SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Thursday, 22 October 2015

ഔഷധവീര്യം

ഒരിക്കല്‍ സ്വാമികള്‍ക്ക് ഒരു പരു (കുരു -boil) വന്നു.പഴുക്കാതെയും ഉണങ്ങാതെയും പ്രയാസമായപ്പോള്‍ മദ്രാസ്സില്‍ പോയി ഒപ്പരേറ്റുചെയ്തു നീക്കം എന്ന് നിശ്ചയിച്ചു.പോകാന്‍ തീരുമാനിച്ച അന്ന് രാവിലെ ഒരു ചെടിയുടെ തളിരിലകള്‍,സ്വാമികളുടെ നിര്‍ദേശപ്രകാരം പറിച്ചെടുത്ത്‌ കശക്കി അതിന്റെ നീര് പരുവില്‍ വീഴ്ത്തി.ഒരു മണിക്കൂര്‍ കഴിഞ്ഞ് ആ നീര് വീഴ്ത്തിയ വഴിയില്‍കൂടി പരുപോട്ടി.കുറേകാലത്തിനു ശേഷം ഗോവിന്ദാനന്ദ സ്വാമികള്‍ തൃപ്പാദങ്ങളോട് ചോദിച്ചു: അന്ന് ഒരു പച്ചിലയുടെ നീരുകൊണ്ട് പരുപോട്ടിയല്ലോ.പിന്നീട് അത് ഉപയോഗിച്ച്...

ഗുരുദേവനും ശ്രീ.പന്നിശ്ശേരി നാണുപിള്ളയുമായി നടന്ന സംഭാഷണം

ശ്രീ.പന്നിശ്ശേരി നാണുപിള്ള മദ്ധ്യതിരുവിതാംകൂറിലെ വളരെ പ്രസിദ്ധിയാര്‍ജിച്ച ഒരു മാന്യനായിരുന്നു.ചിലകാര്യങ്ങലാല്‍ മറ്റു പ്രദേശങ്ങളിലും അദ്ധേഹം അറിയപ്പെട്ടിട്ടുണ്ട്.പണ്ഡിതനും കവിയും വാഗ്മിയും താര്‍ക്കികനും ആയിരുന്ന ശ്രീ.പന്നിശ്ശേരി നാണുപിള്ള ചില വിലപ്പെട്ട ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.കരുനാഗപ്പള്ളി സ്വദേശിയായ ഈ മാന്യന്‍ എനിക്ക് വളരെ പരിചിതനായിരുന്നു.ഒരു സാഹിത്യ ചര്‍ച്ചയില്‍ വച്ച് കുമാരനാശാന്‍റെ "വിചിത്ര വിജയം" നാടകം വായിച്ചു ശ്രീ.പന്നിശ്ശേരി നാണുപിള്ള ഏവരെയും രസിപ്പിച്ചുകൊണ്ടിരുന്നു."സ്ത്രീകളുടെ രഹസ്യ സംഭാഷണം ഒളിവില്‍ നിന്ന് കേള്‍ക്കുന്നത് വിഹിതമല്ല"ന്നുള്ള...

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍ തമ്മില്‍ സംഭാഷണം തുടങ്ങിയത് ഗുരുവിനോട് വളരെ ആശ്ചര്യത്തോടെ ഒരു കാര്യം പറഞ്ഞു കൊണ്ടായിരുന്നു. ടാഗോര്‍ പറഞ്ഞു: "മലയാളക്കരയിലെ അധകൃതജനതയെ ഉദ്ധരിക്കുവാന്‍ അങ്ങ്ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്". വിദൂരതയിലേക്ക് നോക്കിയിരുന്ന ഗുരു ഉടനെ തന്നെ ടാഗോറിന്‍റെ മുഖത്തേക്ക് ശിരസ്സ്‌ തിരിച്ചുനോക്കിയിട്ട്­ സ്വരം താഴ്ത്തി പറഞ്ഞു... "അതിനു നാം ഒന്നും ചെയ്തില്ലല്ലോ!!!, ചെയ്യുന്നില്ലല്ലോ!!!­ ചെയ്യാന്‍ കഴിയുമെന്ന് ഈ ജന്മത്തില്‍ തോന്നുന്നുമില്ലല്ലോ!­!!" എന്ന്. വീട്ടില്‍ ഗുരുക്കന്മാരെ വിളിച്ചുവരുത്തി അധ്യാത്മ ശാസ്ത്രം...

