ജനനം : 11-8-1876
മഹാസമാധി : 24-7-1910
🔱താരാപഥം പോലെ നിലകൊള്ളുന്ന
ശ്രീനാരായണ പരമഹംസദേവന്റെ സംന്യാസ ശിഷ്യ പരമ്പരയിൽ ആദ്യകാല ശിഷ്യൻമാരിൽ അധികം ആരും അറിയപ്പെടാതെ പോയ ഒരു ശിഷ്യോത്തമനാണ് "ദിവ്യശ്രി നിശ്ചലദാസസ്വാമികൾ ".
നന്നേ ചെറുപ്പത്തിൽ തന്നെ പരമഹംസന്റെ പാദപൂജ ചെയ്യുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതി.
പിഴവു പറ്റാതെ ഭഗവാന്റെ ശിഷ്യണത്താൽ ആദ്ധ്യാത്മികതയുടെ പടവുകൾ നന്നേ ചെറുപ്പത്തിൽ തന്നെ കീഴടക്കുവാൻ സാധിച്ചു. സ്വാമികൾ മഹാസിദ്ധനും, മഹായോഗിയുമായിരുന്നു.ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, സന്നിധി മാത്രയാലോ രോഗാദി ദുരിതങ്ങളിൽപ്പെട്ട് അലയുന്നഅനേകായിരങ്ങൾക്ക് ആശ്വാസമായിരുന്നു സ്വാമികൾ.
"അരുമാനൂർദേശത്ത് വസൂരി രോഗം പടർന്നുപിടിച്ചപ്പോൾ ആളുകൾ സ്വാമിയോടു സങ്കടമുണർത്തിച്ചപ്പോൾ എഴുതിയ പ്രാർത്ഥനയാണ് ആരോഗ്യ പ്രാർത്ഥന ".
കൂടാതെ 24-ൽ പരം കൃതികളും സ്വാമികൾ രചിച്ചിട്ടുണ്ട്.
ആദ്ധ്യാത്മിക ലോകം കണ്ട അത്ഭുത സംഭവ പരമ്പരകളിൽ ഒന്നാണ് സ്വാമികളുടെ മഹാസമാധി. തന്റെ മഹാസമാധി മുൻകൂട്ടി പ്രവചിച്ച ,മഹാസിദ്ധനായിരുന്നു സ്വാമികൾ മഹാസമാധി സമയത്ത് വലിയ തോട്ടത്ത് തെക്കുപടിഞ്ഞാറു ഭാഗത്തുനിന്നിരുന്ന ഒരു ഏഴിലപ്പാലമരം അഗ്രം മുതൽ ചുവട് വരെ രണ്ടായി പിളർന്നു നിലംപതിക്കുകയുണ്ടായി. ഏഴിലം പാലപിളർന്നതിന്റെ ശബ്ദം കേട്ട് എല്ലാവരുടെയും ശ്രദ്ധ പാലയിലേക്കായി. വൃക്ഷം നിലംപതിച്ചു കഴിഞ്ഞ് നോക്കിയപ്പോൾ സ്വാമികൾ മഹാസമാധി സ്ഥനായി കഴിഞ്ഞിരുന്നു.
കേരളത്തിന്റെ ആദ്ധ്യാത്മിക ചരിത്രം ദർശിച്ച അത്ഭുത പുരുഷൻമാരിൽ ഒരാളായിരുന്നു "ദിവ്യശ്രി നിശ്ചലദാസ സ്വാമികൾ " ശ്രീനാരായണ സംന്യാസ്ത ശിഷ്യ പരമ്പരയിലെ അനർഘ കണ്ണിയായിമാറിയ പുണ്യപുരുഷനെ അറിയേണ്ടതു പോല ആരും അറിഞ്ഞില്ല!
ഗുരുദേവരുടെ ശിഷ്യ പരമ്പരയിൽ ആദ്യം മഹാസമാധി പ്രാപിച്ചത്
സ്വാമികൾ ആണെന്നു തോന്നുന്നു.
ശ്രീനാരായണ പ്രസ്ഥാനത്തിന് പ്രത്യേകിച്ച് ആത്മിയ മേഖലയിൽ ഉള്ളവർക്ക് ഒരിക്കലും വിസ്മരിക്കുവാൻ പറ്റത്തതാണ് ദിവ്യശ്രി നിശ്ചലദാസസ്വാമികളുടെ പുണ്യനാമധേയം.
ശ്രീനാരായണ ഗുരുദേവന്റെ അനുഭൂതി സമ്പന്നരായ അന്തരംഗ ശിഷ്യന്മാരിൽ പ്രമുഖനായ ഒരു സിദ്ധപുരുഷനായി നമുക്ക് സ്വാമികളെ പ്രണമിക്കാം. നിശ്ചലദാസ സ്വാമികൾക്കുണ്ടായിരുന്ന ഗുരുദേവ ഭക്തിയും ആത്മജ്ഞാനവും ശ്രീനാരായണ ശിഷ്യ പരമ്പരയ്ക്കും ഗുരുദേവ പാതയിലെ ആദ്ധ്യാത്മ സാധകർക്കും പ്രകാശം ചൊരിയുമാറകട്ടെ എന്നു പ്രാർത്ഥിക്കുന്നു.🔱
ശാന്തം നിശ്ചലദാസം തം
അരി പുരേശ്വരവാസിനം
നാരായണാത്മജം ശിഷ്യം
വന്ദേ തം ചരണാംബുജം
കടപ്പാട് : സച്ചിദാനന്ദ സ്വാമി ശിവഗിരി മഠം
0 comments:
Post a Comment