായിത്തീരുന്നു. ത്രിപുടി മുടിഞ്ഞ്‌ തെളിയുന്ന ദീപം. സകലവും അടങ്ങുന്ന സ്വയം പ്രകാശമായ ഇടം. ഇവിടമാണ്‌ നാം അന്വേഷിച്ചുവന്ന നമ്മുടെ ജന്മഗേഹം.

തന്റെ കണ്ടെത്തലുകള്‍ സാധകര്‍ക്ക്‌ വെളിപ്പെടുത്തിക്കൊടുക്കാന്‍ 46 ല്‍ പരമുള്ള കൃതികളിലൂടെ ഗുരു ശ്രമിച്ചിട്ടുമുണ്ട്‌. ഗദ്യപ്രാര്‍ത്ഥനയില്‍ നാം ശ്രദ്ധിക്കാതെ പോയത്‌ പലതുമുണ്ട്‌.
സകല പാപങ്ങളെയും നശിപ്പിക്കുന്ന - വറുത്തു കളയുന്ന- പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയെ തെളിച്ചു നല്ലവഴിയെ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക്‌ അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ. പരമാത്മസ്വരൂപമാണ്‌ നമ്മുടെ ബുദ്ധിയ നിയന്ത്രിക്കുന്നത്‌. അത്‌ ധ്യാനത്തിലൂടെയേ വെളിവാകുകയുള്ളൂ. ധ്യാനം ഉറയ്‌ക്കണമെങ്കില്‍ പരമാത്മാവിന്റെ അനുഗ്രഹവും വേണം. പരമാത്മാവ്‌ വെളിപ്പെടുന്നതോടുകൂടി സകലപാപങ്ങളും നശിക്കുകയും ചെയ്യുന്നു. ഈശാവാസ്യത്തിന്റെ പരിഭാഷയിലൂടെ ഈശന്‍ ജഗത്തിലെല്ലാം ആവസിക്കുന്നു. അതുകൊണ്ട്‌ നീ വികല സങ്കല്‌പങ്ങളില്‍നിന്നും മുക്തനായി ജീവിതം നയിക്കുക എന്നും ഗുരു അരുളിയിരിക്കുന്നു.

സകാരരൂപമായ ശിവലിംഗത്തില്‍ തുടങ്ങി നിരാകാരവും നിര്‍വ്വികാരവുമായ ഓംകാരത്തിലെത്തിയ ഈശ്വരാന്വേഷണ മാര്‍ഗ്ഗമാണ്‌ ഗുരു നമുക്ക്‌ പരിചയപ്പെടുത്തിയത്‌. മാനവജീവിത്തിന്റെ ലക്ഷ്യമായ ഈശ്വര സാക്ഷാത്‌കാരത്തിന്റെ ക്രമാനുഗതമായ ശാസ്‌ത്രീയ മാര്‍ഗ്ഗമാണ്‌ ഗുരു ക്ഷേത്രപ്രതിഷ്‌ഠയിലൂടെ വെളിവാക്കിയിരിക്കുന്നത്‌. സത്യ ധര്‍മ്മ ദയാ ശാന്തിയിലധിഷ്‌ഠിതമായ ഓങ്കാരസ്വരൂപമാര്‍ന്നതും ധ്യാനവൈഭവത്താല്‍ മാത്രം അനുഭവിക്കാന്‍ സാധിക്കുന്നതുമായ ദൈവസങ്കല്‌പത്തെയും മഹാജ്ഞാനത്തെയുമാണ്‌ ഗുരു വിഭാവനം ചെയ്‌തതെന്ന്‌ കാണുന്നു.

Courtesy : ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌
Link: ശ്രീനാരായണ-ജ്ഞാനസമീക്ഷ

Wednesday, 20 November 2013

തൃപ്രയാറിലെ പോടിയാത്ത പപ്പടങ്ങള്‍

ശ്രീ നാരായണ ഗുരുദേവന്‍ ശിവഗിരിയില്‍ വിശ്രമിക്കുന്ന സമയം. ഒരു ദിവസം രാവിലെ മഹാകവി ഉള്ളൂര്‍ ഗുരുവിനെ സന്ദര്ശിംക്കുന്നതിനായി ശിവഗിരിയിലെത്തി . ഒരു കാറില്‍ എത്തി ശിവഗിരി കുന്നിനു താഴെയുള്ള വഴിയില്‍ നിര്ത്തി ഇറങ്ങിയ ശേഷം തന്റെ ഔദ്യോഗിക ചിഹ്നങ്ങളായ തലപ്പാവും കസവ് നേര്യതും ഊരി കാറിന്റെ സീറ്റില്‍ വച്ചു, ചെരുപ്പ് ഊരിയിട്ട് കുന്നിന്‍ പടികള്‍ കയറി മുകളിലെത്തി. കുന്നിന്റെ മുകളില്‍ കവിയെ സ്വീകരിക്കുവാന്‍ ഗുരുസ്വാമി തയ്യാറായി നില്ക്കു ന്നുണ്ടായിരുന്നു.അതിഥിയെ സ്വീകരിച്ചു ഗുരു ആശ്രമത്തിലേക്ക് കൂട്ടി കൊണ്ടുപോയീ, വളരെനേരം വര്ത്തമാനം പറഞ്ഞു. കവിതയെ അഗാതമായി സ്നേഹിച്ചിരുന്ന ഗുരു കവിതയെ കുറിച്ചും സംസാരിച്ചു. ആ പ്രതിഭയോട് അങ്ങേയറ്റം ആദരവോടു കൂടിയാണ് ഗുരുസ്വാമി സംസാരിച്ചിരുന്നത് .

മദ്ധ്യാഹ്നം കഴിഞ്ഞതോടെ ഗുരു ഉള്ളൂരിനെ ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചു. സ്നേഹപൂര്വ്വം ക്ഷണം സ്വീകരിച്ച ഉള്ളൂര്‍ ഗുരുദേവനൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിലേക്ക് നടന്നു . അവര്‍ അവിടെയെത്തുമ്പോള്‍ ഒന്ന് രണ്ടു സന്യാസി ശിഷ്യന്മാരും കുറെ ഹരിജന്‍ കുട്ടികളും ഊണ് കഴിക്കുവാന്‍ അവിടെയുണ്ടായിരുന്നു.വേഷം കൊണ്ടും രൂപം കൊണ്ടും യോഗ്യരല്ലാത്ത കുട്ടികളെ കണ്ടപ്പോള്‍ ഉള്ളൂര്‍ ഒന്ന് പകച്ചതായി ഗുരുവിനു തോന്നി. സാഹിത്യ ഭാവനയുടെ ലോകത്തും വ്യക്തി ജീവിതത്തിലും മാനസിക പുരോഗതിയുടെ പടവുകള്‍ കയറിയ വലിയ മനുഷ്യന്‍ പതറിയാതായി ഗുരുവിനു തോന്നി. അടുത്തു നിന്ന ഹരിജന്‍ കുട്ടികളുടെ തലയില്‍ ഗുരു തടവുന്നുണ്ടായിരുന്നു.

ഗുരുസ്വാമിയുടെ വലതുവശത്ത് തന്നെയാണ് ഉള്ളൂരിനും ഇലയിട്ടിരുന്നത്.ചോറ് വിളമ്പി പരിപ്പ് കറി ഒഴിച്ച് പിന്നീട് പപ്പടം വന്നു.അപ്പോള്‍ ഗുരു പറഞ്ഞു “പപ്പടം നമുക്ക് ഒരുമിച്ചു പൊടിക്കണം”, ഒരു നിമിഷത്തിനു ശേഷം പപ്പടങ്ങള്‍ പട പടാ എന്ന് പോടിയുന്ന ശബ്ദം കേട്ടു. അതുകഴിഞ്ഞ് ഗുരുദേവന്‍ ഉളൂരിനോട് ചോദിച്ചു “പൊടിഞ്ഞോ?”.ഗുരു ചോദിച്ചത് തന്റെ‍ മനസ്സിലെ ജാതിചിന്ത പോടിഞ്ഞോ എന്നാണെന്ന് മനസ്സിലാക്കാന്‍ ഉള്ളൂരിനു ഒരു നിമിഷം വേണ്ടി വന്നില്ല. അദേഹത്തിന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

ഈ സംഭവം നടന്നിട്ട് ഏകദേശം നൂറു വര്ഷംഅ ആയി കഴിഞ്ഞിരിക്കുന്നു . കേരളാ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിച്ചു. ചൊവ്വ എന്ന കല്യാണം മുടക്കിയായ ഗ്രഹത്തിലേക്ക്‌ ഉപഗ്രഹങ്ങള്‍ അയക്കാന്‍ പോലും ഇന്ത്യ ഇന്ന് പ്രാപ്ത്തമായി കഴിഞ്ഞു, ഹിന്ദു സമൂഹം ഒന്നിച്ചു നില്ക്കെനണ്ടാതിന്റെ ആവശ്യകതയെ പറ്റിയും, ഹിന്ദു ഐക്യത്തെ കുറിച്ചും നാം സംസാരിക്കുന്നു.ക്ഷേത്രങ്ങളിലെ സ്വത്തു ഗവര്മെനന്റ് കയ്യടക്കുന്നതിനെതിരെ ഹിന്ദു സമൂഹം ഒന്നിക്കണം എന്ന് നാം പറയുന്നു. അപ്പോഴും “പോടിയാത്ത ചില പപ്പടങ്ങള്‍” ഇന്നും തൃപ്രയാര്‍ പോലുള്ള ക്ഷേത്രത്തിലെ തന്ത്രിമാരുടെ മനസ്സില്‍ അവശേഷിക്കുന്നു. ഈ പപ്പടങ്ങള്‍ പോടിയാത്തതല്ല, മറിച്ചു പൊടിയാതെ കാത്തു സൂക്ഷിക്കുന്നതാണ്, ഹിന്ദു സമൂഹത്തെ അടക്കി ഭരിച്ചിരുന്ന അനാചാരങ്ങള്‍ നടമാടിയിരുന്ന കഴിഞ്ഞ കാലം തിരിച്ചു വരും എന്ന് കരുതുന്ന ചില വിഡ്ഢി കൂശ്മാണ്ടങ്ങള്‍.

ഇപ്പോഴും വരേണ്യ ചിന്താഗതി മനസ്സില്‍ സൂക്ഷിക്കുന്ന ഇവര്‍ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുന്നതു നന്നായിരിക്കും. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വരുമാനം കുറഞ്ഞു അന്തിതിരിക്കു പണം തികയാഞ്ഞ അവസ്ഥയിലാണ് ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായതു എന്ന് കൂടി ഇവര്‍ ഓര്ത്താവല്‍ നന്നായിരിക്കും. ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കഥകളി നടത്താന്‍ ഭരണസമതി തീരുമാനിച്ചപ്പോള്‍ എതിര്ക്കു ന്നതിനു പറഞ്ഞ ന്യായം അത് ദൈവീകം അല്ല എന്നാണ്, അപ്പോള്‍ ഒരു ചോദ്യം ചോദിച്ചോട്ടെ തിരുമേനി നളചരിതം കഥയിലെവിടെയാ ദൈവീകത?. ദിലീപും , കാവ്യാമാധവനും വന്നു ചുറ്റംബലത്തിനുള്ളില്‍ സിനിമ ഷൂട്ടിംഗ് നടത്തി പോയപ്പോള്‍ അതിലും ദൈവീകത കണ്ടു കാണും അല്ലെ?.

