SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Tuesday, 30 May 2017

സ്വാതന്ത്ര്യം തന്നെ അമൃതം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര

സ്വാതന്ത്ര്യത്തിന്മേല്‍ ഭരണകൂടങ്ങളുടെ അനാവശ്യമായ കടന്നു കൂടലുകള്‍ ഏറുമ്പോള്‍, മതവും ജാതിയും ദേശവും നോക്കി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍, ഗുരു നിത്യ ചൈതന്യയതിയുടെ "സ്വാതന്ത്ര്യം തന്നെ അമൃതം" ഒരാവര്‍ത്തി എങ്കിലും വായിക്കുന്നത് നന്നാകും. സന്യാസി എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ ആളാണന്ന് ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍, അവര്‍ മൂഡ സ്വര്‍ഗത്തില്‍ തന്നെ ആയിരിക്കും.....വേഷം കേട്ടലിന്‍റെ വിശേഷമല്ല സന്യാസി................................................................"” സ്വാതന്ത്ര്യം തന്നെ...

ഗുരുദേവനും ആരാധനയും

ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ -നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാംനാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ! ഗുരുദേവനെ ഈശ്വര ഭാവത്തിൽ ആരാധിക്കുന്നതിനെ അപലവിക്കുന്ന സാമൂഹ്യനീതി വാദികൾ അന്നും ഇന്നും ഏറെയുണ്ട്. അവരിൽ ചിലരുടെ അഭിപ്രായം " ശ്രീനാരായണൻ" ഒരു സാമൂഹിക പരിഷ്കർത്താവാണ് എന്നാണ്.മറ്റുചിലർകാട്ടെ "നാരായണ ഗുരുസ്വാമി" ഒരു സ്വതന്ത്ര ചിന്തകനും നിരീശ്വരവാദിയും യുക്തിചിന്തകനുമാണ്. ഇനി വേറെ ചിലരാകട്ടെ "നാരായണ ഗുരുസ്വാമി"യെ ഒരു സമുദായ നേതാവായ സാമൂഹ്യ വിപ്ലവകാരിയായി...

ആശാന്‍റെ സ്മരണകളുറങ്ങുന്ന ചെമ്പകത്തറ സംരക്ഷിക്കണം..

. കടയ്ക്കാവൂരിലെ ആശാന്റെ ചെമ്പകത്തറയിലുള്ള രണ്ട് ചെമ്പക മുത്തശ്ശിമാർക്ക് വയസ് ഇരുനൂറ്റി അമ്പതിനോട് അടുത്ത് വരും. കടൽനിരപ്പിൽ നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലുള്ള അരിയിട്ടകുന്നിലെ ചെമ്പകത്തറയിൽ ആശാൻ ചെറുപ്രായത്തിൽ വന്നിരുന്ന് ചെറുതുണ്ടുകളിൽ കവിതകൾ ചൊല്ലി,പിന്നെ ,എഴുതി ചുരുട്ടി അവ കാറ്റിൽപ്പറത്തുമായിരുന്നു. ഇക്കാര്യം ആശാൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചെമ്പകച്ചുവട്ടിലിരുന്ന് പടിഞ്ഞാറേക്ക് നോക്കിയാൽ അറബിക്കടലും കുന്നിനും കടലിനും ഇടയിൽ നിരനിരയായി നിൽക്കുന്ന കല്പകവൃക്ഷങ്ങളും കാണാം.തെക്കോട്ട് നോക്കിയാൽ...

യതിചരിതം' ഗുരു നിത്യ ചൈതന്യ യതി

നിശബ്ദമായൊരു ഭാവാന്തരമാണ് ഗുരു നിത്യയുടെ ആത്മകഥ...... യതിചരിതം' ഗുരു നിത്യചൈതന്യ യതിയുടെ ആത്മകഥയാണ്. എന്നാല്‍ ആത്മകഥാ രൂപത്തില്‍ എഴുതപ്പെട്ട ഒരു കൃതിയുമല്ല. പലപ്പോഴായി എഴുതിയ അനുഭവക്കുറിപ്പുകളുടെ സമാഹാരം.മലയാളത്തിലെ ആത്മകഥാ സാഹിത്യത്തിലെ അനുപമരചന. പി യുടെ 'കവിയുടെ കാല്പാടുകള്‍' പോലെയോ , ചെറുകാടിന്റെ 'ജീവിതപ്പാത' പോലെയോ ഊഷ്മളം. മുണ്ടശ്ശേരിയുടെ 'കൊഴിഞ്ഞ ഇലകള്‍' പോലെയും കെ പി കേശവ മേനോന്റെ 'കഴിഞ്ഞ കാലം' പോലെയും ഉദാത്തം. വലിയ ജീവിതങ്ങളുടെ മഹാകാലം യാതനകള്‍ നിറഞ്ഞ വനവാസമാണ്. ഒരു നൂറ്റാണ്ടില്‍ മൂന്ന്...

