തിരുവനന്തപുരം കൈതമുക്കിലെപാണ്ടിക്കാരനും സമ്പന്നനുമായ ജവലക്ഷണം മൂത്ത പിള്ള ഗുരുദേവൻ്റെ സാന്നിദ്ധ്യത്തിൽ ശിവഗിരിയിലെ അവസാന മഠാപതിയായ ശങ്കരാനന്ദ സ്വാമികളോട് പറഞ്ഞ അനുഭവം.......
എനിക്ക് ഒരു ദീനം പിടിപെട്ടിരിന്നു. അതിൻ്റെ സ്വഭാവം വായിൽ തോല് മുഴുവൻ പോയി പുണ്ണാവുക. അസഹ്യമായവേദനയുണ്ടാവുക ഉമിനീർ പോലും ഇറക്കുവാൻ സാധിക്കാതിരിക്കുക എന്നിവയായിരുന്നു. ശരീരത്തിൽ എല്ലും ചർമ്മവും മാത്രം ശേ ഷിച്ചു. ഇതിന് അംഗ്ലിഷ് ചികിത്സയും നാട്ടു ചികിൽസയും ചെയ്തു അവസാനിച്ചു
മന്ത്രവാദങ്ങളും നടത്തി അനവധി
ധനം വ്യർത്ഥമായി ചെലവഴിച്ചു.
അങ്ങനെയിരിക്കെ അരുവിപ്പുറം എന്ന സ്ഥലത്ത് പുലി ,കടുവ ,വന്യമൃഗങ്ങളുടെ കൂട്ടുകാരനായി ഒരു ഋഷീശ്വരൻ ഇരിക്കുന്നുണ്ടെന്നും അവിടെ കൊണ്ടു പോയാൽ ഭേദമാകുമെന്നും എൻ്റെ അമ്മയോട് ഒരാൾ പറഞ്ഞു.
ഇത് കേട്ടപ്പോൾ ഇരുപത് ഇരുപത്തിയഞ്ച് ആളുകളേയും കൂട്ടി വിറകൊഴികെ ഒരു മാസത്തിനു വേണ്ടുന്ന സാമാനങ്ങളുമായി ഞങ്ങൾ സ്വാമി ദർശനത്തിനായി പുറപ്പെട്ടു. നദീതീരത്തുകൂടി നടന്ന് ചെന്നു. സ്വാമികൾ കാട്ടിൽ ഒരു കല്ലിനു മേൽ ഇരിക്കുകയായിരുന്നു.
എന്നോടൊന്നിച്ച് വിവാഹം കഴിച്ച് അധികദിവസം കഴിയാത്ത ഭാര്യയുമുണ്ടായിരുന്നു.എല്ലാവരും ഫലമൂലാദികൾ വച്ച് നമസ്കച്ച ശേഷം എൻ്റെ ദീനത്തിൻ്റെ കാര്യം പറഞ്ഞു.
അപ്പോൾ സ്വാമികൾ നമ്മുടെ കൈയ്യിൽ മരുന്നുകൾ ഒന്നും ഇല്ലല്ലോ ,എന്തു ചെയ്യും?? എന്നു പറഞ്ഞു. അതിനു ശേഷം ഞങ്ങളെക്കെ ഒരു ദിക്കിൽ ചെന്നിരുന്ന് വിശ്രമിച്ചു.സ്ത്രികൾ ഭക്ഷണം പാകം ചെയ്ത് സ്വാമികൾക്ക് കൊടുത്തു .പാണ്ടിക്കാരുടെ ഭക്ഷണപതാർത്ഥങ്ങളിൽ മുളക് ,പുളി മുതലായവ അധികമായിരിക്കും. ഞാനാകട്ടെ ഭക്ഷണം കഴിച്ചിട്ട് അധികം നാളായിരിക്കുന്നു. പാലും വെള്ളവുമല്ലാതെ മറ്റെന്നും കഴിക്കാറില്ല അങ്ങനെയുള്ള നിലവിൽ സാമ്പാർ മുതലായവ കൂട്ടിച്ചേർത്ത് ഒരു പിടി ച്ചോറ് സ്വാമികൾ എനിക്കു തന്നു.
തിന്നാൻ മടിക്കേണ്ട എന്ന് സ്വാമികൾ പറഞ്ഞതു കേട്ട് ഉടനെ ഞാൻ കണ്ണുമടച്ച് ഉരുളവായിലിട്ട് വിഴുങ്ങി. വായ മരവിച്ചു. സ്വാദും ഒന്നും തോന്നില്ല.
പിന്നീട് പോയി ഊണുകഴിക്കാൻ പറഞ്ഞു. ക്ഷാര പ്രധാനമായ പദാർ സഹിതം ഊണുകഴിച്ചു ഒരു ദു:ഖവും ഉണ്ടായില്ല. ആദീനം പിന്നീട് ഇന്നുവരെ ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒത്ഭുത പുരുഷനാണ്ഇത് നിങ്ങൾ അടുത്തിരുന്ന് ഈ അത്ഭുതങ്ങൾ കണ്ടിരിക്കുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എല്ലാ സിദ്ധികളും അടക്കി വച്ചിരിക്കുകയാണ് ....
കടപ്പാട്:
(നാരായണ ഗുരുസ്വാമി ജീവചിത്രം
മൂർക്കോത്ത് കുമാരൻ )
0 comments:
Post a Comment