SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 29 December 2015

Atmopadesa Satakam by Sri Narayana Guru – Malayalam ആത്മോപദേശശതകം – ശ്രീനാരായണഗുരു

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെയും ആത്മാനുഭൂതിയെയും വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍...

Atmopadesa Satakam – Commentary by Swami Sudhi – Malayalam ആത്മോപദേശശതകം – വ്യാഖ്യാനസഹിതം

ശ്രീനാരായണഗുരു (1855-1928) വിന്റെ ഒരു പ്രമുഖ ദാര്‍ശനിക കൃതിയായ ആത്മോപദേശശതകത്തിന് സ്വാമി സുധി രചിച്ച വ്യാഖ്യാനം. ഗുരു അരുവിപ്പുറത്ത് വെച്ച് 1897ല്‍ രചിച്ചതാണീ കൃതി എന്നു പറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തില്‍ രചിച്ചപ്പെട്ട ഈ കൃതിയില്‍ തമിഴ്-സംസ്കൃതപദങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട് എന്നൊരു പ്രത്യേകത ഇതിനുണ്ട്. തന്റെ യോഗാനുഭൂതികളുടെയും താനാര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍ ആത്മതത്വത്തെ വര്‍ണ്ണിക്കുകയാണ് ഗുരുദേവന്‍ ഈ കൃതിയിലൂടെ ചെയ്തിരിക്കുന്നത്. ഡൗണ്‍ലോഡ...

Janani Navaratna Manjari of Sri Narayana Guru (Malayalam) ജനനീനവരത്നമഞ്ജരീ – വ്യാഖ്യാനസഹിതം

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍...

ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ (അര്‍ത്ഥസഹിതം) – വി. ബാലകൃഷ്ണന്‍ Complete Works of Sri Narayana Guru – Malayalam translation

“ഗുരുദേവ കവിതകള്‍ക്ക് പദാനുപദ അര്‍ത്ഥം നല്കി പ്രകാശനം ചെയ്യുന്ന ഗ്രന്ഥമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണ കൃതികള്‍. ഈ ഗ്രന്ഥം തയ്യാറാക്കുന്നതില്‍ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍, മുനി നാരായണ പ്രസാദ് ഉള്‍പ്പെടെ പ്രഗല്ഭരായ പലരുടേയും വ്യാഖ്യാനങ്ങള്‍ എനിക്കു സഹായകമായി വര്‍ത്തിച്ചിട്ടു്. ഇവരോടെല്ലാം എനിക്കുള്ള നിസ്സീമമായ കടപ്പാട് വാക്കുകള്‍ക്കതീതവുമാണ്. “മഹാകവി കുമാരനാശാന്‍, ഗുരുദേവന്‍ ജീവിച്ചിരുന്നപ്പോള്‍ എഴുതിയ ജീവചരിത്രം ഈ ഗ്രന്ഥത്തില്‍ അനുബന്ധമായി ചേര്‍ത്തിട്ടു്. കൊല്ലവര്‍ഷം 1090-ല്‍ വിവേകോദയം മാസികയിലാണ് ഇതു പ്രസിദ്ധീകരിച്ചത്. ഗുരുവിനെപ്പറ്റി...

