SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Wednesday, 25 December 2013

ശ്രീനാരായണ സർവകലാശാല: ഒരു രൂപരേഖ ഡോ. ബി. അശോക്

Posted on: Saturday, 21 December 2013 ഏറെ രോഗാതുരങ്ങളായ സംസ്ഥാനത്തെ സർവകലാശാലകളുടെ ഇടയിലേക്ക് മറ്റൊരു സർവകലാശാലകൂടി വേണ്ടതുണ്ടോ എന്ന ന്യായമായ ചോദ്യത്തോടെയാവും പല പരിണതപ്രജ്ഞരും ശ്രീനാരായണഗുരുദേവന്റെ പേരിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന പുതിയ സർവകലാശാലയെ നിരീക്ഷിക്കുക. എന്നാൽ വസ്തുതകളും സാഹചര്യവും നന്നായി പരിശോധിക്കുന്ന പക്ഷം ആയത് വളരെ വൈകിപ്പോയെന്നും ഇനിയും ലഭ്യമായ ഭൗതികസാഹചര്യം ഉടൻ പ്രയോജനപ്പെടുത്തി സർവകലാശാല നിർമ്മിച്ചില്ലെങ്കിൽ ശ്രീനാരായണ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസനിർമ്മിതികൾ ഇതരവിദ്യാഭ്യാസ മിഷനുകളെയപേക്ഷിച്ച് ദുർബലമാവുകയും ഇതരശക്തികളുടെ ചൊൽപ്പടിയിലാവുകയും...

പഴയ കാല എടുകളിലൂടെ ഉള്ള ഒരു യാത്ര. അവലംബം ആക്കുന്നത് ചില ചരിത്ര രേഖകള്‍ മാത്രം.

ഞാന്‍ ഈ പോസ്റ്റിനു ഒരു ഹെഡിംഗ് ഇടുന്നില്ല. ഇത് കേവലം ഒരു പ്രയാണം മാത്രം ആണ് പഴയ കാല എടുകളിലൂടെ ഉള്ള ഒരു യാത്ര. അവലംബം ആക്കുന്നത് ചില ചരിത്ര രേഖകള്‍ മാത്രം. സാരാംശം വായനക്കാര്‍ തന്നെ മനസിലാക്കി അഭിപ്രായങ്ങള്‍ പറയുക . 1. ശ്രീ നാരായണ ധര്‍മ പരിപാലന യോഗം, നിബന്ധനകളും, വിവരണങ്ങളും എന്ന പേരില്‍ 1079 വൃശ്ചികം പത്താം തീയതി യോഗം ജെനെറല്‍ സെക്രടറി എന്‍. കുമാരനാശാന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ള രൂല്സിന്റെ മുഖവുരയില്‍ നിന്നും ഒരു ഭാഗം താഴെ ചേര്‍ക്കുന്നു. " ഒരു സമുദായ ശക്തിയുടെ ആവശ്യകത. നമ്മുടെ കാലോചിതമായ അഭിവൃദ്ധിക്ക് സര്‍വാത്മനാ ഒഴിച്ച് കൂടാതതാണ് . ഇവിടെ...

ഭയ-വിശ്വാസികളും'.. 'ഗുരു വിശ്വാസിയും'

മനുഷ്യ ജീവന്റെ നിലനില്പിന് ആധാരം., ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, ഓര്മ്മ, ഈഗോ, ആത്മാവ്, ഭയം എന്നീ എട്ടു ഘടകങ്ങളാണ് എന്ന് നമ്മുക്ക് അറിയാം. ഭയം എന്ന വികാരം സ്ഥൂലമായ നമ്മുടെ ശരീരത്തെ നാശത്തിൽ നിന്നും സംരെക്ഷിക്കുന്നതിനു വേണ്ടിയുള്ള ഒരു ‘സേഫ്റ്റി’ ആയിട്ടാണ് നമ്മളിൽ അന്തർലീനം ചെയ്തിരിക്കുന്നത്. ഭയം ഇല്ലായിരുന്നു എങ്കിൽ അപകടം ആണെന്ന് അറിയാമെങ്കിൽ കൂടി നമ്മൾ തീയിലോ, വെള്ളത്തിലോ, ഓടുന്ന വാഹനത്തിനു മുന്നിലോ ചാടുമായിരുന്നു. ഇത് ഭയത്തിന്റെ ഒരു പൊസിറ്റീവ് സൈഡ്; എന്നാൽ ഭയത്തിനു ഭയാനകം ആയ ഒരു നെഗറ്റീവ് സൈഡ് കൂടി ഉണ്ട് അത് ഭയം കൂടുമ്പോൾ ഉള്ളതാണ്. ഭയം നമ്മുടെ...