അതോടൊപ്പം തന്നെ ഇവിടെ കാണേണ്ട മറ്റൊരു വസ്തുത ഹിന്ദു ഐക്യത്തിനു വേണ്ടി ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനകള്‍ ഒന്നും തന്നെ ഇതൊരു മുഖ്യ അജണ്ടയായി ഏറ്റെടുത്തുകൊണ്ട് ഇതിനെതിരെ രംഗത്ത് വരുന്നില്ല എന്നതാണ്.”മാറ്റുവിന്‍ ചട്ടങ്ങളെ അല്ലെങ്കില്‍ മറ്റുമതുകളീ നിങ്ങളെതാന്‍ " എന്ന കുമാരനാശാന്റെ വരികള്‍ നമുക്ക് ഈ അവസരത്തില്‍ ഓര്ക്കാം ....

Posted on  facebook group by : Sudheesh Sugathan
https://www.facebook.com/photo.php?fbid=10152092399542578&set=gm.614143591986193&type=1&theater

Saturday, 16 November 2013

“ശിവശതകം” (ശ്ലോകം-06)



ഗുരുദേവന്‍ ശിവശതകത്തില്‍ 6മത് ശ്ലോകത്തില്‍ പറയുന്ന കാര്യമല്ലേ ഇന്നത്തെ ശാസ്ത്രലോകം ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ചയും പരീക്ഷണവും നടത്തി കൊണ്ടിരിക്കുന്നത്.

“ശിവശതകം”
രചന: ശ്രീനാരായണ ഗുരുദേവന്‍
(ശ്ലോകം-06)

ഹരിഭഗവാനരവിന്ദസൂനുവും നിന്‍-
തിരുവിളയാടലറിഞ്ഞതില്ലയൊന്നും;
ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നു
കരളിലിരുന്നു കളിച്ചിടുന്നകോലം?

ഹരിഭഗവാന്‍ എന്നാല്‍ മഹാവിഷ്ണു. അരവിന്ദ സൂനു എന്നാല്‍ അരവിന്ദ പുത്രന്‍, അതായത് അരവിന്ദന്‍റെ പൊക്കിള്താമരയില്‍ പിറന്ന ബ്രഹ്മാവ്‌.

എല്ലാ പാപങ്ങളെയും ഹരിക്കുന്ന ശിവഭഗവാനേ അങ്ങയുടെ ഈ മായാവിനോദം മഹാവിഷ്ണുവിനും ബ്രഹ്മാവിനും വ്യക്തമായി മനസ്സിലായിട്ടില്ല. പിന്ന അത്ഭുധത്തോടെ ചോദിക്കുന്നു; ഈ രണ്ടുപേര്ക്കും ധരിക്കാന്‍ പറ്റാത്തതും എല്ലാ പ്രാണികളുടെയും ഹൃദയത്തിലിരുന്നുകൊണ്ട് മായാലീലയാടുന്ന ബോധസ്വരൂപം ഈ രണ്ടു പേര്‍ക്കും മനസ്സിലായില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്ക്ക് എങ്ങിനെ മനസ്സിലാകുവാന്‍ എന്നാണ് ഗുരുദേവന്‍ ഈ വരികളിലൂടെ ചോദിക്കുന്നത്.

ശിവഭഗവാന്‍ ഹരനും ഹരിയുമാണ്. ഹരി എന്നാല്‍ ഭക്തരുടെ എല്ലാ പാപങ്ങളും നശിപ്പിക്കുന്നവന്‍ എന്നര്ത്ഥം. ഹരി എന്നത് ശിവ ഭഗവാന്‍റെ സഹസ്രനാമങ്ങളില്‍ 712മത് നാമം ആണ്. ഹരന്‍ എന്നത് 18മതു നാമവും. കല്പാന്തത്തില്‍ എല്ലാറ്റിനെയും അപഞ്ചീകരണത്തിലൂടെ അതിസൂക്ഷ്മമായി ശിവന്‍ തന്നില്‍ ലയിപ്പിക്കുന്നു. അതായത് പഞ്ചഭൂതത്തില്‍ അധിഷ്ടിതമായ ലോകം ഓരോ ഭൂതവും ഇല്ലാതായി അവസാനം അതിസൂക്ഷ്മമായി മാറി ശിവനില്‍ ലയിക്കുന്നു എന്നര്ത്ഥം. ഇത് തന്നെയല്ലേ ഇന്നത്തെ ശാസ്ത്രലോകം ബോസ്സോന്‍ കണിക, ദൈവ കണം എന്നൊക്കെ പറഞ്ഞ് ചര്ച്ച നടത്തി കൊണ്ടിരിക്കുന്നത്.

ശിവ ഭഗവാന്റെന ഈ മായാലീലകള്‍ വിഷ്ണുവിനും ബ്രഹ്മാവിനും ധരിക്കുവാന്‍ കഴിയുന്നില്ല പിന്നെങ്ങിനെയാ നമ്മള്‍ മനുഷ്യര്ക്ക് ‌ മനസ്സിലാകുക. ഇതാണ് ഈ വരികളിലൂടെ ഗുരുദേവന്‍ അര്ത്ഥങമാക്കുന്നത്.

ജനീവയിലെ LHC (Large Hadron Collider) ഹെഡ്കോര്ടെര്സ്നു (HQ) പുറത്ത് സ്ഥാപിച്ചിട്ടുള്ള നടരാജ പ്രതിമയാണ് ഇവിടെ മുകളില്‍ കൊടുത്തിരിക്കുന്നത്. അവര്‍ അവിടെ പരീക്ഷണം നടത്തുന്നതും ഈ അതിസൂക്ഷ്മ കണികയെകുറിച്ചും.

Posted on Facebook Group by : Pradeen Kumar 


Friday, 15 November 2013

ശിവഗിരി തീര്‍ഥാടനം

81 മത് ശിവഗിരി തീര്‍ത്ഥാടനം 2013ഡിസംബര്‍ 30 , 31 , 2014ജനുവരി 1 തീയതികളില്‍ നടക്കുകയാണ് . 

പഞ്ചശുദ്ധിയോടെ പത്ത് ദിവസത്തെ വ്രതം ആചരിച്ച്, മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ആര്‍ഭാടരഹിതമായാണ് വിശ്വാസികള്‍ തീര്‍ഥാടനം നടത്തേണ്ടത്. 

ശരീര—ആഹാര—വാക്—കര്മ—മനഃ ശുദ്ധിയാണ് പഞ്ചശുദ്ധി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗുരു വ്യക്തമാക്കിട്ടുണ്ട്...

1 . വിദ്യാഭ്യാസം
2 . ശുചിത്വം
3 . ഈശ്വര ഭക്തി
4 . സംഘടന
5 . കൃഷി
6 . കച്ചവടം
7 . കൈത്തൊഴില്‍
8 . സാങ്കേതിക പരിശീലനങ്ങള്‍ .

എന്നീ വിഷയങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ ശിവഗിരിയില്‍ പ്രസംഗ പരമ്പര നടത്തണമെന്നും തീര്‍ഥാടകര്‍ അത് ശ്രദ്ധിച്ചുകേട്ട് പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കണമെന്നും ഗുരുദേവന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകുമ്പോള്‍ ശിവഗിരി തീര്‍ഥാടനത്തിന്റെ ഉദ്ദേശ്യം സഫലമാകുമെന്നും ഗുരുദേവന്‍ പറയുന്നു.

ശിവഗിരി തീര്ത്ഥാടകര്ക്ക് മഞ്ഞ വസ്ത്രം ( ശ്രീ കൃഷ്ണന്റെയും , ശ്രീ ബുദ്ധന്റെയും മുണ്ട് )ആയിക്കൊള്ളട്ടെ .അത് നന്നായിരിക്കുമെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി.

1932 ഡിസംബര് 24ന് തീര്ഥാടനത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് ആദ്യസംഘം പുറപ്പെട്ടെതു പത്തനംതിട്ട ഇലവുംതിട്ടയില് സരസകവി മുലൂര് എസ്.പദ്മനാഭപ്പണിക്കരുടെ വസതിയില് നിന്നാണ്..... മൂലൂരിന്റെ വസതിയായ കേരളവര്മ സൗധത്തില് (കളരി വീട്) നിന്നും യാത്രതിരിച്ച ആദ്യസംഘത്തില് അഞ്ച് പേരാണ് ഉണ്ടായിരുന്നത്... ഇവര് പിന്നീട് മഞ്ഞക്കിളികള് എന്ന് അറിയപ്പെട്ടു.... പി.കെ.ദിവാകരപണിക്കര്‍, പി.വി.രാഘവന്, എം.കെ.രാഘവന്, പി.കെ.കേശവന്, എസ്സ്.ശങ്കുണ്ണി എന്നിവരാണ് സംഘത്തിലെ അഞ്ച് പേര്‍...

Posted on Facebook Group by : Dileep Bhargavan

Monday, 11 November 2013

എന്താണ്‌ ശ്രീനാരായണ ദര്‍ശനം?


സമഗ്രതയിലേക്ക്‌ മാനവനെ നയിക്കുന്ന ശാസ്‌ത്രമാണ്‌ ഗുരുദര്‍ശനം. ആത്മീയ-ഭൗതിക തലത്തിലെ സ്വതന്ത്രമായ മുന്നേറ്റത്തിലൂടെ നേടുന്ന ജീവിത വിജയമാണ്‌ സമഗ്രത. ആത്മീയതലത്തിലെ ജീര്‍ണ്ണത ഭൗതിക തലത്തിലെ ജീര്‍ണ്ണതയ്‌ക്കും കാരണമാവും. ഈ രണ്ടു ജീര്‍ണ്ണതകളും കൂടിച്ചേരുമ്പോള്‍ മനുഷ്യന്റെ ജന്മം വ്യര്‍ത്ഥമാകും.

സദാചാരമൂല്യങ്ങള്‍ നഷ്‌ടമായ മാനവസമൂഹമാണ്‌ ഇന്നുള്ളത്‌. ഇതിന്റെ മൂലകാരണം ആത്മീയജീര്‍ണ്ണതയാണ്‌. ആത്മീയ തലത്തിലെ ജീര്‍ണ്ണത അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ജാതിചിന്തയിലും എത്തിയപ്പോള്‍ അവയുടെ പ്രതിഫലനമാണ്‌ ഭൗതികതലത്തിലെ അസ്വസ്ഥതകള്‍ക്ക്‌ വഴിവച്ചത്‌. അദൈ്വതം അവതരിച്ച നാട്ടില്‍ ഒരേ മനുഷ്യജാതിയില്‍ പലവര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഉണ്ടായി. ഈശ്വരസ്വരൂപമായ മനുഷ്യര്‍ അതിനാല്‍ ഒന്നായി കാണേണ്ടസ്ഥാനത്ത്‌ പലതായി പിരിഞ്ഞു. മേല്‍ജാതി കീഴ്‌ജാതി വിഭാഗങ്ങള്‍ ആവിര്‍ഭവിച്ചു. കീഴ്‌ജാതിക്ക്‌ നടക്കാന്‍ പ്രത്യേക വഴികളും ആരാധനാ സമ്പ്രദായങ്ങളും നിയമങ്ങളും ഉണ്ടായി. കീഴ്‌ജാതിക്ക്‌ വിദ്യ നിഷേധിക്കപ്പെട്ടു. ധനം സമ്പാദിക്കാന്‍ കീഴ്‌ജാതിക്ക്‌ സാധിക്കാതെവന്നു. ഭൗതിക സുഖങ്ങള്‍ മേല്‍ജാതിക്കുമാത്രമായി. ഇങ്ങനെയുള്ള അസമത്വങ്ങള്‍ മനുഷ്യരില്‍ വ്യാപകമായിത്തീര്‍ന്നതിന്‌ കാരണം ആത്മീയ ജീര്‍ണ്ണതയായിരുന്നു.

