Saturday, 3 January 2015

ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍


പ്രധാന ദേവാലയം വിദ്യാലയമാണെന്ന്‌ പ്രഖ്യാപിച്ച്‌ ആത്മീയ തേജസ്സായിരുന്നു ശ്രീനാരായണഗുരു.കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളില്‍ ശ്രീനാരായണ ഗുരു പ്രതിഷ്‌ഠ നടത്തിയ ക്ഷേത്രങ്ങള്‍ ഉണ്ട്. ദൈവിക ബിംബങ്ങള്‍ മാത്രമല്ല കണ്ണാടി ദീപം എന്നിവയും ഗുരു ക്ഷേത്ര പ്രതിഷ്ടയായി നടത്തി.

അരുവിപ്പുറം ശിവക്ഷേത്രം- കൊല്ലവര്‍ഷം 1063
ചിറയിന്‍കീഴ്‌ വക്കം വേലായുധന്‍ കോവില്‍- കൊല്ലവര്‍ഷം 1063
വക്കം പുത്തന്‍നട ദേവേശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1063
മണ്ണന്തല ആനന്ദവല്ലീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1063 കുംഭം
ആയിരം തെങ്ങ്‌ ശിവക്ഷേത്രം- കൊല്ലവര്‍ഷം 1067
കുളത്തൂര്‍ കോലത്തുകര ശിവക്ഷേത്രം - കൊല്ലവര്‍ഷം 1068
വേളിക്കാട്‌ കാര്‍ത്തികേയക്ഷേത്രം - കൊല്ലവര്‍ഷം 1068 മീനം
കായിക്കര ഏറത്ത്‌ സുബ്രഹ്മണ്യന്‍ ക്ഷേത്രം - കൊല്ലവര്‍ഷം 1609
കരുനാഗപ്പളളി കുന്നിനേഴത്ത്‌ ഭഗവതിക്ഷേത്രം - കൊല്ലവര്‍ഷം 1070
മുട്ടയ്‌ക്കാട്‌ കുന്നുംപാറ സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1071 വൃശ്ചികം
മുത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രം കൊല്ലവര്‍ഷം -1078
കുമരകം ശ്രീകുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രം - കൊല്ലവര്‍ഷം 1080
തലശ്ശേരി ജഗന്നാഥക്ഷേത്രം - കൊല്ലവര്‍ഷം 1083 കുംഭം
കോട്ടാര്‍ ഗണപതിക്ഷേത്രം - കൊല്ലവര്‍ഷം 1084 മീനം
ഇല്ലിക്കല്‍ കമ്പിളിങ്ങി അര്‍ദ്ധനാരീശ്വര ക്ഷേത്രം- കൊല്ലവര്‍ഷം 1084 മീനം
കോഴിക്കോട്‌ ശ്രീകണേ്‌ഠശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1085 മേടം
മംഗലാപുരം ഗോകര്‍ണനാഥക്ഷേത്രം- കൊല്ലവര്‍ഷം 1085 കുംഭം
ചെറായി ഗൗരീശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1087 മകരം
ശിവഗിരി ശാരദാമഠം- കൊല്ലവര്‍ഷം 1087 മേടം
അരുമാനൂര്‍ ശ്രീ നയിനാര്‍ദേവക്ഷേത്രം- കൊല്ലവര്‍ഷം 1088
അഞ്ചുതെങ്ങ്‌ ശ്രീ ഞ്ജാനേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090 മീനം
ചെങ്ങന്നൂര്‍ സിദ്ധേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1090
പളളുരുത്തി ശ്രീഭവാനി ക്ഷേത്രം ---കൊല്ലവര്‍ഷം 1091 കുംഭം
കണ്ണൂര്‍ ശ്രീസുന്ദരേശ്വരക്ഷേത്രം - കൊല്ലവര്‍ഷം 1091
കൂര്‍ക്കഞ്ചേരി മഹേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1092 ചിങ്ങം
പെരിങ്ങോട്ടുകര സോമശേഖരക്ഷേത്രം - കൊല്ലവര്‍ഷം 1094 കുംഭം
കാരമുക്ക്‌ ശ്രീ ചിദംബര ക്ഷേത്രം(ദീപപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1096 ഇടവം
മുരുക്കുംപുഴ കാളകണേ്‌ഠേശ്വര ക്ഷേത്രം ( സത്യം, ധര്‍മം,ദയ, ശാന്തി എന്നെഴുതിയ പ്രഭ)- കൊല്ലവര്‍ഷം 1097
പാണാവളളി ശ്രീകണ്‌ഠേശ്വരക്ഷേത്രം- കൊല്ലവര്‍ഷം 1098 മിഥുനം
പാര്‍ളിക്കാട്‌ ബാലസുബ്രഹ്മണ്യക്ഷേത്രം- കൊല്ലവര്‍ഷം 1101 മീനം
എട്ടപ്പടി ആനന്ദഷണ്‍മുഖക്ഷേത്രം - കൊല്ലവര്‍ഷം 1102 ഇടവം 23.
കളവം കോട്‌ അര്‍ധനാരീശ്വരക്ഷേത്രം ( "ഓം' എന്ന്‌ മത്സ്യത്തില്‍ ആലേഖനം ചെയ്ത നീലക്കണ്ണാടി)- കൊല്ലവര്‍ഷം 1102 ഇടവം 31.
വെച്ചല്ലൂര്‍ ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം- (കണ്ണാടിപ്രതിഷ്‌ഠ)- കൊല്ലവര്‍ഷം 1102
പ്രസിദ്ധമായ കോട്ടയം നാഗമ്പടം ശിവക്ഷേത്രം - കൊല്ലവര്‍ഷം 1083
പാലക്കാട്‌ യാക്കര വിശ്വേശ്വര ക്ഷേത്രം - കൊല്ലവര്‍ഷം 1083

