SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Friday, 28 June 2013

നോയ്ഡ സെക്ടര്‍ 15-ലെ ഹരിതാഭവും വിശാലമായ അംബേദ്കര്‍ പാര്‍ക്കില്‍ ശ്രീ നാരായണ ഗുരുവിന്റെ വെങ്കലശില്‍പ്പം

നോയ്ഡ സെക്ടര്‍ 15-ലെ ഹരിതാഭവും വിശാലമായ അംബേദ്കര്‍ പാര്‍ക്കില്‍ ശ്രീ നാരായണ ഗുരുവിന്റെ വെങ്കലശില്‍പ്പത്തിനും പാര്‍ക്കില്‍ യു. പി സര്‍ക്കാര്‍ ഇടം നല്‍കി. മണല്‍ശിലകള്‍ പാകിയ ചുറ്റുമതിലോടെ നോയ്ഡ ഫിലിം സിറ്റിക്കു സമീപം അംബേദ്കര്‍ പാര്‍ക്ക് തലയെടുപ്പോടെ നില്‍ക്കുന്നു. നിര്‍മാണച്ചെലവ് 684 കോടി രൂപ. മുഖ്യകവാടം കടന്നാല്‍ ദേശീയ ദലിത് സ്മാരകം. അവിടെ ദേശീയ നേതാക്കളുടെ സ്മാരകചിത്രങ്ങള്‍ . ബുദ്ധഗവേഷണകേന്ദ്രം, ബുദ്ധമ്യൂസിയം എന്നിവയും തുറന്നു. തൊട്ടടുത്തായി അംബേദ്കറുടെ ശില്പം. തുടര്‍ന്ന് കാതങ്ങള്‍ക്കപ്പുറം മനോഹരശിലകള്‍...

ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു സ്വരൂപം എന്റെ ബുദ്ധിയില്‍ തെളിച്ചു നല്ല വഴിയേ കൊണ്ടുപോകുമോ, ധ്യാനിക്കേണ്ടതായ പരമാത്മാവിന്റെ ആ ദിവ്യരൂപത്തെ ഞാന്‍ ധ്യാനിക്കുന്നു. അല്ലയോ പരമാത്മാവേ! ഇപ്രകാരം ഇടവിടാതെ എനിക്ക് അങ്ങയെ ധ്യാനിക്കുന്നതിനും അങ്ങയുടെ പരമാനന്ദം ലഭിക്കുന്നതിനും അങ്ങയുടെ അനുഗ്രഹം എന്നില്‍ ഉണ്ടാകേണമേ! അല്ലയോ ദൈവമേ! കണ്ണു...

ശിവഗിരി മഹാതീര്‍ത്ഥം

ചരിത്രാതീത കാലം മുതല്‍ക്കു തന്നെ മനുഷ്യര്‍ തീര്‍ത്ഥാടന തത്പരരായിരുന്നു എന്നതിന്‌ ഒട്ടേറെ തെളിവുകള്‍ ലഭ്യമാണ്‌. പുരാണങ്ങളിലും മറ്റും തീര്‍ത്ഥാടനത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളുണ്ട്‌. മഹര്‍ഷിവര്യന്മാരുടെ ശാപത്തിനിരയായ യാദവകുലം ശ്രീകൃഷ്ണന്റെ നിര്‍ദ്ദേശാനുസരണം ശാപപരിഹാരാര്‍ത്ഥം പ്രഭാസ തീര്‍ത്ഥാടനം നടത്തിയത്‌ കേവലോദാഹരണം മാത്രം. പാപവിമോചനത്തിനും പുണ്യപരിപാലനത്തിനും തീര്‍ത്ഥാടനം പ്രയോജകീഭവിക്കുന്നു.  ഭൗതികതയില്‍ മുഴുകി ജീവിതം നയിക്കുമ്പോള്‍ സ്വാര്‍ത്ഥലാഭത്തിന്‌ വേണ്ടി വഴിവിട്ടും ചിലകാര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നുണ്ട്‌. അങ്ങനെ അറിഞ്ഞും...