ജ്ഞാനസ്ഥനായ ഗുരു ഈ ജീര്‍ണ്ണതകളുടെ സൂഷ്‌മം ഗ്രഹിച്ചു. ആത്മീയ ജീര്‍ണ്ണതയ്‌ക്ക്‌ പരിഹാരം ഉണ്ടായാലേ എല്ലാത്തരം ജീര്‍ണ്ണതകള്‍ക്കും പരിഹാരം ആകുകയുള്ളൂ എന്ന്‌ അറിയാമായിരുന്ന ഗുരു പരിഹാരത്തിന്‌ തുടക്കംകുറിച്ചുകൊണ്ട്‌ അരുവിപ്പുറത്ത്‌ ശിവലിംഗ പ്രതിഷ്‌ഠ നടത്തി.

ഈശ്വരജ്ഞാനത്തിന്റെ ശരിയായ രീതികളെ ജനഹൃദയങ്ങളിലെത്തിക്കുകയും അവയെ ആചരിക്കാന്‍ പ്രേരിപ്പരിക്കുകയും ആയിരുന്നു ക്ഷേത്രപ്രതിഷ്‌ഠയിലൂടെ ഗുരു ലക്ഷ്യമിട്ടതെന്ന്‌ ഗുരുവചങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌.
ഗുരുവിന്റ ദര്‍ശനങ്ങള്‍ ശ്രിനാരായണ ധര്‍മ്മം, അദൈ്വത ദീപിക, ആത്മോപദേശശതകം, ആശ്രമം, തുടങ്ങിയുള്ള 64 ല്‍ പരമുള്ള കൃതികളില്‍ അടങ്ങിയിരിക്കുന്നു.

മനുഷ്യന്റെ സാമൂഹിക ആത്മീയ ജീവിത വിജയത്തിന്‌ അതിപ്രധാനമായിട്ടുള്ളതാണ്‌ സാമാന്യധര്‍മ്മങ്ങള്‍. അഹിംസ, സത്യം, അസ്‌തേയം, അവ്യഭിചാരം, മദ്യവര്‍ജ്ജനം ഇങ്ങനെ 5 സാമാന്യ ധര്‍മ്മങ്ങളാണ്‌ ഗുരു സാമൂഹികവും ആത്മീയവുമായ ഉന്നതിക്കായി അരുളിയിട്ടുള്ളത്‌.

(ശ്രീനാരായണജ്ഞാനസമീക്ഷാഗ്രൂപ്പ്‌)
by : Suresh Babu Madhavan

എന്താണ് മായ?ഗുരു പറയുന്ന മായയുടെ ഇരിപ്പിടം എവിടെയാണ്?മായയെ എങ്ങിനെ അതിജിവിക്കാം?

മായയുടെ ഇരിപ്പിടം ഭാഷയിലാണെന്ന് ചിന്താബോധത്തോടെ തിരിച്ചറിയേണ്ട
താണ്.വര്‍ണ്ണസംസ്ക്കാരം ഒരു ഭാഷാപ്രപഞ്ചമായി നമ്മുടെമുന്നില്‍ പ്രത്യക്ഷമാണ് ‍.ബുദ്ധസം
സ്ക്കാരല്‍ ഏകീകരിക്കപ്പെട്ടിരുന്ന ഒരു ജനതയുടെ ഭാഷയുംസംസ്ക്കാരവുംകൊലയും കൊ
ള്ളയും കൂടിയുള്ള ഒരു കലാപത്തിലൂടെ നശിപ്പിച്ചു കൊണ്ടാണ് കൊല്ലവര്‍ഷാരംഭമായി ആര്യന്മാരുടെ നാടുവാഴിത്ത രാജഭരണം ഭാഷാസംസ്ക്കാരമായികേരളത്തില്‍നിലവില്‍ വന്നത്.ആര്യനെ ശ്രേഷ്ഠനായി വര്‍ണ്ണിക്കുകയും അനാര്യനെ ജന്തുവായി നിന്ദി
ക്കുകയും ചെയ്യുന്ന ഭാഷ ആര്യഭാഷയാണ്.രണ്ടു ഭാഷകള്‍ ചേര്‍ന്ന്(തമിഴും സംസ്കൃതവും)
ഒരു ഭാഷയായപ്പോള്‍ അതില്‍ സാങ്കേതികമായ "മായ" പ്രത്യക്ഷമായി.അപ്പോള്‍ ‍"മായ"
സ്ഥിതിചെയ്യുന്നത് ഭാഷയിലാണെന്ന് വ്യക്തമാകുന്നു.ഈ "മായ"യെ നീക്കി സത്യത്തെ കാ
ണുവാന്‍ ശ്രീനാരായണഗുരുവിന് കഴിഞ്ഞു.അങ്ങിനെ ഏവര്‍ക്കുമറിയാവുന്ന നിലയിലേക്കാണ്
ചരിത്രത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വഴിയൊരുക്കപ്പെടുന്നതെന്നും അതിന് തന്‍റെ
സന്ദേശങ്ങളും കൃതികളും വഴികാട്ടിയായിത്തീരുമെന്ന് ഗുരു മുന്‍കൂട്ടി ദര്‍ശിച്ചിരുന്നതായും
നമുക്ക് കാണാവുന്നതാണ്.അപ്പോള്‍ ജാതിവ്യവസ്ഥ ആര്, എന്ന്, എങ്ങിനെ ,എന്തിനു വേണ്ടിയുണ്ടാക്കിയെന്ന ചരിത്രം മായയായി ഭാഷയുടെ വാചാലതയില്‍ മൂടിവയ്ക്കപ്പെട്ടിരിക്കുന്നു. നിശ്ചയബുദ്ധിയോടെ വിചാരസാഗരമഥനം ചെയ്ത് "മായ"സൃഷ്ടിച്ചിരിക്കുന്നതായ അന്ധകാരാവൃതമായ അവിദ്യാലോകത്തെ നീക്കി  എല്ലാവരേയും അവിനാശിയായ ജ്ഞാനസമ്പത്തിന്റെ അധികാരികളാണമെന്നാണ് ദൈവദശകത്തിലെ ഗുരുവിന്‍റെ മായാ പ്രയോഗത്തിലടങ്ങിയിരിക്കുന്ന ആശയം.

മായയില്‍ നിന്ന് മുക്തമാകാനുള്ള മാര്‍ഗ്ഗമെന്താണ്? ജാതികള്‍ സൃഷ്ടിച്ചഭാഷയുടെ സങ്കേതങ്ങളും വിഗ്രഹങ്ങളും തിരിച്ചറിഞ്ഞ് അതിനുള്ളി ല്‍ ഒളിച്ചിരിക്കുന്ന രഹസ്യാര്‍ത്ഥത്തെ പുറത്തെടുത്ത് ഭാഷയെ പ്രയോഗിക്കാന്‍ പഠിച്ചാല്‍ മായയെ അതിജിവിക്കാം.അപ്പോള്‍ അക്ഷരജ്ഞനമാണ് അറിവ്.ഭാഷാപദങ്ങള്‍ എങ്ങിനെ രൂപപ്പെടുത്തിയിരിക്കുന്നു എന്ന അറിവാണ് അക്ഷരജ്ഞാനം.ഉയര്‍ന്ന ഗവേഷണ ബിരുദം നേടി അധ്യാപകപ്പണി ചെയ്യുന്നവരായാലും സാഹിത്യ അവാര്‍ഡുകള്‍ വാരിക്കൂട്ടുന്നവരായാലും അക്ഷരജ്ഞാനി ആവണമെന്നില്ല.അതിന് ഒരേയൊരു മാര്‍ഗ്ഗമേയുള്ളൂ. അക്ഷരഗണിതം പ്രത്യേകമായി പഠിക്കുക.എന്നിട്ട് ഏതു ഭാഷയിലെഴുതിയ ഗ്രന്ഥവും വായിച്ചാല്‍ ഭാഷാപ്രയോഗത്തിലെ മായാനിഗൂഢത മനസ്സിലാക്കാന്‍ സഹായകമാകും.

Posted on Facebook Group by: Cg Dharman

Thursday, 7 November 2013

നവോത്ഥാനാന്തര കാലത്തെ മതം മാറ്റം - By : അഭിലക്ഷ് വി ചന്ദ്രന്‍

19 ആം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും നടന്ന നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമുള്ള കേരളത്തില്‍ ആണ് നമ്മള്‍ ജീവിക്കുന്നത് .ജീര്‍ണ്ണിച്ച ഒരു സാമൂഹ്യ അവസ്ഥയെ കാറ്റും വായുവും കൊള്ളുന്ന ഉറപ്പുള്ള ഒരു അന്തരീക്ഷമാക്കി മാറ്റിയെടുത്തത് ഈ മണ്ണില്‍ നടന്ന എണ്ണമറ്റ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ ആണ് .ജാതിയില്‍ താണുപോയതിന്റെ പേരില്‍ നല്ല വസ്ത്രം ധരിക്കാനൊ , വഴിയില്‍ കൂടി സഞ്ചരിക്കാനൊ , സ്വന്തം ദൈവങ്ങളോട് ആവലാതി പറയാനോ കഴിയാതിരുന്ന ഒരു ജനതയെ ഇതെല്ലം സാധ്യമാക്കി തീര്ക്കുന്ന തരത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞ സര്ഗാത്മക പ്രവര്ത്തനം ആയിരുന്നു അത് .അതോടൊപ്പം ഇന്ത്യയുടെ ദേശീയ പ്രസ്ഥാനവും മതെതരത്തത്തെയും ജനാധിപത്യത്തെയും മുറുകെപ്പിടിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് പിന്തുണ കൊടുക്കുകയും ചെയ്തിരുന്നു . അതിന്റെ പ്രതിഫലനമായിരുന്നു മതേതരത്ത -ജനായത്ത റിപ്പബ്ലിക്ക് ആയി നമ്മുടെ രാജ്യം മാറിയത് .

