Wednesday 18 May 2016

❗ചൈതന്യസ്വാമികൾ❗

ചൈതന്യസ്വാമികൾ
🌕ജനനം : 27-03-1879
🌑സമാധി : 02-12-1953
വർക്കലയ്ക്കടുത്ത് പുരാതന നായർ തറവാട്ടിൽ ജനനം. നാരായണപിള്ള എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. ആദ്യം ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു. ഗുരുദേവനെക്കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ തന്റെ ജീവിതം ആ സവിധത്തിലാണന്ന് നാരായണപിള്ള തീർച്ചയാക്കി. ചട്ടമ്പിസ്വാമികളുടെ അനുവാദത്തോടെ അരുവിപ്പുറത്തെത്തി. കണ്ടപാടെ ഗുരുവിന്റെ മൊഴികൾ "ജാതിയും മതവും ഗുരുശിഷ്യബന്ധത്തിനു തടസ്സമാവില്ല കൊള്ളാം"! ഈ ചൈതന്യ സ്വാമികൾ ആണ് 1917-ൽ ഗുരുദേവനെ പ്രത്യക്ഷ ദൈവമായിക്കണ്ട് "ഓം ശ്രീനാരായണ പരമഗുരുവേ" എന്നു തുടങ്ങുന്ന 108 മന്ത്രങ്ങളുള്ള ഗുരുപുഷ്പാജ്ഞലി മന്ത്രം രചിച്ചത്. ഗുരുദേവൻ ചൈതന്യസ്വാമികളെക്കുറിച്ച് പറഞ്ഞ് "ചൈതന്യത്തിനു കാവി വേണ്ട ചൈതന്യത്തിന്റെ പ്രവർത്തികൾ നമ്മുടേതാണ്".
🗻സമാധി സ്ഥലം : കണ്ണൂർ സുന്ദരേശ്വര ക്ഷേത്രം
📚ശ്രീനാരായണ വചനാമൃതം
 For More Updates

0 comments:

Post a Comment