SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

SREE NARAYANA GURU

Gurus Quotes : Oru Jathi Oru matham Oru Daivam Manushyanu

SREE NARAYANA GURU

Mathamethayalum Manushyan nannayal mathi

SREE NARAYANA GURU

Love of others is my happiness,Love that is mine is happiness for others.And so, truly, deeds that benefit a man Must be a cause for other's happiness too.

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

SREE NARAYANA GURU

Devoid of dividing walls...Of caste or race......Or hatred of rival faith.......We all live here In Brotherhood

Friday, 15 December 2017

ഗുരുഭക്തിയും നേർച്ചയും

തിരുവിതാംകൂർ നിയമസഭയിലെ പ്രഗൽഭനായ ഒരംഗമായിരുന്നു ചേർത്തലക്കാരനായ എൻ. ആർ. കുഷ്ണൻ വക്കീൽ. അദ്ദേഹത്തിനു ജനിച്ച ആദ്യത്തെ കുഞ്ഞ് അകാലത്തിൽ പൊലിഞ്ഞുപോവുകയുണ്ടായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ അതിന്റെ ആയുർദൈർഘ്യത്തിനും ആരോഗ്യത്തിനുമായി വക്കീലും കുടുംബവും നിരന്തരം പ്രാർത്ഥിക്കുകയും നിരവധി പൂജകൾ നടത്തുകയുമൊക്കെ ചെയ്തു. പക്ഷെ ആ കുഞ്ഞും ബാല്യത്തിൽ തന്നെ പരലോകം പൂണ്ടു.
കൃഷ്ണൻ വക്കീൽ ഗുരുദേവനിൽ വലിയ ഭക്തിയുള്ള ആളായിരുന്നു. സ്വന്തം വിശ്വാസമനുസരിച്ച് ചില വ്രതങ്ങളനുഷ്ഠിക്കുകയും ഗുരുദേവന്റെ പേരിൽ ഒരു നേർച്ച കഴിക്കുകയും ചെയ്തു. ഓരോ വെള്ളിയാഴ്ചയും കുളികഴിഞ്ഞ് ഗുരുദേവനെ സങ്കല്പിച്ച് പ്രാർത്ഥന നടത്തിയിട്ട് ഒരു ചക്രം വീതം ഒരു പ്രത്യേക വഞ്ചിയിൽ നിക്ഷേപിക്കുവാൻ തുടങ്ങി. ആ വഞ്ചിപ്പണം ഗുരുദേവനു സമർപ്പിച്ചുകൊള്ളാം എന്നായിരുന്നു നേർച്ച. എന്നാൽ ഗുരുദേവൻ തന്റെ ഭവനത്തിലെഴുനുള്ളി നേരിട്ട് അതു സ്വീകരിക്കണം എന്നായിരുന്നു വക്കീലിന്റെ ആഗ്രഹവും പ്രാർത്ഥനയും.
തൃപ്പാദങ്ങൾ ഏഴുന്നള്ളിയാൽ അപ്പോൾ ഇരിക്കുന്നതിനായി പുതിയൊരു മെത്തപായ വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. അതിനിടത്തിൽ എന്തെല്ലാം തിരക്കുകളും പ്രയാസങ്ങളും ഉണ്ടായിട്ടും പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും യാതൊരു വിഘ്ഞങ്ങളുമുണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ കൃഷ്ണൻവക്കീലിന്റെ പത്‌നി മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തവണ വക്കീലിനും കുടുംബത്തിനും തികഞ്ഞ ആത്മവിശ്വാസവും ഉണ്ടായിരുന്നു.
കുഞ്ഞിനു അന്നപ്രാശം നടത്തുന്നതിനുള്ള സമയം അടുത്തുവന്നു. ചോറൂണ് എവിടെവച്ചു നടത്തണമെന്നും മറ്റും ആലോചനവന്നപ്പോൾ വക്കീൽ പറഞ്ഞു.
"അന്നപ്രാശം സ്വാമികളെകൊണ്ട് കഴിപ്പിക്കാം."
അപ്പോൾ ഭാര്യ ചോദിച്ചു.
"അതിനു നമ്മൾ കുഞ്ഞുമായി ശിവഗിരിക്കു പോകണ്ടെ?"
വക്കീൽ: "പോകേണ്ടതില്ല. സ്വാമികൾ ഇവിടെ എഴുന്നള്ളി അതു നടത്തിത്തരുമെന്നാണ് എന്റെ വിശ്വാസം. അതാണ് എന്റെ പ്രാർത്ഥനയും."
ഭാര്യ: "അങ്ങനെയായാലും ഗുരുസ്വാമിയെ കണ്ട് അതിനു അപേക്ഷിക്കേണ്ടതല്ലേ?"
അതിനായി ഗുരുസ്വാമിയെ അങ്ങോട്ട് പോയി കാണുകയോ ക്ഷണിക്കുകയോ അപേക്ഷിക്കുകയോ ചെയുകയില്ലെന്നും തന്റെ നേർച്ചയും ഭക്തിയും വിശ്വാസവും ത്രികാലജ്ഞാനിയായ ഗുരുസ്വാമി ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നും വക്കീൽ പത്നിയോടു പറഞ്ഞു. ആ വിവരം മറ്റൊരാൾക്കുപോലും അറിയുമായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ചേർത്തല കളവങ്കോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിനായി ഭഗവാൻ എത്തിച്ചേർന്നു. പക്ഷെ അപ്പോഴും കൃഷ്ണൻ വക്കീൽ തൃപ്പാദങ്ങളെ കാണുവാൻ അങ്ങോട്ടുപോകുന്നില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അതറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കു വലിയ ആധിയായി.
അന്നാട്ടിലെ വിശ്വാസികളായ മുഴുവൻ ജനങ്ങളും അപ്പോൾ കളവങ്കോടം ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നെങ്കിലും കൃഷ്ണൻ വക്കീൽ മാത്രം തന്റെ ഭവനത്തിലെ പൂജാമുറിയിൽ നിന്നും അന്നു പുറത്തിറങ്ങിയിരുന്നതേയില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങുവാൻ നേരത്ത് ഗുരുദേവൻ "നമ്മുടെ കൃഷ്ണൻ വന്നില്ലേ" എന്ന് അന്വേഷിച്ചു. അപ്പോൾ കൃഷ്ണൻ വക്കീലിനെ അവിടെ കണ്ടവരായി ആരും ഉണ്ടായിരുന്നില്ല.
"എങ്കിൽ കൃഷ്ണനെ കണ്ടിട്ടുപോകാം" എന്നു പറഞ്ഞുകൊണ്ട് ഗുരുദേവൻ അപ്പോൾത്തന്നെ കൃഷ്ണൻ വക്കീലിന്റെ ഭവനത്തിലേക്കു പുറപ്പെട്ടു.
തന്റെ ഭവനത്തിൽ എഴുന്നള്ളിയ സ്വാമിയെ കൃഷ്ണൻ വക്കീൽ സാഷ്ടാംഗം നമസ്കരിച്ചു വരവേറ്റു. അദ്ദേഹം നേർച്ചയായി നിക്ഷേപിച്ചുകൊണ്ടിരുന്ന പൂജാമുറിയിലെ വഞ്ചിപ്പണം ഗുരുദേവൻ ഒരു മന്ദഹാസത്തോടെ സ്വീകരിക്കുകയും ആരുടെയും പ്രത്യേകമായ അപേക്ഷകൂടാതെ വക്കീലിന്റെ കുഞ്ഞിനു അന്നപ്രാശം നടത്തുകയും ചെയ്തു.
https://www.facebook.com/photo.php?fbid=1080350148773654&set=a.191147274360617.50147.100003960367013&type=3&theater&ifg=1

സി.ആർ.കേശവന്‍ വൈദ്യർ

കേരളത്തിലെ വ്യവസായ പ്രമുഖനും ചികിത്സകനും പ്രശസ്തമായ ചന്ദ്രികാ സോപ്പിന്‍റെ ഉടമസ്ഥനും ശ്രീനാരായണീയനുമായിരുന്നു സി.ആര്‍.കേശവന്‍ വൈദ്യര്‍.

ചന്ദ്രിക കേരളത്തിന്‍റെ സോപ്പായിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ചുണ്ടാക്കുന്ന, ആയുര്‍വേദ മൂല്യങ്ങളുള്ള സോപ്പ്. ഈ സോപ്പ് ഇന്ത്യയിലെ വന്‍കിടക്കാരോട് കിടപിടിച്ചു നിന്നത് സി.ആര്‍.കേശവന്‍ വൈദ്യരുടെ കച്ചവട നൈപുണ്യം കൊണ്ടായിരുന്നു.വ്യവസായ ലോകത്ത് കേരളത്തിന്‍റെ യശസ്സുയര്‍ത്തിയ ധീരനായിരുന്നു വൈദ്യര്‍.1953 ല്‍ സാമൂതിരി രാജാവ് അദ്ദേഹത്തെ വൈദ്യരത്നം ബഹുമതി നല്‍കി ആദരിച്ചു. 

വിനയമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ മുഖമുദ്ര. എളിമയും ലാളിത്യവും പുലര്‍ത്തിയ അദ്ദേഹത്തെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടായിരുന്നില്ല.ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ഒരു കാലത്ത് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുപ്രവര്‍ത്തനത്തിലൂടെ നേടുകയല്ല, മറ്റുള്ളവര്‍ക്ക് കൊടുക്കയാണ് വൈദ്യര്‍ ചെയ്തത്. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ അദ്ധ്യക്ഷന്‍, ആദ്യ സിദ്ധവൈദ്യന്‍, ഗ്രന്ഥകര്‍ത്താവ് എന്നിങ്ങനെ ബഹുമുഖമായിരുന്നു വൈദ്യരുടെ കര്‍മ്മമണ്ഡലം. കോട്ടയം സ്വദേശിയായ വൈദ്യര്‍ ഇരിങ്ങാലക്കുടക്കാരനായാണ് പിന്നീട് അറിയപ്പെട്ടത്. അതൊരു നാടുവിടലിന്‍റെ കഥയാണ്.

1904 ഓഗസ്റ്റ് 26 ന് ചതയം നക്ഷത്രത്തില്‍ കോട്ടയം ജില്ലയിലെ കൊണ്ടാട് എന്ന ഗ്രാമത്തിലാണ് വൈദ്യര്‍ ജനിച്ചത്. ചുളിക്കാട്ട് രാമനും കുഞ്ഞേലിയുമാണ് മാതാപിതാക്കള്‍. ചെറുപ്പത്തിലേ അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ ആകൃഷ് ഠനായി. ശ്രീനാരായണ ഗുരുവിന്‍റെ ശിഷ്യനായ നരസിംഹസ്വാമിയായിരുന്നു അദ്ദേഹത്തിന്‍റെ വഴികാട്ടി. ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി കേശവന്‍ വൈദ്യര്‍ വിദ്യാര്‍ത്ഥിയായിരിക്കുന്പോഴേ ബന്ധപ്പെട്ടു. ശ്രീനാരായണ സേവാ സംഘവും ഭജന മഠവും സ്ഥാപിച്ചു. ധര്‍മ്മഭടനായി പ്രവര്‍ത്തിച്ചു. ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘത്തിന്‍റെ ശാഖകള്‍ സ്ഥാപിക്കാനായി നാട്ടിനടുത്തുള്ള സ്ഥലങ്ങളിലും തൊടുപുഴ, മീനച്ചല്‍ താലൂക്കുകളിലും പ്രവര്‍ത്തിച്ചു. വൈക്കം സത്യാഗ്രഹത്തിലും ഗുരുവായൂര്‍ സത്യാഗ്രഹത്തിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കുഴപ്പളം ഫ്രാന്‍സ് സ്കൂളില്‍ അദ്ധ്യാപകനായാണ് അദ്ദേഹം ജീവിതമാരംഭിച്ചത്. പിന്നീട് പല സ്കൂളുകളിലും പഠിപ്പിച്ചിരുന്നു. 

പൊതുപ്രവര്‍ത്തനം വലിയ കടബാദ്ധ്യതയിലാണ് കാര്യങ്ങള്‍ എത്തിച്ചത്. നാട്ടില്‍ സ്വന്തം പേരിലുണ്ടായിരുന്ന വീടും പുരയിടവു ം വിറ്റ് കടം വീട്ടി മിച്ചമുള്ളതും കൊണ്ട് സ്ഥലം വിടുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ.തൃശൂര്‍ക്കായിരുന്നു യാത്ര. അവിടെ കൂര്‍ക്കഞ്ചേരിയിലുള്ള രാമാനന്ദ സ്വാമിയുടെ സിദ്ധവൈദ്യാശ്രമത്തില്‍ ചേര്‍ന്ന് വൈദ്യം പഠിച്ചു 1934 ല്‍. ആറു കൊല്ലം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഇരിങ്ങാലക്കുടയിലെത്തി. അവിടെ സ്വന്തം വൈദ്യശാല സ്ഥാപിച്ചു. പ്രത്യൗഷധ ചികിത്സയും പ്രഥമ ചികിത്സയും എന്നൊരു വൈദ്യശാസ്ത്ര ഗ്രന്ഥം അദ്ദേഹം എഴുതി. കേശവന്‍ വൈദ്യര്‍ പേരെടുത്ത ചികിത്സകനായി മാറി. അദ്ദേഹം സ്വയം മരുന്നുകള്‍ തയ്യാറാക്കി കൊടുത്തിരുന്നു. അങ്ങനെയാണ് ചര്‍മ്മ രോഗങ്ങളെ ചെറുക്കുന്ന ചന്ദ്രികാ സോപ്പിന്‍റെ പിറവി. സോപ്പ് പ്രശസ്തമായതോടെ കേശവന്‍ വൈദ്യരുടെ ഭാഗ്യം തെളിഞ്ഞു. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. പലതവണ പ്രലോഭനമുണ്ടായിരുന്നു മദ്യവ്യവസായത്തിലേക്ക് പോകാന്‍ എന്നാൽ വൈദ്യര്‍ തയ്യാറായില്ല. അദ്ദേഹം ഗുരുദേവന്‍റെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നു. 

സാന്പത്തികസ്ഥിതി മെച്ചമായതോടെ വീണ്ടും അദ്ദേഹം നാരായണ മാര്‍ഗചാരിയായി. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ പ്രസിഡന്‍റായി. എസ്.എന്‍. ട്രസ്റ്റിന്‍റെ ഭാരവാഹിയായി. എല്ലാത്തിനും കൈയയച്ച് സഹായം നല്‍കുകയും ചെയ്തു. ചന്ദ്രിക വിദ്യാഭ്യാസ ട്രസ്റ്റിന്‍റെ പ്രസിഡന്‍റ്, കലാമണ്ഡലം ഭരണസമിതി അംഗം, ഗുരുവായൂര്‍ ക്ഷേത്രപുനരുദ്ധാരണ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുംബൈ കുത്തക വ്യവസായ മേഖലയിലെ കുത്തകകള്‍ക്ക് അപ്രാപ്യമായ സ്ഥാനം ചന്ദ്രികാ സോപ്പിന് കൈവരിക്കാന്‍ കഴിഞ്ഞത് വൈദ്യരുടെ ബുദ്ധിപൂര്‍വമായ നീക്കങ്ങള്‍ കൊണ്ടായിരുന്നു.

ശ്രീനാരായണ ഗുരുവും കുമാരനാശാനും, പല്‍പ്പു മുതല്‍ മുണ്ടശ്ശേരി വരെ, വിചാരദര്‍പ്പണം, ശ്രീനാരായണഗുരുവും സഹോദരന്‍ അയ്യപ്പനും തുടങ്ങി കുറച്ചു പുസ്തകങ്ങള്‍ കൂടി വൈദ്യരുടെ വകയായിട്ടുണ്ട്. എളിമയും ലാളിത്യവും സ്ഥിരോത്സാഹവും വിജയം നേടുമെന്ന് താഴ്മയാല്‍ അഭുന്നതി സ്വന്തം ജീവിതം കൊണ്ട് വൈദ്യര്‍ തെളിയിച്ചു. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരനു സുഖത്തിനായ് വരേണമെന്ന ഗുരുവചനം പ്രാവര്‍ത്തികമാക്കിയ ഈ പുണ്യാത്മാവ് 1997 നവംബര്‍ ആറിനാണ് അന്തരിച്ചത്.

Tuesday, 28 November 2017

യഥാർത്ഥത്തിൽ ഗുരു ആരാണ് ???