കേരളത്തില്‍ ആദ്ധ്യാത്മിക, സാമൂഹിക നവോത്ഥാനത്തില്‍ പ്രധാന പങ്ക്‌ വഹിച്ച മഹായോഗിയും, മഹാഗുരുവും, സാമൂഹ്യ പരിഷ്കര്‍ത്താവുമാണ്‌ ശ്രീ നാരായണ ഗുരു .
."ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌' എന്ന നാരായണഗുരു വാക്യമാണ്‌ പ്രസിദ്ധമെങ്കിലും, അദ്ധ്യാത്മിക സത്യത്തിന്‍െറ താക്കോലുകളായ അനേകം മൊഴികള്‍ അദ്ദേഹത്തിന്‍േറതായിട്ടുണ്ട്‌.
സാമൂഹ്യപരിഷ്കര്‍ത്താവ്‌ എന്ന നിലയില്‍ ശ്രീനാരായണ ഗുരു വളരെ ഉയര്‍ന്ന നിലയില്‍ പ്രതിഷ്‌ഠിതനാണ്‌. എന്നാല്‍ വളരെ ഉയര്‍ന്ന ആദ്ധ്യാത്മികാവസ്ഥയിലുള്ള ഒരു മഹായോഗി, ദീപ്തമായി കാവ്യാനുഭവം തരുവാന്‍ കെല്പുള്ള സര്‍വലക്ഷണയുക്തനായ കവി, എന്ന നിലയില്‍ അദ്ദേഹത്തെ ഇനിയും അറിയാന്‍ ബാക്കിയുണ്ട്‌. കേരള സമൂഹം അതിന്‌ ബാദ്ധ്യസ്ഥമാണ്‌ .
.ആഗസ്ത് ‌20ന്‌ തിരുവനന്തപുരത്ത്‌ ചെമ്പഴന്തിയില്‍ ആണ്‌ ചിങ്ങത്തിലെ ചതയം നാളില്‍ ആണ് ഗുരു ജനിച്ചത്‌.
പണ്ഡിതനും പുരാണ പാരായണ തത്‌പരനുമായിരുന്ന പിതാവ്‌ മാടന്‍ ആശാനില്‍ നിന്ന്‌ പ്രാഥമിക അറിവുകള്‍ സമ്പാദിച്ചു. പിന്നീട്‌ മലയാളം, തമിഴ്‌ ഭാഷകളും, കാവ്യം, വ്യാകരണം, അലങ്കാരം എന്നിവയിലും അനിതരസാധാരണമായ വൈദഗ്ധ്യം നേടി.
പുതുപ്പിളളയാശാന്‍െറ കീഴില്‍ ഗുരുകുല സമ്പ്രദായത്തില്‍ ഉപരിപഠനം നടത്തി. വളരെ ചെറുപ്പത്തില്‍ത്തന്നെ ബാഹ്യപ്രജ്ഞ മറഞ്ഞ്‌ പോകത്തക്ക രീതിയില്‍ ഇദ്ദേഹം സമാധിസ്ഥനാകാറുണ്ടായിരുന്നു.