Thursday, 27 June 2013

ആത്മവിലാസം - ശ്രീ നാരായണഗുരു (23)

(ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്) ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു....

തിരുവിതാംകൂറിലെ മഹാന്മാര്‍ PDF - ശൂരനാട് കുഞ്ഞന്‍പിള്ള

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് "തിരുവിതാംകൂറിലെ മഹാന്മാര്‍" എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ മഹാപണ്ഡിതന്മാര്‍, വിഖ്യാത ചിത്രകാരന്‍ രവിവര്‍മ്മ കോയിത്തമ്പുരാന്‍, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, സ്വാതിതിരുനാള്‍, വിശാഖംതിരുനാള്‍, മൂലംതിരുനാള്‍ എന്നീ രാജാക്കന്മാര്‍, രാമയ്യന്‍ ദളവ, അയ്യപ്പന്‍ മാര്‍ത്താണ്ഡപ്പിള്ള, രാജാ കേശവദാസന്‍, വേലുത്തമ്പി ദളവ എന്നീ മന്ത്രിമാര്‍, ഡി ലനായി, ഇരവിക്കുട്ടിപ്പിള്ള...

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്

അദ്വൈത സത്യം സൂര്യതുല്യം സാക്ഷാത്ക്കരിച്ച ഭാരതത്തിലെ ജനസമൂഹത്തെ ജാതിപ്പിശാചു പിടികൂടാനിടയായത് അത്യന്തം നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. ഇത്തരം മലിനങ്ങളായ ഭേദചിന്തകള്‍ കൊണ്ട് സത്യസ്വരൂപം തീരെ മറയ്ക്കപ്പെടുമ്പോള്‍ മറമാറ്റി അതിനെ വീണ്ടും പ്രകാശിപ്പിക്കാനാണല്ലോ മഹാത്മാക്കള്‍ അവതരിക്കുന്നത്. കേരളം ജാതിപ്പിശാചിന്റെ ബാധനിമിത്തം ഒരു ഭ്രാന്താലയമായി മാറിയിരുന്ന ഘട്ടത്തിലാണ് അതൊഴിച്ചുമാറ്റാന്‍ ശ്രീനാരായണഗുരു അവതരിച്ചത്. അങ്ങനെ ജാതിഭേദവും അവാന്തര ജാതിഭേദവും കൊണ്ട് ഭ്രാന്താലയമായിത്തീര്‍ന്നിരുന്ന രാഷ്ട്രത്തിന് ശ്രീനാരായണ ഗുരുദേവന്‍ നല്‍കിയ ഏറ്റവും വലിയ സന്ദേശം...

Monday, 24 June 2013

DARSANA MALA

"A Garland of Visions of the Absolute"  by Narayana Guru INTRODUCTION The DARSANA MALA is a work whose form is strange for those used to the western tradition of philosophy. It is a poem of one hundred verses, divided into ten chapters of ten verses each. This is not unusual in the Indian tradition where aphoristic verses are often preferred to the long verbose treatises which are the only form used by western philosophy. Panini's Grammar and Patanjali's Yoga Sutras are classic examples of this terse poetic style. The DARSANA MALA is a mala, Sanskrit...

AN INTEGRATED SCIENCE OF THE ABSOLUTE

"An Integrated Science of the Absolute" is Nataraja Guru's commentary on Narayana Guru's major philosophical work, the Darsana Mala. For each of the ten Darsanas of the poem, he provides examples of its philosophical viewpoint: from the side of Indian Philosophy as well as from that of Western Philosophy and Science. He covers a wide range of subjects, from a detailed critique of Einstein to Heidegger, Sartre, Descartes, Western and Islamic mysticism etc. Using the search engine for the site on the upper right-hand corner of the screen will...