Thursday, 22 October 2015

ഔഷധവീര്യം

ഒരിക്കല്‍ സ്വാമികള്‍ക്ക് ഒരു പരു (കുരു -boil) വന്നു.പഴുക്കാതെയും ഉണങ്ങാതെയും പ്രയാസമായപ്പോള്‍ മദ്രാസ്സില്‍ പോയി ഒപ്പരേറ്റുചെയ്തു നീക്കം എന്ന് നിശ്ചയിച്ചു.പോകാന്‍ തീരുമാനിച്ച അന്ന് രാവിലെ ഒരു ചെടിയുടെ തളിരിലകള്‍,സ്വാമികളുടെ നിര്‍ദേശപ്രകാരം പറിച്ചെടുത്ത്‌ കശക്കി അതിന്റെ നീര് പരുവില്‍ വീഴ്ത്തി.ഒരു മണിക്കൂര്‍ കഴിഞ്ഞ് ആ നീര് വീഴ്ത്തിയ വഴിയില്‍കൂടി പരുപോട്ടി.കുറേകാലത്തിനു ശേഷം ഗോവിന്ദാനന്ദ സ്വാമികള്‍ തൃപ്പാദങ്ങളോട് ചോദിച്ചു: അന്ന് ഒരു പച്ചിലയുടെ നീരുകൊണ്ട് പരുപോട്ടിയല്ലോ.പിന്നീട് അത് ഉപയോഗിച്ച്...

ഗുരുദേവനും ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമായി നടന്ന സംഭാഷണം

ശ്രീ.പന്നിശ്ശേരി നാണുപിള്ള മദ്ധ്യതിരുവിതാംകൂറിലെ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു മാന്യനായിരുന്നു.ചിലകാര്യങ്ങലാല്‍ മറ്റു പ്രദേശങ്ങളിലും അദ്ധേഹം അറിയപ്പെട്ടിട്ടുണ്ട്.പണ്ഡിതനും കവിയും വാഗ്മിയും താര്‍ക്കികനും ആയിരുന്ന ശ്രീ.പന്നിശ്ശേരി നാണുപിള്ള ചില വിലപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.കരുനാഗപ്പള്ളി സ്വദേശിയായ ഈ മാന്യന്‍ എനിക്ക് വളരെ പരിചിതനായിരുന്നു.ഒരു സാഹിത്യ ചര്‍ച്ചയില്‍ വച്ച് കുമാരനാശാന്‍റെ "വിചിത്ര വിജയം" നാടകം വായിച്ചു ശ്രീ.പന്നിശ്ശേരി നാണുപിള്ള ഏവരെയും രസിപ്പിച്ചുകൊണ്ടിരുന്നു."സ്ത്രീകളുടെ രഹസ്യ സംഭാഷണം ഒളിവില്‍ നിന്ന് കേള്‍ക്കുന്നത് വിഹിതമല്ല"ന്നുള്ള...

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍ തമ്മില്‍ സംഭാഷണം തുടങ്ങിയത് ഗുരുവിനോട് വളരെ ആശ്ചര്യത്തോടെ ഒരു കാര്യം പറഞ്ഞു കൊണ്ടായിരുന്നു. ടാഗോര്‍ പറഞ്ഞു: "മലയാളക്കരയിലെ അധകൃതജനതയെ ഉദ്ധരിക്കുവാന്‍ അങ്ങ്ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്". വിദൂരതയിലേക്ക് നോക്കിയിരുന്ന ഗുരു ഉടനെ തന്നെ ടാഗോറിന്‍റെ മുഖത്തേക്ക് ശിരസ്സ്‌ തിരിച്ചുനോക്കിയിട്ട്­ സ്വരം താഴ്ത്തി പറഞ്ഞു... "അതിനു നാം ഒന്നും ചെയ്തില്ലല്ലോ!!!, ചെയ്യുന്നില്ലല്ലോ!!!­ ചെയ്യാന്‍ കഴിയുമെന്ന് ഈ ജന്മത്തില്‍ തോന്നുന്നുമില്ലല്ലോ!­!!" എന്ന്. വീട്ടില്‍ ഗുരുക്കന്മാരെ വിളിച്ചുവരുത്തി അധ്യാത്മ ശാസ്ത്രം...

ലോകമത മഹാസമ്മേളനത്തിൽ ഭാരതത്തിന്റെ അഭിമാനം സ്വാമി സന്ദീപാനന്ദഗിരി... അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും....