ഗുരു പുനര്‍ജ്ജനിക്കണോ

ജാതീയമായ അസമത്വങ്ങളുടെ നെരിപ്പോടും നെഞ്ചിലേറ്റി നടന്ന ഒരു സമൂഹം. അവര്‍ക്ക് വഴികാട്ടിയായി കേരളത്തിലെ സാമൂഹ്യ മാറ്റത്തിന് വഴിവെച്ച ആചാര്യന്‍. സന്ന്യാസി, സാമൂഹിക പരിവര്‍ത്തകന്‍, നവോത്ഥാനനായകന്‍ ഇങ്ങനെ ഭാഷയ്ക്ക് വഴങ്ങുന്ന വാക്കുകള്‍ക്കുള്ളില്‍ തളച്ചിടാനാകാത്ത മഹാപ്രതിഭ. ചാതുര്‍വര്‍ണ്യം നടമാടിയിരുന്ന ഒരു സമൂഹത്തില്‍ സവര്‍ണ്ണ മേല്‍ക്കോയ്മയോടു കലഹിക്കാതെതന്നെ ഈഴവ വിഭാഗത്തെ മുഖ്യധാരയിലേക്കെത്തിക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്കും പ്രബോധനങ്ങള്‍ക്കും ചിന്തകള്‍ക്കുമായി. വീണ്ടുമൊരു ചതയ ദിനം കടന്നു വരുമ്പോള്‍ ആ മഹാനുഭാവനു കേരള ജനത മുന്നില്‍ ശിരസ്സാ...

ആത്മോപദേശശതകം – നാളിതുവരെ എനിക്കുമനസ്സിലായതു് – രണ്ടാം മന്ത്രം - ഉദയഭാനു പണിക്കർ

കരണവുമിന്ദ്രിയവും കളേബരം തൊ- ട്ടറിയുമനേക ജഗത്തുമോർക്കിലെല്ലാം പരവെളിതന്നിലുയർന്ന ഭാനുമാൻ തൻ തിരുവുരുവാണു തിരഞ്ഞു തേറിടേണം. ജ്ഞാനത്തിന്‍റെ  ഉന്നതങ്ങൾ പലപ്പോഴും സാധാരണക്കാരനു മനസ്സിലാക്കാൻ വിഷമമായിരിക്കും. അപ്പോൾ അവർക്കു മനസ്സിലാകും വിധം ആ ആത്മീയ ജ്ഞാനത്തെ ലഘൂകരിച്ചു് നല്കുകയാണു ഗുരുദേവൻ മിക്ക കൃതികളിലും ചെയ്തിരിക്കുന്നതു്. എന്നാൽ ആ ജ്ഞാനത്തിന്‍റെ  ഉന്നതപീഠങ്ങൾ കാംഷിക്കുന്നവർക്ക് അതിലേക്കുള്ള വഴികളും ഗുരുദേവൻ തന്‍റെ കൃതികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. അദ്വൈതത്തിലെ ഏകത്ത്വം മനസ്സിലാക്കാൻ ആദ്യം അതിലടങ്ങിയിരിക്കുന്ന ഉഭയസൂചകമായവയെ മനസ്സിലാക്കി...

