Monday, 18 May 2015

മോക്ഷം

" ജനിമൃതിരോഗമറുപ്പതിന് സഞ്ജീ_
വനി പരമേശ്വര നാമമെന്നിയില്ല "
എന്ന ഗുരുദേവ വചനം പ്രസിദ്ധമാണ് . ജനനം, മരണം , രോഗം ഇത്യാദി പീഢകൾ ഇല്ലാതാക്കുന്നതിന് ഈശ്വര നാമോച്ചാരണത്തിൽ കവിഞ്ഞ് മറ്റൊരു സഞ്ജീവനി ഇല്ല തന്നെ ദുഃഖ പൂർണ്ണമായ ഈ ലോകത്ത് ജനിക്കുക മരിക്കുക, വീണ്ടും ജനിക്കുക മരിക്കുക എന്ന കർമ്മത്തിൽ അകപ്പെടാതെ ദുഃഖ രഹിതമായ നിത്യ ശാന്തിയിൽ എത്തിചേരുവാൻ നാം എന്തു ചെയ്യണം ?
സമ്പന്നതയുടെ നിറപ്പകിട്ടാർന്ന ലോകവും , ദാരിദ്ര്യത്തിന്റെ ദുരിത യാഥാര്‍ഥ്യങ്ങളും നമ്മുടെ കൺമുന്നിൽ കാണുന്നുണ്ട് . എങ്കിലും നമ്മുടെ മനസ്സ് എപ്പോഴും സമ്പന്നതയിലേയ്ക്ക് കുതിക്കാൻ ആഗ്രഹിക്കുന്നു . ചിലർ നേടുന്നു മറ്റു ചിലര്‍ നിരാശപെടുന്നു . ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്നു പോയ പ്രതീകവും കൂടിയാണ് നാം .
കുറച്ചു പേര്‍ ആർഭാടത്തിന്റെയും സുഖലോലുപതയുടെയും ലോകത്ത് ജീവിക്കുന്നു . വളരെ കുറച്ച് പേര്‍ മാത്രം ഇതിന് നേർ വിപരീതമായി ജീവിക്കുന്നു . സഹായം ആവശ്യമുള്ളവരുടെ നേരെ കണ്ണടയ്ക്കുന്നതാണ് പലരുടെയും മനോഭാവം . ഇത് മാറണം അതിനു ജീവിതം , മരണം എന്ന യാഥാര്‍ഥ്യങ്ങളിലൂടെ ഒന്നു യാത്ര ചെയ്യണം . ആ യാത്രയില്‍ നിത്യ ശാന്തി ലഭിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന ഉത്തരം ലഭിക്കും .
മരണ ചിന്തയേറുമ്പോൾ ചെയ്തു പോയ തെറ്റിനെകുറിച്ചുള്ള പശ്ചാത്താപവും , അനുകമ്പയും , സ്നേഹവും എല്ലാം ഉണ്ടാവും . മരണം എന്നത് ദുഃഖം തന്നെയാണ് . ദുഃഖകരമായ അന്തരീക്ഷവും , മാനസികാവസ്ഥയും കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രാപ്തരാക്കണം . ആ ചിന്തയില്‍ മരണവും , ജനനവും ഒന്നായി തീരും . നാം ചെയ്യുന്ന കർമ്മത്തിന്റെ ഫലം നമ്മോട് കൂടെയുണ്ടെന്നുള്ള ചിന്ത ഈശ്വര വിശ്വാസത്തിലേയ്ക്ക് നയിക്കും .
അതുകൊണ്ട് വ്യക്തിതാല്പര്യങ്ങൾ മാറ്റി , ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയണം . ഗുരുദേവ സ്മരണ എപ്പോഴും ഹൃദയത്തില്‍ ജ്വലിച്ചാൽ എല്ലാ ചിന്തകളിൽ നിന്നും മോക്ഷം ലഭിക്കും . എപ്പോഴും ചുണ്ടില്‍ നാമോച്ചാരണം ഉണ്ടാവണം . ശുഭാപ്തി വിശ്വാസിയാവുക നല്ല പ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണുക . നല്ല വശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക .
പ്രസാദാത്മകതയുടെ , പ്രതീക്ഷയുടെ തിരി നാളം ഉയര്‍ത്തി കൊണ്ട് 

ഗുരു ധർമ്മം വിജയിക്കട്ടെ .
https://www.facebook.com/groups/416798848468381/permalink/494896123991986/

0 comments:

Post a Comment