ലോകമത മഹാസമ്മേളനത്തിൽ ഭാരതത്തിന്റെ അഭിമാനം സ്വാമി സന്ദീപാനന്ദഗിരി... അദ്ധേഹത്തിന്റെ പ്രസംഗത്തില്‍ നിന്നും....

HARI OM ! Salutataions to All! I am very happy and honoured to address the Parliament of the World’s Religions once again.I sincerely thank the organisers for giving me this unique opportunity.The Melbourne Parliament was deeply inspiring to me.And I am sure this SLC Parliament also will be a memorable experiencefor me.I am presenting a prayer that is celebrating its centenary year.Ten verses to God, or Daivadashakam is a popular prayer.It was composed by Sri Narayana Guru in Kerala - a state of India.Sree Narayana Guru is a highly respected...

ഗുരുവിനെ അറിയുന്ന ഗുരുമന്ദിരങ്ങള് വേണം

വിഗ്രഹത്തോടും പ്രതിമയോടും നമുക്കെന്നും വല്ലാത്ത അഭിനിവേശമാണ്. ആരാധിക്കുന്നയാളെ നേരില്ക്കാണുന്നതിനേക്കാള് വിശ്വാസവും ഭക്തിയും പ്രതിമയോ വിഗ്രഹമോ കണ്ടാല് ഉണ്ടാകും എന്നതും നമ്മുടെ വിശ്വാസപ്രമാണങ്ങളുടെ പ്രത്യേകതയാണ്. നമ്മുടെ നാട്ടുകാര്ക്ക് വിഗ്രഹസ്നേഹം അല്പംകൂടുതലാണെന്ന് ഗുരുദേവനറിയാമായിരുന്നു. ഒരു ഘട്ടത്തില് തൃപ്പാദങ്ങള് മൊഴിഞ്ഞു: "നമുക്ക് ഇനി വേണ്ടത് വിഗ്രഹങ്ങളല്ല, ആദര്ശങ്ങളെ പൂജിക്കണം." കാരമുക്കില് ദീപ പ്രതിഷ്ഠയും മുരുക്കുംപുഴയില് 'സത്യം, ധര്മ്മം, ദയ, ശാന്തി' എന്നെഴുതിയ ഫലകവും പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു ഇങ്ങനെ മൊഴിഞ്ഞത്. അതിനുശേഷവും വിഗ്രഹപ്രതിഷ്ഠനടത്താന്...

Saturday, 3 October 2015

ഗുരുവിനെ അറിയാന്‍

ശ്രീനാരായണ ഗുരുവിന്റെ അമൂല്യങ്ങളായ കൃതികള്‍ക്ക്‌ സരളമായ ഒരു വ്യാഖ്യാനം കൂടി. അശോകകുമാര്‍ എസ്‌. അന്‍പൊലിയാണ്‌ വ്യാഖ്യാനം ചെയ്‌തിരിക്കുന്നത്‌. ഗുരുവിന്റെ അറുപത്തിനാലോളം കൃതികള്‍ക്കു വ്യാഖ്യാനങ്ങള്‍ പലതുണ്ട്‌. അവയൊക്കെ അമൂല്യവും ഗഹനവും തന്നെ. ഗുരു ആരാണെന്ന സത്യം ആ ജീവിതം കൊണ്ടു നമ്മള്‍ കണ്ടറിഞ്ഞു. ആഴമേറിയ ഗുരുവിന്റെ കൃതികള്‍ മഹത്തുക്കള്‍ മനസിലേറ്റി. ഒരാള്‍ തന്റെ പ്രവര്‍ത്തികൊണ്ട്‌ അനുഭവിക്കുന്ന ആത്മസുഖം മറ്റുള്ളവര്‍ക്ക്‌ സുഖം നല്‍കുന്നതായിരിക്കണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ ആ വികാരത്തില്‍ അടങ്ങിയിരിക്കുന്ന സഹജീവി സ്‌നേഹം വിശ്വത്തോളം വളര്‍ന്ന...

