SREE NARAYANA GURU
Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.
SREE NARAYANA GURU
Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
SREE NARAYANA GURU
Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood
Monday, 30 September 2013
അരുവിപ്പുറം ശിവ പ്രതിഷ്ഠ - ആത്മ ബോധത്തിന്റെ പ്രതിഷ്ഠ :
ലോകത്ത് എവിടെയും ഇങ്ങനെ ഒരു വിപ്ലവം നടന്നു കാണില്ല. ഒരുതുള്ളി രക്തം പോലും ചിന്താതെ, ഒരായുധം പോലും ഉപയോഗിക്കാതെ ഒരു പാതി രാത്രിയുടെ നിശബ്ദതയിൽ ഒരു ശിലയിൽ മറ്റൊരു ശിലാഖണ്ഡം എടുത്തു വച്ചുകൊണ്ട് കാലം കുറിച്ച മുഹൂർത്തത്തിൽ നടന്ന വിപ്ലവം. അതായിരുന്നു 1888 -ലെ ശിവരാത്രി ദിവസം ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ. ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാ വിപ്ലവം ആയിരുന്നു അത്. നൂറ്റാണ്ടുകളായി അടിമത്തത്തിൽ ആണ്ടു കിടന്ന ഒരു ജനതതിയുടെ മോചനം ആണ് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടന്നത്. കാലങ്ങളായി ആത്മബോധ മില്ലാതെ ശവ തുല്യം കഴിഞ്ഞിരുന്ന ഒരു ജനതയെ ശിവമാക്കി തീർത്തത്...
എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം ഇവിടെ പകര്‍ത്തി എഴുതുന്നു.

സമുദായത്തിന്റെ ആഭ്യന്തരവും , ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം" ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക് ,സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍...
"വയൽവാരം വീട്"

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട്
ധന്യമായ ഗൃഹമാണ് വയൽവാരം വീട്.
തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ
നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ
കൂടി പത്തുകിലോമീറ്റർ ചെന്നാൽ
ശ്രീകാര്യം എന്ന കവല. അവിടെനിന്നു
വലത്തോട്ട് തിരിഞ്ഞ്
പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ
കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ
പോയാൽ കിഴക്കു
വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ
ക്ഷേത്രം കാണാം. ക്ഷേത്രത്തിനു
അല്പം വടക്കു വശത്താണ്
നാരായണഗുരുവിന്റെ ജന്മം കൊണ്ട്
പവിത്രമായ വയൽവാരം വീട്.
ഒരേക്കറോളം വിസ്തീർണ്ണമുള്ള
വളപ്പിന്റെ നടുവിലായി മൂന്നു
മുറികളുള്ള കിഴക്കു
പടിഞ്ഞാറായി...
അരുവിപ്പുറം ശിവ പ്രതിഷ്ഠ :
അരുവിപ്പുറത്ത് ഒരു ആരാധനാലയം എന്ന ആശയം ഗുരു തന്റെ പല ഭക്തന്മാരുമായി ചർച്ച ചെയ്തിരുന്നു. എല്ലാവരും അത് ആഗ്രഹിക്കുന്നു എന്ന് ഗുരുവിനു മനസിലാക്കാൻ കഴിഞ്ഞു. അതുപ്രകാരമാണ് 1 8 8 8 -ലെ ശിവരാത്രി ദിവസം പ്രതിഷ്ഠ ആകാം എന്ന് ഗുരു കൽപ്പിച്ചത്. നദിക്കു അഭിമുഖമായൊരു പാറ ചൂണ്ടി ക്കാണിച്ചു ഇവിടെയാകാം എന്ന് പറഞ്ഞതല്ലാതെ എന്ത് എങ്ങനെ എപ്പോൾ എന്നൊന്നും ശിവരാത്രി വ്രതത്തിനായി അവിടെ വന്നുകൂടിയവരോട് ഗുരു പറഞ്ഞിരുന്നില്ല. ഗുരുവിനു സഹായികളായി അന്ന് അവിടെ ഉണ്ടായിരുന്നത് ശിവലിംഗ ദാസ സ്വാമികളും നാണിയാശാനും ഭൈരവൻ ശാന്തിയും ആയിരുന്നു. അവരോടുപോലും താൻ എന്ത് ചെയ്യാൻ പോകുന്നു...