യോഗത്തിൽ പതഞ്ജലിയും ജ്ഞാനത്തിൽ ശങ്കരനും വിനയത്തിൽ ക്രിസ്തുവും ത്യാഗത്തിൽ ബുദ്ധനും സ്ഥൈര്യത്തിൽ നബിയും പോലെ ഒരായസ്സും വപുസ്സും ബലിയർപ്പിച്ചിട്ടും നമുക്കിന്നും സംശയമാണ് - യഥാർത്ഥത്തിൽ ഗുരു ആരാണ് ???
സാമൂഹിക പരിഷ്കരണം -അയിത്തോച്ചാടനം - തത്വചിന്ത - സാഹിത്യം -സാമ്പത്തിക ശാസ്ത്രം - പ്രകൃതിസ്നേഹം -കാർഷിക ഉദ്ബോധനം -ശാസ്ത്ര സങ്കേതിക വിദ്യാഭ്യാസം- വ്യവസായം -സംഘടനാപാടവം -വൈദ്യം - വേദം-ജ്യോതിഷം - യോഗ-അതീന്ദ്രിയജ്ഞാനം -അരുൾ - അൻപ് - അനുകമ്പ തുടങ്ങി പ്രാപഞ്ചിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്നേവരെ ഒരു ഋഷിവര്യനും കഴിയാത്ത തനതായ മുദ്രകൾ തൃപ്പാദങ്ങൾ പകർന്നുതന്നു.തൃപ്പാദങ്ങൾ സാക്ഷാൽ പരബ്രഹ്മമാണെന്ന് ഗുരുവിന്റെ സാന്നിദ്ധ്വത്തിൽ തന്നെ ഋഷികവി കുമാരനാശൻ അർത്ഥശങ്കയ്ക്കിടയില്ലാതെ രചിച്ചു നൽകി, ശിവലിംഗദാസ സ്വാമികൾ ദർശിച്ച ഗുരുവിനെ ഓം നമ:ശിവായ ഭാവത്തെ ഗുരുഷഡ്കമായി പകർന്നുതന്നു. സ: ശരീരനായിരിക്കുമ്പോൾ ദൈവമായി ആരാധിക്കുവാൻ തൃപ്പാദങ്ങളുടെ വിഗ്രഹപ്രതിഷ്ഠയ്ക്ക് അനുമതി നല്കി. എണ്ണിയാലൊടുങ്ങാത്ത അത്ഭുത സിദ്ധികൾ സ:ശരീരനായിരിക്കുമ്പോൾ അനുഭവമാക്കി തന്നു. ഇതൊന്നും നാം പഠിക്കാതെ അഥവാ പഠിക്കാൻ മെനക്കെടാതെ ഗുരുവിനെ അവരവരുടെ സങ്കുചിത ഭൗതിക ഭാവത്തിൽ മാത്രം ദർശിക്കുന്നു ....95വർഷങ്ങൾക്കു മുമ്പ് ഭൂമിയിലെ സ്വർഗ്ഗമായ ശിവഗിരിയുടെ മണ്ണിൽ
എത്തി ഭഗവാനെ നമസ്കരിച്ച വിശ്വമഹാകവിയായ രവീന്ദ്രനാഥടാഗേറിന്റെ വാക്കുകൾ നിസ്സാരമായി കാണരുത്. ലോകത്തിന്റെ നാനഭാഗങ്ങളിലും സഞ്ചരിച്ച വിശ്വമഹാകവി ആരെയെല്ലാം ദർശച്ചിട്ടാണ് ശിവഗിരിയിൽ വന്നത്? ശ്രീരാമകൃഷ്ണ പരമഹംസനേയും, വിവേകാനന്ദസ്വാമിയെയും, റൊമൻ റോളണ്ടിനേയും, മഹാത്മഗാന്ധിയെയും, 19, 20 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന പുണ്യാത്മാക്കളെയും, മഹാത്മാക്കളെയും ഒക്കെയും ദർശിച്ച രവീന്ദ്രനാഥ് ടാഗോർ ലോകമഹാഗുരുവിനെ ദർശിച്ച ശേഷം ശിവഗിരിയിൽ വച്ചു എന്താണ്പറഞ്ഞത് ?
"ശ്രീനാരായണപരമഹംസദേവനോട് തുല്യനായഒരാളെയും താൻ ദർശിച്ചിട്ടില്ല ചക്രവാള സീമയേയും ഉലംഘിച്ചു നിൽക്കുന്ന യോഗ നയനങ്ങളും, "ഈശ്വരചൈതന്യം" നിറഞ്ഞ് തുളുമ്പുന്ന മുഖതേജസ്സും തനിക്ക് ഒരു കാലവും മറക്കാനാവില്ലെന്ന്"ഭൂമിയിലെ സ്വർഗ്ഗത്തിൽനിന്നു കൊണ്ട് ലോകത്തോടു പറഞ്ഞു. ഗുരുദേവന്റെ ഈശ്വരീയ ഭാവം തുറന്നു കാട്ടിത്തരുന്ന വാക്കുകൾ ആയിരുന്നു ആ മഹാപുരുഷന്റെ ഹൃദയത്തിൽ നിന്നും മൊഴിഞ്ഞത്.
ടാഗോറിന്റെ കൂടെ വന്ന യൂറോപ്യനായ ക്രിസ്ത്യൻപാതിരി(ചർച്ച് ഓഫ് ഇംഗ്ലണ്ട് ) ആയിരുന്ന സി.ഫ്. ദീനബന്ധുആൻഡ്രൂസ് എന്ന മഹാപുരുഷൻ ഗുരുദേവനിൽ സാക്ഷാൽ ദൈവത്തെയാണ് ദർശിച്ചത്.
"ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽകണ്ടു ആ ചൈതന്യ മൂർത്തി ഇന്ത്യയുടെ തെക്കെ അറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണ ഗുരുദേവനല്ലാതെ മറ്റാരുമല്ല"
എന്തുകൊണ്ട്, ഞാൻ നവോത്ഥാന നായകനെ നേരിൽ കണ്ടു എന്ന് പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ വിപ്ലവകാരിയെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല, എന്തുകൊണ്ട് ഞാൻ സാമൂഹ്യ പരിഷ്ക്കർത്താവിനെ നേരിൽ കണ്ടു എന്നു പറഞ്ഞില്ല. "ദൈവത്തെ നേരിൽ കണ്ടു എന്ന് തന്നെ പറഞ്ഞു" തലസ്ഥാന നഗരിയിൽ നവോത്ഥാന നായകൻ എന്ന്
വിളിച്ചു കൊണ്ട് പ്രതിമസ്ഥാപിക്കുന്നു.ദൈവത്തെ നേരിൽ കാണുവാൻ ഭാഗ്യം ലഭിച്ച പുണ്യ സുകൃതികളുടെ വാക്കുകളിൽ ഗുരുവിന്റെ ഈശ്വരീയഭാവം നിറഞ്ഞ് തുളുമ്പുന്നു.
അന്ധകാരത്തിൽ ആണ്ടുകിടന്നിരുന്ന മനുഷ്യ സമൂഹത്തെഉദ്ധരിക്കുവാൻ വേണ്ടി ചെമ്പഴന്തി ഗ്രാമത്തിൽ വയൽവാരം ഭവനത്തിൽ മാടനാശാന്റെയും, കുട്ടിയമ്മയുടെയും പുത്രനായി ദൈവം ശ്രിനാരായണ ഗുരുദേവനായി തിരുഃ അവതാരം ചെയ്തു.
യേശുക്രിസ്തു ദൈവപുത്രനാണെന്നന്നും നബി തിരുമേനി ദൈവത്തിന്റെ പ്രവാചകനാണെന്നും പറഞ്ഞു.
എന്നാൽ തൃപ്പാദങ്ങൾ പറയുന്നു.
"നാമും ദൈവവും ഒന്നായിരിക്കുന്നു
ഇനി നമുക്കു വ്യവഹരിക്കുന്നതിനു പാടില്ല. ഓ.... ! ഇതാ നാം ദൈവത്തിനോട് ഒന്നായിപ്പോകുന്നു"
ആത്മവിലാസം എന്ന ഗദ്യ കൃതിയിലൂടെ ഗുരുവിന്റെ ദൈവികഭാവം നമുക്ക് മുൻപിൽ ഭഗവാൻ തുറന്നു തരുന്നു. ഗുരുവിന്റെ 73 വർഷക്കാലത്തെ തിരു:അവതാരചരിത്രങ്ങളി
ലൂടെയും 65-ൽ പരം ക്യതികളിലൂടെയും നിർമ്മലമായ മനസ്സോടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും ഗുരുദേവന്റെ തിരു:സ്വരൂപം അറിയാൻ സാധിക്കും.
https://www.facebook.com/photo.php?fbid=1077636145711721&set=a.191147274360617.50147.100003960367013&type=3&theater&ifg=1

ചതയ വൃതം അനുഷ്ഠിക്കേണ്ട രീതി

(ഗുരുദേവ ചരണം ശരണം)
ചതയം നാളിന്റെ തലേന്നാൾ രാത്രിതുടങ്ങി ,ചതയം നാളിൽ സായം സന്ധ്യയോടെ ചതയവൃതം അവസാനിപ്പിക്കാം . കഴിയുമെങ്കിൽ മൂന്നു നാൾ മുമ്പ് വൃതം അനുഷ്ഠിക്കുന്നത് നല്ലതാണ് . കഴിവതും മത്സ്യ മാംസാദി മദ്യം എന്നിവ ഒഴിവാക്കുന്നത് നല്ലതാണ് . സന്ധ്യാവന്ദനം ഭക്തിപുരസ്സരം തുടരുക . 108 തവണ " ഓം നമോ നാരായണായ " അഷ്ടാക്ഷരീമന്ത്രം ജപിക്കുക . മനസ് ശുദ്ധമായി വേണം ഇതൊക്കെ അനുവർത്തിക്കാൻ എന്ന് മറക്കരുത് . എല്ലാവര്ക്കും താല്പര്യമുണ്ടെങ്കിൽ 5 ,7 ,9 നിലവിളക്കുകൾ (ഒറ്റ വരുന്ന സംഖ്യ കൂടാം ) കൊളുത്തി ഓം നമോ നാരായണായ എന്ന മന്ത്രം ഒന്നോ ,രണ്ടോ മൂന്നോ മണിക്കൂർ ജപിക്കാം . മനസ്സ് ശുദ്ധമാകാൻ ഇത് അനുവർത്തിക്കുന്നത് നല്ലതാണ് .
വീടും പരിസരവും പൂജാമുറിയും ശുചിയായി സൂക്ഷിക്കുക . കഴിയുമെങ്കിൽ അരിയാഹാരം ഒഴിവാക്കാം . അതിരാവിലെ കുളികഴിഞ്ഞു ബ്രഹ്മാമുഹൂർത്തത്തിൽ ഉണർന്നു കുളികഴിഞ്ഞു ഗുരുദേവ ചിത്രത്തിൽ മാലചാർത്തുകയും 6-15ന് നിലവിളക്കു കൊളുത്തി നിത്യേന ചൊല്ലുന്ന പ്രാർത്ഥനയിൽ ലയിച്ചു ജപിക്കാം .
( നിലവിളക്കു കൊളുത്തുമ്പോൾ കുമാരനാശാൻ രചിച്ച ദീപാർപ്പണത്തിന്റെ ആദ്യ നാലുവരിയെങ്കിലും ചൊല്ലണം )ഗുരുമന്ദിരവും പരിസരവും ശുചിയാക്കി വെക്കുക . ഗുരുദേവന്റെ പ്രതിമയോ ,ചിത്രതിലോ മാലചാർത്തി അലങ്കരിച്ചു വെയ്ക്കുക . അതിന്റെ മുന്നിൽ ഭക്തജനങ്ങൾക്ക് ഇരുന്നു സമൂഹ പ്രാർത്ഥന നടത്താൻ മറ്റും സൗകര്യമായിരിക്കണം .
6-15 ൻറെ സവിശേഷത എന്ത് .?
ഗുരുദേവ ജനം ശിവഗിരി അംഗീകരിച്ചത് 1855 ആഗസ്റ്റ് 28 (മലയാളം 1031 ചിങ്ങം 14 നും ) ചതയദിനം കാലത്ത് 6-15നും ആണ് . ഈ സമയത്തിൽ നാം പ്രാർത്ഥനയിൽ ലയിക്കണം . ഗുരുധ്യാനം കഴിഞ്ഞാൽ ഗുരുവിന്റെ ആത്മോപദേശം തുടങ്ങിയ ആദ്ധ്യാത്മിക കൃതികൾ പാരായണം ചെയ്യാം . ഗുരുദേവന്റെ കീർത്തനങ്ങളും മറ്റു കീർത്തനങ്ങളും ചൊല്ലി സമർപ്പണം ശ്ലോകങ്ങൾ മംഗളാരതിയും കഴിഞ്ഞു (കർപ്പൂരാരാധന )പ്രഭാത പൂജകൾ അവസാനിപ്പിക്കാം . സായംസന്ധ്യവരെ വിളക്ക് കെടാതെ സൂക്ഷിക്കുക .
ഇന്നരീതിയിൽ ഇരിക്കണം എന്ന് നിർബന്ധിക്കരുത് . മനസ്സ് ശുദ്ധമായാൽ എല്ലാം ശുഭമായിരിക്കും എന്നറിയുക .
ഓം ' എന്നു മന്ത്രം മൂന്നു തവണ ദീർഘമായി ഒരുവിട്ടുകൊണ്ടു ജപിച്ചു തുടങ്ങുക .
ഓം ..... മൂന്നു പ്രാവശ്യം ചൊല്ലുക ,
(നിലവിളക്കു കത്തിക്കുമ്പോൾ ചൊല്ലേണ്ടത് )
ഭാവബന്ധമൊടു സത്യരൂപണം
ദേവ, നിൻമഹിമയാർന്ന കോവിലിൽ
പാവനപ്രഭയെഴും വിളക്കിതാ
സാവധാനമടിയൻ കൊളുത്തിനേൻ ......
അതുകഴിഞ്ഞു പ്രാർത്ഥന തുടങ്ങാം ...
1 - ഗുരുധ്യാനം (ഗുരൂർ ബ്രഹ്മ )
2 - ഗുരുസ്തവം (നാരായണ മൂർത്തേ )
3 - ദൈവദശകം (ദൈവമേ കാത്തുകൊൾകങ്ങു )
4 - ഈശാവാസ്യോപനിഷത്തു (ഈശൻ ജഗത്തിലെല്ലാം )
5 - അനുകമ്പാദശകം (ഒരു പീഡയെറുമ്പിനും )
6 - ഗുരുഷ്ഡ്കം (ഓം ബ്രാഹ്മണേ )
7 - ഗദ്യ പ്രാർത്ഥന (കാണപ്പെടുന്നതൊക്കെയും )
8 - സമർപ്പണ ശ്ലോകങ്ങൾ നമാമി നാരായണ , അന്യഥാ ശരണം , ത്വമേവ ശരണം , അസതോ മ സത്ഗമയ , പൂർണ്ണമദ: പൂർണ്ണമിദം അത് കഴിഞ്ഞു ഓം ശാന്തി മൂന്നു തവണ ചൊല്ലണം . പ്രാർത്ഥനകൾ ഒരാൾ ചിട്ടയോടെ ചൊല്ലിക്കൊടുക്കുകയും മറ്റുള്ളവർ അത് ഏറ്റുചൊല്ലുന്നതും നന്നായിരിക്കും .
9 - കർപ്പൂരം കത്തിക്കുമ്പോൾ ചൊല്ലേണ്ടത് .
(അന്തർ ജ്യോതി ബഹിർജ്യോതി
പ്രത്യഗ് ജ്യോതി പരാത്‌പരാ
ജ്യോതിർ ജ്യോതി സ്വയം ജ്യോതി-
ആത്മജ്യോതി ശിവോസ്മ്യഹം ...!
പ്രാർത്ഥന കഴ്‌തിഞ്ഞു കർപ്പൂരാരാധന നടത്തി തീർത്ഥവും പ്രസാദവും സ്വീകരിച്ചു പിരിയാം . കഴിയുന്നതും അന്ധവിശ്വാസങ്ങൾ ഒഴിവാക്കി ഗുരുദേവൻ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുക . ഗുരുദേവന്റെ അത്ഭുത പ്രവർത്തികൾ അല്ല ലോകത്തിനാവശ്യം . ഗുരുദേവന്റെ അത്ഭുത വചനങ്ങളും സന്ദേശങ്ങളുമാണെന്നു നാം മറക്കരുത് . എല്ലാവര്ക്കും ഗുരുദേവന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
വിവരണത്തിന് കടപ്പാട് : സച്ചിദാനന്ദസ്വാമി
https://www.facebook.com/guruvaikari/photos/a.1122925317732806.1073741827.1122907894401215/1988448684513794/?type=3&theater&ifg=1

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍' - ചരിത്രം എഴുതാതെപോയ പേര്

