SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Sunday, 26 July 2015

ഗുരുദേവന്‍ - ബ്രഹ്മശ്രീ ശിവലിംഗസ്വമികളുടെ നോട്ട്ബുക്കില്‍ നിന്ന്)

ഓ! ഇതൊക്കെയും നമ്മുടെ മുമ്പില്‍ കണ്ണാടിയില്‍ കാണുന്ന നിഴല്‍പോലെതന്നെയിരിക്കുന്നു. അത്ഭുതം! എല്ലാറ്റിനെയും കാണുന്ന കണ്ണിനെ കണ്ണ് കാണുന്നില്ല. കണ്ണിന്റെ മുമ്പില്‍ കയ്യിലൊരു കണ്ണാടിയെടുത്തു പിടിക്കുമ്പോള്‍ കണ്ണ് ആ കണ്ണാടിയില്‍ നിഴലിക്കുന്നു. അപ്പോള്‍ കണ്ണ് കണ്ണാടിയെയും നിഴലിനെയും കാണുന്നു. നിഴല്‍ ജഡമാകുന്നു. അതിന് കണ്ണിനെ കാണുന്നതിനു ശക്തിയില്ല. കണ്ണിനെ കണ്ണിനെ എതിരിട്ടു നോക്കുന്നതിനു കഴിയുന്നില്ല. ഇങ്ങനെ കണ്ണും കണ്ണിന്റെ നിഴലും കണ്ണില്‍ കാണാതെ ഇരിക്കുമ്പോള്‍, അവിടെ കണ്ണിനെ കാണുന്നത് നാമാകുന്നു. ഇതുപോലെ ഈ കണ്ണിനെ കാണുന്ന നമ്മെ ന‍ാം കാണുന്നില്ല....

Sunday, 12 July 2015

ശ്രീനാരായണഗുരു ബുദ്ധമതത്തെ അംഗീകരിച്ചിരുന്നില്ല - ഒര്‍ണ കൃഷ്ണന്‍കുട്ടി

ഡോ.അജയ് ശേഖര്‍ മാതൃഭൂമിയില്‍ ശ്രീനാരായണ ഗുരു ജയന്തിയോടനുബ ന്ധിച്ച് എഴുതിയ(സെ.21) ലേഖനം ശുദ്ധ അസംബന്ധവും ഗുരുദേവന്‍ ഉയര്‍ത്തിപ്പിടിച്ച മതമൂല്യങ്ങളോട് കാണിച്ച അവഹേളനവുമാണ്. നാരായണ ഗുരു ഹിന്ദുമതത്തെയല്ലാതെ വേറെ ഒരു മതത്തെയും ഉള്‍ക്കൊണ്ടിരുന്നില്ല എന്നത് ഗുരുദേവ കൃതികളും പ്രവൃത്തികളും മാത്രം പരിശോധിച്ചാല്‍ കണ്ടെത്താന്‍ കഴിയും. നാണുവെന്നും കുട്ടപ്പനെന്നും നാണപ്പനെന്നും അയ്യനെന്നും അയ്യപ്പനെന്നും പറഞ്ഞതുകൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ കേരളബുദ്ധന്റെ സംസ്‌ക്കാര വംശാവലികളെ പിന്‍തുടരുന്നില്ല. ഡോ. അജയ്‌ശേഖര്‍ എന്തുകൊണ്ട് മഹര്‍ഷി ശ്രീനാരായണഗുരു ഒരു ബുദ്ധമത അനുഭാവിയായിരുന്നുവെന്ന്...