ഗുരു പുനര്‍ജ്ജനിക്കണോ
ജാതീയമായ അസമത്വങ്ങളുടെ നെരിപ്പോടും നെഞ്ചിലേറ്റി നടന്ന ഒരു സമൂഹം. അവര്‍ക്ക് വഴികാട്ടിയായി കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് വഴിവെച്ച ആചാര്യന്‍. സന്ന്യാസി, സാമൂഹിക പരിവര്‍ത്തകന്‍, നവോത്ഥാനനായകന്‍ ഇങ്ങനെ ഭാഷയ്ക്ക് വഴങ്ങുന്ന വാക്കുകള്‍ക്കുള്ളില്‍ തളച്ചിടാനാകാത്ത മഹാപ്രതിഭ. ചാതുര്‍വര്‍ണ്യം നടമാടിയിരുന്ന ഒരു സമൂഹത്തില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയോടു കലഹിക്കാതെതന്നെ ഈഴവ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കും പ്രബോധനങ്ങള്‍ക്കും ചിന്തകള്‍ക്കുമായി. വീണ്ടുമൊരു ചതയ ദിനം കടന്നു വരുമ്പോള്‍...
ലോകമോക്ഷത്തിനായി ഗുരുദേവനിലേക്കു മടങ്ങാം
സ്വാമി ഗുരുപ്രസാദ്
മനുഷ്യകുലം നേരിടേണ്ടി വരുന്ന സമസ്‌ത പ്രശ്‌നങ്ങള്‍ക്കും ലളിതമായി ഭാഷ്യം രചിച്ചു പരിഹാരം കണ്ടെത്തുകയും സമൂഹത്തിന്റെ സര്‍വതോന്‍മുഖമായ പുരോഗതിക്ക് ആക്കം വര്‍ധിപ്പിക്കുന്ന ആശയങ്ങള്‍ സംഭാവന ചെയ്യുകയും ചെയ്‌ത മഹാമനുഷ്യനായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. അത്ഭുത പ്രതിഭാസമായി ഗുരുദേവനും ഗുരുദേവ ദര്‍ശനവും ലോകത്തിനു വഴികാട്ടിയായി ഇന്നും നിലകൊള്ളുന്നു.
വിദ്യാഭ്യാസം സര്‍വരുടെയും പുരോഗതിക്കു വഴിതുറക്കും എന്നു കണ്ടറിഞ്ഞ ഗുരുദേവന്‍ വിദ്യ കൊണ്ടു പ്രബുദ്ധരാകാമെന്ന് ഉപദേശിച്ചു. ആ ഉപദേശം വാക്കുകളില്‍ തളച്ചിടുക മാത്രമായിരുന്നില്ല. ഫലപ്രദമായി കര്‍മ്മപദത്തിലെത്തിച്ച്...
Saturday, 21 September 2013
കാവി നിറത്തിന്റെ പ്രത്യേകത
കാവി നിറത്തിന് ഒരു പ്രത്യേകതയുണ്ട്. അത് ദീര്‍ഘകാലമായി ഹിന്ദുമത വിശ്വാസികള്‍ ആദരിച്ചു വരുന്ന ഒരു നിറമാണ്. എന്നാല്‍ കാവിവസ്ത്രം ധരിച്ചു നടക്കുന്ന പലരും ഈ നിറത്തിന്റെ പവിത്രത അറിഞ്ഞുകൂടാത്തവരാണ്. ഈ വസ്ത്രം ധരിച്ചാല്‍ താനൊരു തികഞ്ഞ ഹിന്ദുവായിത്തീരുമെന്നുള്ളതാണ് അവരുടെയെല്ലാം അന്ധമായ വിശ്വാസം. ഇവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.