ചരിത്രത്തിന്‍റെ പുറംപോക്കില്‍ കാലം ആറാട്ടുപുഴ വേലായുധ പണിക്കരെ പ്രതിഷ്‌ഠിച്ചു.
നൂറ്റിമുപ്പത്‌ വര്‍ഷം മുന്‍പ്‌ കായംകുളം കായലിലെ തണ്ടുവള്ളത്തില്‍ ഉറങ്ങികിടന്ന പണിക്കരുടെ നെഞ്ചില്‍ കഠാരയിറക്കി കായലില്‍ ചാടിയ 'തൊപ്പിയിട്ട കിട്ടന്‍' ഇന്നും പിടികിട്ടാപുള്ളി.
ഗുരുദേവന്‍റെ ജനനത്തിന് മുപ്പത്തിയൊന്നു വര്‍ഷം മുന്‍പാണ് വേലായുധപണിക്കര്‍ ജനിച്ചത്‌. കായംകുളത്ത് വാരണപ്പള്ളിയില്‍ കുമ്മമ്പള്ളില്‍ ആശാന്‍റെയടുത്തു ഗുരുദേവന്‍ പഠിക്കുമ്പോള്‍ മംഗലം സന്ദര്‍ശിച്ചെങ്കിലും വേലായുധ പണിക്കരെ കാണാന്‍ കഴിഞ്ഞില്ലെന്നാണു പഴമക്കാരുടെ കേട്ടറിവ്‌.
അവര്‍ണര്‍ക്കുവേണ്ടി കായംകുളത്തിനു സമീപം മംഗലത്തു ശിവക്ഷേത്രം നിര്‍മ്മിക്കാന്‍ ശിലയിട്ടത്‌ ഒരു ശിവരാത്രിയില്‍. ബ്രാഹ്‌മണ വേഷത്തില്‍ വൈക്കത്തെത്തിയ വേലായുധപണിക്കര്‍ വൈക്കത്തപ്പന്‍റെ സന്നിധിയില്‍ ഏറെക്കാലം താമസിച്ചാണു താഴ്‌ന്ന ജാതിക്കര്‍ക്കു നിഷേധിക്കപ്പെട്ടിരുന്ന ക്ഷേത്രനിര്‍മ്മാണവും ആചാരങ്ങളും പഠിച്ച്ത്‌. ഒടുവില്‍ നാട്ടിലേക്കു മടങ്ങും മുന്‍പു ക്ഷേത്ര അധികാരിയോടു പണിക്കര്‍ ചോദിച്ചു: "അയിത്തക്കാരന്‍ ക്ഷേത്രത്തില്‍ താമസിച്ചു പൂജാവിധിപഠിച്ചാല്‍ അങ്ങ്‌ എന്തുചെയ്യും?" പരിഹാരം പറഞ്ഞ ക്ഷേത്രാധികാരിക്ക്‌ നൂറു രൂപയും സ്വര്‍ണ്ണവും കൊടുത്തു വേണ്ടതു ചെയ്‌തോളാന്‍ പറഞ്ഞ്‌ പണിക്കര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി മംഗലത്തേക്കു തിരിച്ചു !!
ഓര്‍മ്മിക്കണം സംഭവം നടന്ന 1853ലെ നൂറുരൂപയുടെ വില. മുന്നൂറു മുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യത്തിനു പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെല്‍പ്പാടവും സ്വന്തമായുള്ള ധനിക കുടുംബത്തിലെ ഭാരിച്ച സ്വത്തിന്‍റെ അവകാശിയായിരുന്നു പണിക്കര്‍; അതും പതിനാറാമത്തെ വയസ്സില്‍. ഇന്ന്‌ ഈ സ്‌ഥലമെല്ലാം കടലെടുത്തു.
വഴിയൊന്നാണെങ്കിലും ശ്രീ നാരായണ ഗുരുദേവന്‍റെ മുന്‍ഗാമിയായ പണിക്കര്‍ ഒരു സന്യാസിയായിരുന്നില്ല. പോരാളിയെപ്പോലെ തന്‍റെടിയായിരുന്നു. ചെറുപ്പത്തിലേ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും പഠിച്ചു. ആറേഴു കുതിരകള്‍, രണ്ട്‌ ആന, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവയാണു പണിക്കരുടെ സ്വന്തം വാഹനങ്ങള്‍.
മംഗലത്തു ശിവപ്രതിഷ്‌ഠ നടത്തിയ വേലായുധ പണിക്കരെപ്പറ്റി മേല്ജാതിക്കാര്‍ ചെമ്പകശ്ശേരി രാജാവിനോടു പരാതിപറഞ്ഞു. വിവരം തിരക്കിയ രാജാവിനു മുന്നില്‍ "ഞാന്‍ പ്രതിഷ്‌ഠിച്ചത്‌ ഈഴവ ശിവനെയാണെന്നു" മറുപടി നല്‍കി നെഞ്ചുവിരിച്ചുനിന്ന ആണായിരുന്നിട്ടും വേലായുധപണിക്കരെ ആരും അംഗീകരിച്ചില്ല.
എഴുതപ്പെട്ട രേഖകളിലൊന്നും പണിക്കരുടെ മാതാപിതാക്കളെപ്പറ്റി വ്യക്‌തമായി പരാമര്‍ശമില്ല. 1825 ജനുവരി ഏഴിനു ജനിച്ച പണിക്കര്‍ക്ക്‌ പതിമൂന്നാം നാള്‍ മാതാവിനെ നഷ്‌ട്ടപ്പെട്ടു. പിന്നീട്‌ അമ്മയുടെ ബന്ധുക്കള്‍ക്കൊപ്പം വളര്‍ന്നു. ഇതിഹാസ തുല്യമായ ജീവിതത്തിന്‍റെ നിഗൂഡമായ ബാല്യം!.
1866 ല്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചു വേലായുധ പണിക്കര്‍ നടത്തിയ പണിമുടക്കാണു ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം. എന്നിട്ടും ഇതുവരെ വേലായുധപണിക്കരെ ആരും "സഖാവെ" എന്നുവിളിച്ചില്ല.
ആദ്യത്തെ കര്‍ഷക തൊഴിലാളി സമരം
അന്ന്‌ ഈഴവ സ്‌ത്രീകള്‍ മുണ്ടുടുക്കുമ്പോള്‍ മുട്ടിനു താഴെ തുണികിടക്കുന്നതു കുറ്റമായിരുന്നു. കായംകുളത്തിനു വടക്കു പത്തിയൂരില്‍ വീതിയുള്ള കരയുള്ള മുണ്ട്‌ ഇറക്കിയുടുത്തു വയല്‍ വരമ്പിലൂടെ നീങ്ങിയ ഈഴവ സ്‌ത്രീയെ സവര്‍ണ പ്രമാണിമാര്‍ അധിക്ഷേപിച്ചതു പണിക്കരെ ചൊടിപ്പിച്ചു.
ജന്മികള്‍ക്കു വേണ്ടി കീഴാളരെ ഒരുമിപ്പിച്ചു കൂട്ടിയ വേലായുധപണിക്കര്‍ കൃഷിപണിയും തേങ്ങാപണിയും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്‌തു. പണിമുടങ്ങിയതോടെ ജന്മിമാരുടെ സാമ്പത്തികനില പരുങ്ങലിലായി. തൊഴിലാളികള്‍ക്ക്‌ അഷ്‌ടിക്കുള്ള വക പണിക്കര്‍ സ്വന്തം ചെലവില്‍ നല്‍കി. ദൂരെ നിന്ന്‌ ജന്മികളെത്തിച്ച കൃഷിപ്പണിക്കാരെ കൊന്നുകളയുമെന്ന്‌ പണിക്കര്‍ പരസ്യപ്രഖ്യാപനം നടത്തി. സാക്ഷാല്‍ അയ്യങ്കാളിക്ക്‌ അന്നു മൂന്നു വയസ്സായിരുന്നു പ്രായം. മുണ്ട്‌ ഇറക്കിയുടുത്ത ഈഴവസ്‌ത്രീയെ പരിഹസിച്ച കരപ്രമാണിമാര്‍ സമരം തീഷ്‌ണമായപ്പോള്‍ പരസ്യമായി മാപ്പുപറഞ്ഞു. അവഹേളിക്കപ്പെട്ട സ്‌ത്രീക്കു പ്രായശ്‌ചിത്തമായി മുണ്ടു വാങ്ങിക്കൊടുക്കാന്‍ പണിക്കര്‍ കല്‍പ്പിച്ചു. പ്രമാണിമാര്‍ അനുസരിച്ചു. അങ്ങനെ ചരിത്രത്തില്‍ ആദ്യത്തെ കര്‍ഷകതിഴിലാളി സമരം പൂര്‍ണ്ണ വിജയം കണ്ടു. എന്നിട്ടും ചരിത്രം ഇതുവരെ പണിക്കരെ "സഖാവേ" എന്നുവിളിച്ചില്ല.
മൂക്കുത്തിവഴക്ക്‌
ഇതിനു ശേഷമാണു വേലായുധപണിക്കരുടെ മൂക്കുത്തിവഴക്ക്‌. അന്നു സ്വര്‍ണ്ണ മൂക്കുത്തിധരിക്കാനുള്ള അവകാശം താഴ്‌ന്ന ജാതിയിലെ സ്‌ത്രീകള്‍ക്കില്ലായിരുന്നു.
പന്തളത്തിനടുത്തു മൂക്കുത്തി ധരിച്ചു വഴിനടന്ന പെണ്ണിന്‍റെ മൂക്കുത്തി പറിച്ചു ചോരചിന്തിയ വിവരമറിഞ്ഞ പണിക്കര്‍ സ്വര്‍ണ്ണപണിക്കാരെ വിളിച്ച്‌ ആയിരം മൂക്കുത്തി നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. ഒരു കിഴി മൂക്കുത്തിയുമായി പന്തളത്തെത്തിയ പണിക്കര്‍ വഴിയില്‍ കണ്ട കിഴ്‌ജാതിക്കാരായ സ്‌ത്രീകളെയെല്ലാം വിളിച്ചുകൂട്ടി മൂക്കു കുത്തിച്ചു. സ്വര്‍ണ്ണ മൂക്കുത്തി അണിയിച്ചു പറഞ്ഞയച്ചു. ഇവരെ ആരും അപമാനിക്കാതിരിക്കാന്‍ ദിവസങ്ങളോളം പണിക്കര്‍ പന്തളത്തു തങ്ങി. കുതിരപ്പുറത്ത്‌ ആയുധങ്ങളുമേന്തി റോന്തുചുറ്റുന്ന പണിക്കരുടെ മുന്നിലൂടെ നാട്ടിലെ പെണ്ണുങ്ങളെല്ലാം സ്വര്‍ണ്ണ മൂക്കുത്തിയിട്ടു സുന്ദരികളായി നടന്നു. പിന്നീടു നാട്ടിലൊരിടത്തും ഒരു പെണ്ണും മൂക്കു മുറിഞ്ഞു ചോരയൊലിപ്പിച്ചില്ല...
ഏത്താപ്പുസമരം
സമരം ചെയ്യാന്‍ ഈ പണിക്കര്‍ സംഭാവന പിരിച്ചില്ല. സ്വന്തം ചെലവിലായിരുന്നു പണിക്കരുടെ ലഹളകളെല്ലാം. മൂക്കുത്തി വഴക്കിന്‍റെ തുടര്‍ച്ചയായിരുന്നു 1859ലെ ഏത്താപ്പു സമരം. കായംകുളത്ത്‌ അവര്‍ണസ്‌ത്രീ നാണം മറയ്‌ക്കാന്‍ മാറില്‍ ഏത്താപ്പിട്ടതു ചില പ്രമാണിമാര്‍ക്കു സഹിച്ചില്ല. പൊതുനിരത്തില്‍ അവരുടെ മേല്‍മുണ്ടു വലിച്ചു കീറി മാറില്‍ മച്ചിങ്ങത്തൊണ്ടു പിടിപ്പിച്ച്‌ അവരെ പ്രമാണിമാര്‍ കൂവിവിട്ടു. വിവരമറിഞ്ഞു കുറെ മേല്‍മുണ്ടുമായി പണിക്കര്‍ തണ്ടുവച്ച വള്ളത്തില്‍ കായം കുളത്തേക്കു കുതിച്ചു. അവിടത്തെ തൊഴിലാളി സ്‌ത്രീകള്‍ക്കിടയില്‍ മേല്‍മുണ്ടു വിതരണം ചെയ്‌തു. നാട്ടിലെ പാവം പെണ്ണുങ്ങള്‍ക്കുവേണ്ടി ഈ തുണിയുടുപ്പു സമരവും പണിക്കര്‍ ഒറ്റയ്‌ക്കുപൊരുതി ജയിച്ചു. കഥകളിയോഗം പണ്ട്‌ ഈ നാട് സ്‌ത്രീകളോടു ചെയ്‌തതിനെല്ലാം ഈ മനുഷ്യന്‍ ഒറ്റയ്‌ക്കു പകരം ചോദിച്ചു.... എന്നിട്ടും ഏതു സ്‌ത്രീയാണ്‌ ഇന്നും പണിക്കരെ ഓര്‍മ്മിക്കുന്നത്‌.
കഥകളിയോഗം
1861ല്‍ ഈഴവ സമുദായാംഗങ്ങളെ ചേര്‍ത്തു കഥകളിയോഗം സ്‌ഥാപിച്ചതാണ് വേലായുധപണിക്കരുടെ കലാവിപ്ലവം. പച്ചകുത്തി ദേവന്മാരുടെയും രാജാക്കന്മാരുടെയും വേഷങ്ങളാടാന്‍ അവര്‍ണര്‍ക്ക്‌ അവകാശമില്ലെന്നു ബോധിപ്പിച്ച് ഗവണ്‍മെന്റില്‍ ‍ പരാതികിട്ടിയപ്പോള്‍ ദിവാന്‍ ടി. മാധവറാവുവാണ് പണിക്കരെയും പരാതിക്കാരെയും വിളിച്ചു ചേര്‍ത്തത്‌. അന്നത്തെ വാദംകേട്ടു പ്രഖ്യാപിക്കപ്പെട്ട തീര്‍പ്പിലാണു താഴ്‌ന്ന ജാതിക്കര്‍ക്കു കഥകളി പഠിച്ച്‌ അവതരിപ്പിക്കാനുള്ള അവകാശം നിയമംമൂലം പണിക്കര്‍ സമ്പാദിച്ചത്‌. പിന്നീടു സ്വയം കഥകളി പഠിച്ച വേലായുധപണിക്കര്‍ 1862ല്‍ അരങ്ങേറി. അവര്‍ണ്ണരുടെ കഥകളിയോട്‌ ഏറ്റവും എതിര്‍പ്പുള്ള പ്രദേശങ്ങള്‍ തിരഞ്ഞുപിടിച്ചു കഥകളി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിനു താല്‍പര്യം... എന്നിട്ടും ആരും വേലായുധപണിക്കരുടെ പേരില്‍ കഥകളി പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.
രാജാവിന്റെ വീരശൃഖല
പത്‌മനാഭസ്വാമി ക്ഷേത്രത്തിലേക്കു തരണനല്ലൂര്‍ നമ്പൂതിരിപ്പാടു കൊണ്ടുപോയ സാളഗ്രാമം കായംകുളം കായലില്‍ കൊള്ളക്കാര്‍ അപഹരിച്ചു. സാളഗ്രാമം തിരികെ വാങ്ങി നല്‍കാനുള്ള തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ അഭ്യര്‍ഥന സ്വീകരിച്ച വേലായുധപണിക്കര്‍ കയ്യൂക്കുകൊണ്ടു കാര്യം സാധിച്ച്‌ രണ്ടു കൈയ്യിലും രാജാവിന്റെ വീരശൃഖലനേടി. പേരിനൊപ്പമുള്ള 'പണിക്കര്‍' സ്‌ഥാനം അടുത്ത തലമുറയ്‌ക്കു സ്‌ഥിരപ്പെട്ടതും ഇതിനുശേഷം. എന്നിട്ടും കായംകുളം കൊച്ചുണ്ണിയോട്‌ കാണിച്ച നീതിപോലും ചരിത്രം ആറാട്ടുപുഴയിലെ പണിക്കരോടു കാട്ടിയില്ല.
മാംബുഴക്കരിക്കാരന്‍ കരപ്രമാണി
കീഴാളരുടെ വീട്ടില്‍ പശു പെറ്റാല്‍ ‍കിങ്കരന്മാരെ വിട്ടു പശുവിനേയും കിടാവിനേയും സ്വന്തമാക്കി ഒടുവില്‍ പശുവിന്‍റെ കറവ വറ്റുമ്പോള്‍ മാത്രം തിരികെ നല്‍കുന്ന മാംബുഴക്കരിക്കാരന്‍ കരപ്രമാണിയെ, വാളുമായിചെന്ന പണിക്കര്‍ ഒതുക്കിയത്‌ മറ്റൊരു കഥ.
ഇരുപതാമത്തെ വയസ്സില്‍ പുതുപ്പള്ളി വാരണപ്പള്ളി സ്വദേശിനി വെളുമ്പിയെ പണിക്കര്‍ വിവാഹം കഴിച്ചു. ഇവര്‍ക്ക്‌ ഏഴ്‌ ആണ്‍മക്കളാണ്‌. അക്കാലത്ത്‌ ഉന്നതകുലജാതര്‍ പേരിനൊപ്പം 'കുഞ്ഞ്‌' എന്നു ചേര്‍ത്തിരുന്നു. പണിക്കര്‍ സ്വന്തം മക്കള്‍ക്കു പേരിട്ടു: കുഞ്ഞയ്യന്‍, കുഞ്ഞുപണിക്കര്‍, കുഞ്ഞന്‍, കുഞ്ഞുപിള്ള, കുഞ്ഞുകുഞ്ഞ്‌, വെളുത്തകുഞ്ഞ്‌, കുഞ്ഞുകൃഷ്ണന്‍. സ്വന്തം സഹോദരിയെ അന്യസമുദായക്കാരനു വിവാഹം ചെയ്തുകൊടുത്തു മിശ്രവിവാഹത്തിനു വിത്തിട്ടതും പണിക്കരാണെന്നു കേള്‍വി.
സഞ്ചാരസ്വാതന്ത്ര്യം
'ഹോയ്‌' വിളിച്ച്‌ അവര്‍ണരെ തീണ്ടാപ്പാടകലെ നിര്‍ത്തിയിരുന്ന കാലം. ഒരു ദിവസം പണിക്കരും പരിവാരങ്ങളും വയല്‍ വരംബിലൂടെ നടക്കുമ്പോള്‍ മറുവശത്തു നിന്നു 'ഹോയ്‌' വിളി. ഇടപ്പള്ളി രാജാവിന്‍റെ മകന്‍ രാമന്‍ മേനോന്‍റെ എഴുന്നള്ളിത്താണ്‌. അതിനേക്കാള്‍ ഉച്ചത്തില്‍ ഹോയ്‌ എന്നു തിരികെ വിളിക്കാന്‍ പണിക്കര്‍ കൂട്ടാളികളോടു നിര്‍ദേശിച്ചു. 'ധിക്കാരി'യായ പണിക്കരുടെ കാലു തല്ലി ഒടിക്കാന്‍ രാജകുമാരന്‍റെ കല്‍പ്പന. രാജകുമാരനും കൂട്ടരും അടികൊണ്ട്‌ ഓടി.... സംഭവം കേസായെങ്കിലും അവര്‍ണര്‍ക്ക്‌ സഞ്ചാര സ്വാതന്ത്ര്യം നല്‍കിക്കൊണ്ടായിരുന്നു കേസിന്റെ തീര്‍പ്പ്‌. പിന്നീടു കീഴാളരാരും 'ഹോയ്‌' വിളി കേട്ട്‌ ഓടിമാറേണ്ടി വന്നില്ല.
മറ്റൊരു കേസിന്‍റെ ആവശ്യത്തിനായി കൊല്ലത്തുനിന്നും തണ്ടുവള്ളത്തില്‍ കായംകുളംകായല്‍ കടക്കുമ്പോഴാണ് വേലായുധപ്പണിക്കര്‍ കൊല്ലപ്പെട്ടത്‌. 1874 ജനുവരി മൂന്നിനു പാതിരാത്രി കായല്‍ നടുക്ക്‌ തണ്ടുവള്ളത്തില്‍ പണിക്കര്‍ നല്ല ഉറക്കമായിരുന്നു. ഒരു കോവുവള്ളത്തിലെത്തിയ അക്രമിസംഘം പണിക്കരെ അടിയന്തിരമായി കാണണമെന്നു തണ്ടുവലിക്കാരോടു പറഞ്ഞു. വള്ളത്തില്‍ കയറിയ അക്രമികളുടെ നേതാവു 'തൊപ്പിയിട്ട കിട്ടന്‍' (ഇസ്ലാം മതം സ്വീകരിച്ചവന്‍) ഉറങ്ങിക്കിടന്ന പണിക്കരെ ചതിയില്‍ കുത്തിവീഴ്ത്തി. നെഞ്ചില്‍ തറഞ്ഞ കഠാരയുമായി എഴുന്നേറ്റ ആറാട്ടുപുഴ വേലായുധ പണിക്കരെ കണ്ടു ഭയന്ന കിട്ടനും കൂട്ടരും കായലില്‍ ചാടി രക്ഷപ്പെട്ടു. ഇവര്‍ പിന്നീടു കപ്പലില്‍ രാജ്യം കടന്നതായാണു കേട്ടുകേള്‍വി.
കൊല്ലം ഡിവിഷന്‍ പേഷ്കാര്‍ രാമന്‍ നായര്‍ കേസു വിചാരണ നടത്തിയെങ്കിലും തെളിവില്ലാത്തതിനാല്‍ ആരേയും ശിക്ഷിക്കാന്‍ കഴിഞ്ഞില്ല.... എന്നിട്ടും പണിക്കരെ ആരും രക്തസാക്ഷിയാക്കിയില്ല. സ്മാരകങ്ങള്‍ ഉയര്‍ന്നില്ല.
ഐതിഹ്യത്തോളമെത്തിയ ഈ ജീവിതത്തെ തിരിച്ചറിഞ്ഞത്‌ ഒരാള്‍ മാത്രം-- ശ്രീനാരായണഗുരു.
സഹപാഠിയുടെ പിതാവായ പണിക്കരെ കാണാന്‍ ഗുരു മംഗലത്ത്‌ എത്തിയ ദിവസങ്ങളില്‍ പണിക്കര്‍ മറ്റെവിടെയോ ജാതിപ്പിശാചിനോടു പോരാടുകയായിരുന്നു.
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ - ഏതെങ്കിലും പാഠപുസ്തകത്താളില്‍ ഈ പേരു കണ്ടെത്താമോ ?.....
Image may contain: 1 person
https://www.facebook.com/photo.php?fbid=531451897209593&set=a.127420040946116.1073741827.100010343622681&type=3&theater&ifg=1

