SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 22 July 2014

Sree Narayana Guru – The Apostle of Oneness

“This is the model abode, where all men live in brotherhood without any caste distinctions or religious animosities,” Sree Narayana Guru. Sree Narayana Guru was born on August 20, 1854 at Chempazhanthy in the suburb of the city of Thiruvananthapuram, Kerala of Madan Asan, one of the eight feudal chiefs who were politically powerful and opposed to the ruling prince Maharaja Marthanda Varma, and Kutti Amma. He was his parents’ only son and was affectionately called Nanu by them. He learnt Tamil, Malayalam and Sanskrit from his father. One can...

ഈഴവീകരണം

അവലംബം : ശ്രീ.എന്‍ .കെ ദാമോദരന്‍ രചിച്ച മൂലൂര്‍ പ്രദീപം എന്ന പുസ്തകം പണിക്കരുടെ ജാതി നശീകരണ പരിപാടിയിലെ ധീരമായ ഒരു കൃത്യമാണ് ചങ്ങനാശ്ശേരി വാഴപ്പള്ളിയില്‍ പിച്ചനാട്ടു കുറുപ്പന്മാരുടെ (കണിക്കുറുപ്പന്മാരുടെ) ഈഴവീകരണം. ശ്രീ നാരായണ ഗുരുദേവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒരു മഹാ യോഗത്തില്‍ വച്ചാണ് ഇ ജാതി മാറ്റ ചടങ്ങ് നിര്‍വ്വഹിച്ചത്‌.അത് സംബന്ധിച്ച് നാനാ ജാതി മതസ്ഥര്‍ പങ്കെടുത്ത ഒരു പന്തീ ഭോജനവും ഉണ്ടായിരുന്നു.പ്രസ്തുത ചടങ്ങ് ഔസുക്യ പൂര്‍വ്വം വീക്ഷിച്ചുകൊണ്ടിരുന്ന സ്വാമികള്‍ പണിക്കരോട് ഇപ്രകാരം കല്‍പ്പിച്ചു....

Saturday, 19 July 2014

ലളിത വ്യാഖ്യാനം - "പ്രാർഥന"

"പ്രാർഥന"പ്രാർഥന മനസ്സിന്റെ വിനയപ്പെടലിനുള്ള മാർഗ്ഗമാണ്. മനസ്സ് വിനീതമാകുംബോഴാണ് വിവേകത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. മഹാകവി കുമാരനാശാന്റെ പ്രാർഥനാപരമായ ഒരു രചനയാണ് ഗുരുസ്തവം. ഇവിടെ ദൈവസ്വരൂപമായിരിക്കുന്നത് ശ്രീ നാരായണ ഗുരു ദേവാനാണ് .നമുക്ക് വിനയപ്പെട്ട മനസ്സുമായി ഗുരുസ്ഥവത്തിലേക്ക് ഒരു വിശുദ്ധ യാത്രയാവാംപക്ഷികൾക്ക് പറന്നുയരുവാൻ രണ്ടു ചിറകുകൾ ഉള്ളതുപോലെ മനുഷ്യരുടെ ഉൽക്കർഷത്തിനും ഉന്നമനത്തിനുമുതകുന്ന രണ്ടു ചിറകുകളാണ് പ്രാർഥനയും പ്രവർത്തനവും.പ്രാർഥനയുടെ ശക്തിയും ഫലവും പ്രതിഭലിക്കുന്നതു പ്രവൃത്തിയിലാണ്. പ്രവർത്തിക്ക് പ്രചോദനവും ഊർജ്ജവും പ്രദാനം...

