Sunday 17 July 2016

ഗുരുദേവൻ ആരായിരിന്നു?

ഹിന്ദുമതംഎന്നതു് വിദേശികളുടെ ഭാരതത്തിന്‍റെ ദാർശനികതയെക്കുറിച്ചുള്ള അറിവില്ലായ്മയും ഭാരതീയ ഭാഷകളെക്കുറിച്ചുള്ള അറിവില്ലായ്മയും, ആ ഭാഷകൾ ശരിയായി ഉച്ചരിക്കാനും മനസ്സിലാക്കുവാനും ഉള്ള കഴിവുകേടും ചേർന്നുണ്ടാക്കിയ ഒരു തെറ്റാണു്. ഇതു് തെറ്റെന്നതിലും കൂടുതലായി മനഃപൂർവ്വമായി ചെയ്താണുന്നതാണു വാസ്ഥവം. അതിനെ എതിർത്തില്ലാ എന്ന തെറ്റു് ഭാരതീയരായ നമ്മുടെ പൂർവ്വികരുടേതു തന്നെ. കൂടാതെ അതിനെത്തന്നെ ഖണ്ഡങ്ങളാക്കി, ബുദ്ധമതം, ജൈനമതം, ശൈവമതം, ശക്തി മതം, വൈഷ്ണവമതം എന്നെല്ലാം പേരുകൾ നല്കിയതിനെയും എതിർത്തില്ല എന്നതും നമ്മുടെ പൂർവ്വികരുടെ മറ്റൊരു തെറ്റ്. ആ തെറ്റുകളെയെല്ലാം അംഗീകരിക്കുകയും അവയ്ക്കനുസരിച്ചു് ആത്മീയതയെ തരം താഴ്ത്തി അവയ്ക്കനുസരിച്ചു് മറ്റഹ്ങ്ങളുടെ പട്ടികയിലാക്കി. അതിനെ നമ്മുടെ പൂർവ്വികർ എതിർ ത്തില്ല. തന്നെയുമല്ല, അവർ അതു സ്വയം പ്ർഖ്യാപിച്ചു നടക്കുകയും ചെയ്യുന്നു.
ഇപ്പോൾ ഗുരുദേവനെയും അതേ വഴിക്കു (അവരവരുടെ മതത്തിലേക്കും ജാതിയിലേക്കും) കൊണ്ടു പേകയാണു, ഗുരുദേവൻ ഹിന്ദു സന്യാസിയാണെന്നും അല്ലെന്നും ഈഴവനാണെന്നും അല്ലെന്നു വാദിച്ചക്കുന്നവർ ചെയ്യുന്നതു്. ഗുരുദേവൻ ആരുടെയും സ്വകാര്യസ്വത്തല്ല. ദയവായി അങ്ങനെയാക്കാൻ ശ്രമിക്കാതെ ഇരിക്കുവാൻ അപേക്ഷിക്കുന്നു. ചിലരുടെ പ്രവർത്തികൾ ജീവിച്ചിരുന്നപ്പോൾ തന്നെ ഗുരുദേവനെ ക്കൊണ്ടു് നാം ജാതി ഉപേക്ഷിച്ചു എന്നു പറയിപ്പിക്കുക തന്നെ ഉണ്ടായി.
ഗുരുദേവനെ ആദരിക്കുകയും ആ ദർശനങ്ങളെ സ്വന്തം ജീവിതത്തിൽ പ്രായോഗികമാക്കുകയും ചെയ്യുന്ന കുറെ മനുഷ്യരെ നേരിട്ടറിയാനുള്ള ഭാഗ്യം ലഭിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. എന്നാൽ ഇന്നു കാണുന്ന ശ്രീനാരായണകൂട്ടായ്മകളിലല്ല അവരെ കണ്ടതെന്നതിൽ അല്പം വിഷമവും ഇല്ലാതില്ല. കൂട്ടായ്മകളിൽ വളരെ പരിമിതമായ തോതിലെ ആങ്ങനെയുള്ളവരെ കാണാൻ സാധിച്ചുള്ളൂ. ഗുരുദേവൻ മതം സ്ഥാപിച്ചു എന്നു പോലും പ്രസംഗിച്ചും എഴുതിയും നടക്കുന്നവരും ഉണ്ട്. അവരോടു സഹതപിക്കയല്ലാതെ എന്തു ചെയ്യാൻ പറ്റും?
