Saturday 9 May 2015

ബുദ്ധനും ജാതിവ്യവസ്ഥയും


ഭഗവാന്‍ ബുദ്ധന്‍ ഒരിക്കല്‍ നദീതീരത്ത് ധ്യാനത്തില്‍ ഇരിക്കുന്നത് കണ്ട ഒരു ബ്രാഹ്മണന്‍ ആകാംക്ഷാഭരിതനായി അടുത്ത് വന്നു
ബ്രാഹ്മണന്‍: നിങ്ങളുടെ ജാതി എന്താണ്...?
ബുദ്ധന്‍: ജാതി എന്നൊന്നില്ലാത്തതാണ്, അത് വെറും അന്ധവിശ്വാസമാണ്.
ബ്രാഹ്മണന്‍: അതെങ്ങിനെ...? ഉയര്‍ന്ന ജാതിയില്‍ പിറന്നവര്‍ യോഗ്യന്മാര്‍ ആണ്, താഴ്ന്ന ജാതിയില്‍ ഉള്ളവരും കര്‍ഷകരും മറ്റും അങ്ങിനെയല്ല എന്നത് നിങ്ങള്‍ക്ക് സമ്മതിക്കാതിരിക്കാന്‍ കഴിയുമോ...?
ബുദ്ധന്‍: കുലവും സമ്പാദ്യവും ഒന്നും ഒരിക്കലും ഒരു വിഷയമല്ല. വിഷയമാകുന്നത് ഒരാളുടെ സ്വഭാവമാണ്.
ബ്രാഹ്മണന്‍: അതെങ്ങിനെ...?
ശ്രീബുദ്ധന്‍: വിറക് ഏത് തരത്തിലുള്ളതായാലും അതില്‍ നിന്നും അഗ്നി ഉണ്ടാകുന്നത് പോലെ ശ്രേഷ്ഠനായ വ്യക്തി ഏത് കുലത്തില്‍, നിന്നും ഉണ്ടാകാം. സത്യത്തെ അറിയുന്നതിലൂടെ ആണ് ഒരുവന്‍ ശ്രേഷ്ഠന്‍ ആകുന്നത്, മറിച്ച് ജാതി അനുസരിച്ചല്ല. അയോഗ്യമായ വസ്തുക്കളില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും വേര്‍പെട്ട്; സത്യം മനസ്സിലാക്കി തനിക്ക് സ്ഥാനമാനങ്ങള്‍ ഉണ്ട് എന്ന് ചിന്തിക്കാതെ സ്ഥിതി ചെയ്യുന്നവന്‍ ആരോ, അവനാണ് ശ്രേഷ്ഠന്‍.
ബ്രാഹ്മണന്‍: താങ്കള്‍ പറയുന്നത് സത്യമാണ്, തീര്‍ച്ചയായും താങ്കള്‍ ജ്ഞാനിയാണ്...!
<============>
ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് എന്റെ ഗുരു ശ്രീനാരായണ ഗുരുദേവനെയാണ്...! ഗുരുദേവാ അങ്ങേയ്ക്ക് തുല്യനായി, ശുദ്ധമായ വാക്കുകളിലൂടെ നിമിഷ നേരം കൊണ്ട് അന്ധവിശ്വാസങ്ങളെ ദൂരീകരിക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിരിക്കുന്നത് ശ്രീബുദ്ധനില്‍ മാത്രമാണ്.
എല്ലാവര്ക്കും പ്രണാമങ്ങളോടെ;
സുധീഷ്‌ നമ:ശിവായ
ഓം ശ്രീനാരായണ പരമഗുരവേ നമ:
ഓം നമോ ബുദ്ധായ

0 comments:

Post a Comment