ധര്‍മ്മതോരണം അഥവാ ധര്‍മ്മധ്വജത്തിനു മഞ്ഞനിറം കൂടുതലുള്ള കാവിയും ഈശ്വരധ്വജത്തിന് ചുവപ്പു കൂടിയ കാവിയും സന്ന്യാസത്തിന് കറുപ്പുനിറം കൂടിയ കാവിയുമാണ് ഉപയോഗിക്കുക പതിവ്. കാശി മുതലായ പുണ്യസ്ഥലങ്ങളില്‍ തീര്‍തഥാടനത്തിനായിപ്പോകുന്ന...
ശ്രീനാരായണഗുരുദേവന്റെ മഹാസമാധി
(വിവിധ ശിഷ്യഗണങ്ങളുടെ അനുഭവക്കുറിപ്പികളില്‍നിന്ന് എടുത്തത്)ഗുരുദേവന്റെ രോഗാവസ്ഥ ഗുരുതരമായി തുടരുകയായിരുന്നു. മഹാസമാധിയെ മുന്നില്‍കണ്ടുകൊണ്ട് അത്യന്തം ബ്രഹ്മാനന്ദ തുന്ദിലനായാണ് ഗുരു കാണപ്പെട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ജനസഞ്ചയം ശിവഗിരിയിലേക്ക് ഒഴുകിക്കൊണ്ടിരുന്നു. ഡോക്ടര്‍മാരുടേയും ശിഷ്യഗണങ്ങളുടേയും കര്‍ശനമായ നിയന്ത്രണത്തില്‍ ഭക്തജനത്തിന് തെല്ലകലെനിന്നുമാത്രമേ സ്വാമികളെ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഗുരുദേവന് സൗഖ്യമുണ്ടാകണം എന്ന ഭാവത്തില്‍ ഭക്തന്മാര്‍ ശിവഗിരിയിലും മറ്റ് ഗുരുമന്ദിരങ്ങളിലും രാജ്യമെമ്പാടും കൂട്ടപ്രാര്‍ത്ഥനകള്‍...
Thursday, 19 September 2013
ശ്രീവാസുദേവാഷ്ടകം - ശ്രീ നാരായണഗുരു
ശ്രീവാസുദേവ, സരസീരുഹപാഞ്ചജന്യ-കൗമോദകീഭയനിവാരണചക്രപാണേ,ശ്രീവത്സവത്സ, സകലാമയമൂലനാശിന്‍,ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.ഗോവിന്ദ, ഗോപസുത, ഗോഗണപാലലോല,ഗോപീജനാങ്‍ഗകമനീയനിജാങ്ഗസങ്ഗഗോദേവിവല്ലഭ, മഹേശ്വരമുഖ്യവന്ദ്യ,ശ്രീഭുപതേ, ഹര ഹരേ, സകലാമയം, മേ.നീലാളികേശപരിഭുഷിതബര്‍ഹിബര്‍ഹ,കാളാംബുദദ്യുതികളായകളേബരാഭ,വീര, സ്വഭക്തജനവത്സല, നീരജാക്ഷ,ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.ആനന്ദരൂപ, ജനകാനകപൂര്‍വവദുന്ദു-ഭ്യാനന്ദസാഗരസുധാകരസൗകുമാര്യ,മാനാപമാനസമമാന സരാജഹംസ,ശ്രീഭുപതേ, ഹര ഹരേ, സകലാമയം മേ.മഞ്ജരീരമഞ്ജുമണിശിഞ്ജിതപാദപദ്‍മ,കഞ്ജായതാക്ഷ, കരുണാകര, കഞ്ജനാഭ,സഞ്ജീവനൗഷധസുധാമയ, സാധുരമ്യ,ശ്രീഭുപതേ,...