കേരളത്തിലെ നവോത്ഥാന സമരങ്ങളില്‍ പ്രധാന്യ മെറിയതാണ് 1859 ലെ മേല്‍മുണ്ട്‌ സമരം .മാറ് മറയ്ക്കാന്‍ അധികാരം ഇല്ലാതിരുന്ന ചാന്നാര്‍ സ്ത്രീകള് മാറ് മറച്ചുകൊണ്ട് സവര്‍ണ്ണ മേല്ക്കോയ്മക്കെതിരെ നടത്തിയ ആ പോരാട്ടം ആണ് പുരോഗമന സമരത്തിന്റെ നാള്‍ വഴികളില്‍ സുപ്രധാനമായി മാറിയത് .”ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” എന്ന മഹത്തായ സന്ദേശം ഇത്തരം സമരങ്ങളുടെ ഭാഗമായാണ് മലയാള ഭൂമികയില്‍ ഉയര്‍ന്നു വരുന്നത് .അരുവിപ്പുറത്തു ശ്രീനാരായണ ഗുരു നടത്തിയ കണ്ണാടി പ്രതിഷ്ഠ പ്രതീകാത്മകവും സമരത്മാകവും ആയിരുന്നു . സവര്‍ണ്ണര്‍ക്ക് മാത്രമല്ല പ്രതിഷ്ഠ നടത്താന്‍ അധികാരം എന്നുള്ള ഒരു ചിന്തയോടൊപ്പം തന്നെ താന്‍ തന്നെയാണ് ദൈവം എന്ന വിശാലമായ മാനവിക കാഴ്ച്ചയും രൂപപ്പെടുത്താന്‍ നവോഥാന നായകരില്‍ ശ്രദ്ധേയനായ ഗുരുവിനു സാധിച്ചു .

ഈ ലേഖനം എഴുതുന്നതിനു ആധാരാമായ വസ്തുതയിലേക്ക് ഇനിയും എത്തിയിട്ടില്ല .ഇരിഞ്ഞലക്കുടയില്‍ന്നിന്നു മൂന്നുപീടികയിലെക്ക് പോകുമ്പോള്‍ കാണുന്ന ചെറിയ ഒരു പ്രദേശമാണ് എടക്കുളം .എടക്കുളം സെന്റെരിനു തെക്കുഭാഗം ആണ് മൂഴിക്കുളം അമ്പലം സ്ഥിതി ചെയ്യുന്നത് .(നാലംബല ദര്‍ശനം വര്ധിച്ചതോടെ മൂഴിക്കുളം അമ്പലത്തിനു നല്ലകാലം വന്നിരിക്കുന്നു) .എടക്കുളം സെന്റെര് മുതല്‍ തെക്കൊട്ട് സഞ്ചരിക്കുന്നവരുടെ ദ്രിഷ്ട്ടിയില്‍ ഒരു ബാനര് ശ്രദ്ധ നേടും .കുനാക്കംപുള്ളി ചന്ദ്രന്‍ എന്നയാള്‍ മതം മാറി എന്നറിഞ്ഞതിനാല്‍ അയാളെ തറവാട്ടില്‍ നിന്നും പുറത്താക്കിയിരിക്കുന്നു എന്നതാണ് ബാനറില്‍ എഴുതിയിരിക്കുന്നത് .

നാട്ടുകാര്‍ ഈ വിഷയത്തെ പറ്റി പറയുന്നത് ഇപ്രകാരം , കുനാക്കംപുള്ളി അമ്പലത്തിലെ പ്രധാനപ്പെട്ട ഒരാള്‍ ആയിരുന്നു ചന്ദ്രന്‍ .ചെറുപ്പം മുതലേ വലിയ ഭക്തന്‍ ആയിരുന്നു അദ്ദേഹം .അദ്ധേഹത്തിന്റെ സൌദിയില്‍ ഉള്ള മകന്റെ അടുത്ത് പോയ സമയത്ത് ചില ആരോഗ്യ പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരിടുകയും അവിടത്തെ ഒരു ക്രിസ്ത്യന്‍ പ്രാര്ത്ഥന ഗ്രൂപ്പിന്റെ ശ്രമഫലമായി അദ്ധേഹത്തിന്റെ അസുഖം മാറുകയും ചെയ്തത്രേ .തുടര്‍ന്ന് ചന്ദ്രനും കുടുംബവും ആ പ്രാര്ത്ഥന ഗ്രൂപ്പിന്റെ ഭാഗമായി മാറുകയും കൃഷ്ണനെ പൂജിച്ചിരുന്ന ചന്ദ്രന്‍ യേശു ക്രിസ്തുവിനെ പൂജിക്കാന്‍ തുടങ്ങുകയും ചെയ്തു .

നാട്ടിലേക്ക് വന്ന ചന്ദ്രനേയും കുടുംബത്തെയും എതിരേറ്റതു അദ്ധേഹത്തിന്റെ വീടിന്റെ ഉമ്മറത്തടക്കം കെട്ടിയിട്ട ഇത്തരം ബാനറുകള്‍ ആയിരുന്നു .കൂടാതെ മകന്റെ കുട്ടിയുടെ മാമോദീസ ചടങ്ങ് നടത്തിയാല്‍ പ്രശ്നമുണ്ടാക്കും എന്ന ഭീഷണിയും ,ആളില്ലാത്ത അവസരങ്ങളില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടക്കലും അരങ്ങേറുകയുണ്ടായി

ജാതിയും മതവുമല്ല മനുഷ്യന്‍ ആണ് പ്രധാനം എന്ന് പഠിപ്പിച്ച നവോത്ഥാനത്തിനു ശേഷമുള്ള ഒരു നാട്ടില്‍ ആണ് മതം മാറിയതിന്റെ പേരില്‍ ഒരു മനുഷ്യന്‍ ഇങ്ങനെ ക്രൂശിക്കപ്പെട്ടത്‌ .
തറവാട്ടില്‍ നിന്ന് പുറത്താക്കി എന്നതിന് അര്‍ഥം ബന്ധങ്ങള്‍ എല്ലാം അവസാനിപ്പിച്ചു എന്നാണു .അപ്പോള്‍ മതവും ജാതിയും ആണോ ഇന്ന് നമ്മുടെ ബന്ധങ്ങളെ വിളക്കി ചേര്‍ക്കുന്ന കണ്ണി .മതവും ജാതിയും ഇല്ലാതായാല്‍ ബന്ധങ്ങള്‍ ശിഥിലം ആകുമോ ?
ആകും എന്നാണ് ഈ സംഭവം നമ്മളോട് പറയുന്നത് .ജാതിയും മതവും അല്ല മനുഷ്യന്‍ ആണ് പ്രധാനം എന്ന് പഠിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഉയര്ന്നു വരികയും ചെയ്ത ഒരു സമൂഹത്തില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ലജ്ജാവഹം എന്ന് മാത്രമേ പറയാനുള്ളൂ .

Source : http://www.nelkkathir.com/?p=328

Saturday, 2 November 2013

Dr Padmanabhan Palpu

Dr. P. Palpu was born on November 2nd 1863 at Trivandrum, in Kerala State. He remains ever an example of the persecution that the backward communities suffered in Kerala in those days. Though he came fourth in the examination conducted in 1884 by the Govt. for selecting ten students for the study of medicine, Palpu was denied the opportunity just because of his caste. But, he had no difficulty in getting admission to the Madras Medical College for the L.M.S. course. After getting the medical degree, he was again rebuffed by the Travancore Government when he applied for job in his native state. He was forced out to the neighboring state of Mysore for his employment just as he was sent out of the State for his higher education. He started his meritorious service under Mysore Govt. at the starting salary of Rs.100 when the Govt. of his own State would not give employment to any one from the backward classes even at the lowest level at the meager salary of five rupees.
The determination of Dr. Palpu to gain equality for the members of his caste found expression in the formation of S.N.D.P. in 1903. It was the advice given by Swami Vivekananda to associate with some spiritual person in his effort to fight for the rights of the Ezhavas that drew him to Sri Narayana Guru. The Swami asked Dr. Palpu to “Spiritualize and Industrialize the Masses”. Swami told him that the garb of spirituality was essential for any organization to be successful in India. S.N.D.P. later became thus beacon for many social movements in Kerala

His concern for the depressed was not limited to the people of the caste to which he belonged. The sight of many poor people in Mysore who spent nights in public places without any shelter to protect themselves from the severe cold moved his heart to spend some money out of his first salary for getting blankets for these helpless people. While in Mysore, Dr. Palpu helped the Valigar community there to form an association to fight for their birthrights.
Dr. Palpu was a relentless fighter for the cause of the Ezhavas in Kerala. He wrote many articles in English newspapers published from India highlighting the degrading customs in Kerala that made the condition of the Ezhavas miserable. He published at his own cost the book, ‘Treatment of Thiyas in Travancore’, a compilation of the memorandums that were submitted to the Travancore Govt., and the articles that he wrote in newspapers. This book, and its translation that he published in Malayalam, became records for the future generations to know about the horrible social situation that existed at that time.
Ezhava Memorial’ and ‘Malayali Memorial’ were two landmarks in the struggle of the backward classes for gaining their legitimate rights from the Govt. that was representative of the mad social customs that prevailed in the state at that time. ‘Malayali Memorial’ which was submitted to the Maharaja of Travancore in 1891 marked the beginning of the united social effort in the state to press the demands of the backward classes. This mass petition in which Dr. Palpu was the third signatory complained about the ‘Divans’ (govt. officers) who came from outside the state, and appropriated a greater part of the jobs for their own people. The memorandum spoke about the pitiable condition of Ezhavas of the State who were denied even the lowest govt. jobs though their counterparts could occupy even higher jobs in the Malabar State due to the absence of any discrimination there. The Govt. in its reply dated 1891 April 21ststated that since the Ezhavas were generally uneducated, it was better for them to pursue their present occupations like cultivation, coir making, and toddy tapping than trying to get education.
As Dr. Palpu was irritated by this humiliating reply from the authorities, he frequently visited the state to organize the backward people to protest against the callousness of the rulers. He realized that organized protest was the only way to put an end to the inhuman discretion that the Govt. practiced against the majority of its own people. He soon formed the ‘Greater Ezhava Association’, and more than 300 hundred people attended its first meeting held at Thiruvananthapuram. The meeting decided to submit a mass petition to the govt. signed by ten thousand Ezhavas demanding the abolition of the discrimination against them. Dr. Palpu himself took the initiative to get the signatures, and on 1896 Sept. 3rd the petition, the historically famous ‘Ezhava Memorial’, signed by 13176 people was submitted to the Govt. In the memorandum Dr. Palpu enumerated as an example the humiliations that the members of his own family had to suffer from Govt.
His next move was to bring to the attention of the British Parliament the injustices done by the Travancore Govt. to the Ezhavas, and the difficulties that they experienced in the social life in the state. Dr. Palpu sent Barrister G.P.Pillai with a letter secured from Sister Niveditha, the disciple of Swami Vivekananda, to England to get some Member of the British Parliament to represent the case of the Ezhavas. Dr. Palpu shared the major part of the expenditure. In addition to this, when he went to England for higher studies, he got Deadbeat Navroji who was a member of the British Parliament to raise a question regarding the condition of Ezhavas in the Parliament. With his help a memorandum was submitted to the State Secretary for India. All these measures taken by the doctor began to have results at home when the British Govt. began to enquire about the condition of the Ezhavas in the State.
Dr. Palpu maintained close contacts with several national leaders like Swami Vivekananda and Sarojini Naidu. Sarojini Naidu praised Dr. Palpu as a great revolutionary when someone tried to brand him as a communalist. When Swami Vivekananda visited Mysore, the doctor had the rare opportunity of pulling him in a rickshaw through the streets of the city. It was during this contact that the Swami advised him to “Spiritualize and Industrialize the Masses.” The Mysore Govt. sent him to Europe to get training in lymph production when he was the in charge of the Vaccine Institute. Dr. Palpu showed the rare courage of treating patients when plague struck Bangalore killing about 15 thousand people. Another example of his humanism was in his disobedience as the Jail Superintendent to execute two prisoners whom he considered innocent when he went through their case. During his tenure as the Jail Superintendent, he made many innovations for the production of useful things out of discarded and useless things.
After his retirement from Mysore service he started ‘Malabar Economic Union’ for the industrialization of the region, and the profits from the venture were spent for the welfare of the public. The country lost a great revolutionary leader when he breathed his last on 1950, January 25th, the day before India became a republic. He was the revolutionaries’ revolutionary in the sense that he changed people like Kumaran Asan, T.K.Madhavan, and Sahodharan Ayyappan into great social leaders who also fought for the betterment of the backward classes in the State. It must be remembered here that Dr. Nataraja Guru, who founded Sri. Narayana Gurukulam for the propagation of the ideals of Sri Narayana Guru was the son of Dr. Palpu.

