SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Sunday, 31 March 2013

ഗുരുദേവനും ബ്രഹ്മവിദ്യാലയവും

ശിവഗിരിയോട്‌ ചേര്‍ത്ത്‌ ഒരു ബ്രഹ്മവിദ്യാലയം സ്ഥാപിക്കണമെന്നത്‌ സ്വാമിയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. അതേക്കുറിച്ച്‌ അദ്ദേഹം പലരോടും സംസാരിക്കുകയും ചെയ്തിരുന്നു. ഇനിയും, പ്രായോഗികതലത്തില്‍ അതിനുള്ള പ്രവര്‍ത്തനം ആരംഭിക്കാന്‍ അമാന്തിക്കരുതെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അതനുസരിച്ച്‌ 1925 തുലാമാസം ഒന്നാം തീയതി സ്വാമി തന്നെ ആ സ്ഥാപനത്തിന്റെ ശിലാസ്ഥാപനം നടത്തി. മുഹൂര്‍ത്തമൊന്നും മുന്‍കൂട്ടി നിശ്ചയിച്ചിരുന്നില്ല. ആര്‍ഭാടമായ ചടങ്ങുകള്‍ സംഘടിപ്പിച്ചതുമില്ല. ഹൃദ്യമായ ലാളിത്യം പാലിച്ചുകൊണ്ട്‌, അന്തേവാസികളും ഭക്തജനങ്ങളും നിറഞ്ഞ ഒരു സദസ്സിന്റെ സാന്നിധ്യത്തില്‍...

Friday, 29 March 2013

അസഹനീയമായ സ്പര്‍ദ്ധ

“ഉയര്‍ന്ന ജാതിക്കാര്‍ താഴ്‌ന്ന ജാതിക്കാരോട്‌ കാട്ടിവരുന്ന അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കണക്കുണ്ടോ? ഈ ഇരുപതാം നൂറ്റാണ്ടിലും മലയാളദേശങ്ങളില്‍ ശേഷിച്ചുകിടക്കുന്ന ദയനീയമായ ജാതിസ്പര്‍ദ്ധയേയും ഉയര്‍ന്ന ജാതിക്കാരായി വിചാരിക്കപ്പെടുന്ന ചിലര്‍ അപ്രകാരമല്ലാത്തവരോട്‌ കാണിച്ചുവരുന്ന മനുഷ്യോചിതമല്ലാത്ത ക്രൂരതയേയും കുറിച്ച്‌ അറിയാമെന്നുള്ളവര്‍ക്ക്‌ അതിന്‌ വേറെ തെളിവുകള്‍ ആവശ്യമില്ലല്ലോ. കഷ്ടം ഈ സ്പര്‍ദ്ധ ഇപ്പോഴും ഇത്ര അസഹീനമാണെങ്കില്‍ പുരുഷാന്തരങ്ങള്‍ക്ക്‌ മുന്‍പ്‌ ഇത്‌ എത്ര അസഹനീയമായിരുന്നിരിക്കണം. ചുരുക്കത്തില്‍ ഇന്ത്യയിലെ, വിശേഷിച്ച്‌ മലയാളത്തിലെ താഴ്‌ന്ന...

ചിത്തശുദ്ധി

വൈരാഗ്യമെന്ന്‌ പറയുന്നത്‌ സാധാരണക്കാര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെയുള്ള, അര്‍ത്ഥകാമങ്ങളുടെ അഭാവത്തില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതത്തില്‍, ചുടുകാട്ടില്‍ കാത്തിരിക്കുന്ന കഴുകന്റെ ഏകാഗ്രമായ മനോവൃത്തി പോലുള്ളതോ, ദാരിദ്ര്യത്തിന്റെ അങ്ങേയറ്റത്തില്‍ പോയി, വണിക്‌ വീഥിയില്‍ കാണപ്പെടുന്ന യാചനാവൃത്തി പോലുള്ളതോ, ധനപതികളെ പ്രതീക്ഷിച്ചു വിക്രേയവീഥിയില്‍ ഒതുങ്ങിയിരിക്കുന്ന വസതുക്കളെ പോലുള്ളതോ അല്ല; വിഷയവൈരാഗ്യം എന്നത്‌ നാം മനസ്സിലാക്കണം. അതൊരുത്തമമായ മാനസമഹാനിധി തന്നെ. അത്‌ ലഭിച്ചാല്‍ പിന്നെ ഒന്നും വേണ്ടതില്ല. അര്‍ത്ഥകാമ വിഷയങ്ങളില്‍ ഇന്ദ്രിയങ്ങള്‍ക്ക്‌ സ്വതസിദ്ധമായിട്ടുള്ള...