HARI OM ! Salutataions to All! I am very happy and honoured to address the Parliament of the World’s Religions once again.I sincerely thank the organisers for giving me this unique opportunity.The Melbourne Parliament was deeply inspiring to me.And I am sure this SLC Parliament also will be a memorable experiencefor me.I am presenting a prayer that is celebrating its centenary year.Ten verses to God, or Daivadashakam is a popular prayer.It was composed by Sri Narayana Guru in Kerala - a state of India.Sree Narayana Guru is a highly respected...

ഗുരുവിനെ അറിയുന്ന ഗുരുമന്ദിരങ്ങള് വേണം

വിഗ്രഹത്തോടും പ്രതിമയോടും നമുക്കെന്നും വല്ലാത്ത അഭിനിവേശമാണ്. ആരാധിക്കുന്നയാളെ നേരില്ക്കാണുന്നതിനേക്കാള് വിശ്വാസവും ഭക്തിയും പ്രതിമയോ വിഗ്രഹമോ കണ്ടാല് ഉണ്ടാകും എന്നതും നമ്മുടെ വിശ്വാസപ്രമാണങ്ങളുടെ പ്രത്യേകതയാണ്. നമ്മുടെ നാട്ടുകാര്ക്ക് വിഗ്രഹസ്നേഹം അല്പംകൂടുതലാണെന്ന് ഗുരുദേവനറിയാമായിരുന്നു. ഒരു ഘട്ടത്തില് തൃപ്പാദങ്ങള് മൊഴിഞ്ഞു: "നമുക്ക് ഇനി വേണ്ടത് വിഗ്രഹങ്ങളല്ല, ആദര്ശങ്ങളെ പൂജിക്കണം." കാരമുക്കില് ദീപ പ്രതിഷ്ഠയും മുരുക്കുംപുഴയില് 'സത്യം, ധര്മ്മം, ദയ, ശാന്തി' എന്നെഴുതിയ ഫലകവും പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഇങ്ങനെ മൊഴിഞ്ഞത്. അതിനുശേഷവും വിഗ്രഹപ്രതിഷ്ഠനടത്താന്...

Saturday, 3 October 2015

ഗുരുവിനെ അറിയാന്‍

ശ്രീനാരായണ ഗുരുവിന്റെ അമൂല്യങ്ങളായ കൃതികള്‍ക്ക്‌ സരളമായ ഒരു വ്യാഖ്യാനം കൂടി. അശോകകുമാര്‍ എസ്‌. അന്‍പൊലിയാണ്‌ വ്യാഖ്യാനം ചെയ്‌തിരിക്കുന്നത്‌. ഗുരുവിന്റെ അറുപത്തിനാലോളം കൃതികള്‍ക്കു വ്യാഖ്യാനങ്ങള്‍ പലതുണ്ട്‌. അവയൊക്കെ അമൂല്യവും ഗഹനവും തന്നെ. ഗുരു ആരാണെന്ന സത്യം ആ ജീവിതം കൊണ്ടു നമ്മള്‍ കണ്ടറിഞ്ഞു. ആഴമേറിയ ഗുരുവിന്റെ കൃതികള്‍ മഹത്തുക്കള്‍ മനസിലേറ്റി. ഒരാള്‍ തന്റെ പ്രവര്‍ത്തികൊണ്ട്‌ അനുഭവിക്കുന്ന ആത്മസുഖം മറ്റുള്ളവര്‍ക്ക്‌ സുഖം നല്‍കുന്നതായിരിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ ആ വികാരത്തില്‍ അടങ്ങിയിരിക്കുന്ന സഹജീവി സ്‌നേഹം വിശ്വത്തോളം വളര്‍ന്ന...