ഈ തെറ്റുകളെയെല്ലാം തിരുത്തേണ്ട സമയം ആയി. അതിനെ എതിർ ക്കേണ്ടതും അത്യാവശ്യം ആയിരിക്കുന്നു. ഭാരതത്തിന്റെ ആത്മീയതയുടെ കുത്തകക്കാർ എന്നു സ്വയം നടിച്ചു് നടക്കയും അങ്ങനെതന്നെ എന്നു വളരെപ്പേർ സമ്മതിച്ചു കൊടുക്കുകയും ചെയ്തിട്ടുള്ള സംഘടനകളും സാമൂഹ്യ-സാംസ്കാരിക ആത്മീയ നേതാക്കളും ഇനിയെങ്കിലും
ഹിന്ദുത്വത്തെയുംഹിന്ദുമതം മറ്റുള്ളമതങ്ങൾ പോലെയല്ലഎന്ന വാദത്തേയും വിട്ടിട്ട്; ‘ഞങ്ങളുടേതു ഒരു വെറും മതമല്ലാ, ഈ സനാതനമായ ധർമ്മം, ജീവാത്മാ-പരമാത്മ ഏകോപനമായ മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം ആണെന്നും, ഇതു മതങ്ങൾക്കെല്ലാം അതീതമായ അദ്ധ്യാത്മജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും ശാസ്ത്രം ആണെന്നു ഉദ്ഘോഷിക്കേണ്ട സമയം ആയിരിക്കുന്നു. അതിനവർക്കു സാധിക്കും എന്നു ആഗ്രഹിക്കുന്നു. സാധിക്കും എന്നു വിശ്വസിക്കുന്നു.
ഭാരതത്തിന്‍റെ ആത്മീയത; സനാതനമായ ഈ ധർമ്മം വെറും ഒരു മതതത്വമോ വിശ്വാസമോ അല്ല. അഹന്തയോടു കൂടിയോ അല്ലാതെയോ അടിച്ചേല്പിക്കേണ്ട ഒന്നല്ല. ഇതു് മതങ്ങൾക്കെല്ലാം അതീതമായ ഒരു ശാസ്ത്രം ആണു്. സനാതനമായ ധർമ്മം. ഇതു ആദിയും അന്തവും ഇല്ലാത്ത ആത്മീയജ്ഞാനത്തിന്റെ ശാസ്ത്രം ആണു്. ജനനനവും മരണവും ഇല്ലാത്തതും ആയ ബ്രഹ്മത്തിന്‍റെ ശാസ്ത്രം ആണു്, അത്മാവിന്‍റെ ശാസ്ത്രം, അതീതമായ സത്യത്തിന്‍റെ ശാസ്ത്രം, ജീവാത്മാവിനും പരമാത്മാവിനും തമ്മിലുള്ള ഏകത്വത്തിന്‍റെ ശാസ്ത്രവും ആണിതു്. ഇതിനെ മനസ്സിലാക്കുന്നവർക്കു് അനന്തമായ ആത്മീയ സംതൃപ്തിയും ആത്മസം യമനവും ലഭിക്കും.
അത്മാർത്ഥമായ അനുഷ്ടാനത്തോടുകൂടി ഇതിനെ പരിപാലിക്കുന്നവർക്കു് ഇതു വഴങ്ങും. അത്മീയവും പൻചഭൂതാത്മകവും ആയ് ആനന്ദവും ലഭിക്കും. എല്ലാവർക്കും ഉല്കൃഷ്ടജീവിതം നയിക്കാൻ, സകലത്തിനും ഉപരിയായി ഉപയോഗിക്കാവുന്ന സനാതനമായ് ധർമ്മം. ഇതു സ്വർഗ്ഗരാജ്യത്തേക്കുള്ള ഒറ്റയടിപ്പാതയല്ല. മറിച്ചു് ഇതൊരു ബഹുമുഖമായ രാജ വീഥിയാണു്. ജീവാത്മാവിനും പരമാത്മാവിനും തമ്മിലുൾല ലയനത്തിന്റെ ശാസ്ത്രം ആണിതു്. ലയനമാണു് മോക്ഷം. അതാണു് എല്ലാ ജീവാത്മാക്കളുടെയും അന്തിമ ലക്ഷ്യം. ഇതിനു സമാനമായി മറ്റൊന്നില്ല. ഇതു മാത്രമേ ഉള്ളൂ. ഇതിനെ അളക്കുവാനുള്ള അളവുകോലും എങ്ങും കിട്ടില്ല. മതങ്ങൾ കടലോരത്തെ പൂഴിമണലിൽ കുട്ടികൾ ജലക്രീഡയ്ക്കായി ഉണ്ടാക്കിയ കുഴികളിൽ കുട്ടികൾക്കു് കളിക്കാനായുള്ള ജലമാണെങ്കിൽ, ഇതു് ജലം അനവരതം നല്കിയതും നല്കിക്കൊണ്ടിരിക്കുന്നതും, ഭാവിയിലും നല്കാൻ കഴിവുള്ളതുമായ അനന്തമായ മഹാസാഗരവും ആണിതെന്ന സത്യം ഓർക്കുക.