ഗുരുഭക്തിയും നേർച്ചയും

തിരുവിതാംകൂർ നിയമസഭയിലെ പ്രഗൽഭനായ ഒരംഗമായിരുന്നു ചേർത്തലക്കാരനായ എൻ. ആർ. കുഷ്ണൻ വക്കീൽ. അദ്ദേഹത്തിനു ജനിച്ച ആദ്യത്തെ കുഞ്ഞ് അകാലത്തിൽ പൊലിഞ്ഞുപോവുകയുണ്ടായി. രണ്ടാമത്തെ കുഞ്ഞായപ്പോൾ അതിന്റെ ആയുർദൈർഘ്യത്തിനും ആരോഗ്യത്തിനുമായി വക്കീലും കുടുംബവും നിരന്തരം പ്രാർത്ഥിക്കുകയും നിരവധി പൂജകൾ നടത്തുകയുമൊക്കെ ചെയ്തു. പക്ഷെ ആ കുഞ്ഞും ബാല്യത്തിൽ തന്നെ പരലോകം പൂണ്ടു.
കൃഷ്ണൻ വക്കീൽ ഗുരുദേവനിൽ വലിയ ഭക്തിയുള്ള ആളായിരുന്നു. സ്വന്തം വിശ്വാസമനുസരിച്ച് ചില വ്രതങ്ങളനുഷ്ഠിക്കുകയും ഗുരുദേവന്റെ പേരിൽ ഒരു നേർച്ച കഴിക്കുകയും ചെയ്തു. ഓരോ വെള്ളിയാഴ്ചയും കുളികഴിഞ്ഞ് ഗുരുദേവനെ സങ്കല്പിച്ച് പ്രാർത്ഥന നടത്തിയിട്ട് ഒരു ചക്രം വീതം ഒരു പ്രത്യേക വഞ്ചിയിൽ നിക്ഷേപിക്കുവാൻ തുടങ്ങി. ആ വഞ്ചിപ്പണം ഗുരുദേവനു സമർപ്പിച്ചുകൊള്ളാം എന്നായിരുന്നു നേർച്ച. എന്നാൽ ഗുരുദേവൻ തന്റെ ഭവനത്തിലെഴുനുള്ളി നേരിട്ട് അതു സ്വീകരിക്കണം എന്നായിരുന്നു വക്കീലിന്റെ ആഗ്രഹവും പ്രാർത്ഥനയും.
തൃപ്പാദങ്ങൾ ഏഴുന്നള്ളിയാൽ അപ്പോൾ ഇരിക്കുന്നതിനായി പുതിയൊരു മെത്തപായ വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെക്കുകയും ചെയ്തു. അതിനിടത്തിൽ എന്തെല്ലാം തിരക്കുകളും പ്രയാസങ്ങളും ഉണ്ടായിട്ടും പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും യാതൊരു വിഘ്ഞങ്ങളുമുണ്ടാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ കൃഷ്ണൻവക്കീലിന്റെ പത്‌നി മൂന്നാമത്തെ കുഞ്ഞിനെയും പ്രസവിച്ചു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. അത്തവണ വക്കീലിനും കുടുംബത്തിനും തികഞ്ഞ ആത്മവിശ്വാസവും ഉണ്ടായിരുന്നു.
കുഞ്ഞിനു അന്നപ്രാശം നടത്തുന്നതിനുള്ള സമയം അടുത്തുവന്നു. ചോറൂണ് എവിടെവച്ചു നടത്തണമെന്നും മറ്റും ആലോചനവന്നപ്പോൾ വക്കീൽ പറഞ്ഞു.
"അന്നപ്രാശം സ്വാമികളെകൊണ്ട് കഴിപ്പിക്കാം."
അപ്പോൾ ഭാര്യ ചോദിച്ചു.
"അതിനു നമ്മൾ കുഞ്ഞുമായി ശിവഗിരിക്കു പോകണ്ടെ?"
വക്കീൽ: "പോകേണ്ടതില്ല. സ്വാമികൾ ഇവിടെ എഴുന്നള്ളി അതു നടത്തിത്തരുമെന്നാണ് എന്റെ വിശ്വാസം. അതാണ് എന്റെ പ്രാർത്ഥനയും."
ഭാര്യ: "അങ്ങനെയായാലും ഗുരുസ്വാമിയെ കണ്ട് അതിനു അപേക്ഷിക്കേണ്ടതല്ലേ?"
അതിനായി ഗുരുസ്വാമിയെ അങ്ങോട്ട് പോയി കാണുകയോ ക്ഷണിക്കുകയോ അപേക്ഷിക്കുകയോ ചെയുകയില്ലെന്നും തന്റെ നേർച്ചയും ഭക്തിയും വിശ്വാസവും ത്രികാലജ്ഞാനിയായ ഗുരുസ്വാമി ഇതിനകം അറിഞ്ഞിട്ടുണ്ടാകുമെന്നും വക്കീൽ പത്നിയോടു പറഞ്ഞു. ആ വിവരം മറ്റൊരാൾക്കുപോലും അറിയുമായിരുന്നില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ചേർത്തല കളവങ്കോടം ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നതിനായി ഭഗവാൻ എത്തിച്ചേർന്നു. പക്ഷെ അപ്പോഴും കൃഷ്ണൻ വക്കീൽ തൃപ്പാദങ്ങളെ കാണുവാൻ അങ്ങോട്ടുപോകുന്നില്ല എന്ന തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു. അതറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഭാര്യക്കു വലിയ ആധിയായി.
അന്നാട്ടിലെ വിശ്വാസികളായ മുഴുവൻ ജനങ്ങളും അപ്പോൾ കളവങ്കോടം ക്ഷേത്രത്തിൽ എത്തിച്ചേർന്നിരുന്നെങ്കിലും കൃഷ്ണൻ വക്കീൽ മാത്രം തന്റെ ഭവനത്തിലെ പൂജാമുറിയിൽ നിന്നും അന്നു പുറത്തിറങ്ങിയിരുന്നതേയില്ല.
ക്ഷേത്രത്തിലെ പ്രതിഷ്ഠ കഴിഞ്ഞു മടങ്ങുവാൻ നേരത്ത് ഗുരുദേവൻ "നമ്മുടെ കൃഷ്ണൻ വന്നില്ലേ" എന്ന് അന്വേഷിച്ചു. അപ്പോൾ കൃഷ്ണൻ വക്കീലിനെ അവിടെ കണ്ടവരായി ആരും ഉണ്ടായിരുന്നില്ല.
"എങ്കിൽ കൃഷ്ണനെ കണ്ടിട്ടുപോകാം" എന്നു പറഞ്ഞുകൊണ്ട് ഗുരുദേവൻ അപ്പോൾത്തന്നെ കൃഷ്ണൻ വക്കീലിന്റെ ഭവനത്തിലേക്കു പുറപ്പെട്ടു.
തന്റെ ഭവനത്തിൽ എഴുന്നള്ളിയ സ്വാമിയെ കൃഷ്ണൻ വക്കീൽ സാഷ്ടാംഗം നമസ്കരിച്ചു വരവേറ്റു. അദ്ദേഹം നേർച്ചയായി നിക്ഷേപിച്ചുകൊണ്ടിരുന്ന പൂജാമുറിയിലെ വഞ്ചിപ്പണം ഗുരുദേവൻ ഒരു മന്ദഹാസത്തോടെ സ്വീകരിക്കുകയും ആരുടെയും പ്രത്യേകമായ അപേക്ഷകൂടാതെ വക്കീലിന്റെ കുഞ്ഞിനു അന്നപ്രാശം നടത്തുകയും ചെയ്തു.

Tuesday, 26 September 2017

ഗുരുദേവന്റെ മതവീക്ഷണം.


പ്രിയമൊരു ജാതിയിതെൻ പ്രിയം ത്വദീയ

പ്രിയമപര അപ്രിയമെന്ന നേകമായി

പ്രിയ വിഷയം പ്രതി വന്നിടും ഭ്രമം തൽ

പ്രിയമപ രഅപ്രിയമെന്നറിഞ്ഞിടേണം

…………

പ്രിയമപരന്റെയതെൻ പ്രിയം സ്വകീയ

പ്രിയമപര അ പ്രിയ മി പ്രകാരമാകും

നയ മതി നാലെ നരന്നു നൻമ നൽകും

ക്രിയ യപര പ്രിയ ഹേതുവായ് വരേണം

…………..
ശ്രീനാരായണ ഗുരുദേവൻ പുതിയതായി ഒന്നും പറഞ്ഞില്ല.. ഒന്നിനേയും നിഷേധിച്ചുമില്ല. ലോക നൻമ ആഗ്രഹിക്കുന്നവർ പാലിക്കേണ്ട ചില നയങ്ങൾ മാത്രമാണ് പറഞ്ഞത്. ഓരോരുത്തർക്കും സ്വന്തം മതത്തിൽ പ്രിയ മുണ്ടാകും. സ്വന്തം മതം ശരിയെന്ന് വിശ്വസിക്കുന്നതിൽ തെറ്റില്ല. പക്ഷേ അത് മറ്റുള്ളവർക്ക് അപ്രിയ കര (ദോഷകര) മാകരുത്. മറ്റുള്ളവരുടെ മതം തെറ്റെന്ന് പറയുന്നതിൽ നിന്നാണ് മത കലഹങ്ങളുടെ ആരംഭം. മറ്റുള്ളവരെ പാപിയായും കാഫ റായും അധകൃതനായും ഒക്കെ കാണുന്നതാണ് തെറ്റ്. ഒരിക്കൽ ഗുരുദേവന്റെ അടുത്ത് ചില സുവിശേഷ പ്രവർത്രെത്തി, സ്വർഗത്തിലേക്കുള്ള ഏക വഴി ക്രിസ്തുവാണെന്ന് പറഞ്ഞു. ഗുരുദേവൻ ഒരു ചോദ്യമേ ചോദിയുള്ളു. മനുഷ്യൽ ഭൂമിയിലുണ്ടായിട്ട് ലക്ഷകണക്കിന് വർഷങ്ങളായി. ക്രിസ്തു ജനിക്കുന്നതിനു മുൻപ് ജനിച്ചവരെല്ലാം നരകത്തിലാണോ പോയത് എന്നു മാത്രം.

മനുഷ്യൻ തീയിൽ വെന്ത കിഴക്കുകൾ ഭക്ഷിച്ചു തുടങ്ങിയത് ആദ്യ ശാസ്ത്രീയ കണ്ടുപിടുത്തമായി കണക്കാക്കാം. അതിനു ശേഷം ഉണ്ടായ എല്ലാ കണ്ടുപിടുത്തങ്ങളും അനുപൂരകങ്ങളാണ്. പഴയതിൽ നിന്നാണ് പുതിയ കണ്ടുപിടുത്തമുണ്ടാകുന്നത്. അതുപോലെ മതങ്ങളും.  പുതിയ ഒരു  മതമുണ്ടാകുമ്പോൾ അതിനു മുൻപുണ്ടായിരുന്ന മതങ്ങളിലെ പല ഭാഗങ്ങളും അതിലുണ്ടായിരിക്കും – അതിനെ അടിച്ചുമാറ്റലെന്നൊക്കെ പറയുന്നത് തരം താണ ചാപല്യമാണ്.. അത് സ്വാഭാവികമാണ്. അയ്യായിരത്തിലേറെ വർഷം പഴക്കമുള്ള ഈശാവാസോവ നിഷത്തിൽ പറയുന്ന ഏക ദൈവ സിദ്ധാന്തമാണ്  ബൈബിളും പറയുന്നത്. എന്നാൽ ഭാരതീയ മതങ്ങളിൽ അദ്വൈതികൾ മാത്രമേ അതംഗീകരിക്കുന്നുള്ളു. രാജ്യം ഭരിക്കുന്നത് മന്ത്രിസഭ ആണെങ്കിലും കാര്യങ്ങൾ നടപ്പിലാക്കുന്നത് ഉദ്യോഗസ്ഥരാണ്. അതുപോലെ ദൈവമാണ് ലോക നിയതാവ് എങ്കിലും കാര്യങ്ങൾ നടപ്പിലാൻ പ്രതേകം ദേവീദേവൻമാരുണ്ടെന്നതാണ്  ഭാരതീയ മതങ്ങളുടെ കാഴ്ചപ്പാട് – അതിനെ ബഹുദൈവ ആരാധന എന്നാക്കെ പറയുന്നത് വിവരക്കേടാണ്. സൂര്യനെയും ചന്ദ്രനെയും ഭൂമിയെയും ഒക്കെ പല മതങ്ങളും ശാസ്ത്രവും ഒക്കെ വ്യത്യസ്തമായാണ് വിവരിക്കുന്നത്. അതു കൊണ്ട് ബഹുസൂര്യ വാദമെന്നോബഹുഭൂമി വാദമെന്നോ പറയാനാകുമോ.

ഈശൽ ജഗത്തിലെല്ലാമായ് വന്നിക്കുന്നേ തു കൊണ്ടു നീ

ചരിക്ക മുക്തനായ് ആശിക്കരുതാരുടെയും ധനം

അല്ലെങ്കി ലന്ത്യം വരേക്കും കർമം ചെയ്തിട്ട സംഗനായ്

ഇരിക്കുകയതല്ലാതില്ലൊന്നും നരന് ചെയ്യുവാൻ

(ഗുരുദേവക്കതം ഈശാവാസോ പതിഷത് പരിഭാഷ)

ദൈവത്തിനുള്ള ആരാധന എന്നത് നല്ല പ്രവ്യത്തിമാത്രമാണ്. ദുഷ്കർമങ്ങൾ ചെയ്തിട്ട്  പ്രർത്ഥിച്ചാലോ കിർ തിച്ചാലോ പൂജിച്ചാലോ ഒന്നും പാപം തീരില്ല. അങ്ങിനെ തീർന്നാൽ ദൈവം നീതിമാനല്ലാതെയാകും.

ദൈവത്തിന് കുറെ ആരാധകരെ ഉണ്ടാക്കി കൊടുക്കത്തമെന്നു പറഞ്ഞ് ആർ കെങ്കിലും കോൺട്രാക്റ്റ് കൊടുത്തിട്ടുണ്ടോ? എന്തിനാത്ത് കോടികഞക്കിന് രൂപ വർഷം തോറും മുടക്കി ആളുകളെ മതം മാറ്റുന്നത്. ദൈവം ഒരു മുഖസ്തുതി പ്രിയനാണോ? അവരവരുടെ വിശ്വാസങ്ങളിൽ കൂടുതൽ ആൾ സ്വാധീനം ഉണ്ടാക്കുവാനുള്ള മോഹം മാനുഷികമായ സംഘടനാ ലക്ഷ്യമാണ്. അല്ലാതെ ദൈവം പറയുന്നതല്ല ക്രിസ്തുവിൽ വിശ്വസിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസമുള്ളവർ അങ്ങിനെ ചെയ്യടെ. നബിയെ ആശ്രയിച്ചാൽ സ്വർഗം കിട്ടുമെന്ന് വിശ്വാസമുള്ളവർ അങ്ങിനെ ചെയ്യട്ടേ . ഹിന്ദുവിശ്വാസമോ ബുദ്ധനോകെ ജനനോ ശരിയെന്നു തോന്നുന്നവർ അങ്ങിനെ ചെയ്യട്ടെ. തന്റെ വിശ്വാസം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണല്ലോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ലോകം മുഴുവനും ഒരു മതം മാത്രമാവുന്നതോ യുക്തിവാദികൾ പറയുന്നതുപോലെ ഒരു മതവും ഇല്ലാതാവുന്നതോ സംഭവടമല്ല.. അത്യ മതങ്ങളെ ആദരിക്കാൻ ആക്ഷേപിക്കാതിരിക്കാൻ ഉള്ള മനസ്ഥിതി ഉണ്ടായാലേ സമാധാനം ഉണ്ടാവുകയുള്ളു. ഗുരുദേവൻ പറഞ്ഞതതാണ്. അല്ലാതെ തൈക്കാട്ട് ശിവരാജ ഗുരുവിൽ നിന്നും (അയ്യ സ്വാമി) മന്ത്രദീക്ഷ വാങ്ങി മരുത്വമലയിൽ പിള്ള തടം ഗുഹയിൽ കു മാ രതന്ത്ര വിധി അനുസരിച്ച് തപസിരുന്ന് സിദ്ധി നേടിയ ഗുരുദേവൻ മതമില്ല എന്നും ദൈവമില്ല എന്നും പറഞ്ഞു എന്നത് യുക്തിക്കു നിരക്കുന്ന വാദമാണോെ?

പൊരുതു ജയിപ്പതസാദ്ധ്യമൊന്നിനോടൊ

ന്നൊരു മതവും പൊരുതാലൊടുങ്ങുകില്ല

എല്ലാവരേയും എന്റെ മതത്തിൽ കൊണ്ടുവന്ന് സ്വർഗത്തിൽ എത്തിക്കണമെന്ന് വാശി പിടിച്ച് ഭൂമി നരകമാക്കാതെ ഇരിക്കുന്നതല്ലേ ശരി. നരകത്തിൽ പോകുന്നവർ പൊയ്കോട്ടെ എന്നു വിചാരിച്ചാൽ ഭൂമി സ്വർഗമാക്കാം.


