SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Tuesday, 26 May 2015

ഗുരു


ഗുരു എന്ന വാക്ക് സംസ്കൃതമാണ് . ഇതിന്റെ അർത്ഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ് . അജ്ഞതയുടെ അന്ധകാരത്തിനു മുന്നില്‍ പകച്ചുനിൽക്കുന്ന ശിഷ്യന് അറിവിന്റെ വാതില്‍ തുറന്നു കൊടുത്ത് ജ്ഞാനത്തിന്റെ വെളിച്ചത്തിലേയ്ക്ക് നയിക്കുന്നയാളാണ് ഗുരു . നല്ല ഗുരുനാഥൻ പ്രവാചകനുമാണ് . ദീർഘവീക്ഷണത്തോടു കൂടി മുൻവിധികളില്ലാതെ അറിവിന്റെ വാതായാനം തുറന്നു നല്‍കുന്ന ഗുരു ഈശ്വര സ്വരൂപനാണ് . നമ്മളെ പ്രചോദിപ്പിക്കാൻ കഴിയുന്ന ഗുരുവിന് മാത്രമേ നല്ല അദ്ധ്യാപകനാകാൻ കഴിയൂ . ആർഷഭാരതത്തിൽ ഗുരു സ്ഥാനം അലങ്കരിക്കുന്ന ശ്രീനാരായണഗുരുദേവൻ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു .
നാം ജനിച്ചു വീഴുന്ന, വീട് ജന്മദേശം, മാതൃഭാഷ , മതം , വിദ്യാഭ്യാസം , സംസ്കാരം ഇതെല്ലാം നമ്മുടെ വ്യക്തിത്വത്തെ പണിതുയർത്തുന്ന അടിസ്ഥാന ശിലകളാണ് . ഈ ശിലകളെ നമ്മുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കുന്നത് ഗുരുവാണ് . അങ്ങനെ നാം ആർജ്ജിക്കുന്ന കഴിവുകൾ പ്രചോദിപ്പിക്കുന്ന സ്മരണയാണ് "ഗുരുസ്മരണ" നല്ല ഗുരുവിന് ശിഷ്യന്റെ മനസ്സില്‍ ഈശ്വര സ്ഥാനമാണ് . മറ്റൊരിടത്തും ഈശ്വരനെ തേടേണ്ടതില്ല . ഹൃദയ കമലത്തിൽ ഗുരു വസിക്കും . അതിലൂടെ നന്മയും തിന്മയും തിരിച്ചറിയാനും നേർ വഴി തെരഞ്ഞെടുക്കാനും ശിഷ്യനുണ്ടാകുന്ന കഴിവിനെയാണ് "ഗുരുത്വം " എന്നു പറയുന്നത് . ഗുരുസ്മരണ നമ്മില്‍ എത്രത്തോളം ഉണ്ടാകുന്നുവോ അത്രത്തോളം ഗുരുത്വവും നമ്മില്‍ ഉണ്ടാകും . എപ്പോഴെങ്കിലും ഈ പ്രകാശം നമ്മില്‍ കെട്ടുപോകുന്നുവോ ആ സമയം നാം ഗുരുത്വമില്ലാത്തവരാകുന്നു .
നമ്മുടെ ജീവിതപാന്ഥാവിൽ ഗുരുത്വം കൂടിയെ തീരു . എപ്പോഴും നമ്മില്‍ തിരിച്ചറിവുകൾ ഉണ്ടാവണം . ആ തിരിച്ചറിവിൽ ഗുരുത്വം അടങ്ങിയിരിക്കണം . ഗുരുത്വം നഷ്ടപ്പെട്ടവൻ ദൈവീകത നശിച്ചവനായി തീരും . അതുകൊണ്ട് പരമഗുരുവിനെ മനസ്സില്‍ പ്രതിഷ്ഠിച്ച് ധ്യാനിക്കുക . ഗുരുദേവൻ ഈശ്വരീയമായി ഹൃദയത്തില്‍ നിറയുന്ന അനുഭൂതി അനുഭവിച്ചറിയുവാൻ സാധിക്കും . പ്രാചീന ശിലായുഗ സംസ്കാരത്തിന്റെ പടികടന്നപ്പോൾ മുതല്‍ അതി ജീവനത്തിന്റെ വിദ്യകൾ ആജീവനാന്തം അഭ്യസിക്കുന്നത് പവിത്രമായ ഗുരുശിഷ്യ ബന്ധത്തിലാണ് . മാതാപിതാക്കളുമായുള്ള ജന്മബന്ധം പോലെയാണ് ഗുരുവുമായുള്ള ബന്ധം
Like · 

Tuesday, 19 May 2015

ശ്രീ നാരായണ ഗുരു - പുരോഗമനത്തിലേക്ക് നയിച്ച മഹായോഗിശ്വരന്‍


 അന്ധവിശ്വാസങ്ങളും അനാചരങ്ങളും നിറഞ്ഞു നിന്ന കാലത്താ‍ണ് ശ്രീനാരായണഗുരു എന്ന മഹാമനുഷ്യന്‍ പിറന്ന് വീണത്. പാവപ്പെട്ടവന്‍റെ ഉന്നതിക്കായി സേവനമനുഷ്ഠിക്കുക എന്നതായിരുന്നു ഗുരുവിന്‍റെ പരമമായ ലക്‍ഷ്യം. തൊട്ടുകൂടയ്മ എന്ന ദുഷിച്ച വ്യവസ്ഥിതി മൂലം സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തപ്പെട്ടവന്‍റെ വേദന ഗുരുവിനെ വല്ലാതെ സ്വാധീനിച്ചു.

സമത്വവും സമാധാനവും ഈ മണ്ണില്‍ പുലരണം എന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീടങ്ങോട്ട്. വിദ്യയുടെ അഭാവമാ‍ണ് ഏതൊരു മനുഷ്യന്‍റേയും ജീര്‍ണ്ണാവസ്ഥക്ക് കാരണം എന്നു മനസിലാക്കി എല്ലാവര്‍ക്കും വിദ്യാഭ്യാസം നേടാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഗുരു കഠിന പ്രയത്നം നടത്തി.

ഈശ്വര ചൈതന്യം വിളയാടുന്ന ക്ഷേത്രാംങ്കണങ്ങളില്‍ പോലും അവര്‍ണ്ണന്‍ എന്ന പേര് നല്‍കി ഒരു വിഭാഗത്തിന് പ്രവേശനം നിഷേധിക്കപ്പെടുന്നത് ഗുരുവിന്‍റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആ അവസ്ഥയെ മറികടക്കാന്‍ എല്ലാവര്‍ക്കും പ്രവേശനം നല്‍കുന്ന ക്ഷേത്രങ്ങള്‍ ഗുരുവിന്‍റെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ടു. ബ്രാഹ്മണ നേതൃത്വത്തിനോടുള്ള കടുത്ത വെല്ലുവിളിയായിരുന്നു അത്.ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ് സന്ദേശമാണ് ഗുരുദേവന്‍ നമ്മുക്ക് മുന്നില്‍ വച്ചത്. ജാതിയുടേയും മതത്തിന്‍റേയും പേരിലുള്ള എല്ലാ അക്രമങ്ങളേയും ഗുരു എതിര്‍ത്തു. കാഷായ വസ്ത്രം ധരിച്ച് ജനങ്ങളില്‍ നിന്ന് അകന്ന് ജീവിച്ച് സമൂഹത്തിനെ ഉപദേശിക്കുകയായിരുന്നില്ലാ ഗുരു ചെയ്തത്. ഒറ്റമുണ്ട് ഉടുത്ത് സാധാരണക്കാരന് ഒപ്പം ജീവിച്ച് അവന് നന്മയുടെ വഴി കാട്ടുകയായിരുന്നു ഗുരുനാഥന്‍.