നിത്യസത്യത്തിന്റെ നിദര്‍ശനം

തൃശ്ശൂരില്‍ കോന്തിമേസ്തിരി എന്ന ഒരു ഗുരുദേവ ഭക്തനുണ്ടായിരുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ഗുരുദേവനോടൊപ്പം ഇരുന്ന് ഫോട്ടോ എടുക്കണമെന്ന ആഗ്രഹം,ഗുരുദേവനെ ധരിപ്പിച്ചു.അദ്ധേഹം സമ്മതം മൂളി.നിശ്ചിതദിവസം വൈകിട്ട് ഗുരുദേവന്‍ എത്തിച്ചേര്‍ന്നു.ഫോട്ടോ എടുക്കാന്‍ കുടുംബാംഗങ്ങളും ഗുരുദേവനും നിരന്നപ്പോള്‍ അയല്‍വാസിയായ ഒരാള്‍ അവര്‍ക്കിടയില്‍ കയറി നില്‍പ്പായി.ഇത് കോന്തമേസ്തിരിക്കും കുടുംബത്തിനും ആലോരസമായി തോന്നി.അവര്‍ ഗുരുദേവനെ നോക്കി.അതിക്രമിച്ച് കടന്നുവന്ന ആളിന്‍റെ ഔചിത്യമില്ലായ്മയില്‍ ഗുരുവിനും ഒരു വല്ലായ്മ തോന്നി.ആ ആളിനെ തിരിഞ്ഞു നോക്കി ഗുരുദേവന്‍ പറഞ്ഞു.ആളറിയണമെങ്കില്‍...

പകലുണ്ണാപരവൂര്‍

നെയ്യാറ്റിന്‍കരയ്ക്ക്‌ സമീപം കരിങ്കുളം എന്ന സ്ഥലത്ത് കൊച്ചുമായാറ്റി ആശാന്‍ എന്നൊരു ഗുരുഭക്തന്‍ ഉണ്ടായിരുന്നു.ഒരു രാത്രിയില്‍ ഗുരുദേവനും ആശാനും സമുദ്ര തീരത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.ആ സന്ദര്‍ഭത്തില്‍ ഗുരുദേവന്‍ പറഞ്ഞു നമുക്ക് വിശക്കുന്നു,ഒന്നും വേണ്ട എന്നും തോന്നുന്നു.ഇതിനുകാരണം എന്തായിരിക്കാം !!!!! കാരണമില്ലാതെ ഗുരുദേവന്‍ ഒന്നും പരയുകയില്ലായെന്നു അറിയാവുന്ന ശിഷ്യന്‍ കല്‍പനപോലെ എന്ന് മറുപടിയും നല്‍കി.ഉടന്‍തന്നെ ഗുരുദേവന്‍ എഴുന്നേറ്റ് സമുദ്രതീരത്ത്കൂടി നടക്കുവാന്‍ തുടങ്ങി.ശിഷ്യനും ഗുരുദേവനെ അനുഗമിച്ചു.നേരം വെളുത്തപ്പോള്‍ തിരുവനന്തപുരത്ത്...

ഗുരുവിനെ അറിയാന്‍

മനുഷ്യരെല്ലാം ഒന്നായിക്കഴിയുന്ന ഒരു ലോകമായിരുന്നു ശ്രീനാരായണഗുരുവിന്റെ സ്വപ്നം. ആ ഒന്നാകലിന് തടസ്സമായി ഭവിക്കുന്നത് എന്തെല്ലാമോ അവയെയെല്ലാം സമൂഹത്തില്‍നിന്നും മനുഷ്യമനസ്സുകളില്‍നിന്നും ഉന്മൂലനംചെയ്യാനാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. ആ പരിശ്രമത്തിന്റെ ആദ്യത്തെ ശംഖനാദം മുഴക്കിയത് 1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ കേവലമൊരു ക്ഷേത്രപ്രതിഷ്ഠയായിമാത്രം കാണുന്നവര്‍ക്ക് ആ കര്‍മത്തിനുപിന്നിലുള്ള ദാര്‍ശനികതലം കണ്ടെത്താനാവുകയില്ല. മനുഷ്യനെ ആന്തരികമായും ബാഹ്യമായും പരിവര്‍ത്തനപ്പെടുത്താനുള്ള ദാര്‍ശനികോര്‍ജം...