നിത്യസത്യത്തിന്റെ നിദര്‍ശനം

തൃശ്ശൂരില്‍ കോന്തിമേസ്തിരി എന്ന ഒരു ഗുരുദേവ ഭക്തനുണ്ടായിരുന്നു.അദ്ദേഹത്തിനും കുടുംബത്തിനും ഗുരുദേവനോടൊപ്പം ഇരുന്ന് ഫോട്ടോ എടുക്കണമെന്ന ആഗ്രഹം,ഗുരുദേവനെ ധരിപ്പിച്ചു.അദ്ധേഹം സമ്മതം മൂളി.നിശ്ചിതദിവസം വൈകിട്ട് ഗുരുദേവന്‍ എത്തിച്ചേര്‍ന്നു.ഫോട്ടോ എടുക്കാന്‍ കുടുംബാംഗങ്ങളും ഗുരുദേവനും നിരന്നപ്പോള്‍ അയല്‍വാസിയായ ഒരാള്‍ അവര്‍ക്കിടയില്‍ കയറി നില്‍പ്പായി.ഇത് കോന്തമേസ്തിരിക്കും കുടുംബത്തിനും ആലോരസമായി തോന്നി.അവര്‍ ഗുരുദേവനെ നോക്കി.അതിക്രമിച്ച് കടന്നുവന്ന ആളിന്‍റെ ഔചിത്യമില്ലായ്മയില്‍ ഗുരുവിനും ഒരു വല്ലായ്മ തോന്നി.ആ ആളിനെ തിരിഞ്ഞു നോക്കി ഗുരുദേവന്‍ പറഞ്ഞു.ആളറിയണമെങ്കില്‍...

പകലുണ്ണാപരവൂര്‍

നെയ്യാറ്റിന്‍കരയ്ക്ക്‌ സമീപം കരിങ്കുളം എന്ന സ്ഥലത്ത് കൊച്ചുമായാറ്റി ആശാന്‍ എന്നൊരു ഗുരുഭക്തന്‍ ഉണ്ടായിരുന്നു.ഒരു രാത്രിയില്‍ ഗുരുദേവനും ആശാനും സമുദ്ര തീരത്ത് ഇരുന്ന് സംസാരിക്കുകയായിരുന്നു.ആ സന്ദര്‍ഭത്തില്‍ ഗുരുദേവന്‍ പറഞ്ഞു നമുക്ക് വിശക്കുന്നു,ഒന്നും വേണ്ട എന്നും തോന്നുന്നു.ഇതിനുകാരണം എന്തായിരിക്കാം !!!!! കാരണമില്ലാതെ ഗുരുദേവന്‍ ഒന്നും പരയുകയില്ലായെന്നു അറിയാവുന്ന ശിഷ്യന്‍ കല്‍പനപോലെ എന്ന് മറുപടിയും നല്‍കി.ഉടന്‍തന്നെ ഗുരുദേവന്‍ എഴുന്നേറ്റ് സമുദ്രതീരത്ത്കൂടി നടക്കുവാന്‍ തുടങ്ങി.ശിഷ്യനും ഗുരുദേവനെ അനുഗമിച്ചു.നേരം വെളുത്തപ്പോള്‍ തിരുവനന്തപുരത്ത്...

ഗുരുവിനെ അറിയാന്‍

മനുഷ്യരെല്ലാം ഒന്നായിക്കഴിയുന്ന ഒരു ലോകമായിരുന്നു ശ്രീനാരായണഗുരുവിന്റെ സ്വപ്നം. ആ ഒന്നാകലിന് തടസ്സമായി ഭവിക്കുന്നത് എന്തെല്ലാമോ അവയെയെല്ലാം സമൂഹത്തില്‍നിന്നും മനുഷ്യമനസ്സുകളില്‍നിന്നും ഉന്മൂലനംചെയ്യാനാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. ആ പരിശ്രമത്തിന്റെ ആദ്യത്തെ ശംഖനാദം മുഴക്കിയത് 1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിക്കൊണ്ടായിരുന്നു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയെ കേവലമൊരു ക്ഷേത്രപ്രതിഷ്ഠയായിമാത്രം കാണുന്നവര്‍ക്ക് ആ കര്‍മത്തിനുപിന്നിലുള്ള ദാര്‍ശനികതലം കണ്ടെത്താനാവുകയില്ല. മനുഷ്യനെ ആന്തരികമായും ബാഹ്യമായും പരിവര്‍ത്തനപ്പെടുത്താനുള്ള ദാര്‍ശനികോര്‍ജം...