ഏകമതവ്രതം

ജീവിതവ്യാപിയായിരിക്കേണ്ട അദ്വൈതാനുഭൂതി ശ്രീനാരായണനില്‍ തെളിഞ്ഞു കാണുന്നതുകൊണ്ടാണ്‌ അദ്ദേഹം പതിതജനസമൂഹങ്ങളുടെ അഭ്യുദയത്തിന്‌ വേണ്ടി സ്വജീവിതം സമര്‍പ്പിച്ചത്‌. ജാതിഭേദംപോലെ മതഭേദത്തെ അദ്ദേഹം എതിര്‍ത്തതും പൂര്‍ണ്ണാദ്വൈതത്തിന്റെ പ്രകാശത്തില്‍ നിന്നുകൊണ്ട്‌ തന്നെ. അദ്വൈതസിദ്ധാന്തത്തിന്റെ ആചരണത്തില്‍ ഇന്നാട്ടില്‍ വളരെക്കാലം നിലവിലുണ്ടായിരുന്ന സത്യസന്ധതാരാഹിത്യത്തെ അവസാനിപ്പിച്ച്‌ യോഗസംന്യാസത്തിന്‌ അന്തസും ആദരവും വര്‍ധിപ്പിക്കുവാന്‍ ഈ പൂര്‍ണാദ്വൈതാനുഷ്ഠാനംകൊണ്ട്‌ സ്വാമികള്‍ക്ക്‌ സാധിച്ചു. ആദര്‍ശജീവിതത്തില്‍ നാം കൊണ്ടുനടക്കുന്ന കളവ്‌ കുറയ്ക്കുകയായിരുന്നു...

Tuesday, 26 March 2013

ആദ്ധ്യാത്മികത

ബാഹ്യവും ആഭ്യന്തരവുമായ ഭൗതികവസ്തുക്കളെല്ലാം ഇന്ദ്രിയങ്ങള്‍ക്ക്‌ വിഷയങ്ങളാണ്‌. എന്നാല്‍ എല്ലാം ഒരാള്‍ക്ക്‌ സാക്ഷാത്കരിക്കാന്‍ കഴിയില്ല. ചിലര്‍ക്ക്‌ കൂടുതല്‍ വിഷയങ്ങളും ചിലര്‍ക്ക്‌ കുറഞ്ഞ വിഷയങ്ങളും ഗ്രഹിക്കാനാകും. ഗ്രഹിക്കാന്‍ കഴിയാത്തവ അദൃശ്യങ്ങളാകണമെന്നില്ല. ദൃശ്യങ്ങളായ വസ്തുക്കള്‍ ചെറുതായാലും വലുതായാലും സൂക്ഷ്മങ്ങളായാലും സ്ഥൂലങ്ങളായാലും അവയെല്ലാം ദ്രഷ്ടാവായ തന്നില്‍ നിന്ന്‌ അന്യമാണ്‌. തന്നില്‍നിന്ന്‌ വേറിട്ടുനില്‍ക്കുന്ന പദാര്‍ത്ഥങ്ങളെ മറയ്ക്കുന്നത്‌ കാലദേശങ്ങളാണ്‌. എന്നാല്‍ അവയല്ലാതെയും അദൃശ്യമായി വരും. അതാണ്‌ വിദ്യാഭ്യാസം കൊണ്ടും വിശേഷപഠനം...