ലളിത വ്യാഖ്യാനം - ഗുരുനാരായണ മൂർത്തേ

"ഗുരുനാരായണ മൂർത്തേ"ഗുരുദേവനെ ഗുരുനാരായണ മൂർത്തിയായി കണ്ടു നമസ്കരിക്കുവാൻ കവി ഉപദേശിക്കുന്നു. ഗുരു തന്നെ സ്വയം നാരായണൻ എന്നെഴുതി ഒപ്പ് ചാർത്തിയിട്ടുള്ളത് പ്രസിദ്ധമാണല്ലോ. 1855 ആഗസ്റ്റ്‌ 28 (1031 ചിങ്ങം 14 ന് ചതയം നക്ഷത്രത്തിൽ) ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ ജനിച്ച ആ നാരായണൻ നാരായണമൂർത്തിയാണെന്ന് നാം അറിയുകയാണ്.ഗുരുവിന്റെ ജീവിതത്തിലേക്ക് കടന്നു കഴിഞ്ഞാൽ ഈ ഗുരുനാമത്തിന്റെ പെരുമകൾ നമുക്ക് മനസ്സിലാകും.പിറന്നയുടനേ സാധാരണ കുഞ്ഞുങ്ങൾ കരയാറുണ്ട്. എന്നാൽ ഗുരുവിന്റെ ശൈശവക്കണ്ണുകൾ തൂ മന്ദഹാസം ചൊരിഞ്ഞു കൈകാൽ കുടഞ്ഞു ചിരിക്കുകയാണ് ഉണ്ടായത്. അഴകാർന്ന പൂവുടൽ,...

ലളിത വ്യാഖ്യാനം - പരമാചാര്യ നമസ്തേ

പരമാചാര്യ നമസ്തേ  വീണ്ടും ഗുരുവിനെ പരമാചാര്യനായി കണ്ടു ഭജന ചെയ്യുവാൻ ഉദ്ബോധിപ്പിക്കുന്നു. ആരാണ് ആചാര്യൻ ? ആചാരത്തെ അറിയുന്നവനാണ് ആചാര്യൻ. ഗുരുദേവൻ ആചാരങ്ങളെ തിരിച്ചറിയുകയും അത് സ്വജീവിതത്തിൽ പകർത്തുകയും ചെയ്തു. പിന്നെ അത് സമൂഹമനസ്സിലേക്ക് സംക്രമിപ്പികുകയുണ്ടായി. അതുകൊണ്ട് ഗുരു പരമാചാര്യനാകുന്നു. ആചാര: പ്രഭവോ ധർമ: ധർമ്മസ്യ പ്രഭുരച്യുത! എന്ന് മഹാഭാരതത്തിൽ വ്യാസൻ ഉപദേശിക്കുന്നുണ്ട്. ആചാരത്തിൽ നിന്നും ധർമ്മം ഉണ്ടാകുന്നു. ധർമ്മത്തിന്റെ ഇരിപ്പിടം നാശമില്ലാത്ത ദൈവികതയാണ്.'ആചാര്യവാൻ പുരുഷോ വേദ...

ലളിത വ്യാഖ്യാനം - ഗുരു നാരായണ മൂർത്തെ

പദ്യം 1 ആരയുകിലന്ധത്വമോഴിച്ചാദി മഹസ്സിൻ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം  ആരാദ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം  നാരായണമൂർത്തേ ഗുരുനാരായണമൂർത്തേ.. പദാർത്ഥംനാരായണമൂർത്തേ = ശ്രീനാരായണ സ്വരൂപആരായുകിൽ = സൂക്ഷ്മമായി തേടിയാൽഅന്ധത്വം ഒഴിച്ച് = അവിദ്യഭാവം ഇല്ലാതാക്കിആദിമഹസ്സിൻ നേരാംവഴികാട്ടും = ആദിമഹസ്സിലെക്കുള്ള നേർവഴി കാട്ടിത്തരുന്നഗുരുവല്ലോ പരദൈവം = ഗുരുതന്നെ ശെരിയായ ദൈവംഅത് ഓർത്തീടുകിൽ = ആ വസ്തുത ആലോചിക്കുമ്പോൾഗുരുനാരായണമൂർത്തേ = അല്ലയോ ഗുരുദേവഞങ്ങൾക്കവിടുന്നാം ആരാദ്യൻ = ഞങ്ങൾക്ക് ആരദ്യനായിട്ടുള്ളവൻ...

