Monday, 18 May 2015

ഇരുട്ട്കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നവര്‍.


ശ്രീ നാരയണഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി ചിത്രീകരിക്കാന്‍ അടുത്ത ചില കേന്ദ്രങ്ങള്‍ക്ക് വല്ലാത്ത വ്യഗ്രത ഉള്ളതായി കാണാന്‍ കഴിയുന്നു.അതിനു അവര്‍ കൂട്ട് പിടിക്കുന്നത്‌ ഗുരു നടത്തിയിട്ടുള്ള പ്രതിഷ്ടകലെയാണ്.ഗുരുവിന്റെ പ്രതിഷ്ടകളെ കാണേണ്ടത് ഒരു സമൂഹത്തെ ബാധിച്ചിരുന്ന അസുഖത്തിനുള്ള ചികല്‍സഎന്ന രീതിയിലാവണം. അതായതു അന്ന് കേരള സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ ഒക്കെത്തന്നെ വിശ്വാസത്തിലും ക്ഷേത്രങ്ങളിലും അധിഷ്ടിതമായിരുന്നു, അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല വഴി അതിനെ ജനകീയവല്‍ക്കരിക്കുക എന്നതായിരുന്നു ഗുരു ചെയ്തതും അത് തന്നെ .
ശ്രീ നാരായണ ദര്‍ശനം ഒരു കടല്‍ ആണെങ്കില്‍ ഒരു ചെറു പാത്രത്തില്‍ കോരിയെടുക്കാവുന്ന ജലത്തെ നമുക്ക് ഹിന്ദുമതം എന്ന് വിളിക്കാം ഹിന്ദു മതം എന്നാല്‍ ഇന്ന് കാണുന്ന ഹിന്ദുമതം അഥവാ ബ്രാഹ്മണ മതം എന്ന് അര്‍ത്ഥം ആകേണ്ടതില്ല മറിച്ചു ശരിയായ സനാതന ധര്‍മ്മം എന്ന് ചിന്തിച്ചാല്‍ മതി .
അതിലുപരിയായി ശ്രീ നാരായണ ദര്‍ശനംത്തെ സ്വാധീനിച്ചിട്ടുള്ളത് ബുദ്ധമതം തന്നെയാണ് . ഈ മതത്തിലെയൊക്കെ അഴുക്കുകളെ വേര്‍തിരിച്ചു നല്ല ഭാഗങ്ങളെ മാത്രം ചേര്‍ത്തുകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുനതാണ് ശ്രീ നാരായണ ദര്‍ശനം അഥവാ മതത്തിനു അഭിപ്രായം എന്ന് അര്‍ത്ഥം കൊടുത്താല്‍ ശ്രീ നാരായണ മതം .
ശ്രീ നാരായണ മതത്തെ " അറിവ്" എന്ന ഒറ്റ വാക്കില്‍ അഥവാ മൂന്ന് അക്ഷരത്തില്‍ ചേര്‍ത്ത് പറഞ്ഞാല്‍ എല്ലാമായി അതിനോടൊപ്പം "അനുകമ്പയും" ചേര്‍ന്നാല്‍ പൂര്‍ണ്ണവും .
സാഗരമാകുന്ന ശ്രീ നാരായണ ദര്‍ശനത്തെ ഹിന്ദുമതത്തിന്റെ ചെറു കോപ്പയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരെ, നിങ്ങളുടെ ശ്രമം ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്.
ഗുരുദേവ ഭാഗവത സപ്താഹം നടത്തി ഗുരുവിനെ വിഷ്ണുവിന്റെ അവതാരമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ യദാര്‍ത്ഥ ശ്രീ നാരായണ സമൂഹം ചിന്തിക്കുക. അത് അപകടകരമാണ്. അശോക ചക്രവര്‍ത്തിയെ പോലെയുള്ള രാജാക്കന്മാര്‍ പ്രചരിപ്പിച്ച ബുദ്ധ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ബുദ്ധമതത്തിന്റെ ഇന്നത്തെ അവസ്ഥ ആലോചിക്കുക . ശ്രീ നാരായണ ദര്‍ശനത്തെയും അതെ പാതയിലേക്ക് തെളിക്കുവനുള്ള ശ്രമങ്ങളാണ് ഡോക്ടര്‍ ഗോപാല കൃഷ്ണനെ പോലെയുള്ളവരുടെ ഭാഗത്ത് നിന്ന് വരുന്നത് .
ഈ ശ്രമങ്ങളെ ചെറുക്കുവാനും പ്രതിരോധിക്കുവാനും വിവര സാങ്കേതിക വിദ്യയുടെ നൂതന മാര്‍ഗ്ഗങ്ങള്‍ കൈവരിച്ചിരിക്കുന്ന ശ്രീ നാരായണീയ സമൂഹത്തിന്‍റെ കടമയന്നെന്നുള്ള കാര്യം നാം ഓരോ ശ്രീ നാരായണീയരും മറക്കാതിരിക്കാം .അതിനുള്ള ഒരു കൂട്ടായ്മ ഉയര്‍ന്നുവരാന്‍ നമുക്ക് ശ്രമിക്കാം.
സുധീഷ്‌ സുഗതന്‍ .

0 comments:

Post a Comment