 Soman T N   

ഗുരുദേവനും നവോത്ഥാനവും


വിവേകാനന്ദ സ്വാമികള്‍ കണ്ട കേരളം ‘ഭ്രാന്താലയം’. നാല്‍പ്പത് വര്‍ഷങ്ങള്‍ക്കകം. സര്‍വസമുദായ മൈത്രിയുടെ തീര്‍ഥാലയമായി കേരളം. ഇതിന്റെ പിന്നില്‍ സര്‍ഗ്ഗാത്മകമായി പ്രതിപ്രവര്‍ത്തിപ്പിച്ച കൈകള്‍ നാരായണ ഗുരുദേവന്റേതായിരുന്നുവെന്നത് ചരിത്ര സത്യം.
ഒരു സാധാരണ കുടുംബത്തില്‍ വയല്‍വാരത്ത് താമസിക്കുന്ന നാണു എന്ന കുട്ടി തൊട്ടടുത്തുള്ള അരുവിയില്‍ കുളിക്കാനിറങ്ങി. സമപ്രായക്കാരനായ കൂട്ടുകാരന്‍ നാണുവിന്റെ പുറം തേച്ചുകൊടുത്തു. ഇക്കാര്യ അറിഞ്ഞ അമ്മാവന്‍ നാണുവിനെ പൊതിരെ തല്ലി. തൊട്ടു-കൂടാത്തവനും തീണ്ടി-ക്കൂടാത്തവനുമായ കുട്ടി നാണുവിന്റെ പുറം തേച്ച് കൊടുത്തതിന്റെ അരിശം തീര്‍ത്തതായിരുന്നു അമ്മാവന്‍.
കുട്ടിക്കാലത്ത് കിട്ടിയ ആ അടിയുടെ ചൂടും വേദനയും സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളുടെയും വേര്‍തിരിവുകളുടെയും ലോകത്തേയ്ക്കാണ് നാണുവിനെ നയിച്ചത്. പിന്നീടുണ്ടായ സത്യാന്വേഷപ്രവര്‍ത്തനങ്ങളാണ് നാണുവിനെ ശ്രീനാരായണ ഗുരുവായി അംഗീകരിക്കാന്‍ ഇടയായത്. ദേശീയ പ്രസ്ഥാന ധാപയിലെ കര്‍മ്മപരിപാടികളുടെ വികാസത്തിന് ആവശ്യമായ പശ്ചാത്തലവും സാമൂഹിക വീക്ഷണവും കേരളത്തില്‍ പ്രദാനം ചെയ്തുവെന്നതാണ് ഗുരുദേവനെ മറ്റുള്ളവരില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. വേദ-ഉപനിഷത്തുക്കളുടേയും പിന്‍ബലത്തില്‍ സവര്‍ണ്ണ മേധാവിത്വം നിലനിര്‍ത്തിയിരുന്ന ജാതീയവും മതപരവുമായ വേര്‍തിരിവുകളെയും അരുവിപ്പുറത്തെ 1888ലെ ഒരൊറ്റ ക്ഷേത്ര പ്രതിഷ്ഠയിലൂടെ ഗുരുദേവന്‍ വെട്ടി നീക്കി. രക്തപങ്കിലമാകാതെയുള്ള ഈ ക്ഷേത്രപ്രതിഷ്ഠ സവര്‍ണ്ണ മേധാവിത്വത്തിനെതിരെയുള്ള വന്‍ പ്രഹരമായിരുന്നു. ക്ഷേത്ര മതിലില്‍ ആലേഖനം ചെയ്യപ്പെട്ട
ജാതിഭേതം മതദ്വേഷം
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേണ വാഴുന്ന
മാതൃകാ സ്ഥാനമാമിത്.’
എന്ന ഗുരു സന്ദേശം സൗഹാര്‍ദ്ദ മനോഭാവത്തിന്റെയും സമന്വയത്തിന്റെയും വിളംബരം.
ശ്രീബുദ്ധന്‍ തെളിയിച്ച മാനവ സ്‌നേഹത്തിന്റെ ധര്‍മ്മരശ്മികള്‍ ശ്രീ ശങ്കരാചാര്യരുടെ അദ്വൈത സിദ്ധാന്തത്താല്‍ കൂടുതല്‍ പ്രകാശമാനമായെങ്കിലും ‘പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബ’മായി അനുഭവപ്പെട്ടത് ശ്രീനാരായണ ഗുരുവിന്റെ കാലത്തായിരുന്നു. അദ്വൈത സിദ്ധാന്തത്തെ സാമാന്യ ലോകത്തിന് സുഗ്രഹ്യമാക്കാനുതകുന്ന കര്‍മ്മപദ്ധതികല്‍ നടപ്പിലാക്കുമ്പോഴും സവര്‍ണര്‍ കൈയടക്കി വെച്ചിരുന്ന പ്രമാണങ്ങളും അനുഷ്ഠാനങ്ങളും സര്‍വര്‍ക്കും തുല്യമാണെന്ന് പ്രഖ്യാപിക്കുവാന്‍ ഗുരുദേവന്‍ പ്രത്യേകം നിഷ്‌കര്‍ഷിച്ചു. സമത്വ-സാഹോദര്യ-സ്വാതന്ത്ര്യത്തിന് വിലങ്ങ്തടിയായ അനുശാസനങ്ങളെ നിഷ്‌കരുണം യുക്തിയുക്തമായി നിരാകരിക്കുവാനും നിഷേധിക്കുവാനും ഗുരുദേവന്‍ മടികാണിച്ചില്ല. അഖണ്ഡമായ സമത്വവും സാര്‍വ്വ ലൗകികമായ സൗഭ്രാത്വവും, അതാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ അന്തസത്ത.
ഭൗതിക പുരോഗതി സംബന്ധിച്ച ഗുരുദേവ വീക്ഷണം വ്യക്തമാക്കുന്നതാണ് ശിവഗിരി തീര്‍ഥാടന സന്ദേശം.
കൃസ്തുവര്‍ഷാവസാന ദിനമായ ഡിസംബര്‍ 31നും പൊതുവര്‍ഷ ദിനമായ ജനുവരി ഒന്നിനുമായി നിശ്ചയിച്ചത് തന്നെ സര്‍വ്വസമുദായ സൗഹാര്‍ദ്ദ അന്തരീക്ഷത്തിന് പകിട്ട് കൂട്ടി.
വിദ്യാഭ്യാസം, ശുചിത്വം, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വിദഗ്ദ ചര്‍ച്ചകളും പ്രായോഗിക അജണ്ടയുമാണ് തീര്‍ഥാടന ലക്ഷ്യമായി ഗുരുദേവന്‍ കണ്ടത്. വിഷയങ്ങള്‍ ചര്‍ച്ചചെയ്താല്‍ മാത്രം പോര, പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമെ ജനങ്ങള്‍ക്കും രാജ്യത്തിനും അഭിവൃദ്ധിയുണ്ടാകൂ. ഗുരുദവന്റെ ശിവഗിരി തീര്‍ഥാടന സന്ദേശം, വര്‍ത്തമാനകാലത്തിലും പ്രസക്തിയോടെ, പ്രതീക്ഷയോടെയാണ് സമൂഹം കാണുന്നത്.
ക്ഷേത്രസങ്കല്‍പ്പത്തിലും വ്യത്യസ്ത സമീപനമായിരുന്നു ഗുരുദേവന്റേത്. മാനവീകത പ്രയോഗിക്കുകയാണ് ആത്മീയതയുടെ ഏറ്റവും വലിയ ദൗത്യം. മാനവീകതയുടെ സാക്ഷാത്കാരത്തിന് വേണ്ടി നലികൊള്ളുമ്പോള്‍ മാത്രമെ ആത്മീയത സഫലമാകൂ.- ഗുരുദേവന്‍ ഓര്‍മ്മിപ്പിക്കുന്നു.
ക്ഷേത്രപരിസരം വൃക്ഷങ്ങളാലും പൂന്തോട്ടങ്ങളാലും അലംകൃതമായിരിക്കണം. വിശ്രമിക്കാനും സദ്‌വികാരങ്ങള്‍ വളര്‍ത്താനും ഇത് ഉപകരിക്കും. സമൂഹസംഗമത്തില്‍ സാമൂഹികോദ്ധാരണണത്തിനുമുള്ള ആസ്ഥാനമായി ക്ഷേത്രം പരിവര്‍ത്തനം ചെയ്യപ്പെടണമെന്നു ഗുരു ഉപദേശിക്കുന്നു.
ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ക്ഷേത്രങ്ങളെക്കാള്‍ വിദ്യാലയങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നതായിരുന്നു ഗുരുവിന്റെ നിര്‍ദ്ദേശം. വിദ്യകൊണ്ട് പ്രഭുദ്ധരാകുക എന്ന ഗുരുവചനം സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ശക്തം
‘ഇനി ക്ഷേത്ര നിര്‍മ്മാണം പ്രോത്സാഹിപ്പിക്കരുത്. ക്ഷേത്രത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം കുറഞ്ഞ് വരികയാണ്. അമ്പലം പണിയാന്‍ പണം ചെലവിടുന്നത് ദുര്‍വ്യയമായി ദുഖിക്കാന്‍ ഇടയുണ്ടെന്നും പ്രധാന ദേവാലയം വിദ്യാലയമാണെന്നും പണം പിരിച്ച് വിദ്യാലയങ്ങളുണ്ടാക്കാന്‍ ഉത്സാഹിക്കണം’, ഇത് 1917ല്‍ ഗുരുദേവന്‍ നടത്തിയ ആഹ്വാനം.
സ്ത്രീകളുടെ ഉന്നമനത്തിന് സ്ത്രീ സമാജങ്ങള്‍ ആരംഭിക്കണമെന്നും ഗുരു ഉത്‌ബോധിപ്പിച്ചു. കാര്‍ഷിക-വ്യാവസായിക രംഗങ്ങളില്‍ പുരോഗതിയുണ്ടാക്കുന്ന ശാസ്ത്ര-സാങ്കേതി വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ഗുരു.
ഗ്രഹശുദ്ധി, പരിസര ശുദ്ധി, ശരീരശുദ്ധി, ഇന്ദ്രിയ ശുദ്ധി, വാക്ശുദ്ധി എന്നീ പഞ്ച ശുദ്ധി അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം ഗുരു സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത് ശ്രദ്ധാര്‍ഹമാണ്. ഇന്ന് സമൂഹത്തെ വീര്‍പ്പുമുട്ടിക്കുന്ന പകര്‍ച്ച വ്യാദികലില്‍ നിന്നും പരസ്പര സംഘര്‍ഷങ്ങളില്‍ നിന്നും മോചനം നേടാനുള്ള ഒരു ഒറ്റമൂലിയായി ഗുരുവിന്റെ പഞ്ചശുദ്ധിയെ കണക്കാക്കാം.
1914ല്‍ ആലുവയില്‍ വെച്ച് സംഘടിപ്പിച്ച ലോക സര്‍വമത സമ്മേളനത്തിന്റെ മുഖമുദ്ര ‘അറിയാനും അറിയിക്കാനുമാണ്- വാദിക്കാനും ജയിക്കാനുമല്ല’ എന്നതായിരുന്നു. സംഘര്‍ഷമല്ല, സമന്വയവും സഹോദര്യ വീണൃവുമാണ് ഗുരുദേവ ദര്‍ശനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഏറെ തിളക്കത്തോടെ സമൂഹത്തിന്റെ വഴികാട്ടിയായി നിലകൊള്ളുവാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് കഴിയുന്നതും അതുകൊണ്ടാണ്.
തോപ്പില്‍ ധര്‍മ്മരാജന്‍

ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ലക്ഷ്യം മറക്കുന്നുവോ?