ഗുരുദേവന്റെ വില്‍പ്പത്രം

ഗുരുദേവന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തുവാഴിച്ച ബോധാനന്ദസ്വാമികളുടെ പേരില്‍ ഗുരുദേവന്‍ എഴുതിവച്ച വില്‍പ്പത്രത്തിന്റെ പൂര്‍ണ്ണരൂപം അടിയില്‍ ചേര്‍ക്കുന്നു. "ആയിരത്തി ഒരുന്നൂറ്റി ഒന്ന് മേടമാസം 20-)o തീയതി വര്‍ക്കല പകുതിയില്‍ വര്‍ക്കല ദേശത്ത് ശിവഗിരി മഠത്തില്‍ വിശ്രമിക്കും ശ്രീനാരായണ ഗുരു എഴുതിവച്ച വില്‍പ്പത്രം". "നമ്മുടെ വകയും നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതുമായ ക്ഷേത്രങ്ങള്‍,സന്യാസിമഠങ്ങള്‍,വിദ്യാലയങ്ങള്‍,വ്യവസായശാലകള്‍ മുതലായ സര്‍വ്വ ധര്‍മ്മ സ്ഥാപനങ്ങളും അത് സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമസ്വത്തുക്കളും നമ്മുടെ എല്ലാ ധര്‍മ്മ സ്ഥാപനങ്ങളുടെയും...

ഗുരുദേവനും മഹാത്മജിയുമായി നടത്തിയ സംഭാഷണം

വൈക്കം സത്യാഗ്രഹകാലത്ത് 1099 കുംഭം 29 ആം തീയതി വര്‍ക്കല ഗാന്ധി ആശ്രമത്തില്‍ വച്ചാണ് മഹാത്മജിയും ഗുരുദേവനുമായി ഈ സംഭാഷണം നടന്നത്.ഈ സംഭാഷണം തര്‍ജ്ജിമ ചെയ്തു കേള്‍പ്പിച്ചത് കോട്ടയം ജില്ലാ ജഡ്ജി ആയിരുന്ന ശ്രീ.എന്‍.കുമാരന്‍ ബി.എ.ബി.എല്‍ അവര്‍കള്‍ ആയിരുന്നു. ഗാന്ധിജി : ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജികള്‍ക്ക് അറിവുണ്ടോ ?ഗുരുദേവന്‍ : ഇല്ല ഗാന്ധിജി : അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്ത് നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായങ്ങള്‍ ഒണ്ടോ ?ഗുരുദേവന്‍ : ഇല്ല ഗാന്ധിജി : ആ പ്രസ്ഥാനത്തില്‍...

ആലുവ അദ്വൈതാശ്രമം സംസ്കൃത സ്കൂള്‍

1091 ചിങ്ങം 7 ആം തീയതി ഉത്ഘാടനം ചെയ്തു.ബഹുവിധ ശ്രമങ്ങളുടെയും യാതനകളുടെയും ഫല സമൂഹം രൂപം പൂണ്ട് വിദ്യാമന്ദിരം-സ്കൂള്‍ കെട്ടിടം-നദീ തീരത്തുള്ള ആശ്രമത്തില്‍ നിന്നും ഒന്നുരണ്ട് ഫര്‍ലോങ്ങ് തെക്ക് കിഴക്ക് റോഡുഅരികിലാണ്.സ്കൂളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടു ഫര്‍ലോന്ഗ് ദൂരം വരും.സ്കൂളിന്റെ സമീപത്തുനിന്നും നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍ കാണാം."എല്‍" എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ രൂപത്തിലാണ് സ്കൂള്‍ കെട്ടിടം.മദ്ധ്യഭാഗത്ത് ഉയര്‍ന്ന ഒരു രണ്ടുനില കെട്ടിടത്തിന്‍റെ സ്വഭാവത്തില്‍ മേല്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നു.അതിനിടയില്‍ ഗതാഗത സ്ഥലം.ഗേറ്റ്...

