Sunday 17 July 2016

ഗുരു ഭക്തിയുടെ മൂര്ത്തിമത് ഭാവം എന്ത് ??


ഒരു ഗുരുഭക്തന്റെ ഭക്തിയുടെ പാരമ്യം ഗുരുവിനെ ദൈവമായി കണ്ടു ആരധിക്കുന്നതാണ് എന്ന് പലരും ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ഗുരുഭക്തിയുടെ മൂര്ത്തിമത് ഭാവം എന്നത് ഗുരുവിനെ പരമഗുരുവായി തന്നെ കാണാന്‍ സാധിക്കുക എന്നതാണ് . പക്ഷെ സാധാരണക്കാരായ നമ്മെ പോലെയുള്ളവര്‍ക്ക് അത് സാദ്ധ്യമായെന്നു വരില്ല അങ്ങനെയുള്ള നമുക്ക് ആ മാര്‍ഗ്ഗത്തിലേക്ക് എത്തുന്നതിലെക്കായി ഗുരുവിനെ ദൈവമായി കണ്ടു ആരാധിക്കാം . പക്ഷെ അവിടെ ഉറച്ചു നില്‍ക്കാതെ ഗുരുവിന്റെ കൃതികള്‍ പഠിച്ചും മനനം ചെയ്തും നമുക്ക് അടുത്ത അവസ്ഥയിലേക്ക് എത്തിച്ചേരാന്‍ ഉള്ള അവസരം സൃഷ്ടിക്കുകയാണ് ചെയ്യേണ്ടത്.
നടരാജ ഗുരുവിനെയും ,നിത്യ ചൈതന്യ യതിയും മുനി നാരായണ പ്രസാദിനെയും പോലെയുള്ള ഗുരു ശിഷ്യന്മാരുടെ സ്ഥാനം ആ തലത്തിലാണ് അതുകൊണ്ടാണ് അവരുടെ പഠനങ്ങളിലും എഴുത്തിലും എല്ലാം ഗുരുവിന്റെ ഈശ്വരീയതയിലുപരിയായി നാരയണ ഗുരു , നാരായണ ഗുരുവായി നില്‍ക്കുന്നത് .
അതെ സമയം തന്നെ ഗുരുവിനെ ദൈവമായി കണ്ടു ക്ഷേത്ര പ്രതിഷ്ടകളിലൂടെ ഗുരുവിനെ തങ്ങളുടെ ആശ കേന്ദ്രമായി കണ്ടു പ്രാര്‍ത്ഥിച്ചു മന സംതൃപ്തി അടയുന്ന ലക്ഷക്കണക്കിന്‌ വരുന്ന ഗുരു ഭക്തരെ നിസാര വല്ക്കരിക്കേണ്ട കാര്യവും ഇല്ല കാരണം , വാളും പരിചയും ഏന്തി ഹിംസ്ര മൃഗങ്ങളുടെ പുറത്ത് നില്‍ക്കുന്ന ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളെക്കാള്‍ അവര്‍ക്ക് സമാധാനവും സന്തോഷവും ലഭിക്കുന്നത് പരമകാരുണികനായ ഭഗവാന്‍ ശ്രീ നാരായണ ഗുരുദേവന്റെ സ്വാത്വിക ഭാവത്തോടെയുള്ള മുഖം തന്നെയാണ് . മനംനൊന്ത് പ്രാര്‍ത്ഥിച്ചാല്‍ അവനെ കരകയറ്റാന്‍ ഗുരു തുണക്കുണ്ടാകും എന്ന വിശ്വാസം ആണ് , സര്‍വ്വോപരി മാതാപിതാകന്മാര്‍ പറഞ്ഞു കൊടുത്തിരിക്കുന്ന "നമ്മുടെ ദൈവം" ആണ് ശ്രീ നാരായണ ഗുരുദേവന്‍ .
അതിനാല്‍ തന്നെ ചിന്തയിലും പ്രവര്‍ത്തിയിലും വിവധ തലങ്ങളില്‍ ഉള്ളവര്‍ അവരവരുടേതായ രീതിയില്‍ ഗുരുവിനെ ദര്ശിക്കട്ടെ , താഴെ നിന്നും മുകളിലേക്ക് കയറുവാന്‍ ശ്രമിക്കട്ടെ രണ്ടിനെയും വിമര്‍ശിക്കാതെ , ഗുരുമാര്‍ഗ്ഗത്തിലേക്കുള്ള വിവിധ വഴികളായി കണ്ടു കൊണ്ട് മുന്നോട്ടു പോകാം .
എഴുതിയതില്‍ തെറ്റുണ്ടെങ്കില്‍ അറിവുള്ളവര്‍ ദയവായി പങ്ക് വയ്ക്കുക , " വാദിക്കാനും ജയിക്കാനുമല്ല , അറിയാനും അറിയിക്കാനും."
സ്നേഹപൂര്‍വ്വം
സുധീഷ്‌ സുഗതന്‍ .

0 comments:

Post a Comment