ശിവന്‍ എന്നാ ആരാധന മൂര്ത്തി ക്ക് ഗുരുദേവന്റെി ജീവിതത്തില്‍ വളരെ ഇത്രയും പ്രാധാന്യം വരാനുള്ള കാരണങ്ങളെ കുറിച്ച് മനസ്സിലാക്കാന്‍ അല്പ്പം ശ്രമിച്ചു . ഗുരുദേവന്റെ ജീവിത ചക്രത്തില്‍ ആദ്യമായി ശിവ സാനിധ്യം കാണുന്നത് ശിവലിംഗനാന്ദ സ്വാമികള്‍ വിവരിക്കുന്നുണ്ട് തുടര്ന്നാാണ് ഗുരുദേവനെ ശിവ സങ്കല്പ്പനത്തില്‍ കണ്ടുകൊണ്ട് “ബ്രഹ്മണെ മൂര്ത്തി മതേ” എന്ന് തുടങ്ങുന്ന കീര്ത്ത്നം രചിക്കുന്നത് . മറ്റൊരു പ്രധാന സംഭവം നമുക്കേവര്ക്കും അറിയാവുന്നത് പോലെ കേരളത്തില്‍ സാമൂഹ്യ വിപ്ലവം നടത്തിയ അരുവിപ്പുറം ശിവ പ്രതിഷ്ഠയാണ് പ്രതിഷ്ടയാണ് .
എന്നാല്‍ ഗുരുദേവന്‍ നേരിട്ട് ശിവ ഭഗവാനെ കുറിച്ച് ലളിതമായി പറയുന്ന ഒരു സന്ദര്ഭംവ വായിക്കുകയുണ്ടായി .പുതുതായി ക്ഷേത്ര പ്രതിഷ്ട നടത്തണം എന്ന അപേക്ഷയുമായി വന്ന ഭക്ത ജനങ്ങളോടു ഗുരുദേവന്‍ നടത്തിയതായി രേഖപ്പെടുത്തിയ സംഭാഷണമാണ് . “ബിംബ പ്രതിഷ്ടക്ക് പകരം ഒരു വിളക്ക് സ്ഥാപിച്ചാല്‍ പോരെ ?” എന്ന് ചോദിക്കുന്ന ഗുരുദേവനോട് “പോരാ ആളുകള്ക്ക് ആരാധനാ മൂര്ത്തി വേണം അതുകൊണ്ട് മാത്രമേ അവര്‍ തൃപ്തി പ്പെടുകയുള്ളൂ” എന്ന് ഭക്തര്‍ പറയുന്നു . അപ്പോള്‍ ഗുരുദേവന്‍ ഇങ്ങനെ പറയുന്നു .
“ എന്നാല്‍ വിളക്കിനു ചുറ്റും മഹാന്മാരുടെ പടങ്ങള്‍ വച്ചാല്‍ മതിയല്ലോ . ശിവനും ശ്രീ രാമനും മറ്റും ഓരോ കാലത്തുള്ള നേതാക്കന്മാര്‍ ആയിരുന്നുവെന്നാണ് നമ്മുടെ പക്ഷം . ശിവന്‍ കാട്ടില്‍ നടന്നിരുന്ന ചില കൂട്ടരുടെ ഇടയില്‍ സത്സ്വഭാവം കൊണ്ടും കരബലം കൊണ്ടും ഒരു പ്രമാണി ആയിരിന്നിരിക്കണം , അതിനാല്‍ ഒരു നല്ല പരാക്രമിയും ഉപകരിയും ആയിരുന്നതിനാല്‍ ആളുകള്‍ സ്തുതിച്ചു . ക്രമേണ എല്ലാ ഗുണങ്ങളും ദൈവസമാനനക്കി”.
ഗുരുദേവ പ്രതിഷ്ടകളില്‍ ഏറ്റവും കൂടുതല്‍ ഉള്ളതും ശിവ പ്രതിഷ്ടകള്‍ തന്നെ. ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്ക്ക് സാധ്യത ഉണ്ട് എന്നാണ് എന്റെ് അഭിപ്രയം . മറ്റുള്ള അംഗങ്ങള്‍ ഇതിനെക്കുറിച്ച് എന്ത് പറയുന്നു എന്ന് അറിയാന്‍ താല്പ്പംര്യമുണ്ട് . താഴെ കാണുന്ന ചിത്രത്തില്‍ പുഷപ്പങ്ങലാല്‍ അലങ്കരിക്കപെട്ട ഭാഗം ആണ് ശിവലിംഗം .
Posted on facebook group by: Sudheesh Sugathan
0 comments:
Post a Comment