Wednesday 18 May 2016

💐ഭഗവാൻ്റെ മഹാസമാധിമന്ദിരം💐

💐ഭഗവാൻ്റെ മഹാസമാധിമന്ദിരം💐

പ്ലാൻ തയാറാക്കിയത് ശ്രീ കെ എൻ . കൃഷ്ണപിള്ള ശ്രീനാരായണപരമഹംസദേവരിൽ അത്യന്തം ഭക്തി വിശ്വാസമുള്ള ഒരാളായിരുന്നു. കാശി സ്വാമികൾക്ക് ഇംഗ്ലിഷ് അറിയാമായിരുന്നു. ശിലാസ്ഥാപന കർമ്മത്തിനു ശേഷം അദ്ദേഹം കാശി സ്വാമികളുമായി പരിജയപ്പെട്ടപ്പോൾഈ ബ്രഹ്മ് വിദ്യാമന്ദിരം ഒരു സമാധി മന്ദിരമായി പരിണമിക്കുമെന്ന് കാശി സ്വാമികൾ അഭിപ്രായപ്പെട്ടു.ഇത് കേട്ടപ്പോൾ അടുത്ത് സമാധി ഉണ്ടാകുമേ എന്നു പരിഭ്രാന്തിയോടുകൂടി കൃഷ്ണപിള്ള ചേദിച്ചു. "" അടുത്തുണ്ടാകുകയില്ല" ഉണ്ടാകുമ്പോൾ അപ്രകാരമേ നടക്കു എന്ന് കാശി സ്വാമികൾ മറുപടി പറയുകയുംചെയ്തു.
ഇദ്ദേഹം പ്രവചിച്ച മാതിരി തന്നെ സംഗതികൾ നടന്നു.
ശ്രീനാരായണ പരമഹംസദേവൻ്റെ
മഹാസമാധിക്കു ശേഷം മന്ദിര നിർമ്മാണം
ദീർഘകാലം വിഘ്നപ്പെട്ടു കിടന്നു. ബ്രഹ്മ വിദ്യാമന്ദിരംസമാധി മന്ദിരമായി രൂപാന്തരപ്പെട്ടപ്പോൾ സ്വാമി തൃപ്പാദങ്ങളുടെ പ്രായത്തെഅടിസ്ഥാനമാക്കി എഴുപത്തിമൂന്നടി ഉയരത്തിൽ അഞ്ച് നിലകളോടുകൂടിയ ഒരു മന്ദിരത്തിനുള്ള പ്ലാൻ മദ്രാസിലെ പ്രസിദ്ധ ആർക്കിടെക്ടായ ശ്രീ ചിറ്റാലയെക്കൊണ്ട് തയ്യറാക്കിച്ചു. അടിസ്ഥാനവും പ്ലാനുമെല്ലാം ഭഗവാൻ കൽപ്പിച്ചതു പോലെ തന്നെ. പക്ഷേ മുകൾ ഭാഗത്ത് ദ്രാവിഡ ക്ഷേത്രത്തി ശിൽപ്പത്തിൻ്റെ മാത്യകയിൽ കുറെ ഭേദഗതികൾ വരുത്തി. ഒരുബ്രഹ്മവിദ്യാമന്ദിരവും ഒരുമഹാഗ്രന്ഥശാലയുംഇതോടുചേർത്തുപണിയാൻ
തീരുമാനിച്ചു...
മന്ദിരനിർമ്മാണ പ്രവർത്തനം നിരാശതാജനഗമായി ദീർഘകാലം വിഘ്നപ്പെട്ടുകിടക്കുന്നത് കൊണ്ട് അതിൻ്റെ പ്രോൽസാഹനത്തിനായി ആ മന്ദിരത്തിൻ്റെ ഫൗണ്ടേഷനും ബേസ് മെൻ്റും സ്വന്തം ചിലവിൽ ചെയ്യിക്കാമെന്നു സ്വാമി ഭക്തനും ഷൊർണ്ണർ സ്വദേശിയുമായ "ശ്രീ.എം പി.