മൂഹത്തില്‍ നിലനിന്നിരുന്ന അസമത്വവും അനീതിയും എങ്ങനെ ഇല്ലാതാക്കാമെന്ന ഒരു കാലഘട്ടത്തിന്റെ മുഴുവന്‍ ചിന്തയുടേയും ഫലമായാണ് ശ്രീനാരായണ ധര്‍മ്മ പരിപാലനയോഗം സ്ഥാപിതമായത്. ഡോ. പല്‍പുവിനുണ്ടായ തിക്താനുഭവം മാത്രമായിരുന്നില്ല യോഗ രൂപികരണത്തിന് പ്രേരണയായത്. സാധുക്കളായ സാധാരണക്കാര്‍ നൂറ്റാണ്ടുകളായനുഭവിച്ചുകൊണ്ടിരുന്ന യാതനകളില്‍നിന്ന് അവരെ മോചിപ്പിക്കുവാനുള്ള ഉത്പതിഷ്ണുക്കളായ മഹാന്മാരുടെ അധമ്യമായ ആഗ്രഹമായിരുന്നു അവര്‍ ശ്രീനാരായണ ഗുരുവിനെ അറിയിച്ചത്. യോഗരൂപീകരണത്തിനുവേണ്ടി മുന്‍കൈയെടുത്തവരാരും തന്നെ നിസാരക്കാരായിരുന്നില്ല. മഹാകവി കുമാരനാശാനുള്‍പ്പെടെയുള്ള ധാരാളം മഹാത്മാക്കള്‍ക്ക് അതില്‍ നിര്‍ണ്ണായക പങ്കുണ്ട്. ശ്രീനാരായണ ധര്‍മപരിപാലനയോഗത്തിന്റെ നിയമപരമായ സൃഷ്ടാവ് ഡോ. പല്പുവാണെന്ന് തെളിയിക്കുന്ന രേഖകളെല്ലാം ലഭ്യമാണെങ്കിലും ഗുരുവിന് ഇങ്ങനെയൊരു സംഘടനയുടെ ആവശ്യകത തികച്ചും ബോദ്ധ്യമായിരുന്നു. അതുകൊണ്ടാകണം ഗുരു അവിടുത്തെ നാമധേയത്തില്‍ തന്നെ ഇങ്ങനെയൊരു പ്രസ്ഥാനത്തിന് അനുമതി നല്‍കിയത്. ഒരു ജാതിസംഘടനയെന്ന നിലയില്‍ പ്രവര്‍ത്തിക്കുവാനിയിരുന്നുവെങ്കില്‍ ഗുരു ഒരിക്കലും സ്വന്തം പേര് യോഗത്തിന് അനുവദിക്കുമായിരുന്നില്ല.
എസ്എന്‍ഡിപി യോഗം രൂപീകരണത്തിന് മുന്‍കൈയെടുത്തവരെല്ലാം ഈഴവസമുദായത്തില്‍പ്പെട്ടവരായിരുന്നു. അത്തരത്തിലൊരു ശ്രമം ഒരു സമുദായത്തില്‍ നിന്നു തുടങ്ങുവാന്‍മാത്രമേ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അനുവദിക്കുമായിരുന്നുള്ളൂ. സാധിക്കുമായിരുന്നുള്ളൂ. വിവിധസമുദായത്തിലുള്ളവര്‍ ഒത്തുചേരാന്‍ അന്ന് കഴിയുമായിരുന്നില്ല. ഗുരുവിനാല്‍ തുടങ്ങിയ സംഘടന പിന്നീട് സാധുജന പരിപാലനസംഘത്തിന്റേയും യോഗക്ഷേമസഭയുടേയും എന്‍എസ്എസിന്റേയുമൊക്കെ രൂപീകരണത്തിന് പ്രേരണയായി. ഓരോസമുദായത്തിലുമുണ്ടായ പരിഷ്‌ക്കരണമാണ് കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനം സൃഷ്ടിച്ചത്. അതിനെയാണ് നവോത്ഥാനമെന്ന് ഇന്നുവിളിക്കുന്നത്. ഈ പുരോഗതിക്കെല്ലാമുള്ള ഒരു നടുനായകത്വം എസ്എന്‍ഡിപി യോഗത്തിനുള്ളതാണ്. അതാണ് ഈ പ്രസ്ഥാനത്തെ അദ്വിതീയമാക്കുന്നത്. കേരളത്തില്‍ വിപ്ലവപുരോഗമന പ്രസ്ഥാനങ്ങളൊക്കെ ഉണ്ടാകുവാനും വളരുവാനുമൊക്കെ ഇടയായതിന്റെ പിന്നിലും ശ്രീനാരായണ ഗുരുവിന്റെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും പങ്ക് ആര്‍ക്കും നിഷേധിക്കുവാന്‍ സാധിക്കുകയില്ല. കേവലം ഒരു ജാതിസംഘടനയെന്ന നിലയിലേക്ക് യോഗം മാറ്റപ്പെടുമ്പോള്‍ യോഗത്തിന്റെ സ്ഥാപിതലക്ഷ്യവും മഹത്തായ പാരമ്പര്യവും പ്രസക്തിയുമാണ് ഇല്ലാതാകുന്നത്.
എസ്എന്‍ഡിപി യോഗത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഗുരുസന്ദേശങ്ങളാണ്. ഗുരുസന്ദേശങ്ങള്‍ ഗുരുദര്‍ശനത്തിന്റെ പ്രകടിത രൂപമാണ്. 1888-ല്‍ അരുവിപ്പുറത്ത് ക്ഷേത്രം സ്ഥാപിച്ച് അധഃസ്ഥിതര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നല്‍കികൊണ്ടാണ് ശ്രീനാരായണഗുരു സാമൂഹികമായി ഇടപെടുന്നത്. ജാതിഭേദവും മതദ്വേഷവും മനുഷ്യനേയും മനുഷ്യനേയും തമ്മില്‍ വേര്‍തിരിക്കുന്ന യാതൊന്നുമില്ലാത്ത ഒരു സാമൂഹിക വ്യവസ്ഥിതിയും സര്‍വ്വരും സഹോദരത്വേന വാഴുന്ന മാനസികനിലയുമാണ് ഗുരു ലക്ഷ്യം വയ്ക്കുന്നതെന്ന് ഗുരുസന്ദേശം വ്യക്തമാക്കുന്നു. ഗുരുവിന്റെ അരുവിപ്പുറം സന്ദേശം തന്നെയാണ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം. സമത്വം വളര്‍ത്തി മനുഷ്യരില്‍ സാഹോദര്യം ഉണ്ടാക്കിയെടുക്കുകയെന്ന വലിയ ലക്ഷ്യം. വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന സ്വാതന്ത്ര്യം, സമത്വം, സോഷ്യലിസം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കപ്പുറം സാഹോദര്യമെന്ന മാനസീകാവസ്ഥകൂടി ഗുരുദര്‍ശനം ലക്ഷ്യം വയ്ക്കുന്നു.
സമൂഹത്തില്‍ സമത്വവും സോഷ്യലിസവും സ്വാതന്ത്ര്യവുമൊക്കെയുണ്ടാകണമെങ്കില്‍ സാഹോദര്യമെന്ന മാനസികാവസ്ഥയുണ്ടാകണമെന്ന അടിസ്ഥാനമനശാസ്ത്രതത്വം ഗുരു പ്രായോഗികമാക്കുന്നു. ഈ ലക്ഷ്യം നേടിയെടുക്കുന്നതിന് സഹനസമരമോ സത്യഗ്രഹമോ അല്ല ഗുരുവിന്റെ മാര്‍ഗ്ഗം. അത് ഗാന്ധിമാര്‍ഗമാണ്. സൃഷ്ടിച്ച് നേടുകയെന്നതാണ് ഗുരുവിന്റെ മാര്‍ഗ്ഗം. ക്ഷേത്രപ്രവേശനം നിഷേധിക്കപ്പെട്ടെങ്കില്‍ സ്വന്തമായിക്ഷേത്രമുണ്ടാക്കി പ്രവേശിക്കുക. പഠിക്കുവാന്‍ അവസരം നിഷേധിച്ചെങ്കില്‍ പള്ളിക്കൂടങ്ങളുണ്ടാക്കി പഠിക്കുക. തൊഴിലില്ലെങ്കില്‍ തൊഴില്‍ ശാലയുണ്ടാക്കി തൊഴില്‍നേടുകയും മറ്റൊരാള്‍ക്കു കൂടി തൊഴിലുകൊടുക്കുകയും ചെയ്യുക. ഇങ്ങനെ എന്ത് നിഷേധിക്കപ്പെടുന്നുവോ അതുണ്ടാക്കുക. അതിന് സംഘടിത ശക്തിയെ പ്രയോജനപ്പെടുത്തുകയെന്ന പ്രായോഗികമാര്‍ഗമാണ് ഗുരുവിന്റേത്. ലോകത്തുള്ള സകലമനുഷ്യരേയും സഹോദരരാക്കുന്ന വലിയ ദര്‍ശനത്തെ പ്രായോഗികമാക്കുവാന്‍ കടമപ്പെട്ട പ്രസ്ഥാനമാണ് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍.
ഭാരതം തത്വചിന്തയുടെ നാടാണ്. ഒരുപാട് തത്വചിന്തകരും ഋഷിമാരുമൊക്കെ ഭാരതത്തിലുണ്ടായിട്ടുണ്ട്. അങ്ങനെയുള്ള അനേകരില്‍ ഒരാളായി ശ്രീനാരായണ ഗുരുവിനെ കാണുവാന്‍ കഴിയുകയില്ല. ജാതി, മതം, ദൈവം എന്നീ വിഷയങ്ങളില്‍ ഗുരുവിന്റെ കാഴ്ചപ്പാട് ഭാരതീയ ദാര്‍ശനികരില്‍ ഗുരുവിനെ വ്യത്യസ്തനാക്കുന്നു. ഈ വിഷയങ്ങളിലാണ് സമൂഹത്തില്‍ ഏറ്റവും വലിയ ചൂഷണം നടക്കുന്നത്. ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള അജ്ഞതയെയാണ് കാലാകാലങ്ങളായി മുതലെടുത്തുകൊണ്ടിരിക്കുന്നത്. ജാതി, മതം, ദൈവം എന്നീ വിഷയങ്ങളെ ഗുരു വ്യക്തമായി പഠിപ്പിച്ചു. ഈ വിഷയങ്ങളില്‍ നിലനിന്നിരുന്ന തെറ്റിദ്ധാരണ പൂര്‍ണ്ണമായും ഇല്ലാതാക്കുന്ന ദാര്‍ശനികത ഗുരുവിന്റെ മാത്രം സവിശേഷതയാണ്.
ഗുരുവിന്റെ ദാര്‍ശനികത വെളിവാകുന്നത് അറുപത്തഞ്ചോളം വരുന്ന കൃതികളിലൂടെയാണ്. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലായി എഴുതപ്പെട്ട ഗുരുദേവകൃതികള്‍ ഇന്നും പലര്‍ക്കും പരിചിതമല്ല. ഗുരുസന്ദേശങ്ങളാണ് പ്രചുരപ്രചാരം നേടിയത്. സന്ദേശങ്ങള്‍ ദര്‍ശനത്തിലേയ്ക്കുള്ള ചൂണ്ടുപലകകള്‍മാത്രമാണ്. ഗുരുവിനെക്കുറിച്ചുള്ള സാമാന്യധാരണയെല്ലാം ഗുരുസന്ദേശങ്ങളിലൂന്നിനിന്നുകൊണ്ടുള്ളവയാണ്. ഹിമാലയത്തിലേക്കുള്ള ചൂണ്ടുപലക കണ്ടിട്ട് ഹിമാലയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതുപോലെയാണ് ഗുരുവിനെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ അധികവും. ഗുരുവിന്റെ ദാര്‍ശനിക തനിമ തിരിച്ചറിയാത്തതുകൊണ്ടാണ് ശങ്കരാചാര്യരോടും, വൈകുണ്ഠസ്വാമികളോടും, ചട്ടമ്പിസ്വാമികളോടും, ദയാനന്ദസരസ്വതിയോടുമൊക്കെ ഗുരുവിനെ ചേര്‍ത്തുവായിക്കുന്നത്. ഗുരുവിന്റെ ദാര്‍ശനിക തനിമയും മഹത്വവും തിരിച്ചറിയുവാനും അത് സമൂഹത്തില്‍ എത്തിക്കുവാനും ഗുരുവിനാല്‍ സ്ഥാപിതമായ പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. എന്നാല്‍ മാത്രമേ ഗുരുവിനെ ഗുരുവായറിയാന്‍ സമൂഹം പ്രേരിതമാകുകയുള്ളൂ.
ഭാരതീയ സംസ്‌ക്കാരത്തേയും ജീവിതത്തേയും നൂറ്റാണ്ടുകളായി നിയന്ത്രിച്ചിരുന്നത് ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയാണ്. ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള മഹാത്മാക്കളെല്ലാം മനുഷ്യരെ ജാതിയുടെ പേരില്‍ വേര്‍തിരിക്കുന്ന ഈ വ്യവസ്ഥിതിയെ അംഗീകരിച്ചപ്പോള്‍ ഗുരുമാത്രമാണ് ഈ വ്യവസ്ഥിതിയെ പൂര്‍ണമായും നിഷേധിച്ചത്. ഇത് ഗുരുവിനെ പുരോഗമനവാദികള്‍ക്കു സ്വീകാര്യനാക്കുന്നു. വേദാധികാരനിരൂപണത്തില്‍ വേദം ശൂദ്രനും പഠിക്കാമെന്ന വിപ്ലവകരമായ നിലപാട് സ്വീകരിക്കുമ്പോള്‍ തന്നെ ശൂദ്രനുണ്ടെന്നു ചട്ടമ്പിസ്വാമികള്‍ സമ്മതിക്കുന്നു. ശുദ്രനുണ്ടെന്നു സമ്മതിക്കുന്നതിലൂടെ വര്‍ണ്ണവ്യവസ്ഥയെ പരോക്ഷമായി ചട്ടമ്പിസ്വാമി അംഗീകരിക്കുന്നു. ഗുണകര്‍മങ്ങളെ ആധാരമാക്കി വര്‍ണവ്യവസ്ഥയെ ന്യായീകരിക്കാനുള്ള വര്‍ണവാദികളുടെ തന്ത്രത്തെ ഗുരു തികഞ്ഞ യുക്തിയോടെ നിഷേധിക്കുന്നു.
ഗുണവും കര്‍മ്മവും ശാശ്വതമല്ല. അത് സന്ദര്‍ഭാനുസരണം മാറിക്കൊണ്ടിരിക്കും. ശാശ്വതമല്ലാത്ത ഗുണകര്‍മങ്ങളാല്‍ എങ്ങനെ വര്‍ണമുണ്ടാകുമെന്ന് ഗുരു ചോദിക്കുന്നു. വര്‍ണം ശാശ്വതമാണെന്നാണ് വര്‍ണവാദികളുടെ നിലപാട്. ഇങ്ങനെ ചാതുര്‍വര്‍ണ്യവ്യവസ്ഥയെ നിഷേധിക്കുവാനും സയുക്തം അതിന്റെ ഏതുതരത്തിലുള്ള സാധ്യതയേയും തള്ളുവാനും ഭാരതത്തില്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല. ഗാന്ധിജിയും ഗുരുവുമായുണ്ടായ കൂടികാഴ്ചയില്‍ ഗാന്ധിജി ചാതുര്‍വണ്യത്തെ ന്യായീകരിച്ച് സോദാഹരണം ഗുരുവിനെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ എത്രയുക്തമായാണ് ഗുരു ഗാന്ധിജിയെ തിരുത്തിയത്. ഗാന്ധിജിയുടെ ജാതിയെ സംബന്ധിച്ച കാഴ്ചപാടില്‍ ഗുരു മാറ്റം വരുത്തിയെന്ന് ഗാന്ധിജി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഗാന്ധിജിയുടെ കാഴ്ചപാടില്‍ മാറ്റം വരുത്തുവാന്‍ ഗുരുവിനുകഴിഞ്ഞു എന്നു സമ്മതിക്കാന്‍ കേരളീയര്‍ക്ക് പ്രയാസമാണ്. ചരിത്രകാരന്മാര്‍ പലപ്പോഴും വസ്തുതകളെയല്ല മുന്‍വിധികളെയാണ് മുറുകെപിടിക്കുന്നത്.
മതകലപാത്തിന്റേയും മതതീവ്രവാദത്തിന്റേയും മതവത്ക്കരണത്തിന്റേയും കാലഘട്ടമാണിത്. മതത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിനെല്ലാം അടിസ്ഥാനം. മതത്തെ പഠിച്ചാല്‍മാത്രമേ മതാന്ധത മാറുകയുള്ളൂ. ഗുരുമതത്തെ പഠിപ്പിച്ചു. സകലമതങ്ങളുടേയും സാരം ഒന്നുതന്നെയാണെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. ആചാരങ്ങളിലുള്ള വ്യത്യാസമാണ് ഭിന്നമതങ്ങളുണ്ടെന്ന ധാരണയുണ്ടാക്കുന്നത്. ആചാരങ്ങള്‍ മതത്തിന്റെ പുറംചട്ടയാണ്. മതവാദികള്‍ ഈ പുറംചട്ടമാത്രമണിയുന്നവരാണ്. മതങ്ങള്‍ അതുമാത്രമാണ് വിശ്വാസികളെ പഠിപ്പിക്കുന്നത്. മതത്തിന്റെ അന്തസത്ത അറിയാന്‍ മതങ്ങള്‍ അനുവദിക്കുകയില്ല. മതത്തിന്റെ മാധുര്യം ആന്തരികതയിലാണ്. ആന്തരികതയില്‍ എല്ലാമതങ്ങളും തുല്യതപുലര്‍ത്തുന്നു. അതുകൊണ്ടാണ് പലമതസാരവും ഏകമെന്ന് ഗുരു കല്‍പ്പിച്ചത്. മതവക്താക്കള്‍ സ്വന്തം മതത്തേയും ഇതര മതങ്ങളേയും പഠിക്കുമ്പോള്‍ മാത്രമേ മതത്തിന്റെ ഏകത്വം ബോധ്യമാകുകയുള്ളൂ. മനുഷ്യന്‍ മതത്തിനുവേണ്ടിയല്ല മതങ്ങള്‍ മനുഷ്യനുവേണ്ടിയാണ് എന്ന വലിയതിരുത്തല്‍ ഗുരുവരുത്തി. മതസ്വാതന്ത്ര്യം തടയരുതെന്നും ഏതുമതം സ്വീകരിക്കുന്നതിനും മനുഷ്യന് അവകാശമുണ്ടെന്നും ഉദ്‌ബോധിപ്പിച്ചു.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന സന്ദേശം ഗുരുവിന്റെ മതദര്‍ശനത്തിന്റെ മുഖമുദ്രയാണ്. നിലവിലുള്ള ഒരു മതത്തോടും മമതയോ സംബന്ധമോയില്ലെന്നും ജാതി മതചിന്തകള്‍വെടിഞ്ഞിട്ട് എത്രയോ സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നുവെന്നുമൊക്കെ ഗുരു വിളംബരം ചെയ്തിട്ടുണ്ട്. ഹിന്ദുമതത്തെ ഒരു മതമെന്ന നിലയില്‍പോലും ഗുരു അംഗീകരിച്ചിട്ടില്ല. മഹത്തായൊരു ജീവിതശൈലിയെ-സംസ്‌ക്കാരത്തെ-മതവത്ക്കരിക്കുകയെന്ന വലിയ തെറ്റാണ് ഭാരതത്തില്‍ നൂറ്റാണ്ടുകളായി ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അഭിപ്രായമാണ് ഗുരുവിനുണ്ടായിരുന്നത്. അദ്വൈതത്തിനെ പൂണുലണിയിച്ച ആര്യമതങ്ങളെ നിഷേധിച്ച ഗുരുവിനെ പൂണൂലണിയിക്കാനാണ് ഇന്നുനമ്മള്‍ ശ്രമിക്കുന്നത്. ഈ വൈരുദ്ധ്യം സമൂഹം തിരിച്ചറിയണം. ഗുരുവിനെ ഹിന്ദുമതത്തിന്റെ വക്താവാക്കുവാനുള്ള നീക്കത്തെ എസ്എന്‍ഡിപി യോഗം ഏതു തരത്തില്‍ പിന്‍തുണക്കുന്നതും ഗുരുവിനോടുചെയ്യുന്ന അനീതിയാണ്. ഏതു തരത്തിലുള്ള പ്രലോഭനമുണ്ടാകുമ്പോഴും ഗുരുവിനേയും ഗുരുവിന്റെ ഏകലോക ദര്‍ശനത്തേയും മുറുകെപിടിക്കുവാന്‍ യോഗത്തിന് ആര്‍ജവമുണ്ടാകേണ്ടതാണ്.
ഗുരുദര്‍ശനത്തിന്റെ സവിശേഷതയെ പരിഗണിക്കാതെ അദ്വൈത ദര്‍ശനമെന്ന നിലയില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത്. ഭാരതീയ സംസ്‌ക്കാരത്തേയും ദേശീയതയേയും അവസരോചിതമായി കൂട്ടിക്കുഴച്ച് ഹിന്ദുമതവത്ക്കരണം നടത്തുന്നവര്‍ക്ക് ആയുധമാകുകയെയുള്ളൂ. സമാനതകള്‍വച്ചുകൊണ്ട് ഗുരുദര്‍ശനത്തെ വ്യഖ്യാനിക്കുന്നതിനു പകരം സമാനതകള്‍ക്കപ്പുറത്തുള്ള സവിശേഷതകാണുവാന്‍ കഴിഞ്ഞാല്‍ മാത്രമേ ഗുരുദര്‍ശനത്തിന്റെ മഹത്വവും അതിന്റെ സാമൂഹിക പ്രാധാന്യവും തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഇതുള്‍ക്കൊള്ളാതിരുന്നാല്‍ പ്രസ്ഥാനങ്ങളുടെ താത്വിക അടിത്തറയാണ് ഇളകുന്നത്.
മതാതിഷ്ഠിത രാഷ്ട്രീയ സംഘനകള്‍ക്ക് ശ്രീനാരായണപ്രസ്ഥാനങ്ങളെ കീഴ്‌പ്പെടുത്തുവാന്‍ അനായാസം സാധിക്കും. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ സംഘടിതരാകേണ്ടതും രാഷ്ട്രീയശക്തിയാര്‍ജിക്കേണ്ടതും താക്കോല്‍സ്ഥാനങ്ങളിലെത്തേണ്ടതുമൊക്കെ ആവശ്യം തന്നെയാണ്. അത് ഗുരുദര്‍ശനത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് പ്രസ്ഥാനം നേടേണ്ടതാണ്. ഭൂരിപക്ഷവര്‍ഗീയതയുടെ ഭാഗമായി ശ്രീനാരായണപ്രസ്ഥാനങ്ങള്‍ മാറിയാല്‍ പിന്നെ ശ്രീനാരായണ ഗുരുവിനും ശ്രീനാരായണപ്രസ്ഥാനങ്ങള്‍ക്കും ഒരു പ്രസക്തിയുമുണ്ടാകില്ലെന്ന് പ്രസ്ഥാനങ്ങളുടെ നേതൃത്വം തിരിച്ചറിയണം. വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ പിന്‍തുണക്കുന്ന സമീപനത്തില്‍ നിന്ന് യോഗം പിന്‍തിരിയണം. അല്ലെങ്കില്‍ ഗുരുവിനോടും ഗുരുദര്‍ശനത്തോടും കാട്ടുന്ന കൊടിയവഞ്ചനയായിരിക്കും. മഹത്തായ എസ്എന്‍ഡിപി യോഗം ഒരു നൂറ്റാണ്ടുകൊണ്ടു സാമൂഹികനീതിക്കുവേണ്ടി നടത്തിയ പോരാട്ടങ്ങളെല്ലാം നിരര്‍ത്ഥകമാകും യോഗത്തിന്റെ സംഘടിതശക്തിയെ ഗുരുദര്‍ശനത്തെ പ്രായോഗികമാക്കാന്‍ വേണ്ടിവിനിയോഗപ്പെടുത്തിയാല്‍ അത് വലിയ സമൂഹിക മുന്നേറ്റം തന്നെയുണ്ടാക്കും. അതാണ് എസ്എന്‍ഡിപി യോഗത്തില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

ഡോ. എം ആര്‍ യശോധരന്‍

(ലേഖകന്‍ ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രത്തിന്റെ ഡയറക്ടറാണ്.)