ജീര്‍ണ്ണതയില്‍ ആണ്ടുകിടന്ന കേരള സമൂഹത്തെ ഉദ്ദരിക്കുകയായിരുന്നു ഗുരുദേവന്‍‍. ഒരു കാലഘട്ടം തന്നെ ആ മാറ്റത്തിന് കാതോര്‍ത്തിരുന്നു. പുരോഗമനത്തിന്‍റെ പടവുകള്‍ കയറുന്ന ഇന്നത്തെ കേരള ജനത ഗുരുദേവന്‍റെ
വചനങ്ങള്‍ക്ക് എത്രമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്നത്തെ സമൂഹം ആ സമത്വ ചിന്തയില്‍ നിന്നെല്ലാം ഒരുപാട് അകന്നു പോയി എന്നതിന്‍റ് തെളിവാണ് ഇന്ന് നാം കാണുന്ന മൂല്യ തകര്‍ച്ച.

വരിക മടങ്ങി വരിക ആ മഹാപുരുഷന്‍റെ സന്ദേശങ്ങളെ ഹൃദയം കൊണ്ട് ഏറ്റുവാങ്ങുക. ആ മഹത്തായ വചനങ്ങളുടെ സാക്ഷാത്ക്കാരത്തിനായി ഒരുമിച്ച് പ്രയത്നിക്കുക.

ഗുരു ദേവ പൂജകള്‍ ..
അര്‍ച്ചന,ഗുരു പുഷ്പാഞ്ജലി, ചതയപൂജ
 

Monday, 18 May 2015

ആത്മസാക്ഷാത്കരം


മനുഷ്യ ജന്മത്തിന്റെ പരമ പ്രയോജനം ആത്മസാക്ഷാത്കരമാണ് . ഇതറിയാതെ പോകുന്നത് വലിയ കഷ്ടവുമാണ് . ഈശ്വരാനുഗ്രഹം നേടുന്നുതിലും ശ്രേഷ്ഠമാണ്. അത് അറിയാനുള്ള ദാഹം ഉണ്ടായാല്‍ ജീവിതത്തിന്റെ വലിയൊരു ഭാഗം താണ്ടി കഴിയും .
ഭാരതം കണ്ട ഏറ്റവും വലിയ ആദ്ധ്യാത്മിക ആചാര്യനാണ് ശ്രീനാരായണഗുരുദേവൻ . നമ്മുടെ രാജ്യത്തിന് ഇനിയുള്ള കാലങ്ങളില്‍ മറ്റു രാജ്യങ്ങളെക്കാൾ മുൻമ്പന്തിയിൽ നിൽക്കണമെങ്കിൽ നാം ആദ്ധ്യാത്മികതയിൽ അടിയുറച്ച ജീവിതരീതി നയിക്കണം . അതിന് ശ്രീനാരായണഗുരുദേവന്റെ ആശയങ്ങളും , ആദർശങ്ങളും ഉൾകൊള്ളണം .
ശ്രീനാരായണ സന്ദേശം ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കാന്‍ യുവതലമുറ തയ്യാറാകണം . മഹാഗുരു പകർന്നു തന്ന സന്ദേശങ്ങൾ നമ്മുടെ രാജ്യത്തിന്റെ അതിരുകൾ കടന്ന് ലോകമെങ്ങും പ്രചരിക്കുമ്പോൾ നമ്മളിൽ ചിലരെങ്കിലും അതറിയുന്നില്ലെന്ന് നടിക്കുന്നു .
സമാനതകളില്ലാത്ത യുഗപുരുഷനായ ശ്രീനാരായണഗുരുദേവന്റെ ആശയങ്ങളും സന്ദേശങ്ങളും ജനങ്ങളില്‍ എത്തിക്കാനും സമുദായത്തിന്റെ മുഴുവന്‍ കെട്ടുറപ്പും ശക്തിപെടുത്താനും അതിലൂടെ സമൂഹത്തിന്റെ മുഴുവന്‍ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും നാം ഒാരോരുത്തരുംപ്രതിജ്ഞാബദ്ധരാണ്. ശ്രീനാരായണ ദർശനം പകർന്ന് നല്കുന്നതതിലൂടെ ആത്മസാക്ഷാത്കരം നേടാന്‍ നമുക്ക് കഴിയും.
ആധുനിക കേരളത്തിന് അടിത്തറ പാകിയത് ശ്രീനാരായണഗുരുദേവനാണ് . ഗുരുദേവ സന്ദേശം കാലാതിവർത്തിയാണ് . ഗുരുദേവ സന്ദേശത്തിന്റെ സാക്ഷാത്ക്കാരമാണ് നമ്മുടെ ആത്മസാക്ഷാത്കരം . സമൂഹത്തിന്റെ പാർശ്വവത്കരിക്കപ്പെട്ടു പോകുന്ന അശരണരെ കൈ പിടിച്ചു ഉയര്‍ത്തുന്നതിലൂടെ മഹാഗുരുവിന്റെ പ്രവചനങ്ങൾ പ്രവർത്തിപഥത്തിലെത്തിക്കാൻ നമുക്ക്‌ കഴിയും . അതിനായി തയ്യാറെടുക്കേണ്ടത് ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമാണ് .
ഗുരുദേവന്റെ ജീവിതം ലോകത്തിന് മുഴുവന്‍ സൂര്യപ്രഭ ചൊരിയുന്നു . അതൊരു പ്രത്യേക ദേശത്തിന്റെയോ , രാജ്യത്തിന്റെയോ മാത്രമാത്രമായി ഒതുങ്ങുന്നില്ല . ഗുരുദേവന്റെ വാക്കുകളും , ദർശനങ്ങളും ഇന്നും ചൈതന്യവത്തായി വിളങ്ങുന്നു .
ശ്രീനാരായണഗുരുദേവൻ അരുവിപ്പുറത്ത് കൊളുത്തിയ ഈശ്വര ചിന്ത ഹൃദയങ്ങളിൽ ഏറ്റുവാങ്ങാം , ആത്മസാക്ഷാത്കരം നേടാം 

ഇരുട്ട്കൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നവര്‍.


