നീചദൈവങ്ങളെ ഉപാസിച്ച് , സാംസ്കാരികമായി അധപതിച്ച് , തൊഴിലോ , സ്വന്തമായി ഭൂമിയോ ഇല്ലാതെ സമൂഹത്തില്‍ ഒരു സ്ഥാനവും ഇല്ലാതെ കഴിഞ്ഞു കൂടിയ അവര്‍ണ്ണർക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊൻകിരണം നല്‍കി സമൂഹത്തില്‍ എഴുന്നേറ്റു നില്ക്കാൻ ശക്തരാക്കിയ മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ .അദ്ദേഹത്തിന്റെ അവര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉത്തേജനവും, ആശയുടെ പൊൻവെളിച്ചവും നല്‍കി . പിന്നോക്ക സമുദായക്കാരുടെ ഇടയില്‍ ഐക്യവും ആദ്ധ്യാത്മിക അടിത്തറയുണ്ടാക്കാൻ ഗുരുദേവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
മാനുഷിക മൂല്യങ്ങള്‍ക്ക് അപചയംസംഭവിക്കുന്നഇക്കാലത്ത്ശ്രീനാരായണ ചിന്തകള്‍പ്രസക്തമാണ് .നിസ്വാർത്ഥമായ സേവനത്തിലൂടെ അദ്ദേഹം സമൂഹത്തിനു ചെയ്ത സംഭവനകളിലൂടെയാണ് , വ്യക്തി താല്‍പ്പര്യങ്ങളിൽ അധിഷ്ഠിതമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല . എന്തു ചെയ്താലും സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാത്രമായിരുന്നു . അതുകൊണ്ട് ഗുരുദേവൻ കൊളുത്തിയ സ്നേഹത്തിന്റെ , സാഹോദര്യത്വത്തിന്റെ പൊൻവെളിച്ചം കെടാതെ കാത്തു സൂക്ഷിക്കണം . സമത്വ സുന്ദരമായ പുതുലോകത്തിന്റെ വാതിലുകൾ തുറന്നിടണം .
നമ്മുടെ ഉള്ളില്‍ പ്രകാശിക്കുന്ന ആത്മപ്രകാശത്തെ ജ്വലിപ്പിക്കണം . എന്തു പരിമിതിയുണ്ടായാലും മഹാഗുരുവിനെയാണ് എന്റെ ഹൃദയത്തില്‍ ജ്വലിപ്പിക്കുന്നത് എന്ന ചിന്തയില്‍ , ഭക്തിയിൽ ആറാടണം . വാക്കിലും പ്രയോഗത്തിലും ഗുരുദേവനെ കാണണം . മരണം, ദുഃഖം , മൗനം ഇവയെ കുറിച്ചെല്ലാം നാം ആലോചിക്കണം . അങ്ങനെ ഗുരുദേവ വചനങ്ങളുടെ അർത്ഥവും , സന്ധിയും അറിയണം .
അതുപോലെ തന്നെ ഗുരുദേവ കൃതികൾ , അർത്ഥവത്തായ പ്രമേയവും , രചനാസൗഷ്ഠവവും ഒത്തുചേർന്നതാണ് .
മൗലികതയ്ക്കും അടിസ്ഥാന സങ്കൽപ്പത്തിന്റെ മിഴിവും കൂടി കണക്കിലെടുത്ത് ഗുരുദേവ കൃതികളെ വിശകലനം ചെയ്യുമ്പോള്‍ ആത്മതത്വം എന്ത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും .
മരുത്വാമലയിലെ തപസ്സോടുകൂടി നാണുവാശാൻ നാരായണഗുരുവായി തീർന്നതുപോലെ , മാറ്റങ്ങള്‍ നാം അറിയും . ജ്ഞാനോദയം ഉണ്ടാവും . ശ്രീനാരായണഗുരുദേവനും ഞാനും രണ്ടല്ല ഒന്നാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ വികാരങ്ങളും വിചാരങ്ങളും നമ്മെ വിട്ടു പോകും ആത്മതത്വം പ്രാപിക്കും .
0 comments:
Post a Comment