ഗുരുദേവനിലെ അദ്വൈതന്‍

ശ്രീനാരായണന്‍ വേദാന്തം പഠിച്ചിട്ട്‌ ജാതി കണ്ടതല്ല. ജാതി കണ്ടിട്ട്‌ വേദാന്തം പഠിച്ചതാണ്‌. വേദാന്തം പഠിച്ചതിനുശേഷമാണ്‌ ജാതിവ്യത്യാസങ്ങളെ നോക്കിയിരുന്നതെങ്കില്‍ ഇതെല്ലാം മായാവിലാസങ്ങളാണെന്ന്‌ ധരിച്ചുവശായി അദ്ദേഹം നിഷ്ക്രിയനായി തീര്‍ന്നുപോയേനെ! ഇവിടെ മറിച്ചു സംഭവിച്ചു. വേദാന്തശിക്ഷണത്തില്‍ സ്വാമികളുടെ ആദ്യത്തെ ആചാര്യന്‍ അദ്ദേഹത്തിന്‌ ചുറ്റും ഇരമ്പിമറഞ്ഞിരുന്ന പാപചാരാവാരമായിരുന്ന സമുദായം തന്നെയായിരുന്നു. നമ്പൂതിരി നായരെയും നമ്പൂതിരിയും നായരും ഈഴവനെയും, ഇവരെല്ലാം ചേര്‍ന്ന്‌ പുലയനെയും അകറ്റുകയും അമര്‍ത്തുകയും ചെയ്തു കഴിഞ്ഞുകൂടിയ നമ്മുടെ സമുദായത്തിന്റെ...

‘ഒരു’ ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണം

ഗുരുവിന്റെ മഹാകാവ്യം ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌’ എന്നതാണല്ലോ. ഈ മഹാകാവ്യത്തിലെ മഹാശബ്ദം ‘ഒരു’ എന്നാതാണ്‌. ജാതിമതദൈവങ്ങളുടെ ഒരേയൊരു വിശേഷണമാണ്‌ അത്‌. ആ മഹാവാക്യത്തിന്റെ മഹാസാരം ഒരു എന്ന മഹാശബ്ദമാര്‍ന്ന ഭാരതീയസംസ്കാരത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ വിശുദ്ധിയാണ്‌ ശബ്ദസ്പന്ദനവും അതാണ്‌; ഏകത. ഒരു ജാതി എന്നുപറഞ്ഞാല്‍, സന്ന്യാസത്തില്‍ ഒരു ജാതി, പറഞ്ഞുനടക്കുന്നത്‌ പലജാതി എന്നര്‍ത്ഥം. ഒരു മതം സന്ന്യാസത്തില്‍ ഒന്ന്‌, ആചാരത്തില്‍ പലത്‌. ഒരു ദൈവവും അനുഭവത്തില്‍ ഒന്ന്‌, അഭിനയത്തില്‍ പലത്‌. ജാതിയും മതവും ദൈവവും ഒന്നാകുമ്പോള്‍ മനുഷ്യന്‍ ഒന്നാകുന്നു....

ഗാന്ധിജിയുടെ അയിത്തം മാറ്റിയ ഗുരു

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന ഗുരുദര്‍ശനത്തെക്കുറിച്ച്‌ വ്യത്യസ്ത രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു ജാതി ഈഴവ ജാതിയായും ഒരു മതം ഹിന്ദുമതമായും ചില പ്രതിയോഗികളും അവരോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഗുരുവിന്റെ അനുയായികളും വിലയിരുത്തുകയും അത്‌ സ്ഥാപിക്കപ്പെടുവാന്‍ ശ്രമം നടത്തുകയും ചെയ്യുന്നു.അങ്ങിനെയാണെങ്കില്‍ എന്താണ്‌ ഗുരുവിന്റെ ‘ഒരു ജാതി’. മനുഷ്യജാതിതന്നെ! മാനുഷരെല്ലാരുമൊന്നുപോലെ. മഹാബലിയുടെ ഉജ്ജ്വലമായ ഓര്‍മ്മയുണര്‍ത്തുന്ന വിശ്വമാനവികത. ഒരു ജാതി എന്ന ഗുരുവിന്റെ പ്രഖ്യാപനം ശാസ്ത്ര-ദാര്‍ശനിക കാഴ്ചപ്പാടില്‍ ശരിയാണോ...

തത്വചിന്തയുടെ ആത്മീയാചാര്യന്‍

ആത്മീയതയിലും ശ്രീനാരായണ ദര്‍ശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്വചിന്തകനുമായിരുന്നു ഗുരു നിത്യ ചൈതന്യ യതി . ജയചന്ദ്രപ്പണിക്കര്‍ എന്നായിരുന്നു പൂര്‍വ്വാശ്രമ നാമം. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതര മതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ...