മൂലൂര്‍ എസ് പദ്മനാഭപ്പണിക്കര്‍

ചെങ്ങന്നൂരിനടുത്തുള്ള ഇടനാട്ടില്‍ മൂലൂര്‍ ശങ്കരന്‍ വൈദ്യരുടെയും വെളുത്തകുഞ്ഞമ്മയുടെയും ഏക പുത്രനായി 1869 ല്‍ മൂലൂര്‍ ജനിച്ചു. വൈദ്യവൃത്തിയും ജ്യോത്സ്യവും പരമ്പരയാ അനുഷ്ഠിക്കുക നിമിത്തം മൂലൂര്‍ കുടുംബത്തിന് സാമ്പത്തികശേഷി വേണ്ടുവോളമുണ്ടാ യിരുന്നു. കുടിപ്പള്ളിക്കൂടത്തില്‍ അയിത്തജാതി ക്കാര്‍ക്കായി പ്രത്യേകം കെട്ടിയ പുരയിലിരുന്നു പഠിക്കാന്‍ ബാലനായിരിക്കുമ്പോഴേ മൂലൂര്‍ വിസമ്മതിച്ചു. ആശാനെ വീട്ടില്‍ വരുത്തിയാണ് സംസ്‌കൃതവിദ്യാഭ്യാസം നേടിയത്. പില്ക്കാലത്ത് സംസ്‌കൃതാധ്യാപനം തൊഴിലായി സ്വീകരിച്ചതുനിമിത്തം...

ഗുരുവിനെ ബ്രാഹ്മണിസത്തിനു നല്‍കുമ്പോള്‍ - പ്രദീപ് കുളങ്ങര

ബ്രാഹ്മണിസമെന്നത് മനുഷ്യരെ മുകളില്‍ നിന്ന് താഴേക്ക് ചിട്ടപ്പെടുത്തിയ ഒരു മത രാഷ്ട്രീയ പദ്ധതിയാണ്. ബ്രാഹ്മണര്‍, ക്ഷത്രിയര്‍ തുടങ്ങി ചണ്ഡാളര്‍ വരെയായി സമൂഹത്തില്‍ വിന്യസിച്ചിരിക്കുന്നു. കാലങ്ങള്‍ മാറുന്നതിനനുസരിച്ച് ബ്രാഹ്മണിസവും പുതിയ അധികാര ഭാവങ്ങളാര്‍ജിച്ച് ആയിരത്താണ്ടുകളായി ഇവിടെ നിര്‍ദ്ദയം തുടരുകയാണ്. ജാതിയെന്ന ശരീര കര്‍മത്തിലാണ് ബ്രാഹ്മണിസം പ്രവര്‍ത്തിക്കുന്നത്. ജാതികളായി തരം തിരിച്ച് അയിത്തം ആഘോഷിച്ചിരുന്ന പഴയ പ്രത്യക്ഷ ബ്രാഹ്മണിസം ഇന്നവസാനിച്ചിരിക്കുന്നു. പരോക്ഷവും ആവുന്നിടത്തോളം പ്രത്യക്ഷവുമാകുന്ന...

Saturday, 4 July 2015

ഈശ്വരന്‍ ഉണ്ടോ? തെളിവെന്ത്?

ശിഷ്യര്‍ തിരക്കി. “ഗുരുദേവാ എനിക്ക് ഈശ്വരനെക്കുറിച്ചൊന്ന് പറഞ്ഞു തരാമോ?” ഗുരു നിശ്ശബ്ദനായി ചിരിച്ചു. പിന്നീട് ഒരുനുള്ള് പഞ്ചസാര എടുത്ത് ശിഷ്യന്റെ നാവിലിട്ടു കൊടുത്തു. കുറച്ചു കഴിഞ്ഞ് ഗുരു ചോദിച്ചു. “എങ്ങനെയുണ്ട്?” “നല്ല മധുരം” “മധുരം എന്നുവച്ചാല്‍ എന്താ?” ശിഷ്യന്‍ എന്തോ പറയാന്‍ ശ്രമിച്ചു. പിന്നീട് മൗനം പൂണ്ടു. അപ്പോള്‍ ഗുരുദേവന്‍ പറഞ്ഞു. “മധുരം എന്തെന്ന് പറയാനാവില്ല അല്ലേ അനുഭവിക്കാനേ കഴിയൂ… അനുഭവിച്ചവന് അതറിയുകയും ചെയ്യാം. അതു പോലെതന്നെയാണ് ഈശ്വരാനുഭവവും. നല്ല ഉറക്കത്തിന്റെ തെളിവ് ഉണ‍രുമ്പോഴുള്ള ഉന്മേഷമാണ്. രാത്രി മഴ പെയ്തതിന്റെ തെളിവ്...