This biography is reproduced here by courtsey of Ezhavas.com 

സമഭാവനയും സാഹോദര്യവും

പ്രസ്ഥാനമാണോ വ്യക്തിയാണോ വലുതെന്ന ചോദ്യം പൊതുജീവിതത്തില്‍ പലപ്പോഴും ഉയര്‍ന്നു കേള്‍ക്കാറുണ്ട്. ചില വ്യക്തികള്‍ വലിയ പ്രസ്ഥാനമായി മാറുന്ന അനുഭവം ചരിത്രത്തില്‍ ചുരുക്കമായെങ്കിലും സംഭവിക്കുന്നു. 'സഹോദരസംഘം' കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ കൊച്ചി രാജ്യത്ത് രൂപംകൊണ്ട ഒരു പ്രസ്ഥാനമായിരുന്നു. അതിന് നേതൃത്വം വഹിച്ച കെ.അയ്യപ്പന്‍ ബി.എ ചുരുങ്ങിയകാലം കൊണ്ട് ആ പ്രസ്ഥാനത്തെക്കാള്‍ വലിയ പ്രസ്ഥാനമായി മാറി. അദ്ദേഹത്തെ ജനങ്ങള്‍ 'സഹോദരന്‍ അയ്യപ്പന്‍' എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. സഖാവ് അഥവാ കോമ്രേഡ് എന്ന് കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ പരസ്പരം വിളിക്കാന്‍ തുടങ്ങുന്നതിന് കാല്‍നൂറ്റാണ്ട് മുമ്പ്, അധ്യാപകനായിരുന്ന കെ.അയ്യപ്പന്‍ മാസ്റ്റര്‍ മനുഷ്യര്‍ക്കിടയില്‍ സമഭാവം ഉണ്ടാക്കാന്‍ ഇട്ടുകൊടുത്ത പദമാണ് സഹോദരന്‍. ജാതിനശീകരണ പ്രസ്ഥാനത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം ആരംഭിച്ച പത്രത്തിന്റെ പേരും 'സഹോദരന്‍' എന്നായിരുന്നു.
പത്രാധിപന്മാര്‍ സ്വന്തം പത്രത്തിന്റെ പേരു ചേര്‍ത്തു വിളിക്കപ്പെടുന്ന പ്രവണത അക്കാലത്തു പതിവായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള, മിതവാദി കൃഷ്ണന്‍ എന്നൊക്കെ പറയുന്നതുപോലെ സഹോദരന്‍ പത്രത്തിന്റെ പത്രാധിപര്‍ സഹോദരന്‍ അയ്യപ്പന്‍ എന്ന് അറിയപ്പെട്ടത് സ്വാഭാവികമായ നാട്ടുനടപ്പു തന്നെ. ക്രിസ്തുമത പ്രചാരകരായ ഒരുകൂട്ടര്‍ പരസ്പരം 'ബ്രദര്‍' എന്ന് വിളിക്കാറുണ്ട്. അതില്‍ നിന്ന് പ്രചോദനം കൊണ്ട് സ്വീകരിച്ചതാകാം സഹോദരന്‍ എന്ന വാക്കെന്ന് തോന്നാമെങ്കിലും സഹോദരന്‍ അയ്യപ്പന്‍ ഒരു ബുദ്ധമത വിശ്വാസിയായിരുന്നു. 'ധര്‍മ്മം ശരണം ഗച്ഛാമി' എന്ന് സഹോദരന്‍ പത്രത്തിന്റെ ആദര്‍ശവാക്യമായി അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത ജിഹ്വയായി 36 വര്‍ഷം കൊച്ചി രാജ്യത്ത് നിലനിന്ന 'സഹോദരന്‍' പത്രത്തിന് മലയാളം പത്രപ്രവര്‍ത്തന ചരിത്രത്തില്‍ വലിയൊരു സ്ഥാനമുണ്ട്.

മഹാത്മജിക്ക് 'നവജീവന്‍' പോലെയായിരുന്നു കെ.അയ്യപ്പന്‍ മാസ്റ്റര്‍ക്ക് 'സഹോദരന്‍.' പ്രക്ഷോഭവാസനയുടെ അര്‍ത്ഥവത്തായ പൈതൃകം സൃഷ്ടിച്ച കേസരി, സമത്വവാദി, സ്വദേശാഭിമാനി, സഹോദരന്‍ എന്നീ പത്രങ്ങളെയും അവയുടെ പത്രാധിപന്മാരെയും വിസ്മരിച്ച് ആധുനിക കേരളത്തിന്റെ ചരിത്രാന്വേഷികള്‍ക്ക് ഒരിക്കലും മുന്നോട്ടു പോകാനാവില്ല.
ജാതിയാചാരങ്ങള്‍ക്കെതിരെ ക്ഷോഭിക്കുന്ന വാക്കുകളും തീക്ഷ്ണമായ കണ്ണുകളും ഉറക്കമില്ലാത്ത രാത്രികളുമായി ജീവിച്ച സഹോദരന്‍ അയ്യപ്പന്‍ തന്റെ ജന്മനാടായ ചെറായി ഗ്രാമത്തില്‍ 1917 മേയ് 29-ാം തീയതി സമാനചിന്താഗതിക്കാരായ പന്ത്രണ്ട് പേരെ വിളിച്ചുകൂട്ടി ഒരു യോഗം നടത്തി. ആലുവ അദൈ്വതാശ്രമത്തില്‍ വച്ച് ശ്രീനാരായണഗുരുവിനെ കണ്ട് ചര്‍ച്ച ചെയ്തശേഷമായിരുന്നു ആ യോഗം. ദുരാചാരങ്ങള്‍ക്കെതിരെ ഉല്‍ബോധനങ്ങള്‍ പോര, പ്രവര്‍ത്തനങ്ങള്‍ വേണമെന്ന് ബി.എ. പരീക്ഷ പാസായ വിവരം അറിയിക്കാന്‍ എത്തിയ അയ്യപ്പനോട് സംഭാഷണത്തിനിടയില്‍ ഗുരു പറഞ്ഞു. ''ജാതി പോകണം അയ്യപ്പ, അതിനെന്തെങ്കിലും ചെയ്‌തേ പറ്റൂ.'' ഗുരു ഉപദേശിച്ചു. ആ ഉപദേശം കേട്ട് ഗ്രാമത്തില്‍ തിരിച്ചെത്തിയാണ് അയ്യപ്പന്‍ 12 ചെറുപ്പക്കാരുമായി കൂടിയാലോചിച്ച് ജാതിവിരുദ്ധ പ്രതിജ്ഞയെടുത്തതും മിശ്രഭോജനം നടത്തിയതും. രണ്ടു പുലയക്കുട്ടികള്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ ഈ പന്ത്രണ്ടു പേരില്‍ നാലുപേര്‍ മാത്രമേ സന്നദ്ധരായുള്ളൂ. എന്നാല്‍ മിശ്രഭോജനത്തെക്കുറിച്ചുള്ള സന്ദേശം ശ്രവിച്ച് സമീപപ്രദേശങ്ങളില്‍ നിന്ന് അനേകം പേര്‍ തുണ്ടിടപ്പറമ്പില്‍ എത്തി. ഒരു ഹരിജനബാലന്‍ പായസം വിളമ്പി. എല്ലാവര്‍ക്കും ആവശ്യാനുസരണം ഭക്ഷിക്കാന്‍ പായസം തികഞ്ഞില്ല. എങ്കിലും ജാതി വിചാരങ്ങള്‍ക്കെതിരെ തികവാര്‍ന്ന ഒരു പ്രസ്ഥാനത്തിന്റെ തിരി അവിടെ തെളിഞ്ഞു. 'ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും ദോഷകരവും അനാവശ്യവും ആയതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരുദ്ധമല്ലാത്ത വിധം കഴിയുന്നതൊക്കെ ചെയ്യുമെന്ന് ഞാന്‍ പൂര്‍ണ്ണമനസ്സാലെ സമ്മതിച്ച് സത്യം ചെയ്തുകൊള്ളുന്നു...' എന്ന പ്രതിജ്ഞാവാചകം സഹോദരന്‍ അയ്യപ്പന്‍ ചൊല്ലി. മിശ്രഭോജനത്തില്‍ പങ്കെടുത്തവരെല്ലാം അത് ഏറ്റുചൊല്ലി. ഇരുന്നൂറ് പേര്‍ ആദ്യ മിശ്രഭോജന പരിപാടിയില്‍ പങ്കെടുത്തു. ജാതിശ്രേണിയില്‍ തൊട്ടുമുകളിലെന്നു കരുതുന്നവരുടെ ഒപ്പം ചേരുന്നതിലല്ല; താഴെയുള്ളവരെ കൂടെ ചേര്‍ക്കുന്നതിലാണ് മഹത്വവും പ്രാധാന്യവും. ഇക്കാര്യം സഹോദരന്‍ തന്റെ സഹപ്രവര്‍ത്തകരെ ധരിപ്പിച്ചു. സഹോദരസംഘം അവിടെ നിന്ന് ഒരു പ്രസ്ഥാനമായി വളര്‍ന്നത് നിരന്തരമായ എതിര്‍പ്പുകളിലൂടെയാണ്. യാഥാസ്ഥിതികര്‍ ജാതിഭേദമില്ലാതെ സംഘടിതമായി സഹോദര പ്രസ്ഥാനത്തെ എതിര്‍ത്തു. എതിര്‍ക്കും തോറും പാവപ്പെട്ടവര്‍ക്കിടയില്‍ അയ്യപ്പനും സഹോദര പ്രസ്ഥാനത്തിനും സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. 1917 മേയ് 29-ാം തീയതിയിലെ മിശ്രഭോജനത്തെ ആസ്പദമാക്കി അയ്യപ്പന്‍ മാസ്റ്റര്‍ കോഴിക്കോട്ടെ മിതവാദി പത്രത്തിലേക്ക് ഒരു ലേഖനമയച്ചു. പത്രാധിപര്‍ കൃഷ്ണന്‍ ലേഖനം ഒരു കുറിപ്പോടുകൂടി മടക്കി അയച്ചു. 'ലേഖനം ഒന്നാംതരം തന്നെ. പക്ഷേ പ്രസിദ്ധീകരിക്കാന്‍ നിവൃത്തിയില്ല.' അയ്യപ്പന് നിരാശ തോന്നിയില്ല. ജാതിനശീകരണ പ്രസ്ഥാനമായ സഹോദര സംഘത്തിന്റെ പ്രചണാര്‍ത്ഥം സ്വന്തമായി ഒരു പ്രസിദ്ധീകരണം ആവശ്യമാണെന്ന് അദ്ദേഹത്തിനു തോന്നി. അങ്ങനെ മിതവാദിയില്‍ നിന്നു തിരിച്ചയച്ച ലേഖനം ഉള്‍പ്പെടുത്തിക്കൊണ്ട് 1917 ല്‍ അയ്യപ്പന്‍ പത്രാധിപരായി 'സഹോദരന്‍' മാസിക പ്രസിദ്ധീകരണം തുടങ്ങി. ചെറായി യൂണിയന്‍ സ്‌കൂളില്‍ അധ്യാപകനായിരുന്നു അപ്പോള്‍ അയ്യപ്പന്‍. ആദ്യലക്കം മാസികയില്‍ ചേര്‍ക്കേണ്ട മുഖപ്രസംഗം ഗുരുസ്വാമിയെ വായിച്ചുകേള്‍പ്പിച്ചു.
'വിശ്വസിക്കുന്നതുപോലെ പറയുവാനും പറയുന്നതുപോലെ നടക്കുവാനും ഒരുക്കമുള്ള നിഷ്‌കപടന്മാരെ ഒരുമിച്ചു ചേര്‍ത്ത് ഉല്‍കൃഷ്ടമായ ഉദ്ദേശ ശക്തികൊണ്ട് ജാതിബാധ ഒഴിപ്പിക്കാന്‍ വേണ്ടി ചെറുതായി ആരംഭിച്ചിരിക്കുന്ന ഒരു വലിയ സ്ഥാപനമാണിത്.' എന്ന് ഒന്നാം മുഖപ്രസംഗത്തില്‍ പത്രാധിപര്‍ നയം വ്യക്തമാക്കി. ''കൊള്ളാം, നന്നായിട്ടുണ്ട്.'' എന്ന് ഗുരു അയ്യപ്പനെ അനുഗ്രഹിച്ചു. പിറ്റേക്കൊല്ലം നിയമം പഠിക്കാന്‍ അയ്യപ്പന്‍ തിരുവനന്തപുരത്തേക്കു പോയി. അവിടെ ഒരു സ്‌കൂളില്‍ അധ്യാപക ജോലിയും സ്വീകരിച്ചു. രണ്ടുകൊല്ലം മുടങ്ങാതെ മാസികയും പ്രസിദ്ധീകരിച്ചു പോന്നു. മഹാകവി കുമാരനാശാന്‍ പരിചയപ്പെടുത്തിക്കൊടുത്ത ഒരു സ്‌നേഹിതന്റെ അച്ചടിശാലയില്‍ നിന്നാണ് 'സഹോദരന്‍' മാസത്തില്‍ രണ്ടെന്ന വിധം ദൈ്വവാരികയായി ഇറങ്ങിയത്. നിയമപഠനം കഴിഞ്ഞ് എറണാകുളത്ത് തിരിച്ചെത്തി പ്രതിവാര പത്രമാക്കി. റോയല്‍ സൈസില്‍ എട്ടുപേജുള്ള സഹോദരന്‍ വാരിക കൊച്ചി നാട്ടുരാജ്യത്ത് നല്ല പ്രചാരം നേടി. ദിവാന്‍ പരവക്കാട്ട് നാരായണ മേനോന്‍ സര്‍ക്കാര്‍ സര്‍വീസില്‍ പത്രാധിപര്‍ അയ്യപ്പന് നല്ലൊരു ഉദ്യോഗം വാഗ്ദാനം ചെയ്തു. പത്രത്തിന്റെ പ്രസിദ്ധീകരണം നിറുത്തണമെന്നില്ല. ചുമതല മറ്റുവല്ലവരെയും ഏല്‍പ്പിച്ചിട്ട് അയ്യപ്പന് ഉദ്യോഗത്തില്‍ പ്രവേശിക്കാം. മധുരതരമായ ഈ പ്രലോഭനത്തില്‍ അയ്യപ്പന്‍ വീണില്ല. എന്നാല്‍ സാമ്പത്തിക പ്രയാസം മൂലം രണ്ടുകൊല്ലം കഴിഞ്ഞ് സഹോദരന്‍ പത്രത്തിന്റെ പ്രസിദ്ധീകരണം തൃശൂരിലേക്കു മാറ്റേണ്ടിവന്നു. കെ.ഐ.കുഞ്ഞുണ്ണി എന്നൊരു മാനേജരെ തൃശൂരില്‍ സഹോദരനു ലഭിച്ചു. 1924ല്‍ വലിയൊരു വെള്ളപ്പൊക്കം ഉണ്ടായി. പത്രത്തിന്റെ ഫയലുകളും രേഖകളും വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയി. സഹോദരന്‍ പ്രസിദ്ധീകരണം നിലച്ചു.