[ DARSANAMALA ] - A GARLAND OF VISIONS OF THE ABSOLUTE : By NARAYANA GURU

[Translated from the Sanskrit with Introduction and CommentaryBy NATARAJA GURU] INTRODUCTION: Most people know that the Indian philosophical schools of thought are only six in number. There is the Nyaya-Vaisesika pair, with a common methodology and epistemology between them, one complementary to the other in a very subtle way. Then there is the couple called Samkhya-Yoga, which again form a pair with a more subtle penetration into the structure of the Absolute as seen from the sides of both the fully Absolute and the relatively Absolute; the...

Saturday, 22 June 2013

സാമൂഹ്യപരിഷ്കര്‍ത്താവ്‌.......................

സംഘടിച്ച് ശക്തരാവുക എന്നദ്ദേഹം മാര്‍ക്സിനെ പോലെ ഉപദേശിച്ചു.വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നുപദേശിച്ചപ്പോള്‍ ആര്‍ഷപാരംപര്യത്തിലെ സന്യാസിയായി മാറി..വ്യവസായം കൊണ്ടു വളരുക എന്നദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ തനി പ്രപഞ്ചികനായി.സന്യാസിയും വിപ്ളവകാരിയും പ്രായോഗികബുദ്ധിയുള്ള സമൂഹിക നേതാവുമായിരുന്നു അദ്ദേഹം.എല്ലാ മതങ്ങളുടെ സാരവും ഒന്നാണെന്ന ദാര്‍ശനികമായ തിരിച്ചറിവ് അദ്ദേഹത്തിന്‍റെ ആത്മോപദേശശതകത്തില്‍ കണാം                                              ...

മതാതീത ആത്മീയതയും നാരായണഗുരുവും - സ്വാമി മുനിനാരായണ പ്രസാദ്

ഈയിടെ എന്നോട് വന്ദ്യവയോധികനായ ഒരാൾ ആവശ്യപ്പെട്ടത് ഇങ്ങനെ: നാരായണഗുരുവിനെ സംബന്ധിച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്യുന്നവർ ഈയിടെ ചെയ്യുന്ന സന്ദർഭോചിതമായ ഒരു പ്രയോഗമാണ് 'മതാതീത ആത്മീയത' എന്നത്. ഇതിനെപ്പറ്റി താങ്കളുടെ വിശദീകരണം ഉണ്ടായിരുന്നാൽ നന്നായിരുന്നു. ഈ കുറിപ്പെഴുതാൻ പ്രേരണ നല്കിയത് ഈ കത്താണ്. 'മതാതീത ആത്മീയത' എന്ന് ഇപ്പോൾ പറഞ്ഞുപോരുന്നതിന് തുല്യമായ ഇംഗ്ളീഷ് പ്രയോഗം "സെക്യുലർ സ്പിരിച്വാലിറ്റി' എന്നാണ്. എന്നാൽ, "സെക്യുലർ' എന്ന ഇംഗ്ളീഷ് വാക്കിന് "മതനിരപേക്ഷത' എന്ന വാക്കാണ് പ്രയോഗിച്ചുപോരാറുള്ളത്. "സെക്യുലറിസം' എന്നത് മതത്തിന്റെ സന്ദർഭത്തിൽ പ്രയോഗിച്ചുപോരുന്ന...

നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത്

പരമശിവന്‍, പരമേശ്വരന്‍, മഹാദേവന്‍, മഹേശ്വരന്‍, സദാശിവന്‍, എന്നൊക്കെ കേള്‍ക്കുമ്പോള്‍ കഴുത്തില്‍ സര്‍പ്പ രാജാവായ വാസുകിയെയും, അരയില്‍ പുലിത്തോലുമായി, ദേഹം മുഴുവന്‍ രുദ്രാക്ഷവും ഭസ്മവും ധരിച്ച, ജടയും, തിങ്കള്‍ കലയും, ഗംഗയും ശിരസ്സില്‍ ചൂടിയ, ചന്ദ്രാര്‍ക്ക വൈശ്വാനരന്മാര്‍ മൂന്നു നയനങ്ങള്‍ ആയ, ഡമരുവും കൊമ്പും കുഴലും മാനും മഴുവും ത്രിശൂലവും കൈകളില്‍ ഏന്തി, നന്ദീ ഗൌരീ ഗണേശ സ്കന്ദ സമേതനായ കൈലാസ വാസിയായ ഒരു ഈശ്വര രൂപമാണ് എല്ലാവരുടെയും മനസ്സില്‍ തെളിയുക. ഈ രൂപത്തെ സദ്‌ബുദ്ധികള്‍ ആയ കോടാനുകോടി മനുഷ്യര്‍ ഈശ്വരന്‍ ആയി ആരാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, ജഗത്ഗുരു...

ഗുരു ദൈവമോ.. അതോ മനുഷ്യനോ.. ?

ഗുരുപൂജയും ഗുരു പ്രതിഷ്ഠ മുതലായവയും കാണുമ്പോള്‍ പലരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്; ഗുരു മനുഷ്യന്‍ അല്ലെ...? എന്നിട്ട് ഗുരുവിനെ എന്തിനാണ് ഇങ്ങനെ പൂജിക്കുന്നത്..? പൂജിക്കേണ്ടത് ദൈവത്തെ അല്ലെ ? അല്ലാതെ ഗുരുവിനെ ആണോ ?ഇങ്ങനെ ഉള്ളവരോട് ഞാന്‍ ആദ്യം തന്നെ ചോദിക്കുന്ന ചോദ്യം ആരാണ് ദൈവം ? നിങ്ങള്‍ ആ ദൈവത്തെ കണ്ടിട്ടുണ്ടോ ? അങ്ങിനെ ഒരു ദൈവം ഉണ്ട് നിങ്ങള്ക്ക് ഉറപ്പുണ്ടോ ? ഈ വക ചോദ്യങ്ങള്‍ കേട്ടാല്‍ ഒരു ഞഞ്ഞാ പിഞ്ഞാ മറുപടി ആണ് നമുക്ക് ലഭിക്കുക. "സത്യ വിശ്വാസികള്‍"'' എന്ന് പറഞ്ഞു നടക്കുന്ന ആ 'മന്ദബുദ്ധികള്‍' പറയും ദൈവം ആകാശത്തില്‍ ഉണ്ട്, സ്വര്‍ഗത്തില്‍ ഉണ്ട്,...

Friday, 21 June 2013

വാരണപള്ളി കുടുംബാംഗം ആയ കുമ്പോളിൽ തങ്കപ്പ പണിക്കർ പണി കഴിപ്പിച്ച ഗുരുമന്ദിരം

Shyam Mohan വാരണപള്ളി കുടുംബാംഗം ആയ കുമ്പോളിൽ തങ്കപ്പ പണിക്കർ പണി കഴിപ്പിച്ച ഗുരുമന്ദിരം .ഇത് വാരണപള്ളി ക്ഷേത്രത്തിനു അടുത്തായി വാരണപള്ളി നാലുകെട്ടിന്റെ അങ്കണത്തിൽ സ്ഥിതി ചെയ്യുന്നു .ഗുരുസ്വാമിയുമായി ആത്മബന്ധം ഏറ്റവും അധികം ഉണ്ടായിരുന്ന ഒരു ഭാഗ്യം ചെയ്ത ഈഴവ കുടുംബം ആയിരുന്നു പഴയ മഹാരാജാവിന്റെ പടനായകന്മാർ ആയിരുന്ന വാരണപള്ളി പണിക്കന്മാർ .കായംകുളത്തിനടുത്തുള്ള പുതുപള്ളിയിൽ ഇന്നും തറവാട് വീടും ഈ മനോഹരമായ ഗുരുമന്ദിരവും നിലനിൽക്കുന്നു .ചരിത്രം ഉറങ്ങുന്ന പരമ്പരയുടെ ഓർമ്മകൾ സമ്മാനിച്ച്‌ കൊണ്ട് വരണപള്ളി...