മഹാത്മാക്കളുടെ സംഭാവനകളാൽ ഇതു സദാ പുഷ്ടിപ്പെട്ടു കൊണ്ടിരിക്കുന്നു. വേദങ്ങളിൽ അധിഷ്ഠിതമായ ഈ സനാതനമായ ധർമ്മത്തിന്‍റെ പാരമ്മ്യമാണു് വേദാന്തം അഥവ ഉപനിഷത്തുക്കൾ. അജ്ഞരും സംസാരബന്ധങ്ങളാൽ ദു:ഖിതരും ആയ ജീവാത്മാക്കളെ, ജ്ഞാനവിജ്ഞാനങ്ങളേകി മുക്തരാക്കുകയാണു് വേദാന്തത്തിന്‍റെ ലക്ഷ്യം. വേദാന്തം ജീവാത്മാവിനെ ബ്രഹ്മത്തിന്‍റെ പരാ-അപരാ പ്രകൃതികളെ തിരിച്ചറിഞ്ഞ്, പരാപ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചു സ്വതന്ത്രമായി, സുഖസമ്പന്നമായി അപരാപ്രകൃതിയിൽ വിഹരിക്കുന്നതിനു കഴിവുള്ളതാക്കിത്തീർക്കും. ഇതു മറ്റെങ്ങും ലഭ്യമല്ല. ഇതിനു ബ്രഹ്മവിദ്യ എന്നും പറയും. നമ്മിൽ ബ്രഹ്മവിദ്യ അതിന്‍റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും. ജനങ്ങൾ എല്ലാം തന്നെ ഒരേ വംശജരാണെന്നും അവിടെ ഉച്ചനീചത്വങ്ങൾ പാടില്ലാ എന്നും മനസ്സിലാകും. ഇതു ബ്രഹ്മവിദ്യയാണു്.
ബ്രഹ്മവിദ്യ അതിന്‍റെ പാരമ്മ്യതയിൽ എത്തുമ്പോൾ നാമെല്ലം ഒന്നാണെന്ന ബോധം ഉണ്ടാകും. അവിടെ എല്ലാവിധമായ സമത്വവും സാഹോദര്യവും വിളയാടും. ഞാൻ പ്രായോഗികമാക്കാൻ ശ്രമിക്കുന്നതു ഈ ബ്രഹ്മവിദ്യയാണു്.
ഇതു ഹിന്ദുമതം” അല്ല. അപ്പോൾ ഇതൊരു മതമേ അല്ല. ഗുരുദേവൻ ഒരു ബ്രഹ്മവിദ്യാ വിചക്ഷണനായിരിന്നു. അപ്പോൾ ഗുരുദേവനും ഹിന്ദുവല്ല.ഹിന്ദുമതംഎന്നൊന്നില്ലാ എന്നും ഗുരുദേവൻ വളരെ വ്യക്തമായി ത്തന്നെ പറഞ്ഞിട്ടും ഉണ്ട്.
