Saturday, 23 July 2016

മഹാസമാധി ദിനത്തിൽ ഭൈരവൻ സ്വാമിക്കുണ്ടായ പ്രത്യക്ഷ അനുഭവം



തൃപ്പാദങ്ങൾ മഹാസമാധി പ്രാപിച്ച സമയത്ത് തൃപ്പാദശിഷ്യനും സിദ്ധ പുരുഷനുമായിരുന്ന ശ്രി ഭൈരവൻ ശാന്തികൾ അരുവിപ്പുറത്ത് ഗുരുദേവ ചിത്രത്തിനു മുന്നിൽ 
കർപ്പുരാരാധന നടത്തി ഗുരുപൂജ നിർവ്വഹിച്ചു. (സിദ്ധപുരുഷനായ)
സ്വാമികൾക്ക്തൃപ്പാദങ്ങളുടെ മഹാസമാധിയെ കുറിച്ച് നല്ലവണ്ണം അറിയാമായിരുന്നു. മഹാസമാധിയായതിൽ സ്വാമികൾ ഏറെ ദു:ഖിച്ചു.അന്ന് സ്വാമികൾ ഉപവാസമെടുത്തു. രാത്രി ഉറങ്ങാൻ സാധിച്ചില്ല. ഗുരുദേവസ്മരണയോടും പ്രാർത്ഥനയോടും കൂടി സ്വാമികൾ സമയം ചിലവഴിച്ചു
രാവേറെ ചെന്നപ്പോൾ ഗുരുദേവൻ്റെ ദിവ്യദർശനം സ്വാമികൾക്ക് ലഭിച്ചു.
" " " വിഷമിക്കേണ്ട. നാമൊരിടത്തും പോയിട്ടില്ല. ശരീരനാശം ആത്മനാശംഅല്ല. നാമെന്നും നിങ്ങളോടൊപ്പം ഉണ്ടാകും " " "
ഞെട്ടിയുണർന്ന സ്വാമികൾ ആ ദിവ്യദർശനത്തിൻ്റെ മധുരാനുഭൂതിയിൽ മുഴികി തുടർന്ന് സ്വാമികൾ ആഗ്രഹിക്കുമ്പോൾ എല്ലാം തൃപ്പാദങ്ങളുടെ "ദർശനം" ലഭിച്ചു കൊണ്ടിരുന്നു. ഗുരുദേവൻ നാം എന്നും നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് ദർശന നല്കിയതിലെ "നിങ്ങൾ " എന്ന പദപ്രയോഗത്തിലെ ആഴവും പരപ്പുംലോകജനസമൂഹ
മാണെന്നേ മനസ്സിലാക്കാനാവു- അവിടുത്തെ ദർശനങ്ങളനുസരിച്ച് ഭക്തിപൂർവ്വം അനന്യ ചിന്തയോടെ ഗുരുവിനെ ഉപാസ്സിക്കുന്നവർക്ക് ഇന്നും തൃപ്പാദങ്ങളുടെ ദർശനം ലഭിക്കുന്നുണ്ടല്ലോ . പില്ക്കാലത്ത് അരുമാനൂർ ക്ഷേത്ര പ്രതിഷ്ഠ ഭൈരവൻ ശാന്തി സ്വാമികൾ നിർവ്വഹിച്ചവേളയിൽ തൃപ്പാദങ്ങളുടെ ദിവ്യസാന്നിധ്യം അവിടെ ഉണ്ടായി. ഗുരുദേവൻ വിഗ്രഹത്തിൽ സ്പർശിച്ചു നിൽക്കുന്നതായി ഭൈരവൻ സ്വാമി വ്യക്തമായുംകണ്ടു. മുൻപൊരിക്കൽ ഗുരുദേവൻ അരുളിചെയ്തിരുന്നു.
" അരുമാനൂർ പ്രതിഷ്ഠാ വേളയിൽ നാം ഉണ്ടാകും. ഭൈരവൻ കാര്യങ്ങൾ നോക്കി കൊള്ളണം"
മഹാസമാധിക്കു ശേഷവും ഗുരുദേവ സാന്നിധ്യം അനുഭവവേദ്യമായതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം
1117 - ൽ അരുവിപ്പുറത്തെത്തിയ ഞാൻ ശാന്തി സ്വാമിയുടെ സഹചരന്മാരിൽനിന്നും നേരിട്ടു ഗ്രഹിച്ചതാണ് ഈ വിവരണാതീത മായ സംഭവം (ഗീതാനന്ദ സ്വമി )
സച്ചിദാനന്ദ സ്വാമി
ശിവഗിരി മഠം
 For More Updates

0 comments:

Post a Comment