പ്രാർത്ഥധനയുടെ ലക്ഷ്യം സത്-വാസനവളർത്തുക

© ഉദയഭാനു പണിക്കർ പ്രാർത്ഥധനയുടെ ലക്ഷ്യം സത്-വാസനവളർത്തുക എന്നതു തന്നെയാണു്. കാര്യ സാദ്ധ്യത്തിനു മാത്രമായി പ്രാർത്ഥിച്ചാൽ ദുർവാസനകൾ  വളർത്തും എന്നതു തികച്ചും ശരിതന്നെ. കാര്യസാദ്ധ്യവും ഉണ്ടായി എന്നുവരാം. എന്നാൽ അന്തിമമായ കാര്യസാദ്ധ്യം വീണ്ടും മുന്നോട്ടു നീളും. പ്രാർത്ഥന എന്നതിലും ശരി ഭക്തി എന്നതായിരിക്കും. പ്രാർത്ഥന സത്യത്തിൽ ഭക്തിയുടെ ആദ്യപടിമാത്രം ആണല്ലോ. ഭക്തിയുടെ പാരമ്മ്യതയിൽ പ്രേമം എന്നും പറയുന്നു. അതിനും അപ്പുറത്തെത്തുമ്പോൾ അത് അദ്വൈതമായി മാറുന്നു. അവിടെ സ്നേഹമോ വെറുപ്പോ ഒന്നും തന്നെ ഇല്ല. അദ്വൈതം ആയിക്കഴിയുമ്പോൾ സ്നേഹം വെറുപ്പു് തുടങ്ങിയ...

സനാതനധർമ്മം ഒരു മതമോ?

©ഉദയഭാനു പണിക്കർ സനാതനധർമ്മം വെറും ഒരു മത തത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതയോ അടിച്ചേല്പിക്കപ്പെടുന്ന ഒരു വിശ്വാസവും അല്ല. മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു സനാതനധർമ്മം - അത്മീയജ്ഞാനത്തിന്റെസ ശാസ്ത്രം. ആദിയും അന്തവും ഇല്ലാത്തതും; ജനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്റെ; ശാസ്ത്രം, അത്മാവിന്റെ ഈ ശാസ്ത്രം, അതീതമായ സത്യത്തിന്റെ ശാസ്ത്രം. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്റെ ശാസ്ത്രവും ആണിത്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസംയമനവും ഉണ്ടാകും. അനുഷ്ഠാനത്തോടും ആത്മാർത്ഥതയോടും കൂടി...

അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്റെ ആത്മീയത ഒരു മതം അല്ല.

©ഉദയഭാനു പണിക്കർ അത്മീയതയും മതവും ഒന്നല്ല - ഭാരതത്തിന്‍റെ ആത്മീയത ഒരു മതം അല്ല. ആത്മീയതയിൽ മതം ഇല്ല. അങ്ങനെയുള്ളതാണു് ഭാരതത്തിന്‍റെ ആത്മീയത. മതം ആത്മീയതയിൽ ചേർന്നു കഴിയുമ്പോൾ അതു്, ആ മതം, മതമല്ലാതാകും; ആ മതമില്ലാതാകും. ഭാരതത്തിന്‍റെ ആത്മീയതയെ ഒരു മതം എന്നും, അതിന്‍റെ നാമം ‘ഹിന്ദു മതം’ എന്നും ഉള്ള ചിന്ത മറ്റിയാൽ മാത്രമേ ഇതു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. വേദാന്തമാണു് അദ്വൈതം. അദ്വൈതമാണു വേദാന്തം. അതു തന്നെയാണു ഭാരതത്തിന്‍റെ ആത്മ്മീയത. ആ ആത്മീയതയെ മാറ്റിയാൽ കുറെ മതങ്ങൾ അവശേഷിക്കും. ഭാരതത്തിന്‍റെ ആത്മീയത എന്നു ഇവിടെ സൂച്കിപ്പിക്കുന്നത് പൊതുവേ ഹിന്ദുമതം...

Friday, 20 December 2013

ശിവഗിരി തീർത്ഥാടനത്തെ കുറിച്ച് ശിവഗിരി വിക്കിപീഡിയയില്‍ നിന്നും ..

വർക്കലയിൽ സ്ഥിതി ചെയ്യുന്ന ഒരു തീർഥാടനകേന്ദ്രമാണ് ശിവഗിരി . ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണ് ഇത്..ഡിസംബർ മാസത്തിലെ അവസാനത്തെ ആഴ്ചയാണ് ശിവഗിരി തീർഥാടനം. വർക്കലയ്ക്കടുത്തുള്ള ശിവഗിരിക്കുന്നിന്റെ മുകളിൽ 1904 ൽ ആണ് ശിവഗിരി മഠം സ്ഥീപിക്കപ്പെട്ടത്. ശ്രീനാരായണ ഗുരുവിന്റെ ജീവിതചര്യയും " ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന അദ്ദേഹത്തിന്റെ തത്വത്തിന് പൂരകയായ പ്രവർത്തിക്കുന്ന ശ്രീനാരായണ ധർമ്മ സംഘത്തിന്റെ ആസ്ഥാനം കൂടിയാണിത്. എല്ലാവർഷവും ആഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലാണ് ശ്രീനാരായണഗുരുവിന്റെ ജന്മദിനമായ " ഗുരുദേവ ജയന്തിയും ചരമദിനമായ...

