Wednesday, 18 May 2016

സത്യവ്രതസ്വാമികൾ

സത്യവ്രതസ്വാമികൾ
🌕ജനനം : 26-03-1893
🌑സമാധി : 02-09-1926
ശ്രീനാരായണ ഗുരുദേവന്റെ വിവേകാനന്ദൻ എന്നറിയപ്പെട്ട സംന്യാസ ശിഷ്യൻ. ഗുരുദേവനിൽ നിന്നും പലവട്ടം ആത്മഗതം പോലെ പ്രശംസ ഏറ്റുവാങ്ങിയ ശിഷ്യനായിരുന്നു "സത്യവ്രതനെ നോക്കൂ സത്യവ്രതന് അശേഷം ജാതിചിന്തയില്ല; നമുക്കാർക്കും അത്ര ജാതിപോയിട്ടില്ലെന്നു തോന്നുന്നു": 1918-ൽ ഗുരുദേവൻ സിലോൺ സന്ദർശിച്ചപ്പോൾ സത്യവ്രതസ്വാമികളും ഒപ്പം പോയി. ശ്രീനാരായണ സിദ്ധാന്തങ്ങൾ, മത പരിഷ്ക്കരണം, ഏകമതം എന്നിങ്ങനെ വിവിധ വിഷയങ്ങൾ അദ്ദേഹം പ്രഭാഷണം നടത്തി. സിലോണിൽ വച്ചാണ് സത്യവ്രതൻ എന്ന നാമം ഗുരു നൽകിയത്. 1924 ആലുവയിൽ നടന്ന സർവ്വമതസമ്മേളനത്തിന്റെ പ്രധാന സംഘാകൻ സ്വാമികൾ ആയിരുന്നു. ആമുഖമായി സത്യവ്രതസ്വാമികൾ നടത്തിയ സ്വാഗതപ്രസംഗമാണ് സമ്മേളനത്തിന്റെ ജീവാത്മാവ്. വള്ളംകളി മത്സരത്തിന്റെ ആദ്യസംഘാടകൻ സ്വാമികളാണ്. ഇദ്ദേഹം 33-ാം വയസ്സിൽ സമാധിയായി. സത്യവ്രതസ്വാമികളുടെ സമാധിയറിഞ്ഞ ഗുരുദേവൻ ഇപ്രകാരം അരുളി "നമുക്ക് ക്ഷീണം തോന്നുന്നൂ. സത്യവ്രതൻ സത്യവ്രതനായി തന്നെ ജീവിച്ചു മരിച്ചു".
🗻സമാധി സ്ഥലം : ആനന്ദാശ്രമം, ചങ്ങനാശ്ശേരി
📚ശ്രീനാരായണ വചനാമൃതം
 For More Updates

0 comments:

Post a Comment