ശ്രീ നാരയണഗുരുവിനെ വെറും ഒരു ഹിന്ദു സന്യാസിയായി ചിത്രീകരിക്കാന്‍ അടുത്ത ചില കേന്ദ്രങ്ങള്‍ക്ക് വല്ലാത്ത വ്യഗ്രത ഉള്ളതായി കാണാന്‍ കഴിയുന്നു.അതിനു അവര്‍ കൂട്ട് പിടിക്കുന്നത്‌ ഗുരു നടത്തിയിട്ടുള്ള പ്രതിഷ്ടകലെയാണ്.ഗുരുവിന്റെ പ്രതിഷ്ടകളെ കാണേണ്ടത് ഒരു സമൂഹത്തെ ബാധിച്ചിരുന്ന അസുഖത്തിനുള്ള ചികല്‍സഎന്ന രീതിയിലാവണം. അതായതു അന്ന് കേരള സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ ഒക്കെത്തന്നെ വിശ്വാസത്തിലും ക്ഷേത്രങ്ങളിലും അധിഷ്ടിതമായിരുന്നു, അതിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല വഴി അതിനെ ജനകീയവല്‍ക്കരിക്കുക എന്നതായിരുന്നു ഗുരു ചെയ്തതും അത് തന്നെ .
ശ്രീ നാരായണ ദര്‍ശനം ഒരു കടല്‍ ആണെങ്കില്‍ ഒരു ചെറു പാത്രത്തില്‍ കോരിയെടുക്കാവുന്ന ജലത്തെ നമുക്ക് ഹിന്ദുമതം എന്ന് വിളിക്കാം ഹിന്ദു മതം എന്നാല്‍ ഇന്ന് കാണുന്ന ഹിന്ദുമതം അഥവാ ബ്രാഹ്മണ മതം എന്ന് അര്‍ത്ഥം ആകേണ്ടതില്ല മറിച്ചു ശരിയായ സനാതന ധര്‍മ്മം എന്ന് ചിന്തിച്ചാല്‍ മതി .
അതിലുപരിയായി ശ്രീ നാരായണ ദര്‍ശനംത്തെ സ്വാധീനിച്ചിട്ടുള്ളത് ബുദ്ധമതം തന്നെയാണ് . ഈ മതത്തിലെയൊക്കെ അഴുക്കുകളെ വേര്‍തിരിച്ചു നല്ല ഭാഗങ്ങളെ മാത്രം ചേര്‍ത്തുകൊണ്ട് നിര്‍മ്മിക്കപ്പെട്ടിരിക്കുനതാണ് ശ്രീ നാരായണ ദര്‍ശനം അഥവാ മതത്തിനു അഭിപ്രായം എന്ന് അര്‍ത്ഥം കൊടുത്താല്‍ ശ്രീ നാരായണ മതം .
ശ്രീ നാരായണ മതത്തെ " അറിവ്" എന്ന ഒറ്റ വാക്കില്‍ അഥവാ മൂന്ന് അക്ഷരത്തില്‍ ചേര്‍ത്ത് പറഞ്ഞാല്‍ എല്ലാമായി അതിനോടൊപ്പം "അനുകമ്പയും" ചേര്‍ന്നാല്‍ പൂര്‍ണ്ണവും .
സാഗരമാകുന്ന ശ്രീ നാരായണ ദര്‍ശനത്തെ ഹിന്ദുമതത്തിന്റെ ചെറു കോപ്പയില്‍ ഒതുക്കാന്‍ ശ്രമിക്കുന്നവരെ, നിങ്ങളുടെ ശ്രമം ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്നതിനു തുല്യമാണ്.
ഗുരുദേവ ഭാഗവത സപ്താഹം നടത്തി ഗുരുവിനെ വിഷ്ണുവിന്റെ അവതാരമാക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ യദാര്‍ത്ഥ ശ്രീ നാരായണ സമൂഹം ചിന്തിക്കുക. അത് അപകടകരമാണ്. അശോക ചക്രവര്‍ത്തിയെ പോലെയുള്ള രാജാക്കന്മാര്‍ പ്രചരിപ്പിച്ച ബുദ്ധ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ബുദ്ധമതത്തിന്റെ ഇന്നത്തെ അവസ്ഥ ആലോചിക്കുക . ശ്രീ നാരായണ ദര്‍ശനത്തെയും അതെ പാതയിലേക്ക് തെളിക്കുവനുള്ള ശ്രമങ്ങളാണ് ഡോക്ടര്‍ ഗോപാല കൃഷ്ണനെ പോലെയുള്ളവരുടെ ഭാഗത്ത് നിന്ന് വരുന്നത് .
ഈ ശ്രമങ്ങളെ ചെറുക്കുവാനും പ്രതിരോധിക്കുവാനും വിവര സാങ്കേതിക വിദ്യയുടെ നൂതന മാര്‍ഗ്ഗങ്ങള്‍ കൈവരിച്ചിരിക്കുന്ന ശ്രീ നാരായണീയ സമൂഹത്തിന്‍റെ കടമയന്നെന്നുള്ള കാര്യം നാം ഓരോ ശ്രീ നാരായണീയരും മറക്കാതിരിക്കാം .അതിനുള്ള ഒരു കൂട്ടായ്മ ഉയര്‍ന്നുവരാന്‍ നമുക്ക് ശ്രമിക്കാം.
സുധീഷ്‌ സുഗതന്‍ .

മനുഷ്യത്വം


മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന് മാനവരാശിയെ ഉദ്ബോധിപ്പിച്ച മഹാനാണ് ശ്രീനാരായണഗുരുദേവൻ. മനുഷ്യന്‍ എന്ന നിലയില്‍ നമുക്ക് അടിസ്ഥാനപരമായി ഉണ്ടാവേണ്ട ഗുണമാണ് മനുഷ്യത്വം. എന്നാല്‍ മനുഷ്യത്വം എന്ന ഗുണം മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ല എന്നു പറയേണ്ടിവരും . എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത് ? "അവനവനാത്മസുഖത്തിനാചരിക്കുന്നവയവരനുസുഖത്തിനായിവരേണം" എന്ന ഗുരുദേവ വചനം നമ്മില്‍ നിന്ന് അന്യമായി പോകുന്നതു കൊണ്ടാണ്. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കും ഉപകാരപ്പെടേണ്ടതാണ് . ആരോടും പരാതിയും പരിഭവമില്ലാതെ, തന്നെ, പോലെ തന്നെ മറ്റുള്ളവരെയും കണ്ട് സഹായിച്ചും , സ്നേഹിച്ചും കഴിഞ്ഞിരുന്ന നല്ല കാലം തിരിച്ചു വരണം . നമ്മുടെ ഒാരോ സംഭാഷണവും പ്രസാദാത്മകതയുടെ, പ്രതീക്ഷയുടെ തിരിനാളം ഉയര്‍ത്തണം , ദുരിതം നിറഞ്ഞ അവസ്ഥയെയും പുഞ്ചിരിയോടെ നേരിട്ട് , മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് സുഖദുഖ സമ്മിശ്ര വികാരങ്ങളെ ഉൾകൊണ്ട് പ്രകാശ പൂര്‍ണ്ണമായ ജീവിതം നാം ജീവിക്കണം. "അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ, വിവേകികൾ ". എന്ന കുമാരനാശാന്റെ കാവ്യ വരികളെ ജീവിത ശ്വാസമാക്കി മാറ്റണം . 

മനുഷ്യത്വം നമ്മുടെ സംസ്കാരത്തെയും , പാരമ്പര്യത്തെയും ഉയര്‍ത്തി കാട്ടും . അതിലൂടെ പരമപാവനനായ ഗുരുദേവന്റെ വചസ്സും ഉയര്‍ത്തപ്പെടും. മറ്റുള്ളവരിലും നമ്മെ കാണുന്നവന് ജീവിതം സ്വർഗ്ഗ സുന്ദരമായിരിക്കും .
മറ്റുള്ളവര്‍ക്ക് നന്‍മകള്‍ ചെയ്ത് സന്തോഷിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ , നാം ഒരു നല്ല ശ്രീനാരയണീയനല്ല . മനസ്സ് നന്നാവുമ്പോൾ ഹൃത്തടത്തിൽ ഗുരുദേവൻ വസിക്കും , മുഖഭാവം പ്രസന്നമാകും .
മനുഷ്യന്‍ ഒരു ജാതി എന്ന ചിന്തയോടെ പ്രവര്‍ത്തിക്കുമ്പോൾ , സഹായിക്കുമ്പോൾ അഭിമാനം കൊള്ളുന്നത് , ശ്രീനാരായണീയ സമൂഹമാണ് . നമുക്ക് എന്ന് പറയാന്‍ ഒന്നുമില്ല .


ഒരുപാട് പേരുടെ പോരാട്ടത്തിന്റെയും , കഠിനാദ്ധ്വാനത്തിന്റെയും , ത്യാഗത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സുഖ സൗകര്യങ്ങൾ . അതു കൊണ്ട് മനുഷ്യത്വം നശിക്കാത്ത ഒരു നല്ല സമുദായ സ്നേഹിയായി മാറണം . താങ്കളും ശ്രീനാരായണപാദ പങ്കജത്തിലേയ്ക്ക് വരൂ നമുക്കൊത്ത് ചേരാം

ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്

ശ്രീനാരായണ ഗുരുഭക്തിയ്ക്ക് പ്രാധാന്യം കല്‍പ്പിച്ച് സ്വാമി സുധാനന്ദ സമര്‍പ്പിക്കുന്ന ഗ്രന്ഥമാണ് ശ്രീനാരായണ ഗുരുദേവ ഭാഗവതം കിളിപ്പാട്ട്. ശ്രീനാരായണഗുരുവിന്റെ ജീവിതത്തില്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെല്ലാം ഈ കൃതിയില്‍ പദ്യത്തിലാക്കിയിട്ടുണ്ട്.

[ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sreyas.in ഫേസ്ബുക്ക്:www.fb.com/sreyasin ]

ആത്മതത്വം

...
നീചദൈവങ്ങളെ ഉപാസിച്ച് , സാംസ്കാരികമായി അധപതിച്ച് , തൊഴിലോ , സ്വന്തമായി ഭൂമിയോ ഇല്ലാതെ സമൂഹത്തില്‍ ഒരു സ്ഥാനവും ഇല്ലാതെ കഴിഞ്ഞു കൂടിയ അവര്‍ണ്ണർക്ക് പ്രതീക്ഷയുടെയും പ്രത്യാശയുടെയും പൊൻകിരണം നല്‍കി സമൂഹത്തില്‍ എഴുന്നേറ്റു നില്ക്കാൻ ശക്തരാക്കിയ മഹാത്മാവാണ് ശ്രീനാരായണഗുരുദേവൻ .അദ്ദേഹത്തിന്റെ അവര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉത്തേജനവും, ആശയുടെ പൊൻവെളിച്ചവും നല്‍കി . പിന്നോക്ക സമുദായക്കാരുടെ ഇടയില്‍ ഐക്യവും ആദ്ധ്യാത്മിക അടിത്തറയുണ്ടാക്കാൻ ഗുരുദേവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു .
മാനുഷിക മൂല്യങ്ങള്‍ക്ക് അപചയംസംഭവിക്കുന്നഇക്കാലത്ത്ശ്രീനാരായണ ചിന്തകള്‍പ്രസക്തമാണ് .നിസ്വാർത്ഥമായ സേവനത്തിലൂടെ അദ്ദേഹം സമൂഹത്തിനു ചെയ്ത സംഭവനകളിലൂടെയാണ് , വ്യക്തി താല്‍പ്പര്യങ്ങളിൽ അധിഷ്ഠിതമായ ഒരു പ്രവര്‍ത്തനവും നടത്തിയില്ല . എന്തു ചെയ്താലും സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി മാത്രമായിരുന്നു . അതുകൊണ്ട് ഗുരുദേവൻ കൊളുത്തിയ സ്നേഹത്തിന്റെ , സാഹോദര്യത്വത്തിന്റെ പൊൻവെളിച്ചം കെടാതെ കാത്തു സൂക്ഷിക്കണം . സമത്വ സുന്ദരമായ പുതുലോകത്തിന്റെ വാതിലുകൾ തുറന്നിടണം .
നമ്മുടെ ഉള്ളില്‍ പ്രകാശിക്കുന്ന ആത്മപ്രകാശത്തെ ജ്വലിപ്പിക്കണം . എന്തു പരിമിതിയുണ്ടായാലും മഹാഗുരുവിനെയാണ് എന്റെ ഹൃദയത്തില്‍ ജ്വലിപ്പിക്കുന്നത് എന്ന ചിന്തയില്‍ , ഭക്തിയിൽ ആറാടണം . വാക്കിലും പ്രയോഗത്തിലും ഗുരുദേവനെ കാണണം . മരണം, ദുഃഖം , മൗനം ഇവയെ കുറിച്ചെല്ലാം നാം ആലോചിക്കണം . അങ്ങനെ ഗുരുദേവ വചനങ്ങളുടെ അർത്ഥവും , സന്ധിയും അറിയണം .
അതുപോലെ തന്നെ ഗുരുദേവ കൃതികൾ , അർത്ഥവത്തായ പ്രമേയവും , രചനാസൗഷ്ഠവവും ഒത്തുചേർന്നതാണ് .
മൗലികതയ്ക്കും അടിസ്ഥാന സങ്കൽപ്പത്തിന്റെ മിഴിവും കൂടി കണക്കിലെടുത്ത് ഗുരുദേവ കൃതികളെ വിശകലനം ചെയ്യുമ്പോള്‍ ആത്മതത്വം എന്ത് എന്ന് മനസ്സിലാക്കാന്‍ സാധിക്കും .
മരുത്വാമലയിലെ തപസ്സോടുകൂടി നാണുവാശാൻ നാരായണഗുരുവായി തീർന്നതുപോലെ , മാറ്റങ്ങള്‍ നാം അറിയും . ജ്ഞാനോദയം ഉണ്ടാവും . ശ്രീനാരായണഗുരുദേവനും ഞാനും രണ്ടല്ല ഒന്നാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ വികാരങ്ങളും വിചാരങ്ങളും നമ്മെ വിട്ടു പോകും ആത്മതത്വം പ്രാപിക്കും .

മോക്ഷം

" ജനിമൃതിരോഗമറുപ്പതിന് സഞ്ജീ_
വനി പരമേശ്വര നാമമെന്നിയില്ല "
എന്ന ഗുരുദേവ വചനം പ്രസിദ്ധമാണ് . ജനനം, മരണം , രോഗം ഇത്യാദി പീഢകൾ ഇല്ലാതാക്കുന്നതിന് ഈശ്വര നാമോച്ചാരണത്തിൽ കവിഞ്ഞ് മറ്റൊരു സഞ്ജീവനി ഇല്ല തന്നെ ദുഃഖ പൂർണ്ണമായ ഈ ലോകത്ത് ജനിക്കുക മരിക്കുക, വീണ്ടും ജനിക്കുക മരിക്കുക എന്ന കർമ്മത്തിൽ അകപ്പെടാതെ ദുഃഖ രഹിതമായ നിത്യ ശാന്തിയിൽ എത്തിചേരുവാൻ നാം എന്തു ചെയ്യണം ?
സമ്പന്നതയുടെ നിറപ്പകിട്ടാർന്ന ലോകവും , ദാരിദ്ര്യത്തിന്റെ ദുരിത യാഥാര്‍ഥ്യങ്ങളും നമ്മുടെ കൺമുന്നിൽ കാണുന്നുണ്ട് . എങ്കിലും നമ്മുടെ മനസ്സ് എപ്പോഴും സമ്പന്നതയിലേയ്ക്ക് കുതിക്കാൻ ആഗ്രഹിക്കുന്നു . ചിലർ നേടുന്നു മറ്റു ചിലര്‍ നിരാശപെടുന്നു . ഉപഭോഗ സംസ്കാരത്തിന്റെ പിടിയിലമർന്നു പോയ പ്രതീകവും കൂടിയാണ് നാം .
കുറച്ചു പേര്‍ ആർഭാടത്തിന്റെയും സുഖലോലുപതയുടെയും ലോകത്ത് ജീവിക്കുന്നു . വളരെ കുറച്ച് പേര്‍ മാത്രം ഇതിന് നേർ വിപരീതമായി ജീവിക്കുന്നു . സഹായം ആവശ്യമുള്ളവരുടെ നേരെ കണ്ണടയ്ക്കുന്നതാണ് പലരുടെയും മനോഭാവം . ഇത് മാറണം അതിനു ജീവിതം , മരണം എന്ന യാഥാര്‍ഥ്യങ്ങളിലൂടെ ഒന്നു യാത്ര ചെയ്യണം . ആ യാത്രയില്‍ നിത്യ ശാന്തി ലഭിക്കണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന ഉത്തരം ലഭിക്കും .
മരണ ചിന്തയേറുമ്പോൾ ചെയ്തു പോയ തെറ്റിനെകുറിച്ചുള്ള പശ്ചാത്താപവും , അനുകമ്പയും , സ്നേഹവും എല്ലാം ഉണ്ടാവും . മരണം എന്നത് ദുഃഖം തന്നെയാണ് . ദുഃഖകരമായ അന്തരീക്ഷവും , മാനസികാവസ്ഥയും കൂടുതല്‍ ചിന്തിക്കാന്‍ നമ്മെ പ്രാപ്തരാക്കണം . ആ ചിന്തയില്‍ മരണവും , ജനനവും ഒന്നായി തീരും . നാം ചെയ്യുന്ന കർമ്മത്തിന്റെ ഫലം നമ്മോട് കൂടെയുണ്ടെന്നുള്ള ചിന്ത ഈശ്വര വിശ്വാസത്തിലേയ്ക്ക് നയിക്കും .
അതുകൊണ്ട് വ്യക്തിതാല്പര്യങ്ങൾ മാറ്റി , ജീവിത മൂല്യങ്ങള്‍ ഉയർത്തിപ്പിടിച്ച് ജീവിക്കാന്‍ കഴിയണം . ഗുരുദേവ സ്മരണ എപ്പോഴും ഹൃദയത്തില്‍ ജ്വലിച്ചാൽ എല്ലാ ചിന്തകളിൽ നിന്നും മോക്ഷം ലഭിക്കും . എപ്പോഴും ചുണ്ടില്‍ നാമോച്ചാരണം ഉണ്ടാവണം . ശുഭാപ്തി വിശ്വാസിയാവുക നല്ല പ്രതീക്ഷയോടെ ജീവിതത്തെ നോക്കി കാണുക . നല്ല വശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുക .
പ്രസാദാത്മകതയുടെ , പ്രതീക്ഷയുടെ തിരി നാളം ഉയര്‍ത്തി കൊണ്ട് 

