Wednesday 18 May 2016

ഗുരുവിലൂടെ ........ അപൂർവ്വ ചരിത്രവഴികളിലൂടെ ..... പ്ലാവിള കേശവൻ കൺട്രാക്റ്റർ ,വർക്കല

ഇദ്ദേഹം സ്വാമി ത്യപ്പാദങ്ങളുടെ ഒരു ഗ്രഹസ്ഥ ശിഷ്യനായിരുന്നു. 1062-ൽ വർക്കല തച്ചൻകോണത്തു ക്ഷേത്രത്തിലാണ് തൃപ്പാദങ്ങൾ ആദ്യം വന്ന് വിശ്രമിച്ചിരുന്നത്.അക്കാലത്ത് അളുകൾ കയറാതെ കിടന്നിരുന്ന ശിവഗിരിക്കുന്നിന്റെ മുകളിൽ ഒരു ദിവസം സ്വാമികൾ ഭക്തന്മാരുമായിച്ചെന്ന് അവിടെത്തെ പ്രകൃതി രമണീയത കണ്ടു. "നമുക്കിവിടെ വിശ്രമിക്കുവാൻ കൊള്ളാം. ഈ സ്ഥലം ഗവൺമെന്റിൽ നിന്നും പതിച്ചു വാങ്ങാം എന്ന് പnഞ്ഞു.സ്ഥലം പതിപ്പിച്ചു.ശിവഗിരി മഠവും മഹാസമാധി സ്ഥാനവും ഈ സ്‌ഥലത്താണ് സ്ഥിതി ചെയ്യുന്നത്.1087 -ലെ ശാരദ പ്രതിഷ്ഠാ കാലത്ത് കേശവൻ കൺട്രാക്റ്റർ ചെയ്ത പ്രയത്നത്തിന്റെ ഫലമായി പ്രതിഷ്ഠാ കമ്മറ്റിയിൽ നിന്നും ഒരു സ്വർണ്ണ മെഡൽ ഇദ്ദേഹത്തിന് സമ്മാനിക്കുകയും, സ്വാമി തൃപ്പാദങ്ങൾ ഒരു സ്വർണ്ണ മൊതിരവും പട്ടും നൽകുകയും ചെയ്തിട്ടുണ്ട്. 1123-ൽ 75 -മാത്തെ വയസ്സിൻ ഇദ്ദേഹം ദിവംഗതനായി
ഗുരു ചരണം ശരണം

0 comments:

Post a Comment