ഏഴുകൊല്ലക്കാലത്തെ നിലനില്‍പ്പ് സഹോദരന്‍ പത്രത്തിന് സാമ്പത്തികമായി ആശാവഹമായിരുന്നില്ലെങ്കിലും വായനക്കാര്‍ക്കിടയില്‍ നല്ല സ്വാധീനം ലഭിച്ചു. പത്രം പുനരാരംഭിക്കാന്‍ അയ്യപ്പനെ സുഹൃത്തുക്കള്‍ നിര്‍ബന്ധപൂര്‍വ്വം പ്രേരിപ്പിച്ചു. ഒറ്റയ്ക്ക് നടത്താന്‍ അദ്ദേഹം നിസ്സഹായനായിരുന്നു. നിയമപ്രകാരം സഹോദരന്‍ പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ചു. അച്ചുകൂടം, പത്രപ്രവര്‍ത്തനം, പുസ്തകവ്യാപാരം എന്നിവ ലക്ഷ്യമായി പ്രഖ്യാപിച്ചു. അഞ്ചുരൂപ വിലയുള്ള നാലായിരം ഓഹരികളിലൂടെ 20,000 രൂപ മൂലധനം സമാഹരിച്ചു. ചുരുങ്ങിയത് പത്ത് ഓഹരിയെടുത്തവര്‍ കമ്പനി ഡയറക്ടര്‍മാരായി. കെ.രാമന്‍ വൈദ്യര്‍ മാനേജിംഗ് ഡയറക്ടറും കെ.അയ്യപ്പന്‍ സെക്രട്ടറിയും ആയി 1925 ല്‍ മട്ടാഞ്ചേരിയിലെ ഒരു വാടകകെട്ടിടത്തില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു. അക്കൊല്ലം ജൂണ്‍ മാസത്തില്‍ സഹോദരന്‍ പത്രം വീണ്ടും പ്രസിദ്ധീകരിച്ചു തുടങ്ങി. പിറ്റേക്കൊല്ലം സ്വന്തമായി ഒരു പ്രസ്സ് വാങ്ങി. ടി.സി.ഗോപാലന്‍ ഈ കാലത്ത് 17 രൂപ പ്രതിമാസ ശമ്പളത്തില്‍ സഹോദരന്‍ പ്രസ്സില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അയ്യപ്പന്റെ അന്ത്യം വരെ വിശ്വസ്തനായ സഹചാരിയായി ടി.സി. ഉണ്ടായിരുന്നു. രണ്ടുതവണ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായപ്പോള്‍ സഹോദരന്‍ പത്രത്തിന്റെ പത്രാധിപത്യം വഹിച്ചത് ടി.സി.ഗോപാലനായിരുന്നു.
1930 ല്‍ സഹോദരന്‍ അയ്യപ്പന്‍ വിവാഹിതനായി. പാര്‍വതിയായിരുന്നു വധു. ജാതി നശിക്കാന്‍ മിശ്രവിവാഹം നാടുനീളെ പ്രോത്സാഹിപ്പിക്കാന്‍ ആഹ്വാനം ചെയ്ത പത്രാധിപര്‍ സ്വസമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തത് സഹോദരന്‍ പത്രത്തിന് വന്‍ തിരിച്ചടിയായി. വായനക്കാര്‍ കൂട്ടത്തോടെ പത്രം ബഹിഷ്‌കരിച്ചു. പത്രക്കെട്ടുകള്‍ പൊട്ടിക്കാതെ പല സ്ഥലത്തുനിന്നും മടങ്ങിവന്നു. പ്രചാരം ആയിരങ്ങളില്‍ നിന്ന് മുന്നൂറ് പ്രതിയായി താഴ്ന്നു. കടം നിമിത്തം കമ്പനി നടത്തിക്കൊണ്ടുപോകാന്‍ കഴിയാതായി. പത്രാധിപരുടെ വിവാഹം പത്രത്തിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാക്കിയ ആദ്യത്തെ അനുഭവമായിരുന്നു അത്. 1937 ല്‍ സഹോദരന്‍ പത്രവും കമ്പനിയും ലിക്വിഡേറ്റ് ചെയ്തു. കടബാധ്യത തീര്‍ത്ത് രണ്ടായിരം രൂപയ്ക്ക് അയ്യപ്പന്‍ പ്രസ് വിലയ്‌ക്കെടുത്തു. ചെറായി ഗ്രാമത്തിലുണ്ടായിരുന്ന ഭൂസ്വത്ത് വിറ്റ് ഓഹരി ഉടമകളുടെ ബാധ്യത തീര്‍ത്തു. ടി.സി.ഗോപാലന്‍ കോട്ടിയാട്ടില്‍ മാധവന്‍ എന്ന സുഹൃത്തുമൊത്ത് കൊളംബില്‍ പര്യടനം നടത്തി നല്ലൊരു തുക പത്രത്തിനായി സമാഹരിച്ചു. കൊളംബിലെ മലയാളികള്‍ അന്ന് സഹോദര പ്രസ്ഥാനത്തിന്റെ പേരില്‍ വ്യക്തമായ രണ്ടു ചേരിയായിരുന്നു. സഹോദരന്‍ പക്ഷക്കാര്‍ ഗോപാലനെയും കൂട്ടുകാരനെയും ഹൃദ്യമായി സ്വീകരിച്ചു. മറുചേരിക്കാരെ സമീപിക്കരുതെന്ന് ഉപദേശിച്ചു. എന്നാല്‍ പിരിവിനു വന്ന തങ്ങള്‍ക്ക് ചേരിയില്ലെന്ന് പറഞ്ഞ് ഗോപാലന്‍ ഇരുകൂട്ടരെയും കണ്ടു. പിരിച്ച തുക കലിക്കറ്റ് ബാങ്കിന്റെ കൊളംബ് ശാഖയില്‍ അടച്ച് അയ്യപ്പന്റെ പേര്‍ക്ക് ചെക്കായി അയച്ചുകൊടുത്തു. ആ തുക കൊണ്ട് എറണാകുളം വളഞ്ഞമ്പലത്തിനടുത്ത് എം.ജി.റോഡരുകില്‍ സ്ഥലം വാങ്ങി. ഇന്നവിടെ കാണുന്ന 'സഹോദര ഭവനം' നിര്‍മ്മിച്ച് പ്രസ്സും പത്രം ഓഫീസും അങ്ങോട്ടു മാറ്റി സ്ഥാപിച്ചു. 1956 ല്‍ 'സഹോദരന്‍' പ്രസിദ്ധീകരണം നിറുത്തുന്നതുവരെ ഇവിടെ നിന്നാണ് പത്രം ഇറങ്ങിക്കൊണ്ടിരുന്നത്.
സോഷ്യലിസ്റ്റ് ആശയങ്ങളുടെ ആദ്യപ്രചാരകനായിരുന്നു പത്രാധിപര്‍ അയ്യപ്പന്‍. അദ്ദേഹത്തിന്റെ മുഖപ്രസംഗങ്ങളുടെ തീവ്രത കമ്പനി ഡയറക്ടര്‍മാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായി. അതിനാല്‍ കമ്യൂണിസ്റ്റ് ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കാന്‍ 'വേലക്കാരന്‍' എന്നൊരു പ്രസിദ്ധീകരണം സ്വന്തമായി അയ്യപ്പന്‍ തുടങ്ങി. ആലപ്പുഴയിലെ തൊഴിലാളികളായിരുന്നു അതിന്റെ മുഖ്യപ്രചാരകരും വായനക്കാരും. പാര്‍വതി അയ്യപ്പന്റെ പത്രാധിപത്യത്തില്‍ 'സ്ത്രീ' എന്നൊരു മാസികയും വാര്‍ഷിക വരിസംഖ്യ രണ്ടുരൂപ നിരക്കില്‍ പ്രസിദ്ധീകരിച്ചു. 1946 ല്‍ 'സഹോദരന്‍' ഒരു ദിനപ്പത്രമാക്കാന്‍ ശ്രമം തുടങ്ങി. ഒരു മുഖപ്രസംഗത്തിലൂടെ ആ തീരുമാനം അയ്യപ്പന്‍ വായനക്കാരെ അറിയിച്ചു. പക്ഷേ അതിനുവേണ്ടിയുള്ള ധനസമാഹരണം വേണ്ടവിധം വിജയിച്ചില്ല. കാല്‍ലക്ഷം രൂപ പ്രതീക്ഷിച്ചെങ്കിലും പതിനായിരം രൂപയില്‍ താഴെയായിരുന്നു ലഭിച്ചത്. ടി.സി.ഗോപാലനും കോണ്‍ഗ്രസ് നേതാവ് കെ.കെ.വിശ്വനാഥനും ധനസമാഹരണത്തിന് നേതൃത്വം കൊടുത്തെങ്കിലും ഉദ്ദേശിച്ച ഫണ്ട് ലഭിക്കാഞ്ഞതിനാല്‍ പിരിച്ച തുക മടക്കിക്കൊടുത്തു. കുമാരനാശാന്റെ ഭാര്യ ഭാനുമതിയമ്മ വലിയൊരു തുക അയ്യപ്പനെ നേരിട്ട് ഏല്‍പ്പിച്ച് സഹായിച്ചു. അച്ചടിശാല നവീകരിക്കാനും പത്രം തുടര്‍ന്നു പോകാനും അത് ഉപകരിച്ചു. പ്രസ്സില്‍ ധാരാളം പുറംജോലി ലഭിച്ചതുകൊണ്ട് പത്രം മൂലം ഉണ്ടായിക്കൊണ്ടിരുന്ന നഷ്ടം നികത്തിപ്പോന്നു. 