ത​​​ല​​​ശ്ശേ​​​രി​​​യു​​​ടെ​​​ ആ​​​ത്മീ​​​യ​​​സു​​​കൃ​​​തം

ടി.വി. വസുമിത്രന്‍ http://news.keralakaumudi.com/news.php?nid=ce4feca71225af28f07a0c4ec3f7069a#.VZAxpHwAbdA.facebook ഉത്തരകേരളത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക നവോത്ഥാനത്തിനു നാന്ദി കുറിച്ച സംഗമമായിരുന്നു അത് ; ശിവഗിരിയില്‍ ശ്രീനാരായണഗുരു സ്വാമികളുടെ മുമ്പാകെ വരതൂര്‍ കാണിയില്‍ കുഞ്ഞിക്കണ്ണന്‍ നാടിന്റെ ആവശ്യം ഉണര്‍ത്തിച്ച സംഗമം. ആ സംഗമസംഭാഷണത്തിന്റെ പരിണിതഫലമാണ് തലശ്ശേരിയിലെ ശ്രീ ജ്ഞാനോദയ യോഗവും ശ്രീ ജഗന്നാഥ ക്ഷേത്രവും.ജഗന്നാഥ ക്ഷേത്രത്തിന്റെ ആധികാരിക ചരിത്രാംശങ്ങള്‍ പകര്‍ന്നേകുന്ന ആദ്യഗ്രന്ഥം...

ലോകത്തോടുള്ള സക്തി പരിത്യജിച്ച് സ്വതന്ത്രരാകുക. – സ്വാമി വിവേകാനന്ദന്‍

സ്വാതന്ത്ര്യം ജഗത്തിനുള്ളില്‍ കണ്ടെത്താവതല്ല, അതു നേടുവാന്‍ നമുക്ക് ഈ ജഗത്തിന്റെ പരിമിതികളെ അതിലംഘിച്ചുപോകേണ്ടിയിരിക്കുന്നു. പരിപൂര്‍ണ്ണമായ സമതാവസ്ഥ ഈ ലോകത്തില്‍ ലഭ്യമല്ല; മനസ്സിനോ വിചാരങ്ങള്‍ക്കോ ചെന്നെത്താവുന്നതോ, ഇന്ദ്രിയങ്ങള്‍ക്കു വ്യാപരിക്കാവുന്നതോ, ഭാവനാശക്തിക്കു സങ്കല്പിക്കാവുന്നതോ ആയ ഒരു സ്ഥലത്തും അതു ലഭ്യമല്ല. അത്തരം പ്രദേശങ്ങളൊന്നും ആ സ്വാതന്ത്ര്യത്തെ തരുവാന്‍ സമര്‍ത്ഥങ്ങളല്ല; എന്തെന്നാല്‍, അവയെല്ലാം ദേശകാലനിമിത്താധീനമായ ഈ ജഗത്തില്‍പ്പെട്ടതാകുന്നു. ഈ ചെറുലോകം അവസാനിക്കുന്നിടത്താണ് യഥാര്‍ത്ഥ മതം ആരംഭിക്കുന്നത്: ഈ ക്ഷുദ്രസുഖങ്ങളും ദുഃഖങ്ങളും...