ആനന്ദോഹമഹം ബ്രഹ്മാ- ത്മാഹമസ്മീതി രൂപതഃ ഭാവനാ സതതം യസ്യ സ ഭക്തി ഇതി വിശ്രുതഃ ഇതു ഗുരുദേവന്റെ വാക്കുകളാണു്. ഞാൻ ആനന്ദമാകുന്നു. ആത്മാവാകുന്നു എന്നുള്ള രൂപത്തിൽ യാതൊരുവനു് എല്ലായ്പ്പോഴും ഭാവനയുണ്ടോ അവൻ തന്നെ ഭക്തനെന്നു വിശ്രുതനാകുന്നു എന്നാണിതിനർത്ഥം.
ആനന്ദത്തെത്തന്നെ ബ്രഹ്മമെന്നു ധ്യാനിക്കുന്നതാണു് നാരായണഗൂരുവിന്‍റെ ഏക ദൈവം; ആനന്ദത്തെത്തന്നെ ആത്മാവെന്നറിയുന്നതാണു് നാരായണഗുരുവിന്റെ ഏകജാതി. എല്ലാവിധത്തിലും സരവ്വതിരക്തമായിരിക്കുന്നതും എല്ലാവിധത്തിലും സന്നികൃഷ്ടമായിരിക്കുന്നതും ആയ ആനന്ദം തന്നെയാണു് ജീവിതവും. ജീവിതത്തിന്റെ അർത്തവും ലക്ഷ്യവും എന്തു എന്നറിയുന്നതാണു് നാരായണഗുരുവിന്റെ ഏകമതം.”ഹിന്ദുമതവും” “ബുദ്ധമതവുംകൃസ്തുമതവും ഒന്നുമല്ല ഏക മതം. ഈഴവനും നായരും നമ്പൂതിരിയും ഒന്നുമല്ല ഗുരുദേവൻ പറഞ്ഞ ഏക ജാതി; ക്രിസ്തുവും അള്ളായും ശ്രീരാമനും ശ്രീകൃഷണനും ഒന്നുമല്ല ഏക ദൈവം.
ത്വം ഹി ബ്രഹ്മ ന ചേന്ദ്രിയാണി ന മനോ ബുദ്ധിര്‍ന്ന ചിത്തം വപുഃ പ്രാണാഹങ്കൃതയോന്യദപ്യസദവിദ്യാകല്‍പിതം സ്വാത്മനി സര്‍വ്വം ദൃശ്യതയാ ജഡം ജഗദിദം ത്വത്തഃ പരം നാന്യതോ ജാതം ന സ്വതഏവ ഭാതി മൃഗതൃഷ്‍ണാഭം ദരീദൃശ്യതാം.” - ഇതും ഗുരുദേവനാൽ വിരചിതമായതാണു്.
നീ ബ്രഹ്മം തന്നെയാണു്; ഇന്ദ്രീയങ്ങളല്ല, മനസ്സുമല്ല, ബുദ്ധിയും അല്ല, ചിത്തവും ശരീരവും അല്ല. മറ്റു പ്രാണൻ അഹങ്കാരം മുതലായവയും ഇല്ലാത്തവയാണു്;. (അവയെല്ലാം തന്നെ) സ്വ-രൂപമായ ആത്മാവിൽ അവിദ്യാകല്പിതങ്ങൾ മാത്രം ആണു്. സകല ജഗത്തും ദൃശ്യമായിരിക്കുന്നു എന്നതിനാൽതന്നെ ജടമാണു്. അവ നിന്നിൽ നിന്നും വേറിട്ടു് മറ്റൊന്നിൽ നിന്നും ഉണ്ടായതും അല്ല. എന്നാൽ അവ സ്വയം പ്രകാശിക്കുന്നവയും അല്ല; പിന്നെയോ അവ മരുഭൂമിയിൽ ഉണ്ടെന്നു തോന്നപ്പെടുന്ന, കാനൽജലം പോലെയാണെന്ന സത്യം ചിന്തിച്ചറിയുക. ബ്രഹ്മം, അതായതു് ആത്മാവു്, അതൊനുമാത്രം ആണുള്ളതു്. അതാണു് അഘിലാണ്ഡമെല്ലാം തന്നെ - ശുദ്ധബോധം; ശിവോഹം, ശിവോഹം ശിവോഹം. ഇതു് അമ്പലങ്ങളിൽ പൂജിക്കപ്പെടുന്ന ശിവനും അല്ല. ആനന്ദം, ആനന്ദം, ആനന്ദം മാത്രം ആണതു്.

0 comments:

Post a Comment