Wednesday, 18 May 2016

ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി🌷

🌷
കഴിഞ്ഞ 41 വർഷമായി ശിവഗിരി മഠം കേന്ദ്രമായി പ്രവർത്തിക്കുന്നു
ശിവഗിരി ബഹ്മ വിദ്യാലയത്തിലെ 7 വർഷ കോഴ്സിൽ പഠിച്ച് ബ്രഹ്മ വിദ്യാചാര്യഎന്നസ്ഥാനം.1976 ൽ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മാനന്ദ സ്വാമികളിൽ നിന്നും ബ്രഹ്മചര്യ ദീക്ഷയും 1982-ൽ ഗീതാനന്ദ സ്വാമികളിൽ നിന്നും സംന്യാസദീക്ഷയും സ്വീകരിച്ചു.ഇപ്പോൾ ധർമ്മസംഘം ട്രസ്റ്റ് ബോർഡ് അംഗം, ചാലക്കുടി ഗായത്രി ആശ്രമം, പേരാമ്പ്ര ശ്രീനാരായണ ഗുരു ചൈതന്യമഠം പ്രസിഡൻ്റ്.
ഗുരുസ്വരൂപം ആത്മോപദേശ ശതകത്തിൽ, ആശാൻ്റെ ഗുരുസ്തവ പഠനം, സത്യവ്രത സ്വാമികൾ, ഗുരുവിൻ്റെ വിവേകാനന്ദൻ, ശ്രിനാരായണ ശിവലിംഗം, ശ്രിനാരായണ നിശ്ചലാനന്ദം, ഗുരുദേവ ചരിത്രം അറിയപ്പെടാത്ത ഏടുകൾ, ഗുരുദേവ ചരിത്രം കണാപ്പുറങ്ങൾ, ഗുരുദേവൻ്റെ മഹാസമാധി, ഗുരു ചരണങ്ങളിൽ, ഗുരുദർശനം ആത്മോപദേശ
ശതകത്തിലൂടെ, ശ്രീനാരായണ ദർശനം 21-ാം നൂറ്റാണ്ടിൽ, യൂണിവേഴ്സൽഗുരു (ഇംഗ്ലിഷ് ), ഭഗവാൻ ശ്രീനാരായണഗുരുദേവ് തുടങ്ങിയ 25 ലധികം കൃതികൾ രചിച്ചിട്ടുണ്ട്.
ഏറ്റവും വലിയ ഗുരുധർമ്മ പ്രചാരകനുള്ള ശ്രീനാരായണ ക്ലബ് അവാർഡ്, (1987) ഗുരുധർമ്മ പ്രചാരകനുള്ള ഗുരുസ്മരണ അവാർഡ് (1991) ഗുരുസ്മൃതി അവാർഡ്‌ പാല്യാത്തുരുത്ത്, ഗുരുവർഷം 150, പ്രമാണിച്ച്
ശ്രീനാരായണ ഭക്ത പരിപാലന യോഗം ഏർപ്പെടുത്തിയ ഏറ്റവും മികച്ച ശ്രീനാരായണിയൻ -സമഗ്ര സംഭാവന (2004) അവാർഡ്, തിരുവനന്തപുരം ശ്രീനാരായണ അക്കാഡമി അവാർഡ് (2006), കലാകേരളം അവാർഡ് (2007), എണാകുളം സേവസം ഘം അവാർഡ് കെ.ആർ.നാരായണൻ നാഷണൽ ഫൗണ്ടേഷൻ്റെ സമാധാനത്തിനുള്ള അവാർഡ് (2016) തുടങ്ങി നിരവധി പുരസ്കാരങ്ങൾക്ക് അർഹനായി, ബ്രഹ്മ വിദ്യാലയം രജത ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറി, ശിവഗിരി തീർത്ഥാടന പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി, സെക്രട്ടറി, ശ്രീ ശാരദാ പ്രതിഷ്ഠ ശതാബ്ദി ആഘോഷ കമ്മിറ്റി സെക്രട്ടറി, ദൈവദശകം രചനാ ശതാബ്ദി ആഘോഷ കമ്മിറ്റി സെക്രട്ടറി, തുടങ്ങിയ ആഘോഷ പരുപാടികളുടെ സംഘാട.കൻ, ഡൽഹിയിൽ 25 വിദേശ രാജ്യങ്ങളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് ലോക മത പാർമെൻ്റ് സംഘടിപ്പിച്ചു.
ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ശ്രീനാരായണ ദിവ്യപ്രബോധന ധ്യാനയജ്ഞം ഇപ്പോൾ 336 ൽ പരം യജ്ഞങ്ങൾ പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ ഇന്ത്യയിലെ പ്രമുഖ പട്ടണങ്ങൾ കേന്ദ്രികരിച്ച്‌ 8500 ലതികം പ്രഭാഷണങ്ങൾ 2005, 2009, 2013, 2014, വർഷങ്ങളിൽ അമേരിക്ക സന്ദർശിച്ച് മത മഹായോഗങ്ങളിൽ പ്രഭാഷണം
സിങ്കപ്പൂർ, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവടങ്ങളിൽ നിരവധി തവണ സന്ദർശിച്ച് പ്രഭാഷണങ്ങൾധ്യാനയജ്ഞ
യോഗങ്ങൾ ,ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ മാസചതയം, ശിവഗിരി തീർത്ഥാടനത്തിനോടനുമ്പന്ധിച്ചുള്ള പിതാംബര ദീക്ഷ, ഗുരുദേവക്ഷേത്രങ്ങളിലെ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠ സംവിധാനം, ഗുരുദേവക്ഷേത്രത്തിലെ പ്രാർത്ഥന സംവിധാനം, എന്നിവയുടെ ഉപജ്ഞാതാവും സ്വാമികളാണ്.
ശ്രീനാരായണദർശനത്തിൻ്റെ വ്യാഖ്യതാവും മുഖ്യ പ്രഭാഷകനുമാണ്സ്വാമികൾ.
🙏🏻വന്ദേ ഗുരു പരമ്പരാം🙏🏻
 For More Updates

0 comments:

Post a Comment