ഏകാന്ത സാധനയില്‍ അതീവ താത്പര്യം കാണിച്ചിരുന്ന ശ്രീ. നാരായണന്‍, പലപ്പോഴും സ്വാഭാവിക ധ്യാനസ്ഥിതനായിരുന്നു. പിതാവിന്‍െറ മരണശേഷം ശ്രീ നാരായണന്‍ ലൗകിക ജീവിതം വെടിഞ്ഞ്‌ അവധൂത വൃത്തി സ്വീകരിച്ചു.
വിവാഹിതനായിരുന്നുവെങ്കിലും അദ്ദേഹം ഗൃഹസ്ഥജീവിതം ഒരു ദിവസം പോലും നയിച്ചിരുന്നില്ല. തൈക്കാട്ട്‌ അയ്യാഗുരു, ചട്ടമ്പിസ്വാമികള്‍, എന്നിവരുമായി പരിചയത്തിലായ ഗുരു 1884 മുതല്‍ നെയ്യാര്‍ തീരത്തുള്ള അരുവിപ്പുറം ഗുഹയില്‍ ഏകാന്തവാസമാരംഭിച്ചു.
അധ:സ്ഥിത വര്‍ഗ്ഗത്തിന്‍െറ ദു:സഹമായ അവസ്ഥയും, അവര്‍ക്ക്‌ ക്ഷേത്രാരാധനയ്ക്കുള്ള വിലക്കും കണ്ട്‌ ഹൃദയമലിഞ്ഞ ഗുരു 1868 ല്‍ പ്രസിദ്ധമായ അരുവിപ്പുറം ശിവ പ്രതിഷ്‌ഠ നടത്തി.
1903 ല്‍ ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം സ്ഥാപിച്ചു. പിന്നീട്‌ തെക്കേ ഇന്ത്യ മുഴുവന്‍ ശ്രീ നാരായണ ഗുരു പര്യടനം ചെയ്യുകയും 1912 ല്‍ ശിവഗിരിയില്‍ ശാരദാ പ്രതിഷ്‌ഠ നടത്തുകയും ചെയ്തു. ഇദ്ദേഹം പിന്നീട്‌ അദ്വൈതാശ്രമം സ്ഥാപിച്ചു. ചെന്നൈയില്‍ കാഞ്ചീപുരത്ത്‌ ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചു.
ശ്രീനാരായണ ഗുരു 1928 ജനുവരിയില്‍ അസുഖബാധിതനായി.
മുഖ്യകൃതികള്‍: ചിജ്ജസചിന്തനം, ദൈവചിന്തനം, വിനായകസ്തവം, ഗുഹാഷ്‌ടകം, ഭദ്രകാള്യഷ്ടകം, കുണ്ഡലിനി പ്പാട്ട്‌, ബ്രഹ്മവിദ്യാ പഞ്ചകം, അദ്വൈത ദീപിക,-ആത്മോപദേശ ശതകം,ദൈവദശകം, അനുകമ്പാദശകം, നിര്‍വൃതി പഞ്ചകം.



0 comments:

Post a Comment