അനുകമ്പാദശകം - ശ്രീ നാരായണഗുരു
ഒരുപീഡയെറുമ്പിനും വരു-ത്തരുതെന്നുള്ളനുകമ്പയും സദാകരുണാകര! നല്‌കുകുള്ളില്‍ നിന്‍-തിരുമെയ്‌വിട്ടകലാതെ ചിന്തയും.അരുളാല്‍ വരുമിമ്പമന്‍പക-ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയുംഇരുളന്‍പിനെ മാറ്റുമല്ലലിന്‍-കരുവാകും കരുവാമിതേതിനും.അരുളന്‍പനുകമ്പ മൂന്നിനുംപൊരുളൊന്നാണിതു ജീവതാരകം"അരുളുള്ളവാനാണു ജീവി" യെ-ന്നുരുവിട്ടീടുകയീ നവാക്ഷരി.അരുളില്ലയതെങ്കിലസ്ഥി തോല്‍സിര നാറുന്നൊരുടമ്പുതാനവന്‍;മരുവില്‍ പ്രവഹിക്കുമംബുവ-പ്പുരുഷന്‍ നിഷ്‌ഫലഗന്ധപുഷ്‌പമാം.വരുമാറുവിധം വികാരവുംവരുമാറില്ലറിവിന്നിതിന്നു നേര്‍;ഉരുവാമൂടല്‍വിട്ടു കീര്‍ത്തിയാ-മുരുവാര്‍ന്നിങ്ങനുകമ്പ നിന്നിടും.പരമാര്‍ത്ഥമുരച്ചു...
സദാചാരം - ശ്രീനാരായണഗുരു
നല്ലതല്ലൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമംധര്‍മ്മം സദാ ജയിക്കുന്നു, സത്യംജയിക്കുന്നിങ്ങു സര്‍വ്വദാഅധര്‍മ്മവും ജയിക്കുന്നി-ല്ലസത്യവുമൊരിക്കലും.നെല്ലിന്നു നീരു വിട്ടീടില്‍പുല്ലിനും പോയിടുന്നത്കല്ലിലത്രേ ജലം, നെല്ലില്‍ -ച്ചെല്ലും വഴി ചെറുക്കുകില്‍.പേരും പ്രതിഭയും നല്ലോ-രാരുമേ കൈവിടില്ലത്,നേരറ്റ കൃപണര്‍ക്കൊട്ടുംചേരാ, നേരേ വിപര്യയം.ഒന്നുണ്ടു നേരു, നേരല്ലി-തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവുംധര്‍മ്മവും വേണമായുസ്സ്നില്‍ക്കുകില്ലാര്‍ക്കുമോര്‍ക്കുക.ദത്താപഹാരം വംശ്യര്‍ക്കുമത്തലേകീടുമെന്നതുവ്യര്‍ത്ഥ മല്ല പുരാഗീരി-തെത്രയും...
വിനായകാഷ്ടകം - ശ്രീ നാരായണഗുരു
നമദ്ദേവവൃന്ദം ലസദ്വേദകന്ദംശിരഃശ്രീമദിന്ദും ശ്രിതശ്രീമുകുന്ദംബൃഹച്ചാരുതുന്ദം സ്‌തുതശ്രീസനന്ദംജടാഹീന്ദ്രകുന്ദം ഭജേഭീഷ്ടസന്ദം.കിലദ്ദേവഗോത്രം കനദ്ധേമഗാത്രംസദാനന്ദമാത്രം മഹാഭക്തമിത്രംശരച്ചന്ദ്രവക്ത്രം ത്രയീപൂതപാത്രംസമസ്‌താര്‍ത്തിദാത്രം ഭജേ ശക്തിപുത്രം.ഗളദ്ദാനമാലം ചലദ്‌ഭോഗിമാലംഗളാമ്ഭോദകാലം സദാ ദാനശീലംസുരാരാതികാലം മഹേശാത്മബാലംലസത്പുണ്ഡ്രഫാലം ഭജേ ലോകമൂലം.ഉരസ്‌താരഹാരം ശരച്ചന്ദ്രഹീരംസുരശ്രീവിചാരം ഹൃതാര്‍ത്താരിഭാരംകടേ ദാനപൂരം ജടാഭോഗിപൂരംകലാബിന്ദുതാരം ഭജേ ശൈവവീരം.കരാരൂഢമോക്ഷം വിപദ്‌ഭങ്‌ഗദക്ഷംചലത്സാരസാക്ഷം പരാശക്തിപക്ഷംശ്രിതാമര്‍ത്ത്യവൃക്ഷം സുരാരിദ്രുതക്ഷംപരാനന്ദപക്ഷം...
