Wednesday, 18 May 2016

വൈദീകമഠം

ശ്രീനാരായണപരമഹംസദേവർ
ദീർഘകാലം ശിവഗിരിയിൽ താമസ്സിച്ചിരുന്നത് ഈ മഠത്തിലായിരുന്നു. ഇവിടം വൈദീക മഠം എന്ന് അറിയപ്പെടുന്നത്.
സ്വാമി തൃപ്പാദങ്ങൾ വൈദിക മഠത്തിൽ വിശ്രമിക്കുന്ന കാലഘത്തിൽ പ്രഭാതത്തിൽ തന്നെ വൈദിക മഠത്തിൻ്റെ വരാന്തയുടെ അങ്ങേഅറ്റം മുതൽ ഇങ്ങേഅറ്റംവരെ ഭക്തൻമാർ ഭഗവാനു സമർപ്പിക്കുന്ന കാഴ്ച്ച വസ്തുക്കൾ കൊണ്ട് നിറയുമായിരുന്നു. ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റിയാണ് തൃപ്പാദങ്ങൾ അവരെ എല്ലാംയാത്ര ആക്കീരുന്നത്. വൈദീക കർമ്മാനുഷ്ഠാനങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന സമൂഹത്തിലുള്ളവർക്ക് വൈദിക കർമ്മങ്ങൾ പഠിക്കുന്നതിനുള്ള ഒരു പാഠശാല വൈദിക മഠം കേന്ദ്രീകരിച്ചു നടന്നു വന്നിരുന്നു.അതു കൊണ്ടായിരിക്കാം ഈ മഠത്തിന് വൈദിക മഠം എന്ന പേര് ഗുരുദേവനാൽനൽകപ്പെട്ടത്.
1922- ൽ മഹാകവി രവീന്ദ്രനാഥ് ടാഗോറും, ദിനബന്ധു സി. എഫ് ആൺട്രൂസ്സും 1925-മാത്മഗാന്ധി മുതലായ മഹാരഥൻമാർക്ക് തൃപ്പാദങ്ങൾദർശനം നൽകിയതും ഇവിടെവച്ചാരുന്നു.
മഹാകവി കുമാരനാശാൻ അവസാനംയാത്രമൊഴി
ചൊല്ലാതെ തൃപ്പാദങ്ങളോടു വിട പറഞ്ഞതും ഈ സവിധത്തിൽ നിന്നുമാണ് .അതിനുപരി [1928-സെപ്ത ബർ- 20-] [1104 കന്നി -5 ന് ] ശ്രിനാരായണ പരമഹംസദേവർ മഹാസമാധിയിൽ വിലയം പ്രാവിച്ചതും ഈ സവിധത്തിൽ വച്ചാണ്.
ഭക്തജനങ്ങൾ മഹാസമാധികഴിഞ്ഞാൽ ശിവഗിരിയിൽ ഭഗവാൻ്റെ ഏറ്റവുംസാന്നിദ്യംഉള്ള ഇടമായികണക്കാക്കിഭകതി
പൂർവ്വംവൈദികമഠത്തിൽ ദർശനം നടത്തി നമസ്കരിച്ച് പ്രദിക്ഷണം വച്ചു പ്രാർത്ഥനാദികൾ ചെയ്തു വരുന്നു. ഇവിടെ തൃപ്പാദങ്ങൾ ഉപയോഗിച്ചിരുന്ന കട്ടിൽ, കസേര, കമണ്ഡലു. ഊന്നുവടി തുടങ്ങിയ ദിവ്യവസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നു. ഭഗവാൻ മാത്രമാണ് ശരണം എന്ന് ഉറച്ച വിശ്വാസത്തോടെ എത്തുന്ന ഭക്തർക്ക് ഒരു നോട്ടംകൊണ്ടോ സ്പർശനംകൊണ്ടോ ഒരിറ്റുതീർത്ഥംജലത്തിനാലോ അവരുടെ എല്ലാദുഃഖങ്ങളും അകറ്റിയിരുന്ന അഭയ വരദായകനായ ശ്രീനാരായണ പരമഹംസദേവർ ഇന്നും തപ്ത മനസ്സരായ ഭക്തരുടെ
ആശ്രയമായി ഇന്നും ഇവിടെ തിരു സന്നിധാനം ചെയ്യുന്നു. ഈ സ്വർഗ്ഗഭൂമിയുടെ പാവനതയെ ഉൾക്കൊണ്ടു കൊണ്ട് ഭഗവാൻ്റെ തിരുസന്നിധിയിൽ മൗനത്തിൻ്റെ പൂർണ്ണതയിൽ പ്രാർത്ഥന നിർഭരമായ മനസ്സോടെ നമസ്കരിക്കാം

0 comments:

Post a Comment