ശ്രീനാരായണഗുരുവും സായിപ്പന്മാരും

 ശ്രീനാരായണ ഗുരുവിന്റെ സമാധിസ്ഥലമാണല്ലോ ശിവഗിരി. ഡിസംബര്‍ 30, 31, ജനുവരി 01 തീയതികളിലാണ് ഇപ്പോള്‍ ശിവഗിരിയില്‍ തീര്‍ത്ഥാടന സമ്മേളനം നടത്തിവരാറുള്ളത്. ശ്രീനാരായണ ഗുരുതന്നെയാണ് ശിവഗിരി തീര്‍ത്ഥാടന സമ്മേളനം നടത്തുന്നതിന് അനുമതി നല്‍കിയത്. ജനുവരി ഒന്നാണ് തീര്‍ത്ഥാടനദിനമായി ഗുരു അന്ന് നിശ്ചയിച്ചത്. ഗുരുവും ഗുരുഭക്തരായ രണ്ടുപേരും തമ്മില്‍ നടത്തിയതും ശിവഗിരി തീര്‍ത്ഥാടനം തുടങ്ങാന്‍ കാരണമായതുമായ സംഭാഷണം താഴെ കൊടുക്കുന്നു. പസ്തുത സംഭാഷണത്തില്‍ നിന്നുതന്നെ അക്കാലത്തെ സാമൂഹികാവസ്ഥയുടെ ഒരു ഏകദേശ ചിത്രം ലഭിക്കുകയും ചെയ്യും.   1928 ജനുവരി 15-ാം തീയതി കോട്ടയത്തെ നാഗമ്പടം ക്ഷേത്രത്തില്‍ ഗുരു വിശ്രമിക്കുകയായിരുന്നു.  കോട്ടയം ടി.കെ.കിട്ടന്‍ റൈട്ടര്‍, വല്ലഭശ്ശേരില്‍ ഗോവിന്ദന്‍ വൈദ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെ ഭക്തജനങ്ങള്‍ ഗുരുവിനെ സന്ദര്‍ശിക്കുകയും ശിവഗിരി തീര്‍ത്ഥാടനത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
പ്രസ്തുത സംഭാഷണത്തില്‍ നിന്ന്: ഗുരു: എന്താ വൈദ്യന്‍, വിശേഷിച്ച് റൈട്ടറുമായിട്ട്?
വൈദ്യന്‍: റൈട്ടര്‍ക്ക് തൃപ്പാദ സന്നിധിയില്‍ ഒരു കാര്യം ഉണര്‍ത്തിച്ച് അനുവാദ കല്‍പന വാങ്ങിക്കാനുണ്ട്.
ഗുരു: എന്താണ്. പറയാമല്ലോ. വൈദ്യന്‍: കാര്യങ്ങള്‍ ചോദ്യ രൂപത്തില്‍ അക്കമിട്ട് എഴുതിവെച്ചിരിക്കുകയാണ്.  കല്‍പിച്ചാല്‍ റൈട്ടര്‍ വായിച്ചുകൊള്ളും.
റൈട്ടര്‍: ശിവഗിരി തീര്‍ത്ഥാടനം (എന്നു വായിച്ചു)
ഗുരു: തീര്‍ത്ഥാടനമോ?  ശിവഗിരിയോ?  കൊള്ളാം!  നമ്മുടെ കുഴല്‍വെള്ളത്തില്‍ കുളിക്കാം.  ശാരദാ ദേവിയെ വന്ദിക്കുകയും ചെയ്യാം.  നല്ല കാര്യം.  വായിക്കണം.  കേള്‍ക്കട്ടെ.
റൈട്ടര്‍: കേരളത്തിലെ ഈഴവര്‍ക്ക് ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പിച്ച് അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
ഗുരു: വര്‍ക്കല ജനാര്‍ദ്ദനം പുണ്യസ്ഥലമാണല്ലോ.  അതിനടുത്ത് ശിവഗിരികൂടി പുണ്യസ്ഥലമാകുമോ?
റൈട്ടര്‍:  ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളില്‍ ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ല.  അല്ലാതെ പോകുന്നവര്‍ക്ക് ഹേമദണ്ഡങ്ങളും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത്.  തൃപ്പാദങ്ങള്‍ കല്‍പിച്ചാല്‍ ശിവഗിരി പുണ്യസ്ഥലമാകും. കല്‍പന ഉണ്ടായാല്‍ മതി.
ഗുരു: നാം പറഞ്ഞാല്‍ ശിവഗിരി പുണ്യസ്ഥലമാകുമെന്ന് റൈട്ടറും വൈദ്യനും വിശ്വസിക്കുന്നു അല്ലേ?
വൈദ്യന്‍: ഞങ്ങള്‍ പൂര്‍ണ്ണമായി വിശ്വസിക്കുന്നു.
ഗുരു: അപ്പോള്‍ നാം പറയുകയും നിങ്ങള്‍ രണ്ടാളും വിശ്വസിക്കുകയും ചെയ്താല്‍ മൂന്നുപേരായി.  മതിയാകുമോ?
വൈദ്യന്‍: കല്‍പന ഉണ്ടായാല്‍ ഞങ്ങള്‍ ഇരുപതു ലക്ഷവും മറ്റ് അധ:കൃതരും ശിവഗിരി പുണ്യസ്ഥലമായി സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യും.
ഗുരു: വിശ്വാസമായല്ലോ, കൊള്ളാം. അനുവാദം തന്നിരിക്കുന്നു. തീര്‍ത്ഥാടകര്‍ ശിവഗിരിയില്‍  വന്നുകൂടുന്നത് ഏതു മാസം/തീയതി/ആഴ്ച/നക്ഷത്രം ആയിരിക്കണമെന്ന ചോദ്യത്തിന് ഗുരു നല്‍കിയ മറുപടിയിങ്ങനെ
: ”തിര്‍ത്ഥാടകര്‍ ശിവഗിരിയില്‍ വന്നുകൂടുന്നത് യൂറോപ്യന്മാരുടെ ആണ്ടുപിറപ്പിന് ആയിക്കൊള്ളട്ടെ.  ജനുവരി മാസം ഒന്നാം തീയതി”.  സംഭാഷണത്തിനിടയില്‍, തീര്‍ത്ഥാടകര്‍ രുദ്രാക്ഷമാല ധരിക്കണമോ എന്ന ചോദ്യത്തിന് ഗുരു പറഞ്ഞ രസകരമായ മറുപടിയിങ്ങനെ
:  ” വേണ്ടാ, രുദ്രാക്ഷം കുറെ ഉരച്ചു പച്ചവെള്ളത്തില്‍ കുടിക്കുന്നത് നന്നായിരിക്കും.  ഗുണമുണ്ടാകാതിരിക്കയില്ല”.
തീര്‍ത്ഥാടകര്‍ പാലിക്കേണ്ടത് ശ്രീബുദ്ധന്റെ ‘പഞ്ചശുദ്ധി’കളായ ശരീരശുദ്ധി, ആഹാരശുദ്ധി, മന:ശുദ്ധി, വാക്ശുദ്ധി, കര്‍മ്മശുദ്ധി എന്നിവയാണെന്നും തീര്‍ത്ഥാടകര്‍ ധരിക്കേണ്ടത് മഞ്ഞ വസ്ത്രമാണെന്നും ഗുരു നിര്‍ദ്ദേശിക്കുകയുണ്ടായി.  ഗുരുവിന്റെ മഹാസമാധിക്കുശേഷം 1933 ജനുവരി ഒന്ന് ഞായറാഴ്ചയായിരുന്നു ആദ്യത്തെ ശിവഗിരിതീര്‍ത്ഥാടനം. ഇലവുംതിട്ടയില്‍നിന്നു പി.വി. രാഘവന്റെ നേതൃത്വത്തില്‍ ചെറിയൊരു തീര്‍ത്ഥാടക സംഘം ശിവഗിരിയിലെത്തി. കിട്ടന്‍ റൈട്ടറുടെ നേതൃത്വത്തില്‍ മറ്റൊരു തീര്‍ത്ഥാടക സംഘവും ശിവഗിരിയിലെത്തി. ഈ രണ്ടു സംഘങ്ങളും ചേര്‍ന്നാണ് ആദ്യത്തെ ശിവഗിരി തീര്‍ത്ഥാടനം നടത്തിയത്. സായിപ്പന്മാര്‍ ഇന്ത്യവിട്ടുപോകണമെന്ന മുദ്രാവാക്യം ഇന്ത്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കാലത്താണ് ശിവിഗിരി തീര്‍ത്ഥാടനം സായിപ്പന്മാരുടെ ആണ്ടുപിറവിദിനമായ ജനുവരി ഒന്നിനായിരിക്കണമെന്ന് ഗുരു നിശ്ചയിച്ചത്. ഈ നിലപാടില്‍ ഗുരുവിന് കൃത്യമായ രാഷ്ട്രീയമുണ്ടായിരുന്നു. ഇന്ത്യയില്‍ കൊടികുത്തിവാണിരുന്ന ജാതിവ്യവസ്ഥയ്ക്ക് ചെറുതായെങ്കിലുമൊരു ഇളക്കമുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ കാരണമായി. സായിപ്പന്മാര്‍ ഇന്ത്യവിട്ടുപോകണമെന്നു പറയുന്ന പലരുടെയും കാപട്യം തിരിച്ചറിയാനുള്ള ബുദ്ധി ഗുരുവിനുണ്ടായിരുന്നു.
ഈഴവര്‍ ക്ഷേത്രപ്രവേശനമാവശ്യപ്പെട്ട കാലത്ത്, ‘ഈഴവര്‍ക്ക് കൊടുക്കണം; ഉടന്‍ കൊടുക്കണം; ഈഴവന്റെ മുതുകത്തുതന്നെ കൊടുക്കണം’ എന്ന പറഞ്ഞ ഒ.എന്‍. കൃഷ്ണക്കുറുപ്പിനെപ്പോലുള്ള ‘സ്വരാജ്യവാദി’കളായിരുന്നു അന്നുണ്ടായിരുന്നത്. ഇത്തരം ‘സ്വരാജ്യവാദ’ികളെക്കാള്‍ നല്ലത് സായിപ്പന്മാരാണ് എന്ന തിരിച്ചറിവ് ശ്രീനാരായണഗുരുവിനുണ്ടായിരുന്നു.  മറ്റു ചില സന്ദര്‍ഭങ്ങളിലും ഗുരു സായിപ്പന്മാരെ ന്യായീകരിച്ച് സംസാരിച്ചിട്ടുണ്ട്. ഒന്നാംലോക മഹായുദ്ധം നടക്കുന്ന കാലത്ത് സ്വാമികളും ഒരു ശിഷ്യനുമായി ഇങ്ങനെ ഒരു സംവാദമുണ്ടായി.ഗുരു: ഇംഗ്ലീഷുകാര്‍ ജയിക്കാന്‍ നാമൊക്കെ പ്രാര്‍ത്ഥിക്കണം. നമുക്കൊക്കെ സന്ന്യാസം നല്കിയ ഗുരുക്കന്മാരാണവര്‍.
ശിഷ്യന്‍: സന്ന്യാസം നല്കുക എന്നുവച്ചാല്‍ മന്ത്രോപദേശം ചെയ്തു കാഷായം നല്കുകയാണു പതിവ്. തൃപ്പാദങ്ങള്‍ കല്പിച്ചതിന്റെ അര്‍ത്ഥം മനസ്സിലായില്ല.
ഗുരു: ശ്രീരാമന്റെ കാലത്തുകൂടി ശൂദ്രാദികള്‍ക്ക് സന്ന്യസിപ്പാന്‍ പാടില്ലെന്നല്ലേ പറയുന്നത്? ഹിന്ദുക്കള്‍ സ്മൃതികള്‍ നോക്കി ഭരിക്കുന്നവരല്ലായോ? വൈക്കം സത്യാഗ്രഹകാലത്തു കോട്ടന്‍സായ്പവര്‍കളുടെ കൂടെ ഒന്നിച്ചുപോയ ഒരു തീയ്യന്, നിരോധിക്കപ്പെട്ട റോഡില്‍ക്കൂടി പോകാന്‍ തടസ്സമുണ്ടായില്ലെന്ന് അറിഞ്ഞപ്പോള്‍
ഗുരു ഇങ്ങനെ പറഞ്ഞു: ”കന്നിന്‍തോല്‍ കാലില്‍ ചേര്‍ന്നാല്‍ ക്ഷേത്രത്തില്‍ കടന്നുകൂടല്ലോ. ചെണ്ടയില്‍ ആയാല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോകുന്നതിനു വിരോധമില്ല. സായ്പിന്റെ ഭരണംകൊണ്ട് പലേ ഗുണങ്ങളും ഉണ്ടായിട്ടുണ്ട്. മനുഷ്യന്‍ ജന്മനാ തുല്യരാണെന്ന് വിശ്വസിക്കുകയും
അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ വഴിക്കേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും പറ്റുമായിരുന്നുള്ളൂ.
ഇതുകൊണ്ടുതന്നെയാണ് ബാബാ സാഹേബ് ഡോ. ബി.ആര്‍.അംബേദ്ക്കറും ബ്രിട്ടീഷ് സായിപ്പന്മാരുടെ കാര്യത്തില്‍ ശ്രീനാരായണഗുരുവിനെപ്പോലെത്തന്നെ ചിന്തിച്ചത്……………………….
സഹായഗ്രന്ഥം: നാരായണഗുരു, പി.കെ.ബാലകൃഷ്ണന്‍

ചെമ്പഴന്തിയില്‍ ഉദിച്ച നക്ഷത്രം


കേരളം കണ്ട ഏറ്റവും വലിയ സാമൂഹിക പരിവര്‍ത്തകനും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണ ഗുരുവിന്റെ  പരിപാവനമായ ജീവിതം കേരളത്തിന്റെ നവോത്ഥാന ചരിത്രമാണ്. അറിവും,വിദ്യാഭ്യാസവും, ക്ഷേത്ര ദര്‍ശനം പോലും അധസ്ഥിതര്‍ക്ക് നിഷിദ്ധമായിരുന്ന കാലഘട്ടത്തില്‍ ചെമ്പഴന്തി എന്ന ഗ്രാമത്തില്‍ മാടനാശാന്റെയും, കുട്ടിയമ്മയുടേയും പുത്രനായി ജനിച്ച നാണുവില്‍നിന്ന് പില്‍ക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയര്‍ന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ദാര്‍ശനികതയിലൂടെയാണ്.

പൊതുസമൂഹധാരയില്‍ പ്രവേശിക്കാനനുവദിക്കാതെ മാറ്റി നിര്‍ത്തിയ അധഃസ്ഥിത വിഭാഗത്തെ അറിവിന്റെ വെളിച്ചം നല്‍കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തി ഗുരുദേവന്‍. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ദേവാലയങ്ങളുണ്ടാക്കി. വിദ്യ നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി വിദ്യാലയങ്ങളാരംഭിച്ചു. അറിവിന്റെ ആഴങ്ങളിലൂടെ ഗുരുദേവന്‍ സൃഷ്ടിച്ച സാമൂഹ്യവിപ്ലവമാണ് പില്‍ക്കാലത്ത് കേരളത്തിലുണ്ടായ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളുടെയും അടിസ്ഥാനസ്രോതസ്. സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സാമൂഹിക വിപത്തുക്കള്‍ക്കെതിരെ അദ്ദേഹം സധൈര്യം രംഗത്തിറങ്ങി.ജന മനസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മഹത്തായ സാമൂഹിക മാറ്റം കൊണ്ടുവന്നു.

സനാതന ധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതീയ തത്വചിന്തയുടെ ചൈതന്യധാര പൂര്‍ണമായി ഉള്‍ക്കൊണ്ട കര്‍മ്മയോഗിയാണ് ശ്രീനാരായണ ഗുരു. കണ്ണാടിയും ഓങ്കാരവും ദീപവും ശാരദാ മഠവും, പ്രതിഷ്ഠകളില്ലാത്ത അദ്വൈതാശ്രമവും സ്ഥാപിച്ച് സമൂഹത്തെ പരബ്രഹ്മ ചൈതന്യത്തിലേക്ക് ഉയര്‍ത്തി. തന്റെ സാമൂഹിക പരിഷ്‌കാരങ്ങള്‍ പ്രചരിപ്പിക്കാനായി അദ്ദേഹം 1903ല്‍ ശ്രീ നാരായണ ധര്‍മ്മ പരിപാലന യോഗം സ്ഥാപിച്ചു. എഴുപത്തിരണ്ട് വര്‍ഷത്തെ ജീവിതത്തില്‍ 42 വര്‍ഷക്കാലം കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു ഗുരുദേവന്‍.

ജീവിച്ചിരുന്നപ്പോഴും സമാധിയായതിന് ശേഷവും ശ്രീ നാരായണ ഗുരുവിനെ പോലെ ഇത്രയേറെ ആരാധനയ്ക്കും പഠനത്തിനും വിധേയമായ മറ്റൊരു മഹദ് വ്യക്തി ലോകചരിത്രത്തില്‍ അപൂര്‍വമാണ്. ഈ ആധുനിക കാലത്തും അദ്ദേഹത്തിന്റെ പല വചനങ്ങളും പ്രസക്തമാണ്. കര്‍മ്മനിരതനായ ജ്ഞാനി എന്നാണ് ഒരു പാശ്ചാത്യ ചിന്തകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 

Tuesday, 30 May 2017

സ്വാതന്ത്ര്യം തന്നെ അമൃതം" എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര

സ്വാതന്ത്ര്യത്തിന്മേല്‍ ഭരണകൂടങ്ങളുടെ അനാവശ്യമായ കടന്നു കൂടലുകള്‍ ഏറുമ്പോള്‍, മതവും ജാതിയും ദേശവും നോക്കി കാര്യങ്ങള്‍ വിലയിരുത്തുന്നവര്‍,
ഗുരു നിത്യ ചൈതന്യയതിയുടെ "സ്വാതന്ത്ര്യം തന്നെ അമൃതം" ഒരാവര്‍ത്തി എങ്കിലും വായിക്കുന്നത് നന്നാകും. സന്യാസി എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്‍റെ ആളാണന്ന് ആരെങ്കിലും ധരിച്ചു വെച്ചിട്ടുണ്ടെങ്കില്‍, അവര്‍ മൂഡ സ്വര്‍ഗത്തില്‍ തന്നെ ആയിരിക്കും.....വേഷം കേട്ടലിന്‍റെ വിശേഷമല്ല സന്യാസി........
........................................................
"” സ്വാതന്ത്ര്യം തന്നെ അമൃതം"
എന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പുസ്തകത്തിലൂടെ ഒരു തീര്‍ഥയാത്ര.
>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>
സ്നേഹം സ്നേഹം എന്ന് പറയുകയും, സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ,സ്നേഹമായിരിക്കുകയും ചെയ്യുന്ന ,മനുഷ്യജന്മങ്ങളില്‍ ആധുനിക കാലം നമുക്കു നല്കിയ, പ്രണയ വര്‍ണങ്ങളുടെ പൂന്തോട്ടമായിരുന്നു ഗുരു നിത്യ ചൈതന്യ യതി.
“പ്രിയമപരന്‍റെയതെന്‍പ്രിയം ;
സ്വകീയപ്രിയമപരപ്രിയപ്രകാശമാകും നയം”
ജാതി മതം, മനുഷ്യന്‍ ദേശം തുടങ്ങിയ വിഭാഗികമായ ചിന്തകള്‍ക്കതീ തമായി നന്‍മയുടെ പ്രിയങ്ങളെ പ്രിയമാക്കി, പ്രകാശമാക്കിമാറ്റുന്ന നാരായണഗുരുവിന്‍റെ നയങ്ങളെ നിത്യവസന്തമാക്കി നൂറിലേറെ പുസ്തകങ്ങളിലൂടെ, നിത്യ നമുക്ക് നല്കിയിരിക്കുന്നു. അതില്‍ ഒന്നിലൂടെ നമുക്കല്പം നടക്കാം.
“ ഈ ലേഖകന്‍ തന്‍റെ ജീവിതത്തിലെ ആദ്യത്തെ ഇരുപത്തിനാലു വര്‍ഷം സ്വരാജ്യമായി സ്നേഹിച്ചത് അഖണ്ഡഭാരതത്തെയാണ്. എന്നാല്‍ തിരുവനന്തപുരത്തേക്കാളും നീലഗിരിയേക്കാളും ഡല്‍ഹിയെക്കാളും എല്ലാം ഞാന്‍ ഏറ്റവും സ്നേഹിച്ചിരുന്നത് കറാച്ചിയേയും ലാഹോറിനെയും ആയിരുന്നു. അത്രയ്ക്ക് സ്നേഹം ഞാന്‍ ഡാക്കക്കും കൊടുക്കുന്നുണ്ട്. ....എന്‍റെ ദേശഭക്തി എവിടെ? ”
എന്താല്ലേ?
1947 ന് മുമ്പ് ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ജനിച്ച എല്ലാമനുഷ്യരും ഒരു ദേശക്കാരായിരുന്നു. ദേശഭക്തിയും ഒന്നായിരുന്നു. മൂന്ന് കൊടിയുടെ കീഴില്‍ മൂന്ന് ഭരണാധികാരികള്‍ മൂന്നായി ഭരിക്കുന്നതുകൊണ്ടുമാത്രം ഇന്നലെ വരെയുള്ള ദേശഭക്തിയെ ചുരുക്കാന്‍ കഴിയുമോ?
അതിനാല്‍ നിത്യ ചോദിക്കുന്നു.
“അതുകൊണ്ട് ഈ ഭൂമണ്ഡലത്തെ ഒന്നായി ഒരു ദേശമായി കണ്ട് സ്നേഹിക്കുന്നതല്ലേ കുറേക്കൂടി സത്യസന്ധമായിരിക്കുന്നത്?''
ആകെ ലോകത്തെ ഒരു ദേശമായി കണക്കാക്കാനും എല്ലാചാരാചരങ്ങളിലേയ്ക്കും സ്നേഹത്തിന്‍റെ നീരൊഴുക്ക് നിര്‍മ്മിക്കുന്നതുമായ നയം തന്നെയാണ് സ്വകീയപ്രിയമപരപ്രിയമാക്കുന്ന പ്രകാശപൂര്‍ണ്ണമായ നയവും.
ഇങ്ങനെയുള്ള ഒരു നയം മാനവിക സംസ്കൃതിയ്ക്ക് കരുണീയമാണെന്ന തോന്നലെങ്കിലും ജനിക്കാന്‍ കഴിഞ്ഞാല്‍, നാം പ്രകൃതിയുടെ പൂന്തോട്ടത്തിലെ ശലഭങ്ങളായി പരിണമിക്കും.
സ്നേഹത്തെ ക്രയവിക്രയങ്ങളില്‍ നിന്നും മാറ്റിനിറുത്തി ഹൃദയത്തെ ശുദ്ധീകരിക്കുവാന്‍ ഈ നയം നമ്മെ പ്രാപ്തരാക്കും.
നമ്മുടെ രാജ്യത്ത് നടമാടുന്ന ഒരുപാടേറെ അപ്രിയങ്ങളിലൂടെ നടന്നുനീങ്ങി, സ്വാതന്ത്ര്യമെന്നാല്‍ എന്തെന്ന് നമ്മുടെ ബോധമണ്ഡലങ്ങളിലേയ്ക്ക് ഉണര്‍വ്വിന്‍റെ ജീവന്‍ പകര്‍ന്നുനല്‍ക്കുന്ന പ്രണയരഹസ്യങ്ങളുടെ മനോഹരമായ വരമൊഴിയാണ്
“സ്വാതന്ത്ര്യം തന്നെ അമൃതം'' എന്ന ഈ ലേഖന പരമ്പര.
ദൈവം രഹസ്യമാക്കി വെച്ചിരിക്കുന്ന മനുഷ്യാവസ്ഥയുടെ വരുംവരായ്മകളെ കവടിനിരത്തി കണ്ടുപിടിക്കുമെന്നും, അതു പണം കൊടുത്തു വാങ്ങാന്‍ കഴിയുമെന്നു കരുതുന്നതും ദൈവനിഷേധമാണെന്ന് ദൈവ വിശ്വാസിക്കെങ്കിലും തോന്നേണ്ടുന്ന ഒന്നല്ലേ? ഇത്തരം കപടതകളിലേയ്ക്കല്ല വഴിനടക്കേണ്ടതെന്ന് നിത്യ അടിവരയിട്ട് പറയുന്നു.
“മകള്‍ക്ക് ഒരു വരനെ കിട്ടാനില്ലാതെ വ്യസനിച്ചു നടക്കുന്ന അച്ഛനമ്മമാര്‍ സൗകര്യത്തിന് വന്ന ഒരാള്‍ക്ക് മകളെ കൊടുത്തു സ്ത്രീധനവും കൊടുത്ത് വിടുന്നു. അവന് സിഫിലിസ് ഉണ്ടോന്ന് നോക്കിയോ,
അവളുടെ ഭര്‍ത്താവാകാന്‍ പോകുന്നവന് സന്താനോത്പദന ശേഷിയുണ്ടോയെന്ന് നോക്കിയോ ഇതെല്ലാം പരിശോധി ച്ച് നോക്കിയതിന് ശേഷമേ വിവാഹം നടത്താവൂ എന്നനിയമംകര്‍ശനമാക്കേണ്ടിയിരിക്കുന്നു.”
സ്വതന്ത്ര ഇന്ത്യയുടെ 60 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ നോക്കികാണുന്ന ഒരു സമീക്ഷയുണ്ട് ഈ പുസ്തത്തില്‍.
ഓരോ വായനകരന്‍റെയും അഹംബോധത്തെ, ആധുനിക ചരിത്രത്തിന്‍റെ നല്ല പാഠങ്ങളിലേയ്ക്ക് ഈ സമീക്ഷ നമ്മെ കുട്ടികൊണ്ട് പോകും.
1936 മുതല്‍ 96 വരെയുള്ള ഭാരത ചരിത്രത്തിന്‍റെ സമ്പൂര്‍ണ്ണമായ വീക്ഷണം. ഈ സമീക്ഷ ഓരോ ചരിത്ര വിദ്യാര്‍ത്ഥിക്കും വാക്കുകള്‍ക്കതീതമായ വര്‍ത്തമാന കാലത്തിന്‍റെ വ്യകരണമാകുമെന്ന് തീര്‍ച്ച.
ചരിത്രം പഠിക്കാത്തവന്‍ വിദ്യര്‍ത്ഥിയല്ലന്നും ,വിദ്യര്‍ത്ഥിയല്ലാത്തവന്‍ മനുഷ്യനല്ലന്നും ഉള്ള താത്വിക ദര്‍ശനത്തെ മുറുകെ പിടിച്ചുകൊണ്ട് നിങ്ങള്‍ ഓരോരുത്തരെയും ഈ തീര്‍ഥയാത്രയിലേയ്ക്ക് എത്തിച്ചേരണമെന്നു പ്രതീക്ഷിക്കട്ടെ?
ദശാവതാര കഥകളില്‍ മൂന്നാമത്തെ അവതാരമാണല്ലോ വരാഹം. വെള്ളത്തിനടിയില്‍ ആണ്ടുപോയ ഭൂമിയെ മഹാവിഷ്ണു വരാഹമായി അവതരിച്ച് കൊമ്പുകളില്‍ കോര്‍ത്ത്‌ ഉയര്‍ത്തി എടുത്ത കഥ ഏവര്‍ക്കും അറിവുള്ളതാണല്ലോ.
പക്ഷേ , ഞാനിനി പറയാന്‍ പോകുന്ന കഥ ചരിത്രത്തിന്‍റെ ഭാഗമാണ്.
മദ്ധ്യകാലത്ത് വിസ്മൃതിയിലേയ്ക്ക് ആണ്ടുപോയ ഭാരതീയ ഉപനിഷത്തുകളെ ലോകസമക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന രണ്ട് അവതാര പുരുഷന്മാര്‍ ഉണ്ട്. അതില്‍ ഒരാള്‍ മുസല്‍മാനും മറ്റൊരാള്‍ ക്രിസ്ത്യാനിയും ആയിരുന്നു എന്നത് ചരിത്രത്തിന്‍റെ നിയോഗം ആയിരിക്കാം. ഇത് മതചിന്തകളില്‍ മാത്രം കാര്യങ്ങളെ വിലയിരുത്തുന്നവര്‍ മനസ്സിലാക്കിയാല്‍ നന്ന്.
ഈ ചരിത്രത്തിന്‍റെ വെളിച്ചത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന ഗുരു നിത്യയുടെ വാക്കുകളിലേയ്ക്ക് നമുക്ക് കടന്നുചെല്ലാം
“ഇന്ത്യയില്‍ 1008 ഉപനിഷത്തുകള്‍ ഉണ്ടെന്ന് പറഞ്ഞുപോരുന്നുണ്ടെങ്കിലും മദ്ധ്യകാലത്ത് ഭാരതീയര്‍ക്ക് തീരെ നഷ്ട്ടപ്പെട്ടുപോയ ഈ ഉപനിഷത്തുകളില്‍ 60 ഉപനിഷത്തുകള്‍ ഇപ്പോള്‍ തിരികെ കിട്ടിയത് ജര്‍മ്മനിയില്‍ നിന്നുമാണ്....
ഔറംഗസീബിന്‍റെ (മുഗള്‍ സാമ്രാജ്യംത്തിന്‍റെ അവസാനചക്രവര്‍ത്തി) സഹോദരന്‍ ദാറാ ,ഉപനിഷത്തുകള്‍ പേര്‍ഷ്യന്‍ ഭാഷയിലേയ്ക്കു തര്‍ജ്ജമ ചെയ്തു. അതില്‍ കുപിതനായ ഔറംഗസീബ്‌ പട്ടാളത്തെ കാശ്മീരില്‍ അയച്ച് തന്‍റെ സഹോദരനെ വധിക്കുകയാണ് ചെയ്തത്.
എന്നാലും ദശോപനിഷത്തുക്കള്‍ ഉള്‍പ്പെടെയുള്ള 60 ഉപനിഷത്തുകള്‍ സ്ലേഗല്‍ എന്ന ജര്‍മ്മന്‍ സാഹസികന്‍ കണ്ടെത്തി അവ ജര്‍മ്മനിക്ക് കൊണ്ടുപോയി. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയിരുന്ന ഈ ഉപനിഷത്തുകള്‍ അയാള്‍ക്ക് പ്രയോനപ്പെട്ടില്ലങ്കിലും ആ ഭാഷ പഠിച്ച് ജര്‍മ്മന്‍ ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്യാന്‍ സ്ലേഗല്‍ കരുതിയിരുന്നു.
സ്ലേഗല്‍ ജര്‍മ്മനിയില്‍ എത്തിയപ്പോള്‍ അയാളുടെ കുറ്റകരമായ ചില സാഹസികതകള്‍ കാരണം ജര്‍മ്മന്‍ സര്‍ക്കാര്‍ അയാളെ തടങ്കലില്‍ വെച്ചു. അന്ന് തടങ്കലില്‍ സ്ലീയര്‍ മാര്‍ക്കകര്‍ എന്ന താവുകാരന്‍ ഉണ്ടായിരുന്നു......
സ്ലീയര്‍ മാര്‍ക്കകര്‍ എന്ന ജര്‍മ്മന്‍കാരന്‍ പേര്‍ഷ്യന്‍ ഭാഷ പഠിക്കുകയും തനിക്കു കിട്ടിയ ദാറയുടെ ഉപനിഷത്ത് വിവര്‍ത്തനങ്ങള്‍ ഷോപ്പന്‍ ഹോവറിനു കൊടുക്കുകയും ചെയ്തു.
പിന്നീട് പോള്‍ ഡോയ്സന്‍ ഇംഗ്ലിഷില്‍ പരിഭാഷപെടുത്തി......”
ഓരോ വായനയും അവസാനിക്കുമ്പോള്‍ ,ഏകമായിരിക്കുന്ന ലോകത്തെ ഏകമാണെന്ന് കരുതുവാന്‍ കഴിയുന്ന ശക്തിയുണ്ടാകണം. സ്വാതന്ത്ര്യമെന്നത് ശാരീരികമായ ഒന്നുമാത്രമല്ല. മാനസികമായ അടിമത്വത്തിന്‍റെ ക്രൂരമായ വിത്തുകളെ മുളപ്പിക്കുവാനുള്ള ഫലഭൂയിഷ്ഠമായ നിരത്താകരുത് നമ്മുടെ ഹൃത്ത്.
15 അദ്ധ്യായങ്ങളും 149 പേജും മാത്രമുള്ള ഈ പുസ്തകം മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അറിവുകളെ തൊട്ടുണര്‍ത്തുമെന്നത് സംശയാതീതമയ ഉണര്‍വ്വുതന്നെയാണ്...
രഘു കെ വണ്ടൂര്‍