ഗുരു ധർമ്മം വിജയിക്കട്ടെ .
https://www.facebook.com/groups/416798848468381/permalink/494896123991986/

Saturday, 9 May 2015

Swami Earnest Clark


Earnest Clark was the only foreigner who was a direct Sanyasin disciple of the Guru. He admired many spiritual leaders in India . He came to India and joined Annie Basant's Theosophical Society. While working there he traveled to many sacred places in India and happened to visit Sivagiri. Earnest Clark met Guru there and told Guru about his intention to stay there and Guru arranged the facilities for him. Swami Dharma Theerthar and Shri. K.M. John were Guru's interpreters. Shri. K.M. john, who was a teacher by profession, was staying at Sivagiri and teaching Bible. At that time Guru was thinking about how to use the assets of Sivagiri for the benefit of the people in a useful way. He consulted many people about it and appointed a committee to prepare a project. Earnest Clark was the convener of that committee and he played a major role in preparing and presenting the, ‘Sivagiri Free Industrial and Agricultural Gurukulam', project to Guru. It was a project to connect Agriculture and Industry to Education. Even Mahatama Gandhi never thought about vocational education at that period. Shri. P. Natarajan (later become Nataraja Guru) was responsible for the educational matters. Later Earnest Clark became a Sanyasin, but Guru never asked him to change his name. In 1927 the ‘Sivagiri Free Industrial and Agricultural Gurukulam' project started to function, but Guru's Samadhi affected it and the project was abandoned. After Guru's Samadhi Swami Earnest Clark left Sivagiri due to the court case and politics. He moved to Coimbatore and founded Sree Narayana Ashram there. From there he started a publication, ‘Life', which gave importance to Guru's philosophy. Swami Dharma Theerthar wrote the ‘Prophet of Peace' owing to Swami Earnest Clark's request. In 1942 he was removed from the Dharma Sangham by the authorities of the Sree Narayana Dharma Sangham. It did not stop Swami Earnest Clark propagating Guru's words

ബുദ്ധനും ജാതിവ്യവസ്ഥയും


ഭഗവാന്‍ ബുദ്ധന്‍ ഒരിക്കല്‍ നദീതീരത്ത് ധ്യാനത്തില്‍ ഇരിക്കുന്നത് കണ്ട ഒരു ബ്രാഹ്മണന്‍ ആകാംക്ഷാഭരിതനായി അടുത്ത് വന്നു
ബ്രാഹ്മണന്‍: നിങ്ങളുടെ ജാതി എന്താണ്...?
ബുദ്ധന്‍: ജാതി എന്നൊന്നില്ലാത്തതാണ്, അത് വെറും അന്ധവിശ്വാസമാണ്.
ബ്രാഹ്മണന്‍: അതെങ്ങിനെ...? ഉയര്‍ന്ന ജാതിയില്‍ പിറന്നവര്‍ യോഗ്യന്മാര്‍ ആണ്, താഴ്ന്ന ജാതിയില്‍ ഉള്ളവരും കര്‍ഷകരും മറ്റും അങ്ങിനെയല്ല എന്നത് നിങ്ങള്‍ക്ക് സമ്മതിക്കാതിരിക്കാന്‍ കഴിയുമോ...?
ബുദ്ധന്‍: കുലവും സമ്പാദ്യവും ഒന്നും ഒരിക്കലും ഒരു വിഷയമല്ല. വിഷയമാകുന്നത് ഒരാളുടെ സ്വഭാവമാണ്.
ബ്രാഹ്മണന്‍: അതെങ്ങിനെ...?
ശ്രീബുദ്ധന്‍: വിറക് ഏത് തരത്തിലുള്ളതായാലും അതില്‍ നിന്നും അഗ്നി ഉണ്ടാകുന്നത് പോലെ ശ്രേഷ്ഠനായ വ്യക്തി ഏത് കുലത്തില്‍, നിന്നും ഉണ്ടാകാം. സത്യത്തെ അറിയുന്നതിലൂടെ ആണ് ഒരുവന്‍ ശ്രേഷ്ഠന്‍ ആകുന്നത്, മറിച്ച് ജാതി അനുസരിച്ചല്ല. അയോഗ്യമായ വസ്തുക്കളില്‍ നിന്നും, ബന്ധങ്ങളില്‍ നിന്നും വേര്‍പെട്ട്; സത്യം മനസ്സിലാക്കി തനിക്ക് സ്ഥാനമാനങ്ങള്‍ ഉണ്ട് എന്ന് ചിന്തിക്കാതെ സ്ഥിതി ചെയ്യുന്നവന്‍ ആരോ, അവനാണ് ശ്രേഷ്ഠന്‍.
ബ്രാഹ്മണന്‍: താങ്കള്‍ പറയുന്നത് സത്യമാണ്, തീര്‍ച്ചയായും താങ്കള്‍ ജ്ഞാനിയാണ്...!
<============>
ഈ വരികള്‍ വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് എന്റെ ഗുരു ശ്രീനാരായണ ഗുരുദേവനെയാണ്...! ഗുരുദേവാ അങ്ങേയ്ക്ക് തുല്യനായി, ശുദ്ധമായ വാക്കുകളിലൂടെ നിമിഷ നേരം കൊണ്ട് അന്ധവിശ്വാസങ്ങളെ ദൂരീകരിക്കുന്ന മറ്റൊരാളെ ഞാന്‍ കണ്ടിരിക്കുന്നത് ശ്രീബുദ്ധനില്‍ മാത്രമാണ്.
എല്ലാവര്ക്കും പ്രണാമങ്ങളോടെ;
സുധീഷ്‌ നമ:ശിവായ
ഓം ശ്രീനാരായണ പരമഗുരവേ നമ:
ഓം നമോ ബുദ്ധായ

ശ്രീനാരായണഗുരുവും ശ്രീബുദ്ധനും; ആനയും അന്ധന്മാരും...!