കഥയിലലിഞ്ഞ് ആടണം കഥയറിഞ്ഞ് കാണണം

ചേരികളിൽ ജീവിക്കുന്ന കുട്ടികളുടെ പോഷണക്കുറവ് പരിഹരിക്കുന്നതിന് ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹയാത്രികനാണ് ട്രെയിനിൽ തൊട്ടടുത്ത് ഇരിക്കുന്നത്. യാത്രയിലുടനീളം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുട്ടികളുടെ ബൗദ്ധികനിലവാരം കുറഞ്ഞുപോകുന്നതിനെക്കുറിച്ച്  അയാൾ വാചാലനായി:  'ഞാൻ കണ്ടെത്തിയ പോഷകാഹാരത്തിന്റെ ലാബ് ടെസ്​റ്റുകൾക്കായിട്ടാണ് യാത്ര. ആറുമാസത്തിനകം ഗവേഷണപ്രബന്ധം സമർപ്പിക്കണം. അതിനുമുമ്പായി പരീക്ഷിച്ചുറപ്പാക്കണം. അതിന്  എന്നെ സഹായിക്കാമോ?" യുവാവ് ചോദിച്ചു. 'വഴിയുണ്ടാക്കാം" എന്നു പറഞ്ഞ് ഫോൺനമ്പർ നല്കി. പരിചയക്കാരനായ  സാമൂഹ്യപ്രവർത്തകന്റെ...

Swami Saswathikananda -a spiritual moral for generations.

Swami Saswathikananda was president of the Sree Narayana Dharma Sangham Trust. Sree Narayana Dharma Sangham, is an organization of the saint-disciples of Sree Narayana Guru and was established by Sree Narayana Guru to propagate his concept of ‘One Caste, One Religion, One God'. Swami Saswathikananda was former spritual head of the Sivagiri Mutt at Varkala in Thiruvananthapuram. He drowned in the Periyar River at Aluva on the morning of 1 July 2002. Early Days Swami Saswathikananda was born in an ordinary Ezhava family in Kuthumkalumoodu, Manacadu...

ഗുരുമാഹാത്മ്യമറിഞ്ഞ ശാശ്വതികാനന്ദ സ്വാമി

വർക്കല എസ്.എൻ. കോളേജിൽനിന്ന് ബിരുദം നേടിയശേഷം സ്വാമി ശാശ്വതികാനന്ദ ശിവഗിരി ബ്രഹ്മവിദ്യാലയത്തിൽ ചേർന്ന് വേദാന്തത്തിൽ ഉപരിപഠനം നടത്തി. ഈ പഠനം അദ്ദേഹത്തെ അദ്ധ്യാത്മിക വിദ്യയുടെ അത്യുന്നത മേഖലയിലേക്ക് നയിച്ചു. നാടിന്റെ നാനാഭാഗങ്ങളിലെ ശ്രീനാരായണ കൺവെൻഷനുകളിൽ സ്വാമി പ്രസംഗിക്കുമായിരുന്നു. ശ്രീനാരായണ ഗുരുദേവന്റെ സത്യദർശനത്തെപറ്റിയും മതേതര സന്ദേശത്തെക്കുറിച്ചുമാണ് പ്രധാനമായും പ്രതിപാദിക്കുക. ശ്രീനാരായണ ഗുരു കേവലമൊരു ഹിന്ദു സന്യാസിയായിരുന്നില്ലെന്നും മതാതീത ആത്മീയതയുടെ പ്രവാചകനായിരുന്നുവെന്നും പ്രഭാഷണങ്ങളിൽ...