വിപ്ലവകരമായ ഉപദേശങ്ങൾ

ജാതിയുണ്ടെന്ന് വിശ്വസിക്കരുത് മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌ വിദ്യാഭ്യാസം വർദ്ധിപ്പിക്കണം മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം...

ജാതി സങ്കല്പം

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണം, ജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു. “മനുഷ്യാണാം മനുഷ്യത്വംജാതിർഗോത്വം ഗവാം യഥാന ബ്രാഹ്മനാദിരസ്യൈവംഹാ തത്ത്വം വേത്തി കോ പി ന”എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സികാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ,...

"ബന്ധ­ങ്ങളുടെ പൊരുൾ"

ബന്ധം ഉണ്ടാകുന്നത്‌ എങ്ങനെയാണ്‌? ഒന്നുമായിട്ടും എനിക്ക്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുന്നത്‌ ബന്ധത്തോടുകൂടിയാണ്‌.മനസ്സ്‌ എന്തെങ്കിലും ആഗ്രഹിക്കുകയോ. ഉപേക്ഷിക്കുകയോ; എന്തിലെങ്കി ലും സുഖിക്കുകയോ; സന്തോഷിക്കുകയോ; എന്തുകൊണ്ടെങ്കിലും കോപി ക്കുകയോ ശാന്തനാകുകയോ ചെയ്യുന്നുണ്ടെങ്കിൽ- അത്‌ ബന്ധം കൊണ്ടാണ്‌. അതുകൊണ്ട്‌ ബന്ധമില്ലെന്ന്‌ ഒരാൾ പറയുമ്പോൾ, അയാൾക്കതിനോട്‌ ആഗ്രഹമുണ്ടോയെന്നുനോക്കണം.... ...ആഗ്രഹമാണ്‌ നമ്മളെ ഒന്നുമായി ബന്ധിപ്പിക്കുന്നത്‌. ഒരുകാര്യം- അത്‌ അങ്ങനെവേണം; ഇങ്ങനെവേണ്ട എന്നൊക്കെപ്പറയുമ്പോൾ ആ കാര്യത്തിനോടുള്ള നമ്മുടെ ബന്ധം വർദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌....

ദൈവദശകം

ദൈവമേ! കാത്തുകൊള്‍കങ്ങുകൈവിടാതിങ്ങു ഞങ്ങളേ;നാവികന്‍ നീ ഭവാബ്ധിക്കോ‌-രാവിവന്‍തോണി നിന്‍പദം. (1)അല്ലയോ ദൈവമേ,അങ്ങ് ഞങ്ങളെ കൈവിടാതെ കാത്തുകൊള്ളേണമേ. ജനനം,ജീവിതം, മരണം എന്നിവയാലുള്ള സംസാരസമുദ്രത്തെ കടത്തുന്ന നാവികനാണ് അവിടുന്ന്.അതിനുള്ള വലിയ ആവികപ്പലാണ് നിൻ പദം .( ഓം) ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ-ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍നിന്നിടും ദൃക്കുപോലുള്ളംനിന്നിലസ്‌പന്ദമാകണം. (2)പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവിനെയും തൊട്ടു തൊട്ടു എണ്ണി കഴിഞ്ഞാൽ പിന്നെ എണ്ണാൻ ഒരു വസ്തുവും ഇല്ലാതെയായി തീരുന്നു. ഈ അവസരത്തിൽ കണ്ണുകൾ എങ്ങനെ നിശ്ചലമായി നിലക്കുമോ അതുപോലെ എന്റെ ഉള്ളം...

Saturday, 5 July 2014

ശ്രീനാരായണ സിദ്ധാന്തങ്ങള്‍

ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഈ സമാഹരണം നിര്‍വഹിച്ചിരിക്കുന്നത്. ഒരു ഉത്തമ പൌരജീവിതം നയിക്കുവാനും ജന്മസാഫല്യം നേടുവാനും സഹായിക്കുന്ന കര്‍മ്മപരിപാടികളും ആചാരമുറകളും ഇതില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. ലിങ്ക്: http://sreyas.in/sreenarayana-sidhanthangal-pdf#ixzz36apEShxE [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്: www.sre...

കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ - ഒരു പഠനം PDF

ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ ‘കേരളത്തിലെ രണ്ടു യതിവര്യന്മാര്‍’ എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരു സ്വാമികളെയും കുറിച്ചുള്ള ഒരു പഠനം ആണ്. ചട്ടമ്പിസ്വാമികളെയും അദ്ദേഹത്തിന്‍റെ ചിന്തകളെയും പറ്റിയുള്ള ആഴത്തിലുള്ള പഠനമാണ് ഒന്നാമത്തെ ഭാഗത്ത്.രണ്ടാംഭാഗത്തിലൂടെ നാരായണഗുരുവിന്റെ മിഴിവുറ്റ ഒരു നഖചിത്രം അവതരിപ്പിക്കുന്നു. ലിങ്ക്: http://sreyas.in/keralathile-randu-yathivaryanmar-pdf#ixzz36apY4REC [ ശ്രേയസ് ആദ്ധ്യാത്മിക വെബ്സൈറ്റ്:www...

ആദിമഹസ്സ് PDF - ശ്രീനാരായണഗുരുവിന്റെ ആര്‍ഷ മഹത്വം

"ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം; ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ." എന്ന് കുമാരനാശാന്‍ തനിക്ക് നേരാംവഴി കാട്ടുന്ന ശ്രീനാരായണഗുരുവിന്റെ ഷഷ്ടിപൂർത്തിക്ക് എഴുതിയതാണ്. ഗുരു നമ്മെ എത്തിക്കാന്‍ ശ്രമിച്ചതും നമ്മള്‍ എത്തിച്ചേരണമെന്ന് ആഗ്രഹിച്ചതും ‘ആദിമഹസ്സ്’ പ്രകാശം പരത്തുന്ന വഴിത്താരയിലേയ്ക്കായിരുന്നു. ആ ആദിമഹസ്സാണ് സനാതനധര്‍മ്മം. ഈ പഠനമാണ് ആദിമഹസ്സ് എന്ന ഈ പുസ്തകം. "ശ്രീനാരായണന്റെ മതം മതമില്ലായ്മയുടെ മതമാണെന്നും ഈശ്വരനിഷേധത്തിന്റെ മതമാണെന്നും സനാതനധര്‍മ്മത്തെ പരിരക്ഷിക്കുവാനല്ല,...

ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍)

ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ജീവിത വിമര്‍ശനം’. "ജീവിത വിമര്‍ശനം എന്ന ഈ ഗ്രന്ഥത്തില്‍ ഒരു പുതിയ മാര്‍ഗ്ഗം അവലംബിച്ചുകൊണ്ട് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്ന ആശയാവിഷ്കരണരീതി ഹൃദയാഹ്ലാദമായി തോന്നുന്നു. ഒരു നല്ല അദ്ധ്യാപകന്‍ കഥപറഞ്ഞ് കുട്ടികളുടെ ശ്രദ്ധ പറ്റിയതിനു ശേഷം അവരുടെ മനസ്സില്‍ നിന്നും മായാത്തവണ്ണം ഗുണപാഠങ്ങളെന്ന പേരില്‍ വിലയേറിയ തത്ത്വങ്ങള്‍ അനായാസമായി ഉപദേശിച്ചു കൊടുക്കുന്നതുപോലെയിരിക്കുന്നു ഈ ഗ്രന്ഥത്തില്‍ സങ്കീര്‍ണ്ണങ്ങളായ...

ഗുരുവിന്റെ പ്രസംഗം.