ഒരിക്കല്‍ ഒരു കൂട്ടം ശിഷ്യന്മാര്‍ ഭഗവാന്‍ ബുദ്ധനെ സമീപിച്ച് പറഞ്ഞു; പ്രഭോ ഈ നഗരത്തില്‍ നിരവധി പണ്ഡിതന്മാരും ജ്ഞാനികളും ഉണ്ട്. പക്ഷെ അവര്‍ തമ്മിലെല്ലാം എന്നും അവസാനമില്ലാത്ത തര്‍ക്കങ്ങളും നടക്കുന്നു. ചിലര്‍ പറയുന്നു, ഈ ലോകത്തിനു അന്തമില്ല എന്ന്, മറ്റു ചിലര്‍ പറയുന്നു ഇത് അവസാനിക്കുന്നതും നശിക്കുന്നതും ആണെന്ന്. ചിലര്‍ പറയുന്നു മരിക്കുമ്പോള്‍ ആത്മാവും മരിക്കുന്നു എന്ന്, പക്ഷെ ആത്മാവ് എന്നും ജീവിക്കുന്നു എന്ന് വേറെ ചിലരും പറയുന്നു...! അങ്ങേയ്ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയുവാനുള്ളത്...?
ഭഗവാന്‍ ബുദ്ധന്‍ മറുപടി പറഞ്ഞു; ഒരിക്കല്‍ ഒരു രാജാവ് തന്റെ ഭൃത്യനെ വിളിച്ച്; ഈ രാജ്യത്തില്‍ ജന്മനാ അന്ധന്മാരായ എത്ര പേര്‍ ഉണ്ടോ അവരെയെല്ലാം ഈ കൊട്ടാരത്തിന് മുന്നില്‍ വിളിച്ച് കൊണ്ടുവരണം, ശേഷം ഒരു ആനയെ തൊട്ടറിയാനുള്ള അവസരവും ഒരുക്കണം എന്ന് പറഞ്ഞു. രാജാവിന്റെ വാക്കുകള്‍ അനുസരിച്ച് ഭൃത്യന്‍ ആ രാജ്യത്ത് ഉള്ള അന്ധമാരെ മുഴുവന്‍ വിളിച്ച് വരുത്തി, അവരുടെ മുന്നില്‍ ഒരു ആനയെയും കൊണ്ട് നിര്‍ത്തി.
അന്ധന്മാര്‍ ഓരോരുത്തര്‍ ആയി ആനയെ തൊട്ടു നോക്കി, ചിലര്‍ കാലില്‍, ചിലര്‍ ചെവിയില്‍, ചിലര്‍ വാലില്‍, മറ്റു ചിലര്‍ തുമ്പിക്കൈ...! എല്ലാവരും ആനയെ സ്പര്‍ശിച്ച് കഴിഞ്ഞപ്പോള്‍ രാജാവ് അവരോടു നിങ്ങള്‍ അറിഞ്ഞ ആനയെ വര്‍ണ്ണിക്കുവാന്‍ ആവശ്യപ്പെട്ടു...
ചെവിയില്‍ സ്പര്‍ശിച്ച് നോക്കിയവര്‍ വിളിച്ച് പറഞ്ഞു, ആന ഒരു വിശറി പോലെയാണ്. കാലില്‍ തൊട്ടവര്‍ വിളിച്ച് പറഞ്ഞു, ആന ഒരു തൂണ് പോലെയാണ്, വാലില്‍ സ്പര്‍ശിച്ച് അറിഞ്ഞവര്‍ ഉറക്കെ വിളിച്ച് പറഞ്ഞു, ആന ഒരു ചൂല് പോലെയാണ്, കൊമ്പില്‍ തൊട്ടവന്‍ പറഞ്ഞു, ഇവര്‍ പറയുന്നത് എല്ലാം തെറ്റാണ് ആന ഒരു കുന്തം പോലെയാണ്... ഇങ്ങനെ അഭിപ്രായങ്ങള്‍ നീണ്ടുപോയി...!
കുറച്ച് കഴിഞ്ഞപ്പോള്‍ അവിടെ വഴക്കായി, അടിയായി, ഇങ്ങനെയാണ്, അല്ല അങ്ങിനെയാണ്, ഇത് രണ്ടുമല്ല മറ്റൊന്നാണ് എന്നിങ്ങനെ...! താന്‍ പറയുന്നത് മാത്രമാണ് സത്യം എന്ന് അവിടെ ഉണ്ടായിരുന്ന എല്ലാ അന്ധന്മാരും ഒരുപോലെ വാദിച്ചു...!
ബുദ്ധന്‍ പറഞ്ഞു: ഇങ്ങനെയാണ് പ്രഭാഷകന്മാരും പണ്ഡിതന്മാരും ജ്ഞാനികള്‍ എന്ന് പറയുന്നവരും വാദിക്കുന്നത്. അറിയാത്ത ഒന്നിനെ കുറിച്ച് അവര്‍ വാദിക്കുന്നു, അറിവില്ലാത്തവര്‍ എപ്പോഴും വാഗ്വാദങ്ങളും വഴക്കുകളും ഉണ്ടാക്കുവാന്‍ താല്പര്യം ഉള്ളവര്‍ ആയിരിക്കും. സത്യത്തെ സാക്ഷാത്കരിക്കേണ്ടത് വാഗ്വാദങ്ങളില്‍ കൂടിയല്ല, ധ്യാനത്തിലൂടെയും മനനതിലൂടെയും നേടിയെടുക്കുന്ന അറിവിലൂടെയാണ്.
അതിനാല്‍ വിഡ്ഢികള്‍ വാഗ്വാദങ്ങളും വാദപ്രതിവാദങ്ങളും നടത്തുന്നത് കാണുമ്പോള്‍ അവരില്‍ ഇന്നും ഒഴിഞ്ഞുമാറുന്നത് ആണ് ശ്രേഷ്ഠം, അല്ലെങ്കില്‍ നമുക്കും അവരില്‍ ഒരാളായി അധ:പതിക്കേണ്ടി വരും.
------
ഇതേ വാക്കുകള്‍ തന്നെ ശ്രീനാരായണ ഗുരുദേവനും ആത്മോപദേശശതകത്തില്‍ നമ്മോടു പറയുന്നു...! അന്ധന്മാര്‍ ആനയെ വര്‍ണ്ണിക്കുന്നത് പോലെ വിഡ്ഢികള്‍ പലവിധ യുക്തികള്‍ പറഞ്ഞുകൊണ്ട് സ്വന്തം മതം ശ്രേഷ്ഠം എന്ന് വാദിച്ചു നടക്കുന്നു, അങ്ങിനെയുള്ള വിഡ്ഢികള്‍ നടത്തുന്ന വാദപ്രതിവാദങ്ങള്‍ കണ്ടുകൊണ്ട് അതില്‍ ഇടപെടാതെ ഇരിക്കുന്നതാണ് നല്ലത് എന്ന് ഗുരുദേവന്‍ ഉപദേശിക്കുന്നു...!
- ഏവര്‍ക്കും പ്രാണാമങ്ങളോടെ
- സുധീഷ്‌ നമ:ശിവായ

ആലുവയിലെ ഗുരുവിന്റെ ധ്യനപീടം


ആശ്രമത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ തോട്ടുമുഗം എന്നാ സ്ഥലത്ത് വേലു എന്ന ഒരു ശിഷ്യന്‍ ഗുരുവിനു 40 ഏക്കര്‍ സ്ഥലം ദാനം ആയി കൊടുത്തു .
കൊലക്കുറ്റത്തിനു ശിക്ഷ അനുഭവിച്ച വേലു എന്നയാളുടെ ഉടമസ്ടതയില്‍ ആയിരുന്നു ആ സ്ഥലം . ശിക്ഷ കഴിഞ്ഞു പശ്ചാതാപം നിറഞ്ഞ മനസോടെ മടങ്ങി എത്തിയ വേലു പിന്നീടുള കാലം ഗുരുവിനെ പരിചരിക്കാന്‍ മാറ്റി വച്ചു . അദ്വൈതാശ്രമത്തില്‍ ഗുരു കഴിഞ്ഞ കാലത്ത് ധ്യാനിക്കാന്‍ ആയി തെരഞ്ഞെടുത്തത് ഈ കുന്നാണ്‌ . ഇപ്പോളും അവിടെ ഉള്ള ഒരു പാറയില്‍ ആണ് ഏകാന്ത ധ്യാനം നടത്തിയിരുന്നത് . വളരെ പവിത്രതയോടെ കാത്തു സൂക്ഷിച്ച ഈ കുന്നില്‍ ആണ് മിസ്സിസ് പാര്‍വതി അയ്യപ്പന്‍ ശ്രീ നാരായണ സേവിക സമാജം തുടങ്ങിയത് . ഇപ്പോള്‍ ഈ കുന്നിന്റെ പേര് നാരായനഗിരി എന്നാണ് .

ഹിന്ദുമതം ഉപേക്ഷിച്ച് ഒരിക്കലും ബുദ്ധമതം സ്വീകരിക്കരുത്...!