Friday, 25 September 2015

ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി

ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍ ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് അച്ചടിച്ച്‌ വിതരണം ചെയ്തിരുന്ന ലഘുപുസ്തകമാണ് ‘ഗുരുദേവതൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്, ചരമപ്രാര്‍ത്ഥന, പിതൃതര്‍പ്പണം’. പഴക്കമേറെയുണ്ട്, പ്രസിദ്ധീകരിച്ച വര്‍ഷം ലഭ്യമല്ല ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി P...

Saturday, 12 September 2015

ഗുരു ഭക്തിയുടെ മൂര്ത്തിമത് ഭാവം എന്ത് ??

ഒരു ഗുരുഭക്തന്റെ ഭക്തിയുടെ പാരമ്യം ഗുരുവിനെ ദൈവമായി കണ്ടു ആരധിക്കുന്നതാണ് എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഗുരുഭക്തിയുടെ മൂര്ത്തിമത് ഭാവം എന്നത് ഗുരുവിനെ പരമഗുരുവായി തന്നെ കാണാന്‍ സാധിക്കുക എന്നതാണ് . പക്ഷെ സാധാരണക്കാരായ നമ്മെ പോലെയുള്ളവര്‍ക്ക് അത് സാദ്ധ്യമായെന്നു വരില്ല അങ്ങനെയുള്ള നമുക്ക് ആ മാര്‍ഗ്ഗത്തിലേക്ക് എത്തുന്നതിലെക്കായി ഗുരുവിനെ ദൈവമായി കണ്ടു ആരാധിക്കാം . പക്ഷെ അവിടെ ഉറച്ചു നില്‍ക്കാതെ ഗുരുവിന്റെ കൃതികള്‍ പഠിച്ചും മനനം ചെയ്തും നമുക്ക് അടുത്ത അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഉള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്. നടരാജ...

ഗുരുദേവന്‍ കല്‍പ്പിച്ച ആചാരപദ്ധതി

ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍ ശ്രീനാരായണ പബ്ലിഷിംഗ് ഹൗസ് അച്ചടിച്ച്‌ വിതരണം ചെയ്തിരുന്ന ലഘുപുസ്തകമാണ് ‘ഗുരുദേവതൃപ്പാദങ്ങള്‍ കല്‍പ്പിച്ച വിവാഹച്ചടങ്ങ്, ചരമപ്രാര്‍ത്ഥന, പിതൃതര്‍പ്പണം’. പഴക്കമേറെയുണ്ട്, പ്രസിദ്ധീകരിച്ച വര്‍ഷം ലഭ്യമല്ല. ലിങ്ക്: http://sreyas.in/gurudevan-kalpicha-acharapaddhathi-pdf#ixzz36ah4JaKj [...

ഗുരുവിനുകൊടുത്ത കുഞ്ഞുനുള്ളിന്റെ ഓര്‍മ്മയില്‍ നളിനിയമ്മ

ഗുരുദേവന്റെ സഹോദരിമാരില്‍ ഒരാളായ മാതയുടെ മകള്‍ ഭഗവതിയുടെ പുത്രിയാണ്‌ നളിനി. സന്യാസിയായ ഏക സഹോദരനെ കാണാന്‍ മാത ഇടക്കിടെ ശിവഗിരിയില്‍ പോകുമായിരുന്നു. മുത്തശ്ശിയോടൊപ്പം നളിനിയും കൂടെപ്പോകുക പതിവാണ്‌. ഉച്ചയുറക്കത്തിലായിരിക്കുന്ന ഗുരുവിനെ നളിനി പലപ്പോഴും പിച്ചി ഉണര്‍ത്തുമായിരുന്നു. അതിന്‌ ഒരു കാര്യവുമുണ്ട്‌. അങ്ങനെ ഉണര്‍ന്നുവരുന്ന ഗുരു പുഞ്ചിരിച്ചുകൊണ്ട്‌ അവള്‍ക്ക്‌ കുറേ മുന്തിരിയും കല്‍ക്കണ്ടവും നല്‍കുക പതിവാണ്‌. മുത്തശ്ശിയോടൊപ്പമുള്ള ശിവഗിരിയാത്രക്ക്‌ നളിനിയെ പ്രേരിപ്പിക്കുന്നതും അതുതന്നയാണ്‌....