Friday, 26 May 2017

ദിവ്യശ്രീ നിശ്ചലദാസസ്വാമി

ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ സംന്യാസ ശിഷ്യനായ ദിവൃശ്രീ നിശ്ചലദാസ സ്വാമി ജനനം : 11-8-1876 മഹാസമാധി : 24-7-1910 🔱താരാപഥം പോലെ നിലകൊള്ളുന്ന ശ്രീനാരായണ പരമഹംസദേവന്റെ സംന്യാസ ശിഷ്യ പരമ്പരയിൽ ആദ്യകാല ശിഷ്യൻമാരിൽ അധികം ആരും അറിയപ്പെടാതെ പോയ ഒരു ശിഷ്യോത്തമനാണ് "ദിവ്യശ്രി നിശ്ചലദാസസ്വാമികൾ ". നന്നേ ചെറുപ്പത്തിൽ തന്നെ പരമഹംസന്റെ പാദപൂജ ചെയ്യുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതി. പിഴവു പറ്റാതെ ഭഗവാന്റെ ശിഷ്യണത്താൽ ആദ്ധ്യാത്മികതയുടെ പടവുകൾ നന്നേ ചെറുപ്പത്തിൽ തന്നെ കീഴടക്കുവാൻ സാധിച്ചു. സ്വാമികൾ മഹാസിദ്ധനും,...

നാരായണഗുരുകുലം

പ്രാതസ്മരണീയനും ലോകാചാര്യനുമായ നാരായണ ഗുരുവിന്റെ അനുമതിയോടും അനുഗ്രഹത്തോടും കൂടി പൂജ്യപാദരായ നടരാജഗുരു 1923-ല്‍ നാരായണഗുരുകുലം സംസ്ഥാപനം ചെയ്യുകയുണ്ടായി. നാരായണ ഗുരുകുലത്തിന് അനുമതി നല്കുമ്പോള്‍ മൂന്നു കാര്യങ്ങള്‍ നാരായണ ഗുരു തന്റെ സച്ഛിഷ്യനായ നടരാജഗുരുവിനോട് വ്യക്തമാക്കിയിരുന്നു. (1) വിവാഹം തടയരുത്. (2) ഗുരുവും ശിഷ്യന്മാരും അന്യോന്യം സഹകരിച്ച് ഒരു കുടുംബത്തിലെ അച്ഛനും മക്കളുമെന്നപോലെയുള്ള ഉപരിതനമായൊരു വേഴ്ചയില്‍ ബന്ധപ്പെട്ട് ജീവിക്കുന്നതായിരിക്കണം ഗുരുകുലം. (3) ലോകം മുഴുവനും ഗുരുകുലമായിത്തീരണം. ഈ വാക്കുകളെ മാനിച്ച് ഗുരുകുലത്തിലെ അന്തേവാസികളാകുവാന്‍...

ദിവ്യശ്രീ അച്യുതാനന്ദ സ്വാമികൾ

ശ്രീനാരായണഗുരുദേവ തൃപ്പാദങ്ങളുടെ സംന്യാസശിഷ്യനായ ശ്രീമദ് അച്യുതാനന്ദ സ്വാമി 🌕ജനനം : - 🌑 മഹാസമാധി : 29-11-1943 " അച്യുതനിൽ ഒരു അമ്മയുടെ വാത്സല്യം ഒളിഞ്ഞിരിക്കുന്നു " എന്ന് ഗുരുദേവൻ പറയുമായിരുന്നു . അച്യുതൻ പാകം ചെയ്ത് സ്വാദുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് ഗുരുദേവൻ ഇങ്ങനെ പറഞ്ഞിരുന്നത്. വടക്കൻ പറവൂരിൽ ചക്കരക്കടവിനടുത്താണ് സഹോദരൻ അയ്യപ്പന്റെ ബന്ധുകുടിയായ അച്യുതൻ ജനിച്ചത്.ഗുരുദേവന്റെ കാന്തിക വലയത്തിനുള്ളിൽ അചിരേണ അകപ്പെട്ട ഈ അച്യുതൻ, അച്യുതാനന്ദസ്വാമികൾ എന്ന പേരിൽ ഗുരുദേവ ശിഷ്യത്വം വരിച്ച് ഉലയിൽ കാച്ചിയ...

Page 1 of 24212345Next