മൂത്തേടത്ത് ഏറ്റു. ഇരുപതിനായിരം രൂപ കൊണ്ട് ഇത് നിവർത്തിക്കാമെന്നു വിചാരിച്ചുപണി തുടങ്ങിയപ്പോൾ ആ തുകയുടെ അഞ്ചിരട്ടി അതിനു വേണ്ടി മാത്രം വേണ്ടിവരുമെന്ന് മനസ്സിലായി. ഏറ്റ സംഗതി ശ്രീനാരായണ പരമഹംസദേവൻ്റെ അനുഗ്രഹത്താൽ നിറവേറുമെന്നുള്ള വിശ്വാസത്തിൽ സധൈര്യം പ്രവർത്തിച്ചു തുടങ്ങിയപ്പോൾ അദ്ദേഹത്തിന് പുതിയ കൺട്രാക്റ്റുകൾ മൂലം കൂടുതൽ പണ സൗകര്യം ലഭിച്ചു.അതിനാൽ അടി നില മുഴുവനും സ്വന്ത ചിലവിൽ തീർപ്പിക്കാമെന്നു പിന്നീട് തീർച്ച ചെയ്തു. അടിനില പൂർത്തിയായതോടു കൂടി മൂത്തേടത്തിൻ്റെ സാമ്പത്തികനില കൂടുതൽ അഭിവൃദ്ധിപ്പെട്ടു വന്നതിനാൽ രണ്ടാമത്തെ നിലയും സ്വന്തം ചിലവിൽ ചെയ്യിക്കാമെന്നുറപ്പിച്ചു.അതും പൂർത്തിയായതോടു കൂടി അദ്ദേഹത്തിൻ്റെ ധനസ്ഥിതി പിന്നെയും കൂടുതൽ ശോഭനമായിക്കൊണ്ടിരുന്നു. തൻ്റെ ധനമെല്ലാം ഭഗവാൻ്റെ ധനമായി ഗണിച്ചു. സ്വാമി ഭക്തനും ധർമ്മ തൽപ്പരനുമായ അദ്ദേഹം സമാധി മന്ദിരം മുഴുവനും തൻ്റെ സ്വന്തം ചിലവിൽ പണികഴിപ്പിക്കാമെന്ന് തീർച്ച ചെയ്തു .അപ്രാകാരം എത്രയേലക്ഷം രൂപ ചിലവ് ചെയ്തു മഹാസമാധി മന്ദിരം പൂർത്തിയാക്കി. അതിൻ്റെ മേനി പണികളും ലൈറ്റ് മുതലായ സജ്ജികരണങ്ങളും താഴിക കുടങ്ങൾക്കുള്ള സ്വർണ്ണ വേലകളും ചെയ്തു. മുഴുവൻ ജോലികളും പൂർത്തിയാക്കിഅതിനുള്ളിൽ ശ്രി നാരായണപരമഹംസദേവൻ്റെ മനോഹരമായ ഒരു മാർബിൾ വിഗ്രഹം കൂടി ശ്രീ മുത്തേടത്തിൻ്റെ ചെലവിൽ സ്ഥാപിച്ചു.
സ്വാമി തൃപ്പാദങ്ങളുടെകൽപ്പന അനുസരിച്ച് ഒരു മഹാഗ്രന്ഥശാലയും ഒരു ബ്രഹ്മ വിദ്യാമന്ദിരവും കൂടി സ്ഥാപിച്ചു അതെല്ലാം ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ ചുമതലയിൽ നടന്നവയാണ്.ഈ പുണ്യസ്ഥാനം ജനഹൃദയങ്ങളിൽ വെളിച്ചം വീശുന്ന ഒരു മഹൽ പ്രസ്ഥാനമായി ഇന്ന് ശോഭിക്കുന്നു..💐💐💐
നാനാജാതി മതസ്ഥരെ കരുണായാലേകീകരിച്ചിടുവാൻ മാനത്തോടെഴുപത്തിമൂന്നു സമകൾ നന്നായ് ശ്രമിച്ചാദരാൽ ദീനന്മാർക്കൊരു ദൈവമായ് ശിവഗിരിക്കുന്നിൻ സമാധി സ്ഥനാം ശ്രിനാരായണ ദേവ ചെങ്കഴിലിലീ തൃക്കാഴ്ചവയ്ക്കുന്നു ഞാൻ
ഗുരുധർമ്മപ്രചരണാർത്ഥം
ഗുരുസ്മൃതി ഗ്ലോബൽ വിഷൻ ടീം

0 comments:

Post a Comment