"ഇന്ന് വരെ ജനിച്ചവരിലേക്ക് വച്ച് മഹാനായ ഹിന്ദുവാണ് ശ്രീബുദ്ധന്‍" എന്നാണു സ്വാമി വിവേകാനന്ദന്‍ ശ്രീബുദ്ധനെ കുറിച്ച് പറഞ്ഞത്. "ഞാന്‍ ബുദ്ധന്‍റെ ദാസന്മാരുടെ ദാസനാണ്‌" എന്നും സ്വാമി വിവേകാന്ദന്‍ പറഞ്ഞു. ബുദ്ധന്‍ ഉപദേശിച്ചത് മറ്റൊരു മതമല്ല. യഥാര്‍ത്ഥ സനാതന ധര്‍മ്മം മാത്രമാണ്. ഇന്ന് നിങ്ങള്‍ കാണുന്ന ക്ഷേത്രങ്ങളും അന്ധവിശ്വാസങ്ങളും വിഗ്രഹാരാധനയും യാഗങ്ങളും ഏറ്റവും ദുഷിച്ചു നാറുന്ന ചാതുര്‍വര്‍ണ്ണ്യ സിദ്ധാന്തവും ആണ് ഹിന്ദു മതം എന്ന് കരുതി എങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും വലിയ തെറ്റ് പറ്റി...! ഇവയെല്ലാം സനാതന ധര്‍മ്മത്തില്‍ അടിഞ്ഞു കൂടിയ വെറും അഴുക്കുകളും പുഴുക്കുത്തുകളും മാത്രമാണ്...! വരുമാനം ഉണ്ടാക്കുവാന്‍ ചിലര്‍ ഉണ്ടാക്കിയെടുത്ത വെറും തട്ടിപ്പ് വിദ്യകള്‍...!
കള്ളനെ പേടിച്ച് സ്വന്തം വീട് ഉപേക്ഷിച്ച് ഓടിപ്പോകാതെ വീടിനെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ധര്‍മ്മം. അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായ യഥാര്‍ത്ഥ സനാതന ധര്‍മ്മമായ ശ്രീബുദ്ധ-ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങള്‍ പഠിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. അങ്ങിനെ ഈ ധര്‍മ്മത്തെ ശുദ്ധീകരിക്കുക. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ജാതി-മത-വര്‍ണ്ണ ഭേദങ്ങളെയും സമൂഹത്തില്‍ നിന്നും തുടച്ചു നീക്കി, പ്രബുദ്ധരായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ ഈ ഗുരുക്കന്മാരുടെ ദര്‍ശനങ്ങളെക്കാള്‍ മഹത്തായ മറ്റൊന്നും ഇന്ന് ഈ ലോകത്തില്‍ ലഭ്യമല്ല; അതിനു തെളിവായി ചരിത്രം സാക്ഷിയാണ്...!
ബുദ്ധനെ അനുകൂലിക്കുന്ന ഞാന്‍ എന്തുകൊണ്ട് മതം മാറുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്. അങ്ങിനെയുള്ള മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ പോസ്റ്റ്‌.
- പ്രണാമങ്ങളോടെ
- സുധീഷ്‌ നമ:ശിവായ
https://www.facebook.com/groups/guru.buddhism/

നിങ്ങള്‍ ആന പ്രേമിയാണോ?