ശങ്കരനന്ദ സ്വാമികൾ സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു

by : Rajeev Kovalam  ശങ്കരനന്ദ സ്വാമികൾ സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു .(ശിവഗിരി മഠത്തിലെ അവസാനത്തെ മഠതിപതിയാണ് സ്വാമികൾ ) തിരുവനതപുരത്തിനും കഴകൂട്ടത്തിനും മധ്യത്തിൽ കുളത്തൂർ എന്നാ ദേശം ഉണ്ട് .അവിടെ ഒരു വിഷക്കാവും,ഭഗവതി ക്ഷേത്രവും ഉണ്ടായിരുന്നു ,അത് ഹിംസപ്രധാനമായക്ഷേത്രം ആയതിനാൽ സ്വാമി അതിനെ ശിവക്ഷേത്രം ആക്കി മാറ്റിയത്അറിയുമല്ലോ.ആ ക്ഷേത്രത്തിനു വടക്ക് വശം ആയിരുന്നു വിഷകാവ്‌.അതിനു ഏറ്റവും അടുത്ത് തറവാട്ട്‌വീട്ടിൽ കൊച്ചിയപ്പി മുതലാളി എന്ന ഉത്തമ സ്വാമിഭക്തൻ ഉണ്ടായിരുന്നു .ആ വീട്ടിൽ സ്വാമി തൃപാദങ്ങൾ ഒരുദിവസം വന്നിരിന്നു.ആ ക്കാലം ഞാൻ...

മാമ്പലം വിദ്യാനന്ദസ്വാമികള്‍

ചങ്ങനാശ്ശേരി സ്വദേശി രാമന്‍കുട്ടിയാണ്‌ ഗുരുദേവനില്‍നിന്ന്‌ സന്യാസദീക്ഷ സ്വീകരിച്ച്‌ വിദ്യാനന്ദസ്വാമിയായി. ഗുരുദേവന്റെ ദര്‍ശനമാല എന്ന കൃതി പകര്‍ത്തി സൂക്ഷിച്ചത്‌ സ്വാമികളാണ്‌. 1926 ല്‍ ഗുരുദേവന്റെ സിലോണ്‍ യാത്രയില്‍ സ്വാമിയുണ്ടായിരുന്നു. ആ യാത്രയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭഗവാന്റെ ശരശയ്യ എന്ന കൃതിയും രചിച്ചിട്ടുണ്ട്‌. ശ്രീനാരായണ ധര്‍മ്മസംഘത്തിലെ നാലാമത്‌ അംഗമായിരുന്നു.1959 ല്‍ അദ്ദേഹത്തിന്‌ പക്ഷവാതരോഗം പിടിപെട്ടു. 1964 ല്‍ സ്വാമികള്‍ മഹാസമാധിയായി...

അരുവിപ്പുറത്തെ മഹാഗണി

അരുവിപ്പുറത്തെ മഹാഗണി ...... ഇതു നട്ടിട്ടു ഗുരുദേവൻ ഭൈരവൻ ശാന്തിയോടായി പറഞ്ഞു ''ഇതു പൂക്കുമ്പോൾ " എന്ന് ഭൈരവൻ ശാന്തിക്ക് ഗുരുദേവൻ പറഞ്ഞതിന്റെ പൊരുൾ അന്ന് മനസിലായില്ല .................. ഈ മഹാഗണി വളര്ന്നു പൂത്ത അന്നാണ് ഭഗവാൻ മഹാസമാധി പൂകുന്നത്.........അന്നാണ് ഗുരുദേവൻ വര്ഷങ്ങള്ക്ക് മുൻപ് പറഞ്ഞതിന്റെ പൊരുൾ മനസിലായത്  ...

Page 1 of 24212345Next