1956 മാര്‍ച്ച് 24-ാം തീയതി അയ്യപ്പന് ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിദഗ്ദ്ധ ചികിത്സകൊണ്ട് ജീവന്‍ രക്ഷിച്ചെങ്കിലും പൂര്‍ണ്ണവിശ്രമം ആവശ്യമായി വന്നു. 'സഹോദരന്‍' തുടര്‍ന്നു പോകാന്‍ കഴിയാതായി. അക്കൊല്ലം ജൂലായ് 28-ാം തീയതി വായനാ സമൂഹത്തോട് ആ പത്രം വിട പറഞ്ഞു. കേരള കൗമുദി പത്രാധിപര്‍ കെ.സുകുമാരന്‍ കൊച്ചിയിലെത്തി അയ്യപ്പനെ കണ്ട് പത്രം തുടര്‍ന്നു പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷേ അദ്ദേഹം വഴങ്ങിയില്ല. അയ്യപ്പന്റെ 'ആഴ്ചക്കുറിപ്പുകള്‍' മരണം വരെ കേരള കൗമുദിയില്‍ എഴുതിപ്പോന്നു. ടി.സി.ഗോപാലന്‍ കേരള കൗമുദിയുടെ എറണാകുളം ലേഖകനായി മാറി. അദ്ദേഹത്തിന്റെ ജാമാതാവാണ് 'യോഗനാദം' പത്രാധിപര്‍ വി.ആര്‍.വിജയറാം.ഉല്‍പ്പതിഷ്ണുക്കളുടെ താവളമായിരുന്നു സഹോദരന്‍ പത്രത്തിന്റെ ഓഫീസ്. മട്ടാഞ്ചേരിയിലും എറണാകുളത്തും പ്രവര്‍ത്തിച്ചിരുന്ന കാലത്ത് യുവ എഴുത്തുകാരും പുരോഗമന രാഷ്ട്രീയ വിശ്വാസികളും യുക്തിവാദികളും സഹോദരന്‍ പത്രവുമായി അടുപ്പം പുലര്‍ത്തി. എതിര്‍പ്പിന്റെയും ആദര്‍ശധീരതയുടെയും പ്രതീകമായിരുന്ന പി.കേശവദേവ് മട്ടാഞ്ചേരി സഹോദരന്‍ ഓഫീസില്‍ സ്ഥിരവാസമാക്കി. പ്രക്ഷോഭകാരിയായ അയ്യപ്പന്‍ മാസ്റ്ററോടുള്ള ദേവിന്റെ ആരാധനാഭാവം കാര്യമായ പ്രതിഫലം പറ്റാതെ പത്രത്തില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീര്‍, പോഞ്ഞിക്കര റാഫി, ഇടമറുക് ജോസഫ്, ശങ്കരന്‍ കരിപ്പായി തുടങ്ങി അക്കാലത്തെ യുവ എഴുത്തുകാരുടെ ആദ്യകാല കൃതികള്‍ സഹോദരന്‍ പത്രത്തിലാണ് വെളിച്ചംകണ്ടത്. ബഷീറിനോട് സ്വാനുഭവങ്ങള്‍ കഥകളാക്കാന്‍ അയ്യപ്പന്‍ ഉപദേശിച്ചു. മതം മനുഷ്യവികാസത്തിന്റെ ശത്രുവാണെന്ന് യുക്തിവാദിയായ അയ്യപ്പന്‍ എല്ലാ ശിഷ്യരോടും പറഞ്ഞു. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നതായിരുന്നു അദ്ദേഹത്തിന്റെ സുവ്യക്തമായ നിലപാട്. ബാരിസ്റ്റര്‍ എ.കെ.പിള്ള തിരുവിതാംകൂര്‍ ദിവാനെതിരെ മെമ്മോറിയല്‍ എഴുതിയുണ്ടാക്കാന്‍ ഒളിച്ചു പാര്‍ത്തത് സഹോദരന്‍ ഓഫീസിലാണ്. ടി.എം.വര്‍ഗ്ഗീസ്, പി.കെ.കുഞ്ഞ് തുടങ്ങിയ നേതാക്കള്‍ കൊച്ചിയിലെ സുരക്ഷിത താവളമായി സഹോദര ഭവനത്തെ കണ്ടു. ഡോക്ടര്‍ പി.പി.ആന്റണി 'കുസുമം' എന്ന തൂലികാ നാമത്തില്‍ എഴുതിപ്പോന്ന യുക്തിഭദ്രമായ ലേഖനങ്ങള്‍ പത്രാധിപര്‍ക്ക് വളരെ ഇഷ്ടമായിരുന്നു. ആ ലേഖനങ്ങള്‍ സമാഹരിച്ച് സൗജന്യമായി അച്ചടിച്ച് പുസ്തകമാക്കി ഇറക്കി. കുസുമം എന്ന എഴുത്തുകാരന്‍ അര്‍ബുദ രോഗം ബാധിച്ച് അകാലത്തില്‍ അന്തരിച്ചു. ജോസഫ് മുണ്ടശ്ശേരിക്ക് കമ്യൂണിസ്റ്റ് ആഭിമുഖ്യം ലഭിച്ചത് കുസുമവുമായി സഹോദരന്‍ പത്രത്തില്‍ നടന്ന വിവാദത്തില്‍ നിന്നാണെന്ന് പറയുന്നു. ജനാര്‍ദ്ദന മേനോന്‍, രാമവര്‍മ്മ തമ്പാന്‍, എം.സി.ജോസഫ് തുടങ്ങി ഒട്ടേറെപ്പേര്‍ സഹോദരനിലെ പംക്തിയെഴുത്തുകാരായിരുന്നു. ആലപ്പുഴയില്‍ 'തൊഴിലാളി' എന്നൊരു പത്രം തുടങ്ങിയപ്പോള്‍ കേശവദേവിനെ അതിന്റെ ചുമതല ഏറ്റെടുക്കാനായി സഹോദരന്‍ പ്രേരിപ്പിച്ചു. പത്രാധിപരുടെ സംഘടനാ പ്രവര്‍ത്തനം വലിയൊരു പണിമുടക്കിനും ദേവിനെതിരെ അറസ്റ്റ് വാറണ്ടിനും ഇടയാക്കി. പൊലീസിനു പിടികൊടുക്കാതെ ദേവ് കൊച്ചിയിലേക്ക് മടങ്ങിപ്പോന്നു. തിരുവിതാംകൂര്‍ പൊലീസിന് മട്ടാഞ്ചേരിയിലെ സഹോദരന്‍ ഓഫീസില്‍ പ്രവേശിക്കാന്‍ എളുപ്പമല്ല. സി.പി വിരുദ്ധ നിവര്‍ത്തന പ്രക്ഷോഭകാരികള്‍ക്ക് സഹോദരന്‍ അങ്ങനെ ഒരു അഭയസ്ഥാനമായി.ആശാന്‍ 'വണ്ടിന്റെ പാട്ട്' എന്ന കവിത എഴുതിയത് സഹോദരന്‍ മാസികയ്ക്കു വേണ്ടിയാണ്. കുറച്ചുകൂടി എരിവാകാമെന്ന് യുവ പത്രാധിപരുടെ ആവശ്യം പരിഗണിച്ച് 'സിംഹനാദം' എന്ന കവിതയും 'പരിവര്‍ത്തനം' എന്ന കൃതിയും ആശാന്‍ സഹോദരനില്‍ എഴുതി. സഹോദരനിലെ മുഖപ്രസംഗം വായിച്ച് ആഹ്ലാദഭരിതനായി ഡോക്ടര്‍ പി.പല്‍പ്പു മഹാകവിയോട് പറഞ്ഞു: ”See, how the boy writes!” എന്നാല്‍ അയ്യപ്പനെ നേരില്‍ കണ്ടപ്പോള്‍ ഡോക്ടര്‍ പല്‍പ്പു ഇങ്ങനെയാണ് ഉപദേശിച്ചത്: ''മിശ്രഭോജനം ആയിക്കോട്ടെ. ആദ്യം ഭോജനത്തിനുള്ള ചോറ് എല്ലാവര്‍ക്കും കിട്ടണ്ടേ അയ്യപ്പാ. അതാണ് പ്രധാനം.'' തിയോസഫിക്കല്‍ സൊസൈറ്റിയുടെ മുഖപത്രമായ 'സനാതനധര്‍മ്മം' സഹോദരന്‍ പത്രത്തിന്റെ മേന്മയെ പ്രശംസിച്ചത് നോക്കുക: 'ഒരു ഋഷിവര്യന്റെ നിരന്തര പ്രചോദനത്തിന്റെ ഫലം.' യാഥാസ്ഥിതിക ഹിന്ദുക്കള്‍ സഹോദരനെ 'പുലയന്‍ അയ്യപ്പന്‍' എന്ന് വിളിച്ചു. അതൊരു ബഹുമതിയായി കരുതുന്നു എന്ന് കൊച്ചി പ്രജാസഭയില്‍ അദ്ദേഹം മറുപടി പറഞ്ഞു. റാവു ബഹദൂര്‍, സര്‍ എന്നൊക്കെ സര്‍ക്കാര്‍ നല്‍കുന്ന ബഹുമതികളെക്കാള്‍ കേമം. മിശ്രഭോജന പ്രസ്ഥാനവും യുക്തിവാദ പ്രവര്‍ത്തനവുമായി നാടുചുറ്റുമ്പോള്‍ കൊടുങ്ങല്ലൂരില്‍ വച്ച് അയ്യപ്പന്റെ തലയില്‍ അക്രമികള്‍ ഉറുമ്പിന്‍ കൂട് കുടഞ്ഞു. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി അധഃസ്ഥിതരെ കൂട്ടി നിയമം ലംഘിച്ചപ്പോള്‍ ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചു. അപ്പോഴെല്ലാം ഗുരുസന്നിധിയില്‍ ആശ്വാസം തേടി എത്തുകയായിരുന്നു പതിവ്. മര്‍ദ്ദനമേറ്റ പാടുകളില്‍ ഗുരു സാവകാശം തലോടി ആശ്വസിപ്പിച്ചു: ''ക്ഷമിക്കൂ അയ്യപ്പ, ക്രിസ്തുവിനെപ്പോലെ ക്ഷമിക്കൂ.'' എന്ന് ഉപദേശിച്ചു.