ചിജ്ജഡചിന്തനം - ശ്രീനാരായണഗുരു
ഒരുകോടി ദിവാകരരൊത്തുയരും-പടി പാരൊടു നീരനലാദികളുംകെടുമാറു കിളര്‍ന്നുവരുന്നൊരു നിന്‍-വടിവെന്നുമിരുന്നു വിളങ്ങിടണം.ഇടണേയിരുകണ്‍മുനയെന്നിലതി-ന്നടിയന്നഭിലാഷമുമാപതിയേ!ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.നിലമോടു നെരുപ്പു നിരന്നൊഴുകുംജലമാശുഗനംബരമഞ്ചിലുമേഅലയാതെയടിക്കടി നല്‍കുക നിന്‍-നിലയിന്നിതുതന്നെ നമുക്കു മതി.മതിതൊട്ടു മണംമുതലഞ്ചുമുണര്‍-ന്നരുളോളവുമുള്ളതു ചിന്മയമാംക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ –മിതുരണ്ടിലുമായമരുന്നഖിലം.അഖിലര്‍ക്കുമതിങ്ങനെതന്നെ മതംസുഖസാദ്ധ്യമിതെന്നു ശുകാദികളുംപകരുന്നു പരമ്പരയായ് പലതുംഭഗവാനുടെ മായയഹോ! വലുതേ.വലുതും...
ഗുരുദേവ൯ മഹാസമാധി എല്ലാ വിവരങ്ങളും അടുത്തുനിന്നു കണ്ട ഗുരുപ്രസാദ് സ്വാമികള് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു -
മഹാസമാധിയടഞ്ഞ വിവരം കാട്ടുതീപോലെ നാട്ടിലൊക്കെ പരന്നതോടുകൂടി ജനങ്ങള് വ്യസനാക്രാന്തന്മാരായി പരിഭ്രമിച്ചു കൂട്ടം കൂട്ടമായി വന്നുചേ൪ന്നും യോഗം കൂടിയും പ്രത്യേകമായും കമ്പിവഴിയായും സഹതാപം ഇവിടെ അറിയിച്ചും പത്രപംക്തികളില് രേഖപ്പെടുത്തിയും പള്ളികൂടങ്ങളിലും കൈതൊഴില് ശാലകളിലും കച്ചവടസ്ഥലങ്ങളിലും അവധി അനുവദിച്ചും ക്ഷേത്രങ്ങളില് വിശേഷാല് ആരാധന നടത്തി നിത്യശാന്തിക്കായി പ്രാ൪ത്ഥിച്ചും ആ മഹാതാപത്തില് പങ്കുകൊണ്ടതോ൪ത്താല് ശ്രീനാരായണഗുരുദേവനെ ജനങ്ങള് വിശ്വസിച്ചാരാധിക്കുന്നുണ്ടെന്നു ഗ്രഹിക്കാം. ഗുരുദേവ തങ്കതിരുമേനി രോഗശയ്യയെ അവലംബിച്ചിട്ട് ആറേഴു മാസമായെങ്കിലും...