കൊല്ലം പട്ടത്താനത്ത് ഗുരു ചെയ്ത ഒരു പ്രസംഗം ഇപ്പോള്‍ കാണുന്ന മനുഷ്യ നിര്‍മ്മിതമായ ജാതി വിഭാഗത്തിന് യാതൊരു അര്‍ത്ഥവുമില്ല. അനര്‍ഥകരവുമാണ്. അത് നശിക്കുക തന്നെ വേണം.സുമാദയ സംഗതികള്‍ മതത്തിനോ, മതം സമുദായ സംഗതികള്‍ക്കോ കീഴടങ്ങിയിരിക്കുന്നത് തെറ്റാണ്. മതം മനസ്സിന്റെ കാര്യമണ്. ആരുടെയും മതസ്വാതന്ത്രിത്വത്തെ തടയരുത്. എന്റെ മതം, സത്യം, മറ്റുള്ളതെല്ലാം അസത്യം എന്ന് ആരും പറയരുത്. സകല മതങ്ങളിലും സത്യമുണ്ട്. അതെല്ലാം സ്താപിച്ചിട്ടുള്ളതും സദുദ്ദേശ്യത്തോടുകൂടിയാണ്.ഇപ്പോള്‍ നടപ്പിലിരിക്കുന്ന ഏതെങ്കിലും ഒരു മതവുമായി നമുക്കു യാതൊരു പ്രത്യേക ബന്ധവുമില്ല. എല്ല...

ഭക്തിയില്‍ സമ്പൂര്‍ണ്ണമായി ലയിക്കൂ. ആര്‍ഭാടങ്ങള്‍ നിങ്ങളെ ദൈവത്തില്‍നിന്നും അകറ്റുന്നു.

കുളി കഴിഞ്ഞു നിങ്ങള്‍ ചെളിയില്‍ കിടന്നുരുളാരുണ്ടോ? ഈ ചോദ്യമാണ് നമ്മുടെ നാട്ടിലെ പല പൂജാദികര്‍മങ്ങള്‍ കാണുമ്പോള്‍ മനസ്സില്‍ വരുന്ന കാര്യം. വളരെ ലളിതമായ കുചേല പൂജയില്‍ മുഴുകി ആനന്ദ നൃത്തമാടുന്ന ഭഗവാന്റെ രൂപമൊക്കെ നമ്മള്‍ മറന്നോ? “തീർത്ഥാടനത്തിനു ആഡംബരങ്ങളും ആർഭാടങ്ങളും പാടില്ല. അനാവശ്യമായി പണം ചെലവാക്കരുത്” ഇതാണ് സ്വാമി തൃപ്പാദങ്ങള്‍ ശ്രീനാരായണ ഗുരുദേവന്‍ ശിവഗിരി തീര്‍ഥാടന ലക്ഷ്യത്തെ കുറിച്ച് തന്‍റെ ശിഷ്യന്മാര്‍ ചോദിച്ചപ്പോള്‍ കൊടുത്ത ഉപദേശം. ലളിതമായ ആചാരങ്ങള്‍ എല്ലാം ദൈവത്തിലേക്കുള്ള എളുപ്പ...

ഗുരുദേവനിലെ കവിയുടെ പ്രാഗത്ഭ്യം !

മഹാകാവ്യം എഴുതാതെ തന്നെ കവിതാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച എത്രയോ മഹാരഥന്മാര്‍ ലോകത്തുണ്ട്. അതവര്‍ കൈകാര്യം ചെയ്ത വിഷയങ്ങളും ശൈലിയും കവിത്വവും ഒക്കെ അനുസരിച്ചായിരിക്കും അംഗീകാരം ലഭിച്ചിട്ടുള്ളത്. നമ്മുടെ കവിത്രയങ്ങളില്‍ തന്നെ ഉള്ളൂരും വള്ളത്തോളും മഹാകാവ്യം എഴുതി മഹാകവിപ്പട്ടം അണിഞ്ഞപ്പോള്‍ ആശാന്‍ മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായത് ഏവര്‍ക്കും അറിവുള്ളതാണല്ലോ? പിന്നീട് വന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയും മറ്റൊരു ഉദാഹരണമായി നില നില്‍ക്കുന്നു.  വളരെ പ്രഗല്ഭമായി കവിതാസാഹിത്യം കൈകാര്യം ചെയ്തിരുന്ന ഗുരുദേവനെ ഈയടുത്ത കാലം വരെയും ആത്മീയഗുരു, സാമൂഹ്യപരിഷ്ക്കര്‍ത്താവ്,...

Tuesday, 1 July 2014

...

Page 1 of 24212345Next