🌕ജനനം : -
🌑 മഹാസമാധി : 29-11-1943
" അച്യുതനിൽ ഒരു അമ്മയുടെ വാത്സല്യം ഒളിഞ്ഞിരിക്കുന്നു " എന്ന് ഗുരുദേവൻ പറയുമായിരുന്നു . അച്യുതൻ പാകം ചെയ്ത് സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് ഗുരുദേവൻ ഇങ്ങനെ പറഞ്ഞിരുന്നത്. വടക്കൻ പറവൂരിൽ ചക്കരക്കടവിനടുത്താണ് സഹോദരൻ അയ്യപ്പന്റെ ബന്ധുകുടിയായ അച്യുതൻ ജനിച്ചത്.ഗുരുദേവന്റെ കാന്തിക വലയത്തിനുള്ളിൽ അചിരേണ അകപ്പെട്ട ഈ അച്യുതൻ, അച്യുതാനന്ദസ്വാമികൾ എന്ന പേരിൽ ഗുരുദേവ ശിഷ്യത്വം വരിച്ച് ഉലയിൽ കാച്ചിയ പൊന്നുപോലെ പ്രശോഭിതനാകുകയും തുടർന്നങ്ങോട്ട് ' മഹാസമാധിപര്യന്തം ശ്രീനാരായണ പ്രസ്ഥാനത്തിൽ സ്വയം സമർപ്പിതനാവുകയും ചെയ്തു . ശിവഗിരിമഠത്തിന്റെ മൂന്നാമത്തെ മഠാധിപതിയായിരുന്നു സ്വാമികൾ.
1943-നവംബർ മാസം 29 തീയതി ശിവഗിരിയിൽ വച്ച് മഹാസമാധിയായി.
വന്ദേ ഗുരു പരമ്പരാം
കടപ്പാട് :ശ്രീനാരായണ വചനമൃതം
2 comments:
ചെറായിയിൽ മറ്റപ്പിള്ളി കുടുമ്ബത്തിൽ ആണ് ജനിച്ചത്. സഹോദരൻ അയ്യപ്പൻറെ ബന്ധു അല്ല.
ജനനം 1963
Post a Comment