നേര്‍വഴി കാണിച്ച മഹര്‍ഷി

പ്രൊഫ: എം കെ സാനു ഒരിക്കല്‍ തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ ശ്രീനാരായണഗുരുവിന്റെ സംഭാഷണത്തില്‍ ആകൃഷ്ടരായ രണ്ടുപേര്‍ (ഒരാള്‍ നമ്പൂതിരിയും മറ്റൊരാള്‍ രാജാവുമായിരുന്നു) അദ്ദേഹത്തോട് പേരെന്താണെന്നു ചോദിച്ചു. അദ്ദേഹം ഉത്തരം പറഞ്ഞു "നാരായണന്‍" എന്ന്. രണ്ടുപേരിലൊരാള്‍ അടുത്ത ചോദ്യം ഉന്നയിച്ചു. "ജാതിയില്‍ ആരാണ്?" അതിനുത്തരമായി ഗുരു ഒരുമറുചോദ്യമാണ് അവതരിപ്പിച്ചത്. "കണ്ടാല്‍ അറിഞ്ഞുകൂടെ" എന്ന ചോദ്യം. അറിഞ്ഞുകൂടെന്ന് ചോദ്യകര്‍ത്താവ് പറഞ്ഞപ്പോള്‍ ഗുരുവിന്റെ മുഖത്ത് ഒരു പുഞ്ചരി വിടര്‍ന്നു. അദ്ദേഹം പറഞ്ഞു-...

ഗുരുവിന്റെ ജീവിതവും സന്ദേശവും

ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ച ശ്രീനാരായണഗുരു ജാതിരഹിത- മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു . അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു കേരളീയന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും എന്നതില്‍ സംശയമില്ല.  1856ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ് ജനം. കുട്ടിക്കാലത്തുതന്നെ ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന അദ്ദേഹം അന്ത്യംവരെയും യഥാര്‍ഥ സന്യാസജീവിതം നയിച്ചു. സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനത്തിലും പാണ്ഡിത്യം നേടിയ ഗുരു ഈഴവരുടെയും...

മനുഷ്യന്റെ ജാതി മനുഷ്യത്വം

ശ്രീനാരായണഗുരു ഉപദേശിച്ച ധര്‍മസംഹിതയില്‍ വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്‍മനിരതരായേ പറ്റൂ. ആ ധര്‍മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്‍കുന്നു. 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്‍ക്കണം. വാക്കുകള്‍കൊണ്ടു...

ദര്‍ശനം - ശ്രീശങ്കരനും ശ്രീനാരായണഗുരുവും

ശ്രീനാരായണഗുരുവിന് പ്രത്യേകമായി എന്തു ദര്‍ശനമാണുള്ളത്? ശ്രീശങ്കരന്റെ അദ്വൈതവേദാന്തദര്‍ശനംതന്നെയല്ലേ അദ്ദേഹത്തിന്റേതും? ചില പണ്ഡിതന്മാര്‍പോലും ഈ അഭിപ്രായക്കാരാണ്. ഇതിന്റെ സാധുത പരിശോധിക്കേണ്ടതുണ്ട്.ജഗദ്ഗുരു’ എന്നപേരില്‍ പണ്ടേ പ്രസിദ്ധനാണ് ശ്രീശങ്കരന്‍. ആ പേരില്‍ പ്രസിദ്ധനാകേണ്ടിയിരുന്ന, അടുത്തകാലത്തുമാത്രം ലോകശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന, മഹാപുരുഷനാണ് ശ്രീനാരായണഗുരു. ഇതിനു കാരണങ്ങള്‍ പലതാകാം. ഒരു കാരണം വ്യക്തമാണ് - ഇരുവരുടെയും സാമൂഹ്യസാഹചര്യങ്ങളിലെ പ്രകടമായ വ്യത്യാസം.ഇരുവരും അദ്വൈതികള്‍. അദ്വൈതവേദാന്തദര്‍ശനത്തിന്റെ ആവിഷ്‌ക്കര്‍ത്താവെന്നുപോലും...