തീർത്ഥാടന ഗാനം :

വരികയാണു ഞങ്ങൾ, വരികയാണു ഞങ്ങൾവളരുമാത്മമോദമോടെ, ശിവഗിരിയിൽ ഞങ്ങൾ ശിവഗിരിയിൽ ഞങ്ങൾ (വരികയാണു ഞങ്ങൾ)ഭീതിയാകെ നീക്കി, പീതവസ്ത്രം ചാർത്തിവീതഖേദമാത്മതത്ത്വസാരമാസ്വദിക്കാൻ(വരികയാണു ഞങ്ങൾ)മോഹമുള്ളിലേതും, താവിടാതെയെന്നുംപഞ്ചശുദ്ധിനേടി; നവ്യസൗഹൃദം വളർത്താൻസൗഹൃദം വളർത്താൻ(വരികയാണു ഞങ്ങൾ)വിദ്യയഭ്യസിക്കാൻ വൃത്തിയഭ്യസിക്കാൻചിത്ത ശുദ്ധിയോടെ യീശ ഭക്തിയാർജജിച്ചീടാൻഭക്തിയാർജജിച്ചീടാൻ(വരികയാണു ഞങ്ങൾ)ഐക്യബോധമേലാൻ, ശാസ്ത്ര വിദ്യ നേടാൻശാശ്വതസമതയുടെ കാഹളം വിളിക്കാൻകാഹളം വിളിക്കാൻ(വരികയാണു ഞങ്ങൾ)ഏകലോകചിന്ത, ഭൂവിതിൽ വിതയ്ക്കാൻഏകമാണു സർവ്വ മത സാരമെന്നു പാടാൻസാരമെന്നു...

Wednesday, 18 December 2013

സ്വാമി സുധീഷാനന്ദ ശിവശതകം വായിച്ചോ?............by സജീവ് കൃഷ്ണൻ

കേരളകൗമുദിയുടെ എഡിറ്റോറിയൽ പേജിൽ നൽകിവരുന്ന "ഗുരുവരുൾ' പംക്തിയിൽ "ശിവശതക'ത്തിന്റെ വ്യാഖ്യാനം നൽകിത്തുടങ്ങിയ സമയത്ത് ഒരു ദിവസം റിട്ടയേഡ് കോളേജ് അദ്ധ്യാപകൻ ഫോൺ വിളിച്ചു:"ഗുരുദേവന്റെ ദാർശനിക കൃതികളല്ലേ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ഇതുപോലുള്ള സ്‌തോത്രകൃതികൾ ഗുരു ആദ്യകാലത്ത് എഴുതിയതല്ലേ? അവയൊക്കെ ഇനിയും പ്രചരിപ്പിക്കണോ?'"എല്ലാവരും ദാർശനികരായിട്ടില്ലല്ലോ? ഭക്തിയിൽ തുടക്കക്കാരും ഇനിയും തുടങ്ങാൻ മടിച്ചിരിക്കുന്നവരും വഴിതെറ്റിപ്പോയവരും ഏറെയുണ്ട്. അവർക്കു വേണ്ടിയാണ് ശിവശതകം കൊടുക്കുന്നത്' എന്ന് അദ്ദേഹത്തോടു പറയുമ്പോൾ പണ്ട് നാട്ടിൽ ചിരപരിചിതനായിരുന്ന...

