Tuesday 29 December 2015

Janani Navaratna Manjari of Sri Narayana Guru (Malayalam) ജനനീനവരത്നമഞ്ജരീ – വ്യാഖ്യാനസഹിതം

ഗുരുദേവകൃതികളില്‍ അതിപ്രശസ്തമായ “ജനനീനവരത്നമഞ്ജരീ” എന്ന സ്തോത്രകൃതിയ്ക്ക് സ്ക്കൂള്‍ ഓഫ് വേദാന്തയുടെ സ്ഥാപകനും ഗുരു നിത്യചൈതന്യയതിയുടെ ശിഷ്യനുമായ സ്വാമി സുധി രചിച്ച ഒരു വ്യാഖ്യാനമാണ് “മാതൃത്വത്തിന്റെ മാധുര്യം“. വൈറ്റില ശ്രീരാമകൃഷ്ണാശ്രമത്തില്‍ സ്വാമി സുധി നടത്തിയ ഏഴു ദിവസത്തെ പ്രഭാഷണങ്ങളാണ് പിന്നീട് ഈ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഈ കൃതിയെക്കുറിച്ച് ഗ്രന്ഥകാരന്‍ മുഖവുരയില്‍ പറയുന്നതിങ്ങനെയാണ്. “അതിനെല്ലാമുപരി നാരായണഗുരുവിന് ’വിശ്വജനനി’ എന്ന മാതാവിനെക്കുറിച്ചുണ്ടായിരുന്ന അറിവ് വേറൊരിടത്തും ഇത്ര സുതാര്യതയോടെ എനിക്ക് വായിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ചും അതിലെ ചില വരികള്‍ എന്റെ ഹൃദയസ്പന്ദങ്ങളില്‍ പോലും താളാത്മകമായി ലയിച്ചുചേര്‍ന്നിട്ടുണ്ട്.
അഖണ്ഡാനുഭൂതിയിലെഴും തണ്ടാരില്‍ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി…കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു ലീലാപടം ഭവതി മെയ്മേലാകെ മൂടും..
ഈ വരികളൊക്കെ വെറും കവിതയല്ല. കവിതകള്‍ക്കപ്പുറത്തേയ്ക്ക് കണ്ണുകളെ എയ്തു വിടുന്ന വിക്ഷേപണികളാണ്.”
മലയാളത്തിലെ ഭക്തിസാഹിത്യത്തിനും, ശ്രീനാരായണീയസാഹിത്യത്തിനും ഒരു മുതല്‍ക്കൂട്ടാണീ ഗ്രന്ഥമെന്നുള്ളതിന് യാതൊരു സംശയവുമില്ല.

0 comments:

Post a Comment