എങ്കില്‍ പത്തുമിനുട്ട് ഈ പോസ്റ്റ് വായിക്കാന്‍ ചിലവാക്കുക. നിങ്ങളുടെ എളുപ്പത്തിനുവേണ്ടി പട്ടികരൂപത്തില്‍ ആണ് ഇത് എഴുതിയിരിക്കുന്നത്.
1. ആന വന്യജീവിയാണ്. അതിനെ ഇണക്കാന്‍ (domesticate) ആവില്ല , മെരുക്കാനേ (tame) കഴിയൂ. രണ്ടായിരത്തിലധികം വര്‍ഷമായി ആനയെ പിടിച്ചു മെരുക്കാന്‍ തുടങ്ങിയിട്ട്. ഇതിനു ശേഷം മരത്തില്‍ നിന്നു പിടിച്ച് വളര്‍ത്താന്‍ തുടങ്ങിയ താറാവുകള്‍ ഇപ്പോള്‍ പറക്കലും അടയിരിക്കലും വരെ മറന്ന് മനുഷ്യനെ ആശ്രയിച്ചു ജീവിക്കുകയാണ്, ഇണങ്ങല്‍ എന്നാല്‍ അങ്ങനെയാണ്.
2. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം ഇഷ്ടമല്ല. കാട്ടാനയുടെ സേഫ്റ്റി ബബിള്‍ (respectful distance) ലംഘിച്ചാല്‍ നിങ്ങള്‍ക്ക് അത് നല്ലതുപോലെ മനസ്സിലായിക്കോളും.
3.സാധാരണഗതിയില്‍ ആനകള്‍ നിങ്ങളെപ്പോലെ പറ്റമായി ജീവിക്കുന്ന സാമൂഹ്യജീവികളാണ് (pack animals). അതിനു ഏകാന്തവാസം സഹിക്കാനാവില്ല.
4. ആനയെ ചതിക്കുഴി കുത്തി വീഴിച്ച്, അനങ്ങാന്‍ പറ്റാത്ത കൂട്ടില്‍ ഇട്ട് ദിവസങ്ങളോളം മര്‍ദ്ദിച്ചും പട്ടിണിക്കിട്ടും മുറിപ്പെടുത്തിയും പൊള്ളിച്ചും ശബ്ദവും തീയും കാട്ടി ഭയപ്പെടുത്തിയും അതിന്റെ ഇച്ഛാശക്തി ഇല്ലാതെയാക്കുന്ന പ്രക്രിയയാണ് മെരുക്കല്‍ (crushing). എന്നിട്ടും ആന വഴങ്ങുന്നില്ലെങ്കില്‍ മെരുക്കുന്നവര്‍ മരക്കറകള്‍ ഒഴിച്ച് അതിന്റെ കണ്ണിന്റെ കാഴ്ച കളയും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന പ്രശസ്ത ആന ഒറ്റക്കണ്ണന്‍ ആയത് ഇങ്ങനെയാണ്. മെരുക്കലിലൂടെ ആന അടിമത്തം ശീലിക്കും എന്നല്ലാതെ നിങ്ങളെ സ്നേഹിക്കാന്‍ തുടങ്ങും എന്നു കരുതുന്നെങ്കില്‍ തെറ്റാണ്.
5. തണുപ്പും നനവുമുള്ള കാട്ടുമണ്ണില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് കുളമ്പുകള്‍ ഇല്ല. ഉറച്ചതും ചൂടുള്ളതുമായ റോഡിലും പറമ്പിലും നടക്കുമ്പോള്‍ ആനയ്ക്ക് കാലു പൊള്ളും. നാട്ടാനകളില്‍ മിക്കതിന്റെയും കാല്‍ പൊള്ളിയും പഴുത്തും പോയ പാടുകള്‍ ഉള്ളവയാണ്.
6. തണലില്‍ ജീവിക്കുന്ന ജന്തുവാകയാല്‍ ആനയ്ക്ക് വിയര്‍പ്പു ഗ്രന്ഥി കാല്‍‌നഖങ്ങള്‍ക്കു ചുറ്റുമേയുള്ളൂ. ചൂട് ആറ്റാനും പിന്നെ മാനസികപ്രശ്നമുണ്ടാകുമ്പോഴും ഒക്കെയാണ് ആന ചെവിയാട്ടുന്നത്. തുറന്നയിടത്തെ വെയില്‍ ഏറെനേരം താങ്ങാനുള്ള ശേഷി ആനയ്ക്കില്ല.
7. ആന കാട്ടില്‍ സഞ്ചരിച്ച് ഇലകള്‍, തണ്ടുകള്‍ മരത്തൊലികള്‍ പാറയിലെ ഉപ്പുകള്‍ തുടങ്ങി 120 ഓളം വൈവിദ്ധ്യമാര്‍ന്ന ഭക്ഷണം കഴിക്കുന്ന ജന്തുവാണ്. തെങ്ങോലയും പനമ്പട്ടയും അതിന്റെ ആമാശയത്തിനും കുടലിനും താങ്ങാവുന്നതിലപ്പുറം കടുത്ത നാരുകള്‍ ഉള്ള അസ്വാഭാവിക ഭക്ഷണമാണ്. ഇമ്മാതിരി ഭക്ഷണം കുടലില്‍ തടയുമ്പോള്‍ വരുന്ന അസുഖമാണ് എരണ്ടക്കെട്ട് (impaction). നാട്ടാനകളില്‍ എരണ്ടക്കെട്ട് സാധാരണമാണ്. എരണ്ടക്കെട്ട് വന്നാല്‍ ഭൂരിപക്ഷം ആനകളും പിടഞ്ഞ് നരകിച്ച് ദിവസങ്ങള്‍ കൊണ്ട് ദയനീയമായ മരണത്തിനു കീഴടങ്ങും.
8. കാട്ടാന ഒരു ദിവസം 200 ലിറ്ററോളം വെള്ളം കുടിക്കും. കാട്ടില്‍ നിന്നു പുറത്തായാല്‍ ഇതിലും എത്രയോ അധികം വേണ്ടി വരും. നാട്ടാനയ്ക്ക് ആവശ്യത്തിന്, ആവശ്യമുള്ള സമയം വെള്ളം ലഭിക്കുന്നില്ല.
9. മദപ്പാട് (musth) ആനയ്ക്ക് ഭ്രാന്തിളകുന്നതല്ല. അതിന്റെ പ്രജനനവുമായി ബന്ധപ്പെട്ട സ്വാഭാവിക പ്രക്രിയയാണ്. മദപ്പാടുള്ള ആനയുടെ പുരുഷ ഹോര്‍മോണ്‍ (testosterone) 60 മടങ്ങ് വരെ വര്‍ദ്ധിക്കുകയും അത് നിരന്തരം വെള്ളം കുടിക്കുകയും ചെയ്യും. ഈ സമയം അതിനു കുടിവെള്ളം കൊടുക്കാതെ പൂട്ടിയിടുന്ന അടവിനെയാണ് "വാട്ടല്‍" എന്നു നിങ്ങള്‍ വിളിക്കുന്നത്. വാട്ടലിലൂടെ ആന തളര്‍ന്നുപോകുക മാത്രമല്ല, അതിന്റെ ആന്തരികാവയവങ്ങള്‍ക്ക് സ്ഥിരമായി കേടുസംഭവിക്കുകയും ചിലപ്പോള്‍ ചെരിയുകയും ചെയ്യും. മദപ്പാട് അസുഖമാണെങ്കില്‍ മനുഷ്യന്‍ വിവാഹം കഴിക്കുന്നതും മയില്‍ നൃത്തം ചെയ്യുന്നതും ഒക്കെ അസുഖം തന്നെ.
10. മിക്ക ആനകളുടെയും കാലില്‍ കാണുന്ന വ്രണങ്ങള്‍ ചങ്ങല ഉരഞ്ഞുമാത്രം ഉണ്ടായതല്ല. പാപ്പാന്മാര്‍ അവിടെ സ്ഥിരം മുറിവ് ഉണ്ടാക്കിയിടും. ഇതിനു ചട്ടവ്രണം എന്നു പറയും. ചട്ടവ്രണം ഉണ്ടെങ്കില്‍ ആന നിരന്തരം വേദന ഓര്‍ക്കും എന്നു മാത്രമല്ല, തോട്ടികൊണ്ട് അതില്‍ കുത്തിയാല്‍ അസഹ്യമായ വേദന മൂലം ആന എന്തും അനുസരിക്കും.
11. വനജീവി ആകയാല്‍ ആനയ്ക്ക് ശബ്ദവും പുകയും തീയും പേടിയാണ്. കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന ആനകളെ തീപ്പന്തം കാട്ടിയും പറകൊട്ടിയും പടക്കം പൊട്ടിച്ചുമാണ് ഭയപ്പെടുത്തി ഓടിക്കാറുള്ളത്. അതിനെ പിടിച്ചു ബന്ധിച്ച് അതിന്റെ മുന്നില്‍ ചെണ്ടകൊട്ടും തീവെട്ടിയും വൈദ്യുതാലങ്കാരവും കരിമരുന്നു പ്രയോഗവും നടത്തുമ്പോള്‍ ആന അസഹ്യമായ മാനസിക പിരിമുറുക്കം അനുഭവിക്കുകയാണ്. ചെവിയാട്ടുന്നത് അസ്വസ്ഥതയും ചൂടും മൂലമാണ്, ഇതൊന്നും ആസ്വദിക്കുന്നതുകൊണ്ടല്ല.
12. നാട്ടില്‍ കാണുന്ന കുട്ടിയാനകള്‍ നിരന്തരം തലയാട്ടുന്നത് മാനസികപ്രശ്നം മൂലമാണ്. അതു കളിക്കുന്നതോ സന്തോഷിക്കുന്നതോ അല്ല. കാട്ടില്‍ പിടിയാനപ്പറ്റത്തിനൊപ്പം ജീവിക്കുന്ന ഒരു കുട്ടിയാനയും ഇങ്ങനെ തലയാട്ടാറില്ല.
13. ആനയ്ക്ക് മനുഷ്യസംസര്‍ഗ്ഗം മൂലം രോഗം ബാധിക്കാറുണ്ട്. അതിലൊന്നാണ് ക്ഷയരോഗം. മഹാഭൂരിപക്ഷം നാട്ടാനകള്‍ക്കും ക്ഷയരോഗമുണ്ട്. ഇതിലെ ഭീതിദമായ വസ്തുത കൂപ്പുപണിക്കു പോയ ആനകള്‍ മൂലം പശ്ചിമഘട്ടത്തിലെ കാട്ടാനകള്‍ക്കും ക്ഷയരോഗബാധ കണ്ടുതുടങ്ങി എന്നതാണ്. കരയിലെ ഏറ്റവും വലിയ ജീവി അന്യം നിന്നുപോകാന്‍ നിങ്ങളുടെ ആനപ്രേമം കാരണമായേക്കും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ?
14. ആന നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. അപൂര്‍‌വ്വം ചില ദേവസ്വം ബോര്‍ഡുകളുടേതും പിന്നെ ചില കൂപ്പുകളിലായി മറ്റുമായി 100ഇല്‍ പുറത്ത് ആനകളേ അമ്പതു വര്‍ഷം മുന്നേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. ആനയെ യുദ്ധത്തിനും മറ്റും ഉപയോഗിക്കുന്നതിനാല്‍ സ്വത്ത് ഏറെയുള്ള അമ്പലങ്ങളില്‍ ആനയുണ്ടായിരുന്നു പണ്ട്. ഇന്ന് ഏറ്റവും ധനികമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം പോലും ആനയല്ല കാക്കുക്കത്. എന്നാല്‍ മിക്കവാറും 200 സ്വകാര്യവക്തികളുടേതായി 700ഇല്‍ അധികം ആനകള്‍ കേരളത്തിലുണ്ട്.
15. ലോകത്ത് ഏറ്റവും വേഗത്തില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജന്തുക്കളുടെ പട്ടികയില്‍ പെട്ടുപോയ ഹതഭാഗ്യ ജീവിയാണ് ഏഷ്യന്‍ ആന. ഇവയുടെ വാസസ്ഥലങ്ങളും ആനത്താരകളും മനുഷ്യന്‍ അതിക്രമിച്ചു നശിപ്പിച്ച മൂലം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. അതിനു പുറമേയാണ് കാട്ടാനയെ പിടിച്ചു ദ്രോഹിച്ചു അതിനു പ്രജനനാവസരം കൂടി നഷ്ടമാക്കുന്ന ആനപ്രേമവും. ഇന്ത്യയിലെ നാട്ടാനയുടെ മഹാഭൂരിപക്ഷവും കേരളത്തിലാണ് ഇന്ന്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ കേരളത്തില്‍ മര്‍ദ്ദനവും അമിതാദ്ധ്വാനവും ക്ഷയവും എരണ്ടക്കെട്ടും ഒക്കെമൂലം ആയിരത്തിലധികം ആനകള്‍ ചെരിഞ്ഞിട്ടുണ്ട്.
ഇപ്പോഴും നിങ്ങള്‍ ആനപ്രേമിതന്നെയാണോ?
Swami Sandeepananda Giri