ഗുരുവിന്റേ സമത്വദര്‍ശനം

ഇനി നമുക്ക് ശ്രീനാരായണഗുരുദര്‍ശനത്തെ പ്രത്യേകമായെടുത്ത് പരിശോധിക്കാം.എന്താണ് ആ ദര്‍ശനത്തിന്റെ കാതല്‍? ഒറ്റവാക്കില്‍ പറഞ്ഞാല്‍ അത് സമത്വമല്ലാതെ മറ്റൊന്നുമല്ല. സമത്വം എന്ന വാക്ക് അദ്ദേഹം പ്രയോഗിച്ചിട്ടുണ്ടാവില്ല. പക്ഷേ, എന്തു പറയുമ്പോഴും അദ്ദേഹത്തിന്റെ ഉള്ളില്‍ അതാണ് തെളിഞ്ഞുനിന്നിരുന്നത്. അത്യന്തം ലളിതമായ അല്പം വാക്കുകളില്‍ ഗുരു തന്റെ സമത്വദര്‍ശനം ലോകസമക്ഷം വെളിപ്പെടുത്തി. അത് പ്രായോഗികമാക്കുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചുനടപ്പിലാക്കി.ഈ സമത്വദര്‍ശനം, എല്ലാവര്‍ക്കും അറിയാവുന്നതുപോലെ, താഴെ ചേര്‍ക്കുന്ന ചില മുദ്രാവാക്യങ്ങളിലൂടെയാണ് ഗുരു അവതരിപ്പിച്ചത്.1. ജാതിഭേദം...

Monday, 25 March 2013

ഗുരുദേവന്റെ ആദ്യ ജീവചരിത്രം

ഗുരുദേവന്റെ ആദ്യ ജീവചരിത്രം സഹോദരന്‍ അയ്യപ്പന്റെ ഭാര്യാപിതാവ് അയ്യാക്കുട്ടി ജഡ്ജിയാണ്‌ ഗുരുദേവന്റെ ജീവച്രിത്രബന്ധിയായ വിവരങ്ങള്‍ ആദ്യമായി, നൂറുവര്‍ഷം മുമ്പ്(അതായത് കൊ.വ 1087 അഥവാ ഏ.ഡി 1912) ശിവഗിരിയില്‍ വച്ചു വെളിപ്പെടുത്തിയതെന്നും സ്വാമിയുടെ ജീവചരിത്രം ആദ്യമായി കാഴ്ച വച്ചത് 1915 ഏപ്രില്‍-1916 നവം ലക്കം വിവേകോദയം വഴി കുമാരന്‍ ആശാന്‍ ആണെന്നും 2012 ഫെബ്രുവരി ലക്കം പഴമയില്‍ നിന്നു പംക്തിയില്‍ ജി.പ്രിയദര്‍സനന്‍ എഴുതുന്നു.ഈ പ്രസതാവനകള്‍ ശരിയാണോ എന്നു സംശയം. ചെമ്പഴന്തി പിള്ളമാരുടെ കുടുംബത്തില്‍...

Sunday, 24 March 2013

സംവരണം: സവര്ണരിലെ വേതാളങ്ങളും, പിന്നോക്കക്കാരിലെ ഒറ്റുകാരും

ഭാരതത്തിലെ പിന്നോക്ക സമുദായങ്ങള്ക്ക് ഭരണഘടന ഉറപ്പു നല്കി്യിട്ടുള്ള അവകാശം ആണ് സംവരണം. അത് ആരുടേയും ഔദാര്യം അല്ല.. സാമുദായിക സംവരണം നടപ്പില്‍ വരുത്താന്‍ നമ്മുടെ രാജ്യത്തെ മാറി മാറി വന്നു കൊണ്ടിരിക്കുന്ന സവര്ണ സര്ക്കാ രുകള്‍ മടി കാണിക്കുകയാണ്.. വോട്ടിനു വേണ്ടി പിന്നോക്കക്കര്ന്റെ കൌപീനം അലക്കുന്ന രാഷ്ട്രീയ ഹിജഡകള്‍ അധികാരം കിട്ടിയാല്‍ പിന്നോക്കക്കാരനെ അവഗണിക്കുന്ന കാഴ്ച ആണ് കാണുന്നത്. കാക്കാകലെക്കര്‍ കമ്മിഷന്‍ റിപ്പോര്ടോ വേസ്റ്റ് ആയപ്പോള്‍ 1977 മൊറാര്ജി് സര്ക്കാകര്‍ ആണ് ബീഹാര്‍ മുഖ്യമന്ത്രിയും പിന്നോക്കക്കാരനും...

Page 1 of 24212345Next