ശ്രീനാരായണ ഗുരുദേവ സൂക്തങ്ങള്‍ :

കോയമ്പത്തൂരില്‍ വച്ച് കുറെ പൗരന്മാര്‍ സ്വാമിജിയെ ദര്‍ശിക്കുവാന്‍ ചെന്നപ്പോള്‍ അവരോട് നടത്തിയ സംഭാഷണം സ്വാമികള്‍ " എവിടെ ഉള്ളത് ? പൌരന്‍ : ഞങ്ങളുടെ സമുദായം ഇപ്പോള്‍ കുറെ കഷ്ട ദശയില്‍ ഇരിക്കയാണ്. സ്വാമികള്‍ : നിങ്ങളുടെ സമുദായം എന്നാല്‍ എന്താണ് ? പൌരന്‍ : ഞങ്ങളുടെ സമുദായം ശംകുന്തനര്‍ എന്ന് പറയും.ചിലര്‍ നട്ടുവര്‍ അല്ലെങ്കില്‍ ദേവദാസി സമുദായം എന്നും പറയും. സ്വാമികള്‍ : ശംകുന്തനര്‍ എന്ന പദത്തിന്റെ അര്‍ത്ഥം അറിയുമോ ? പൌരന്‍ : ശൈം എന്നാല്‍ ചുവപ്പ് എന്നാണ്. കുന്തനര്‍ എന്നാല്‍ കുന്തത്തോട്‌ കൂടിയവര്‍.ഇവര്‍...

ഓരോ അണ വീതം മാസം തോറും മിച്ചം വയ്ക്കുക . അതുകൊണ്ട് നിങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കാം . ഈഴവർ ധാരാളം പണം ഉണ്ടാക്കും . പക്ഷെ മുഴുവൻ ചെലവ് ചെയ്യ്തുകളയും . ചിലർ കടം കൂടി വരുത്തിവയ്ക്കും . അത് പാടില്ല . മിച്ചംവയ്ക്കാൻ പഠിക്കണം . അടുത്ത തലമുറകൾക്കായി .  [ ശ്രീ നാരായണ ഗുരു ദേവൻ...

"കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്"

വൈക്കം സത്യാഗ്രഹം നടന്നിരുന്ന കാലത്ത്,നിരോധിക്കപെട്ട ഒരു റോഡിലൂടെ കോട്ടന്‍ സായിപ്പിന്‍റെ കൂടെ ഒരു തീയ്യന്‍ പോയെന്നും അതിന് ബ്രഹ്മണാദികള്‍ക്ക് യാതൊരു വിരോധം ഇല്ലന്നും ഒരു ഭക്തന്‍ ഗുരുദേവനെ അറിയിച്ചു. ഗുരുദേവന്‍ : "കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ,ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിന് വിരോധമില്ല !!!!!!സായിപ്പിന്റെ ഭരണം കൊണ്ട് പലഗുണങ്ങളും ഉണ്ടായിട്ടുണ്ട്" ഇതിന്‍റെ സാരം വ്യക്തമാണല്ലോ.കാലിലിടുന്ന ചെരുപ്പും മൂരിത്തോല് കൊണ്ടുണ്ടാക്കിയതാണ്.ചെണ്ടയ്ക്കുള്ളതും...

Page 1 of 24212345Next