ഗുരുദേവന്റെ വില്‍പ്പത്രം

ഗുരുദേവന്റെ അനന്തരഗാമിയായി അഭിഷേകം ചെയ്തുവാഴിച്ച ബോധാനന്ദസ്വാമികളുടെ പേരില്‍ ഗുരുദേവന്‍ എഴുതിവച്ച വില്‍പ്പത്രത്തിന്റെ പൂര്‍ണ്ണരൂപം അടിയില്‍ ചേര്‍ക്കുന്നു. "ആയിരത്തി ഒരുന്നൂറ്റി ഒന്ന് മേടമാസം 20-)o തീയതി വര്‍ക്കല പകുതിയില്‍ വര്‍ക്കല ദേശത്ത് ശിവഗിരി മഠത്തില്‍ വിശ്രമിക്കും ശ്രീനാരായണ ഗുരു എഴുതിവച്ച വില്‍പ്പത്രം". "നമ്മുടെ വകയും നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരിക്കുന്നതുമായ ക്ഷേത്രങ്ങള്‍,സന്യാസിമഠങ്ങള്‍,വിദ്യാലയങ്ങള്‍,വ്യവസായശാലകള്‍ മുതലായ സര്‍വ്വ ധര്‍മ്മ സ്ഥാപനങ്ങളും അത് സംബന്ധിച്ചുള്ള സകല സ്ഥാവരജംഗമസ്വത്തുക്കളും നമ്മുടെ എല്ലാ ധര്‍മ്മ സ്ഥാപനങ്ങളുടെയും...

ഗുരുദേവനും മഹാത്മജിയുമായി നടത്തിയ സംഭാഷണം

വൈക്കം സത്യാഗ്രഹകാലത്ത് 1099 കുംഭം 29 ആം തീയതി വര്‍ക്കല ഗാന്ധി ആശ്രമത്തില്‍ വച്ചാണ് മഹാത്മജിയും ഗുരുദേവനുമായി ഈ സംഭാഷണം നടന്നത്.ഈ സംഭാഷണം തര്‍ജ്ജിമ ചെയ്തു കേള്‍പ്പിച്ചത് കോട്ടയം ജില്ലാ ജഡ്ജി ആയിരുന്ന ശ്രീ.എന്‍.കുമാരന്‍ ബി.എ.ബി.എല്‍ അവര്‍കള്‍ ആയിരുന്നു. ഗാന്ധിജി : ഹിന്ദുക്കളുടെ പ്രമാണ ഗ്രന്ഥങ്ങളില്‍ അയിത്താചാരം വിധിച്ചിട്ടുള്ളതായി സ്വാമിജികള്‍ക്ക് അറിവുണ്ടോ ?ഗുരുദേവന്‍ : ഇല്ല ഗാന്ധിജി : അയിത്തം ഇല്ലാതാക്കുവാന്‍ വൈക്കത്ത് നടക്കുന്ന സത്യാഗ്രഹ പ്രസ്ഥാനത്തില്‍ സ്വാമിജിക്ക് ഭിന്നാഭിപ്രായങ്ങള്‍ ഒണ്ടോ ?ഗുരുദേവന്‍ : ഇല്ല ഗാന്ധിജി : ആ പ്രസ്ഥാനത്തില്‍...

ആലുവ അദ്വൈതാശ്രമം സംസ്കൃത സ്കൂള്‍

1091 ചിങ്ങം 7 ആം തീയതി ഉത്ഘാടനം ചെയ്തു.ബഹുവിധ ശ്രമങ്ങളുടെയും യാതനകളുടെയും ഫല സമൂഹം രൂപം പൂണ്ട് വിദ്യാമന്ദിരം-സ്കൂള്‍ കെട്ടിടം-നദീ തീരത്തുള്ള ആശ്രമത്തില്‍ നിന്നും ഒന്നുരണ്ട് ഫര്‍ലോങ്ങ് തെക്ക് കിഴക്ക് റോഡുഅരികിലാണ്.സ്കൂളില്‍ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടു ഫര്‍ലോന്ഗ് ദൂരം വരും.സ്കൂളിന്റെ സമീപത്തുനിന്നും നോക്കിയാല്‍ റെയില്‍വേ സ്റ്റേഷന്‍ കാണാം."എല്‍" എന്ന ഇംഗ്ലിഷ് അക്ഷരത്തിന്റെ രൂപത്തിലാണ് സ്കൂള്‍ കെട്ടിടം.മദ്ധ്യഭാഗത്ത് ഉയര്‍ന്ന ഒരു രണ്ടുനില കെട്ടിടത്തിന്‍റെ സ്വഭാവത്തില്‍ മേല്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നു.അതിനിടയില്‍ ഗതാഗത സ്ഥലം.ഗേറ്റ്...

Page 1 of 24212345Next