Thursday, 12 September 2013
ഗുരുഗീത അര്‍ത്ഥസഹിതം Guru Gita Malayalam (Parameswari Commentary)
ഗുരുസങ്കല്പം: ലോകത്തിലെ അതിപ്രാചീനമായ എല്ലാ സംസ്കാരങ്ങളിലും മതങ്ങളിലും ഗുരുസങ്കല്പമുണ്ടെങ്കിലും ഭാരതത്തിലെപ്പോലെ ഗുരുവിനെ ഇത്രയധികം ആരാധിച്ചിരുന്ന ഒരു ജനതയും സംസ്കാരവും വേറെയുണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. പുരാണേതിഹാസങ്ങളിലും സ്മൃതികളിലും ഉപനിഷത്തുക്കളിലും വേദങ്ങളിലും ആഗമങ്ങളിലും നമുക്കിതിന്റെ വേരുകള്‍ കണ്ടെത്തുവാന്‍ സാധിക്കും.“ആചാര്യവാന്‍ പുരുഷോ വേദ” – ഛാന്ദോഗ്യോപനിഷദ്. (ആചാര്യനെ സ്വീകരിച്ചിട്ടുള്ളയാള്‍ സത്യത്തെ അറിയുന്നു); “ആചാര്യാദ്ധൈവ വിദ്യാ വിദിതാ സാധിഷ്ഠം പ്രാപതി...
ചാതുര്‍വര്‍ണ്യവും അവര്‍ണരും - ബാലചന്ദ്രന്‍ ചുള്ളിക്കാട്

മുറജപം നടക്കുന്നിടത്തും ശതകോടി അര്‍ച്ചന നടക്കുന്നിടത്തും മുന്നില്‍ നിന്ന് തൊഴുന്നത് അവര്‍ണരാണ്. സവര്‍ണാധിപത്യത്തെ അനുകൂലി ക്കുന്ന സംഘപരിവാറിനെ അധികാരത്തി ലെത്തിക്കു ന്നത് അവര്‍ക്ക് വോട്ടു ചെയ്യുന്ന അവര്‍ണ രാണ്. ജനാധിപത്യത്തിന്റെ ഔദാര്യങ്ങള്‍ ഉപയോഗി ച്ച് സവര്‍ണാധിപത്യം പുനസ്ഥാപിക്കാ നുള്ള ശ്രമമാണ് ഇന്നു നടക്കുന്നത്. ന്യൂനപക്ഷ ത്തിന്റെ അവകാശ ങ്ങള്‍ സംരക്ഷിക്കാമെന്ന ഭരണഘടനയിലെ അന്തസത്ത ഭരിക്കുന്നവര്‍ തന്നെ ലംഘിച്ചുകഴി ഞ്ഞു.
എല്ലാരീതിയിലും മനുഷ്യനെ ഭിന്നിപ്പിക്കുന്ന സാമൂഹ്യ വ്യവസഥിതിയോടായിരുന്നു...
Monday, 9 September 2013
അർപ്പിതമനസ്കനായ ജനനായകൻ
ഇൽയാസ് പാരിപ്പള്ളി
Posted on: Sunday,
08 September 2013
ആർ. പ്രകാശം ഓർമ്മയായിട്ട് ഇന്ന് ഒരുവർഷം
(ആർ. പ്രകാശം ചരമവാർഷികം 8.9.2013)
കൈവച്ച മേഖലകളിലെല്ലാം കഴിവ് തെളിയിച്ച കർമ്മസാരഥി ആയിരുന്നു
ആർ. പ്രകാശം, എക്സ് എം.എൽ.എ. ഒരു പതിറ്റാണ്ടിലേറെ
ശിവഗിരി തീർത്ഥാടനത്തിന്റെ ചുക്കാൻ പിടിച്ചതുൾപ്പെടെ രാഷ്ട്രീയേതര മേഖലകളിലും അർപ്പിതമനസ്കനായിരുന്ന
ശ്രീനാരായണീയൻ.
1952ൽ ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാനായി അദ്ദേഹം.
ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർമാൻ; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യത്തെ
മുനിസിപ്പൽ ചെയർമാനും....