സഹോദരന്റെ മുഖപ്രസംഗങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പരിഭാഷപ്പെടുത്തി വല്ലപ്പോഴും തന്റെ വകുപ്പു തലവന് അയയ്ക്കുമായിരുന്നു. വിമര്‍ശനാത്മകമായ ആ കുറിപ്പുകള്‍ പലതും അങ്ങനെ പ്രധാനമന്ത്രി നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ആ പൊലീസ് മേധാവിക്ക് മറുപടി അയച്ചു. ”I want such constructive criticism, I like to read more of them.“ അതിനു ശേഷം സഹോദരന്‍ പത്രത്തിലെ വിവാദപരവും വിമര്‍ശനാത്മകവുമായ ലേഖനങ്ങളെല്ലാം കൃത്യമായി പരിഭാഷപ്പെടുത്തി ഡല്‍ഹിക്ക് അയയ്ക്കാന്‍ എറണാകുളത്ത് പൊലീസ് ഒരു ഓഫീസറെ ചുമതലപ്പെടുത്തി. ആ ഉദ്യോഗസ്ഥന് സ്തുത്യര്‍ഹസേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചു.

മഹാത്മജിയുടെ നിലപാടുകളോട് സഹോദരന്‍ അയ്യപ്പന് വിമര്‍ശനാത്മക സമീപനമായിരുന്നു. ഹിന്ദുമതാചാരങ്ങളെ ഗാന്ധിജി പിന്തുണച്ചതില്‍ സഹോദരന്‍ പ്രതിഷേധിച്ചു. മനുഷ്യഹത്യയെന്ന മഹാപാപത്തെ സാധൂകരിക്കാത്ത ഏതെങ്കിലും ഹിന്ദുമതഗ്രന്ഥമുണ്ടോ എന്ന് വര്‍ക്കലയില്‍ വച്ച് അയ്യപ്പന്‍ ഗാന്ധിജിയോട് ചോദിച്ചു. ''ഉണ്ടല്ലോ, പതഞ്ജലിയോഗ സൂത്രം'' എന്നായിരുന്നു ഉത്തരം. അധഃസ്ഥിതവിഭാഗങ്ങള്‍ക്ക് സംവരണ മണ്ഡലങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ ഗാന്ധിജി നടത്തിയ 'പൂനാപട്ടിണി' സമരത്തെയും കടുത്തഭാഷയിലാണ് സഹോദരന്‍ വിമര്‍ശിച്ചത്. പള്ളുരുത്തിയില്‍ ഗാന്ധിജിക്ക് നല്‍കിയ പൗരസ്വീകരണത്തില്‍ മംഗളപത്രം എഴുതി അവതരിപ്പിച്ചത് അയ്യപ്പനായിരുന്നു. ജാതി ആചാരങ്ങളുടെ ചങ്ങല പൊട്ടിച്ചെറിയാന്‍ മഹാത്മജി ജനങ്ങളെ ഉപദേശിക്കണമെന്ന് മംഗളപത്രത്തില്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിനു വിസമ്മതിച്ചു. എന്നാല്‍ വൈക്കം സത്യാഗ്രഹവേദിയും വര്‍ക്കല ശിവഗിരിയും സന്ദര്‍ശിച്ചു മടങ്ങും വഴി കല്‍ക്കത്തയില്‍ എത്തിയശേഷം മഹാത്മജി അയിത്താചാരത്തെക്കുറിച്ചുള്ള തന്റെ നിലപാട് മാറ്റി. ‘Caste must go’ എന്ന് അന്നാദ്യമായി അദ്ദേഹം പറഞ്ഞു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മലയാളക്കരയിലുണ്ടായ സാമൂഹിക പരിവര്‍ത്തനങ്ങളില്‍ കൊച്ചിയിലെ സഹോദരന്‍ പത്രവും കെ.അയ്യപ്പന്റെ പ്രക്ഷോഭസമരങ്ങളും വഹിച്ച നിസ്തുലമായ പങ്ക് ചരിത്രത്തിന്റെ ഭാഗമാണ്. എറണാകുളം നഗരത്തിലെ ഏറ്റവും വീതിയേറിയ മഹാത്മാഗാന്ധി റോഡ് കൊച്ചിയില്‍ പൊതുമരാമത്തു വകുപ്പുമന്ത്രിയായിരുന്ന സഹോദരന്‍ അയ്യപ്പന്റെ സംഭാവനയാണ്. ആ പാതയുടെ പാര്‍ശ്വത്തില്‍ നിന്നാരംഭിച്ച് സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ നാല്‍ക്കവലയായ വൈറ്റിലയില്‍ അവസാനിക്കുന്ന മൂന്നു കിലോമീറ്റര്‍ റോഡിന് സഹോദരന്‍ അയ്യപ്പന്റെ പേരാണ്. ആ റോഡിന്റെ ഒത്തനടുവില്‍ കടവന്ത്ര ജംഗ്ഷനില്‍ അദ്ദേഹത്തിന്റെ പൂര്‍ണ്ണകായ പ്രതിമ നില്‍ക്കുന്നു. വിശാലകൊച്ചി വികസന അതോറിട്ടിയുടെ ആസ്ഥാന മന്ദിര വളപ്പിലെ പുല്‍ത്തകിടിയില്‍ കാനായി തീര്‍ത്ത ശില്‍പ്പങ്ങളുണ്ട് - മുക്കോല പെരുമാക്കള്‍. സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികള്‍. മൂന്ന് ക്രിയകളുടെയും വേദി ഭൂമിയാണെന്ന് വിശ്വസിച്ച ഭൗതികവാദിയായിരുന്ന സഹോദരന്‍ അയ്യപ്പന്‍ ഇന്നത്തെ തലമുറയില്‍ ആരെയെങ്കിലും പ്രചോദിപ്പിക്കുന്നുണ്ടോ? വിസ്മൃതിയിലായ സഹോദരന്‍ പത്രത്തിന്റെ സ്‌തോഭജനകമായ നിലപാട് ഈ കാലത്തിന് സ്വീകാര്യമല്ലാതെ വന്നാലും മലയാള ഗദ്യത്തിന്റെ വികാസദശയില്‍ 'സഹോദരന്‍' പത്രം നല്‍കിയ സംഭാവന മറക്കാവതല്ല. ഭാഷയില്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ സൗന്ദര്യ ശാസ്ത്രത്തിനിണങ്ങിയ വാക്കുകളും പ്രയോഗങ്ങളും കേരളം ആദ്യം കണ്ടത് സഹോദരനിലാണ്. മഹാനായ ലെനിന്റെ ജീവചരിത്രവും പടവും ആദ്യം പ്രത്യക്ഷപ്പെട്ട മലയാള പത്രവും ഇതുതന്നെ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള കാള്‍ മാര്‍ക്‌സിന്റെ ജീവചരിത്രമെഴുതിയതിന്റെ ചരിത്ര പ്രാധാന്യം എടുത്തു പറഞ്ഞവരാരും സഹോദരന്റെ സംഭാവനകളെക്കുറിച്ച് ഓര്‍ത്തില്ല. അവനവനിസം, ആള്‍ദൈവം, സൃഗാലവേദാന്തം തുടങ്ങിയ പ്രയോഗങ്ങള്‍ മലയാളികള്‍ ആദ്യം അച്ചടിച്ചുകണ്ട പത്രം സഹോദരന്‍ ആണ്. ഫ്രഞ്ച് വിപ്ലവത്തിന്റെ കാറ്റിലൂടെ കിഴക്കോട്ടു പറന്നുവന്ന് കഴിഞ്ഞ നൂറ്റാണ്ടില്‍ മലയാളക്കരയെ ചുഴറ്റിയെറിഞ്ഞ സാഹോദര്യം എന്ന മഹനീയാശയം നമുക്ക് ഇത്രവേഗം അന്യമായിപ്പോയതെന്ത്? അറ്റുപോയ ബൗദ്ധിക പാരമ്പര്യം.

Courtesy : http://mediamagazine.in