ഗുരുവിന്റെ മതം

ശ്രീനാരായണഗുരു സത്യത്തില്‍ ആരായിരുന്നു? ഈഴവശിവനെ പ്രതിഷ്‌ഠിക്കുകയും ഈഴവരെയും തിയ്യരെയും അധ:സ്‌ഥിതാവസ്‌ഥയില്‍ നിന്നു രക്ഷിക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്‌ത സാമുദായിക നേതാവായിരുന്നോ? അതോ, ഹിന്ദുമതത്തില്‍ നിലനിന്ന വര്‍ണവിവേചനമെന്ന തിന്മ മുതലെടുത്ത്‌ മതംമാറ്റല്‍ വ്യാപകമായപ്പോള്‍ അതിനെ തന്ത്രപൂര്‍വം ചെറുത്തുതോല്‍പിച്ച ഹിന്ദു സന്യാസിയോ? അതുമല്ലെങ്കില്‍, എല്ലാ മതങ്ങളുടെയും അന്ത:സത്ത ഒന്നാണെന്നു വിശ്വസിക്കുകയും മതവിദ്വേഷമില്ലാത്ത ലോകനിര്‍മിതിക്കായി പ്രയത്‌നിക്കുകയും ചെയ്‌ത മനുഷ്യസ്‌നേഹിയോ? മൂന്നു...

പിടിച്ചോറിൻ്റെ നൈപുണ്യം

പിടിച്ചോറിൻ്റെ നൈപുണ്യം തിരുവനന്തപുരം കൈതമുക്കിലെപാണ്ടിക്കാരനും സമ്പന്നനുമായ ജവലക്ഷണം മൂത്ത പിള്ള ഗുരുദേവൻ്റെ സാന്നിദ്ധ്യത്തിൽ ശിവഗിരിയിലെ അവസാന മഠാപതിയായ ശങ്കരാനന്ദ സ്വാമികളോട് പറഞ്ഞ അനുഭവം....... എനിക്ക് ഒരു ദീനം പിടിപെട്ടിരിന്നു. അതിൻ്റെ സ്വഭാവം വായിൽ തോല്‌ മുഴുവൻ പോയി പുണ്ണാവുക. അസഹ്യമായവേദനയുണ്ടാവുക ഉമിനീർ പോലും ഇറക്കുവാൻ സാധിക്കാതിരിക്കുക എന്നിവയായിരുന്നു. ശരീരത്തിൽ എല്ലും ചർമ്മവും മാത്രം ശേ ഷിച്ചു. ഇതിന് അംഗ്ലിഷ് ചികിത്സയും നാട്ടു ചികിൽസയും ചെയ്തു അവസാനിച്ചു മന്ത്രവാദങ്ങളും നടത്തി അനവധി ധനം വ്യർത്ഥമായി ചെലവഴിച്ചു. അങ്ങനെയിരിക്കെ അരുവിപ്പുറം...

ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി .. ?

[ ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി .. ? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് . ] ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ . ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍ നിഷേഷിക്കുകയും, ദുഷിച്ച ആരാധനാ സമ്പ്രദായങ്ങള്‍...

DAIVADSHAKAM SHATHAABDI NIRAVIL (STUDY )

ദൈവദശകം ശതാബ്ദി നിറവിൽ 1914 -ൽ ഗുരുദേവൻ അനുഷ്ടുപ്പ് വൃത്തത്തിൽ രചിച്ച പത്തു പദ്യങ്ങൾ അടങ്ങു ന്ന ഒരു ത്ര കൃതിയാണ് ദൈവദശകം. പ്രത്യക്ഷത്തിൽ ലളിതമാണെങ്കിലും ഗഹനാർദ്ഥസ്തോസംപുഷ്ടമാണ് ഈ കൃതി. ദൈവമേ കാത്തു കൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ നാവികൻനീഭവാബ്ധിക്കൊ - രാവി വൻതോണി നിൻപദം ട്ടെണ്നും പൊരുളൊടുങ്ങിയാൽ നിന്നിടുംദൃക്കുപോലുള്ളം നിന്നിലസ്പന്ദമാകണം  അന്നവസ്ത്രാദി മുട്ടാതെ  തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയോന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ ആഴിയും തിരയും കാറ്റും  ആഴവുംപോലെ ഞങ്ങ  നീയുമെന്നുള്ളിലാകണം നീയല്ലോ സൃഷ്ടിയും സൃഷ്ടാ- വായതും സൃഷ്ടിജാലവും നീയല്ലോ...

Page 1 of 24212345Next