Saturday, 9 May 2015

ഹിന്ദുമതം ഉപേക്ഷിച്ച് ഒരിക്കലും ബുദ്ധമതം സ്വീകരിക്കരുത്...!


"ഇന്ന് വരെ ജനിച്ചവരിലേക്ക് വച്ച് മഹാനായ ഹിന്ദുവാണ് ശ്രീബുദ്ധന്‍" എന്നാണു സ്വാമി വിവേകാനന്ദന്‍ ശ്രീബുദ്ധനെ കുറിച്ച് പറഞ്ഞത്. "ഞാന്‍ ബുദ്ധന്‍റെ ദാസന്മാരുടെ ദാസനാണ്‌" എന്നും സ്വാമി വിവേകാന്ദന്‍ പറഞ്ഞു. ബുദ്ധന്‍ ഉപദേശിച്ചത് മറ്റൊരു മതമല്ല. യഥാര്‍ത്ഥ സനാതന ധര്‍മ്മം മാത്രമാണ്. ഇന്ന് നിങ്ങള്‍ കാണുന്ന ക്ഷേത്രങ്ങളും അന്ധവിശ്വാസങ്ങളും വിഗ്രഹാരാധനയും യാഗങ്ങളും ഏറ്റവും ദുഷിച്ചു നാറുന്ന ചാതുര്‍വര്‍ണ്ണ്യ സിദ്ധാന്തവും ആണ് ഹിന്ദു മതം എന്ന് കരുതി എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ തെറ്റ് പറ്റി...! ഇവയെല്ലാം സനാതന ധര്‍മ്മത്തില്‍ അടിഞ്ഞു കൂടിയ വെറും അഴുക്കുകളും പുഴുക്കുത്തുകളും മാത്രമാണ്...! വരുമാനം ഉണ്ടാക്കുവാന്‍ ചിലര്‍ ഉണ്ടാക്കിയെടുത്ത വെറും തട്ടിപ്പ് വിദ്യകള്‍...!
കള്ളനെ പേടിച്ച് സ്വന്തം വീട് ഉപേക്ഷിച്ച് ഓടിപ്പോകാതെ വീടിനെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സനാതന ധര്‍മ്മമായ ശ്രീബുദ്ധ-ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അങ്ങിനെ ഈ ധര്‍മ്മത്തെ ശുദ്ധീകരിക്കുക. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതി-മത-വര്‍ണ്ണ ഭേദങ്ങളെയും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കി, പ്രബുദ്ധരായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഈ ഗുരുക്കന്മാരുടെ ദര്‍ശനങ്ങളെക്കാള്‍ മഹത്തായ മറ്റൊന്നും ഇന്ന് ഈ ലോകത്തില്‍ ലഭ്യമല്ല; അതിനു തെളിവായി ചരിത്രം സാക്ഷിയാണ്...!
ബുദ്ധനെ അനുകൂലിക്കുന്ന ഞാന്‍ എന്തുകൊണ്ട് മതം മാറുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങിനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്‌.
- പ്രണാമങ്ങളോടെ
- സുധീഷ്‌ നമ:ശിവായ
https://www.facebook.com/groups/guru.buddhism/

0 comments:

Post a Comment