ശിവഗിരി തീര്‍ഥാടനവും ശ്രീനാരായണ സംസ്‌കാരവും................by ഡോ എം എസ് ജയപ്രകാശ്

മാനവികതയെ പുല്‍കിനില്‍ക്കുന്ന മഹാതീര്‍ഥാടനകേന്ദ്രമാണ് ശിവഗിരി. ശ്രീനാരായണ ധര്‍മതീര്‍ഥം നിറഞ്ഞുകവിയുന്ന കേന്ദ്രമാണത്. തീര്‍ഥത്തിലേയ്ക്കുള്ള അടനം (യാത്ര) എന്നാണ് തീര്‍ഥാടനത്തിന്റെ അര്‍ഥം. 'തീര്‍ഥം' എന്ന പദത്തിന് നാനാര്‍ഥങ്ങളുണ്ട്. ശുദ്ധജലം, ജലാശയം, പുണ്യാസ്ഥലം, ശാസ്ത്രം, ഋഷികളാല്‍ സേവിക്കപ്പെട്ടത്, ആര്‍ത്തവം, ഉപസ്ഥം (ജനനേന്ദ്രിയത്തിന്റെ സ്ഥാനം), ഉപായം, കടവ്, ഉല്‍പ്പത്തി, ശരിയായ സ്ഥലം, ശരിയായ സമയം, അഗ്‌നി, രോഗനിര്‍ണയം എന്നിങ്ങനെ വിപുലമായ അര്‍ഥങ്ങളാണ് തീര്‍ഥത്തിനുള്ളത്. ശിവഗിരി തീര്‍ഥാടനത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവും ശാസ്ത്രീയവുമായ ലക്ഷ്യങ്ങളില്‍...

ഗുരുപാദസ്പര്‍ശമേറ്റ പുണ്യഭൂമിയിലൂടെ ഒരു തീര്‍ത്ഥയാത്ര.................. by: സത്യൻ താന്നിപ്പുഴ

പ്രഭാതം പൊട്ടി വിരിഞ്ഞപ്പോള്‍ ഞങ്ങള്‍ മരുത്വാമലയുടെ അടിവാരത്തിലുള്ള ആശ്രമത്തിലെത്തി. ദിനചര്യകളും കുളിയും കഴിഞ്ഞ് ചായ കഴിച്ചു. ആശ്രമത്തിലെ പൂജാമുറിയില്‍ ചെന്ന് പ്രാര്‍ഥന നടത്തി മലകയറാന്‍ പോയി.മരുത്വാമല സഹ്യപര്‍വതത്തിന്റെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്നു. കന്യാകുമാരി ജില്ലയിലാണ് ഈ മല കിടക്കുന്നത്. നാഗര്‍കോവിലില്‍ നിന്ന് പത്തുകിലോമീറ്ററോളം തെക്കുമാറിയാണ് ഈ മലയുടെ സ്ഥാനം. എന്‍. എച്ച്. 47 -ല്‍ നിന്ന് അരകിലോമീറ്റര്‍ ചെന്നാല്‍ മലയുടെ അടിവാരത്തിലെത്താം. ഇവിടെനിന്ന് 1400 അടി ഉയരത്തിലാണ് പിള്ളത്തടം ഗുഹ.വളഞ്ഞുതിരിഞ്ഞു പോകുന്ന പാറക്കെട്ടുകള്‍ നിറഞ്ഞ നടപ്പാതയിലൂടെ...

വരയുടെ വേറിട്ട വഴി ................ കെ.ഡി ഹരികുമാര്‍

ജീവനുള്ള ഒരുകൂട്ടം ചിത്രങ്ങളുടെ ഉടമയാണ്‌ നവരംഗ്‌ സോംജി. ഇനാമല്‍ പെയിന്റിംഗില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും ഒരു പരസ്യകലാകാരനായി മാത്രമാണ്‌ ഇദ്ദേഹം അറിയുന്നത്‌.ശിവഗിരിയിലെ വൈദികമഠത്തില്‍ ശ്രീനാരായണഗുരുദേവന്‍ താമസിച്ചിരുന്ന മുറിയിലെ കെടാവിളക്കിനു സ്ഥാപിച്ചിരിക്കുന്ന ഗുരുദേവന്റെ പൂര്‍ണ്ണകായചിത്രം വരച്ചിരിക്കുന്നത്‌ അധികമാരും അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത സപ്തതിയുടെ നിറവിലെത്തിയ സോംജിയെന്ന കലാകാരന്റെ ജന്മസാഫല്യമാണ്‌. ഗുരുദേവചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഇനാമല്‍ പെയിന്റില്‍ തീര്‍ത്ത ഈ...

Page 1 of 24212345Next