ഗുരുദേവനും ആരാധനയും


ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിൻ -
നേരാം വഴികാട്ടും ഗുരുവല്ലോ പരദൈവം!
ആരാദ്ധ്യനതോർത്തീടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണ മൂർത്തേ! ഗുരുനാരായണമൂർത്തേ!
ഗുരുദേവനെ ഈശ്വര ഭാവത്തിൽ ആരാധിക്കുന്നതിനെ അപലവിക്കുന്ന സാമൂഹ്യനീതി വാദികൾ അന്നും ഇന്നും ഏറെയുണ്ട്. അവരിൽ ചിലരുടെ അഭിപ്രായം " ശ്രീനാരായണൻ" ഒരു സാമൂഹിക പരിഷ്കർത്താവാണ് എന്നാണ്.
മറ്റുചിലർകാട്ടെ "നാരായണ ഗുരുസ്വാമി" ഒരു സ്വതന്ത്ര ചിന്തകനും നിരീശ്വരവാദിയും യുക്തിചിന്തകനുമാണ്. ഇനി വേറെ ചിലരാകട്ടെ "നാരായണ ഗുരുസ്വാമി"യെ ഒരു സമുദായ നേതാവായ സാമൂഹ്യ വിപ്ലവകാരിയായി ചിത്രീകരിച്ചിരിക്കുന്നു. മറ്റു ചിലർക്ക് ശ്രീനാരായണഗുരു കൊടിയഭൗതീകാചാര്യൻമാത്രമാണ്. ഇവരൊക്കെത്തന്നെയും തങ്ങളുടെ വാദഗതിക്ക് ഉപോദ് ബലകമാകുമെന്ന തരത്തിൽ തികച്ചും ഉപരിപ്ലവവും ബാലിശമുമായ യുക്തികളും നിരത്തിവയ്ക്കും. അതാണേറ തമാശ.ഇവർ വാദിക്കും 'ഗുരുസ്വാമികൾ ആദ്യമാദ്യം ക്ഷേത്രങ്ങൾ സ്ഥാപിച്ചിട്ട് അവസാനം കണ്ണാടിയാണ് സ്ഥാപിച്ചത്.നിന്നെക്കാൾ വലിയ ദൈവമില്ല അതിനാൽ ക്ഷേത്രങ്ങൾ ആവശ്യമില്ല, കണ്ണാടി പ്രതിഷ്oയുടെ അർത്ഥം അതാണ്. അതുകൊണ്ട് ക്ഷേത്രവും സ്തോത്രവുമൊന്നും ഇനി വേണ്ട' ഗുരുദേവന്റെ ഫോട്ടോയോ ,വിഗ്രഹമോ പ്രതിഷ്ഠിച്ച് ആരാധിക്കുന്നവരെ നോക്കി പറയും "ഗുരുസ്വാമി പറഞ്ഞിട്ടുണ്ട് എന്നെ പൂജിക്കരുത്. ആരാധിക്കരുത് ഞാൻ ദൈവമല്ല എന്ന് അതിനാൽ സ്വാമിയുടെ ഫോട്ടോ വച്ച് പൂജിക്കുന്നതും ആരാധിക്കുന്നതും സ്വാമി കൽപ്പനയ്ക്കു വിപരീതവും അന്ധവിശ്വാസവും അനചാരവുമാണ്... ഇങ്ങനെ അവരവരുടെ വാസനയ്ക്കൊത്തവണ്ണം പൊള്ളയായ നീതി വാദങ്ങളുടെ ഒരു പരമ്പരതന്നെ പടച്ചുവിടാൻ ഈ ഉപരിപ്ലവ വാദികൾക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല.
പരിഷ്കൃതനായ ഈ ആദർശ വാദിയെ പിന്നീട് നാം കാണുന്നത് ഒരു മുന്നാംകിട സാദാരാഷ്ട്രീയക്കാരന്റെ ശവകുടീരത്തിനു മുൻപിലായിരിക്കും അയാളവിടെ പുഷ്പമാല്യം ചർത്തി പുഷ്പാർച്ചന ചെയ്ത് പ്രണാമവും അഭിവാദനവും അർപ്പിക്കും. ശവകുടീരത്തെ ചുറ്റി പ്രദക്ഷിണം ചെയ്ത് വികാരനിർഭരതയോടെ ശോകഗാനങ്ങൾ മുഴക്കും ആദർശസൂക്തങ്ങളും ആലപിക്കും.മൺമറഞ്ഞ നേതാവിനെ വിശ്വജേതാവും ലോകനേതാവുമായി വാഴ്ത്തിപ്പാടും വർഷംതോറും മുറതെറ്റാതെ ഇതൊക്കെ ആവർത്തിച്ചു കൊണ്ടിരിക്കും.
ഈ ആദർശ വാദികൾ രാഷ്ട്രീയ നേതാക്കളുടെ ശവകുടീരങ്ങളെ ഇപ്പോൾ സമാധിമണ്ഡപങ്ങളാക്കി മാറ്റിയിരിക്കുകയാണ്. കേൾക്കുന്നില്ലേ! പി.ടി. ചാക്കോ സമാധി, മന്നംസമാധി, ശങ്കർ സമാധി, എ.കെ.ജി.സമാധി, രാജീവ് ഗാന്ധി സമാധി, അയ്യൻകാളി സമാധി, ഇന്ദിരസമാധി, എന്നൊക്കെ.അങ്ങനെയും ഒരു സ്ഥാനക്കറ്റം! പാവം. സമാധി എന്നതിന്റെ താല്പര്യമറിഞ്ഞിട്ടോ നിരീശ്വരനും സമാധിമണ്ഡപം തീർക്കുന്ന വിരോധാഭാസാദർശം!
എന്താണീ സമാധി! ജീവിച്ചിരിക്കുമ്പോൾയോഗികൾ നേടുന്ന അവസ്ഥയാണ് സമാധി. അതൊരിക്കലും ശവകുടീരമല്ല. ബുദ്ധിയുടെ സാമ്യാവസ്ഥയാണ് സമാധി. ജീവാത്മാപരമാത്മാ ഐക്യം നേടി തുരീയമെന്ന നാലാമത്തെ അവസ്ഥയെ പ്രാപിക്കുമ്പോൾ സമാധ്യാവസ്ഥ.
ഇത് തന്നെയാണ് ഈശ്വരസാക്ഷൽക്കാരവും. ഗുരുദേവൻ ഏതാണ്ട് മുപ്പതാമത്തെ വയസ്സിൽ സമാധിയായി എന്നു പറയാം. ഈ അവസ്ഥയെ പ്രാപിച്ച ജ്ഞാനി ശരീരം വെടിയുന്നതാണ് മഹാസമാധി.
ഗുരുദേവൻ 73-ാം വയസ്സിൽ മഹാസമാധിയായി.എന്നാൽ സ്വതന്ത്രവാദികൾ ഇതൊന്നുമറിയുന്നുമില്ല, അന്വേഷിക്കുന്നില്ല,പഠിക്കുന്നില്ല, ഈ പാവങ്ങളാണ് ജഗത്ഗുരുക്കൻമാരായ മഹാപുരുഷൻമാരുടെ ആരധനാ കേന്ദ്രത്തെനോക്കി മുൻ പറഞ്ഞ ആദർശം പ്രസംഗിക്കുന്നത്! ഈ പരിഷ്കാരഭ്രമത്തെ "ചിന്താദാരിദ്ര്യം " എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?
സാതന്ത്ര്യം തന്നെ അമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്യം മാനികൾക്ക്മൃതിയേക്കാൾ
ഭയനകം
എന്ന് ഉറക്കെ പാടിയ വിപ്ലവത്തിന്റെ ശുക്ര നക്ഷത്രമായ മഹാകവി കുമാരനാശാനാണ്
" നൂറ് വർഷങ്ങൾക്ക് മുമ്പേ
ആരാധ്യനായ പരദൈവം ശ്രീ നാരായണ ഗുരുദേവൻ തന്നെയാണെന്ന് ഉദ്ബോധിപ്പിക്കുന്നത്. ദൈവസ്വരൂപത്തെ അറിയുവാൻ ആരായുന്നവർക്കേ സാധിക്കു സത്യം വെളിപ്പെട്ടു കിട്ടുകയുള്ളു. ശാസ്ത്രകാരനായി കുമാര
കവിയുടെ സുചിന്തിതമായ അഭിമതമാണ് ഇതെന്ന് നാമറിയേണ്ടതാണ്.
ഏതൊന്നിലും മുമ്പേ നിങ്ങൾ - ഗുരുപാദം നമിപ്പിൻ ജയിപ്പാൻ!
ഗുരു: പാദംനമിപ്പിൻ ജയിപ്പാൻ; ഗുരുപാദം നമിപ്പിൻ ജയിപ്പാൻ;

ആശാന്‍റെ സ്മരണകളുറങ്ങുന്ന ചെമ്പകത്തറ സംരക്ഷിക്കണം..

.
കടയ്ക്കാവൂരിലെ ആശാന്റെ ചെമ്പകത്തറയിലുള്ള രണ്ട് ചെമ്പക മുത്തശ്ശിമാർക്ക് വയസ് ഇരുനൂറ്റി അമ്പതിനോട് അടുത്ത് വരും. കടൽനിരപ്പിൽ നിന്ന് അഞ്ഞൂറടിയോളം ഉയരത്തിലുള്ള അരിയിട്ടകുന്നിലെ ചെമ്പകത്തറയിൽ ആശാൻ ചെറുപ്രായത്തിൽ വന്നിരുന്ന് ചെറുതുണ്ടുകളിൽ കവിതകൾ ചൊല്ലി,പിന്നെ ,എഴുതി ചുരുട്ടി അവ കാറ്റിൽപ്പറത്തുമായിരുന്നു. ഇക്കാര്യം ആശാൻ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചെമ്പകച്ചുവട്ടിലിരുന്ന് പടിഞ്ഞാറേക്ക് നോക്കിയാൽ അറബിക്കടലും കുന്നിനും കടലിനും ഇടയിൽ നിരനിരയായി നിൽക്കുന്ന കല്പകവൃക്ഷങ്ങളും കാണാം.തെക്കോട്ട് നോക്കിയാൽ അഞ്ചുതെങ്ങ് കായലും, സഹ്യന് സാദൃശ്യമായ കുന്നുകളും കൊണ്ട് പ്രകൃതിരമണീയമാണ് ഇവിടം.മൂടും കാർമുകിലാലകാ ലതിമിരം വ്യാപിച്ചുമായുന്നിതാ, കാടും കായലുമീക്കടൽ ത്തീരകളും സഹ്യാദ്രി കൂടങ്ങളും എന്ന ആശാൻ വരികൾ ഈ പ്രകൃതിരമണീയതയെ വർണിക്കുന്നതാണ്. സാഹിത്യചർച്ചകൾക്കും കവിതാലാപനത്തിനും യുവകവികളും സാഹിത്യ വിദ്യാർത്ഥികളും തിരഞ്ഞെടുക്കുന്നതും ഇവിടെയാണ്. എന്നാൽ ചെമ്പകത്തറ സംരക്ഷിക്കാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ലെന്നാണ് ആശാൻ സ്നേഹികളുടെ പരാതി. തുറസായ സ്ഥലമായതിനാൽ രാത്രി കാലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇവിടം വേദിയാകുമോയെന്നാണ് അവരുടെ ആശങ്ക.
ആശാൻ സ്മാരകമായി സംരക്ഷിക്കണം
അംഗൻവാടി, മങ്കുഴി മാധവൻ മെമ്മോറിയൽ എൽ.പി സ്കൂൾ, ശ്രീനാരായണ വിലാസം ഹയർസെക്കൻഡറി സ്കൂൾ, ശ്രീനാരായണ ബി.എഡ് ട്രെയിനിംഗ് കോളേജ് എന്നിവയ്ക്ക് സമീപമുള്ള ചെമ്പകത്തറ ആശാൻ സ്മാരകമായി സംരക്ഷിക്കണമെന്നാണ് ആശാൻ സ്നേഹികൾ ആവശ്യപ്പെടുന്നത്.
പ്രധാന ആവശ്യങ്ങൾ
*ചെമ്പകങ്ങൾക്ക് ചുറ്റുമുള്ള മതിൽ പുതുക്കിപ്പണിയണം *ഇവിടെ പൂച്ചെടികൾ വച്ചു പിടിപ്പിക്കണം
*ആഡിറ്റോറിയം വൈദ്യുതീകരിക്കണം
*സംസ്കൃത പാഠശാല സ്ഥാപിക്കണം

https://www.facebook.com/photo.php?fbid=1346277432134025&set=gm.1430930593640818&type=3&theater