Saturday 11 April 2015

ഗുരു എസ് .എന്‍.ഡി.പി യോഗത്തെ ശരീരംകൊണ്ടും മനസ്സ് കൊണ്ടും കൈവിട്ടിരുന്നോ ??


എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശിക്കുന്നവരുടെ ഒരു സ്ഥിരം പല്ലവിയാണ് ഗുരു സമാധിക്കു തൊട്ടുമുന്‍പുള്ള കാലങ്ങളില്‍ യോഗത്തെ കൈവിട്ടിരുന്നു എന്നുള്ള പ്രചരണം. അതിന്‍റെ സത്യവസ്ഥ ഗുരുദേവ ശിഷ്യന്മാരുടെ വാകുകളില്‍ നിന്നും മനസ്സിലാക്കുവാനുള്ള ശ്രമം ചെന്നെത്തിയത് ശ്രീ പി കെ ബാലകൃഷ്ണന്‍ രചിച്ച "നാരായണഗുരു" എന്ന ആന്തോളജി വിഭാഗത്തില്‍ പെട്ട പുസ്തകത്തില്‍ ഗുരുദേവ ശിഷ്യനായ ശ്രീ സഹോദരന്‍ അയ്യപ്പനുമായി ശ്രീ പി,കെ ബാലകൃഷ്ണന്‍ തന്നെ നടത്തിയിട്ടുള്ള ഒരു അഭിമുഖത്തിലാണ് .അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു .

ചോദ്യം , പി കെ ബി : അവസാന കാലങ്ങളില്‍ എസ് .എന്‍.ഡി.പി യുടെ ഗതിക്ക്‌ അദ്ദേഹം എതിരായിരുന്നുവെന്നും അതെ അദ്ദേഹം തന്നെ യോഗനേതാക്കളോട് തുറന്നു പറഞ്ഞിട്ടുണ്ടെന്നും കേട്ടിട്ടുള്ളത് ശരിയാണോ ?

ഉത്തരം സഹോദരന്‍ അയ്യപ്പന്‍ : യോഗം ഒരു സമുദായക്കാരുടെ മാത്രമായി കൊണ്ടുപോകാതെ ജാതിയില്ലാത്ത ഒരു ജനസംഘടനയാക്കെണമെന്നു സ്വാമി പറയാറുണ്ടായിരുന്നു .അല്ലാതെ അതിന് എതിരായിരുന്നു എന്ന് പറയുന്നത് ശരിയാണെന്ന് തോന്നുന്നില്ല .

ഇതില്‍ നിന്നും മനസ്സിലാകുന്നത്‌ ഗുരുവുമായി വളരെ അടുത്തിടപഴകിയിരുന്ന സഹോദരന്‍ അയ്യപ്പനെ പോലയുള്ളവരുടെ വാക്കുകള്‍ മുഖവിലക്കെടുക്കുകയനെകില്‍ ഗുരു അവ്സനകാല്ത്ത് യോഗത്തില്‍ നിന്ന് അകന്നിരുന്നു എന്ന് സ്ഥാപിക്കേണ്ടത് ചില സ്വാര്‍ഥത തല്‍പ്പര്യക്കാരുടെ ബുദ്ധിയായിരുന്നിരിക്കണം. ഗുരുസമാധിക്ക് ശേഷം ക്ഷേത്ര പ്രവേശന വിളംബരത്തോടെ യോഗം പ്രവര്‍ത്തനത്തില്‍ സംഭവിച്ച ആലസ്യം മുതലെടുത്ത്‌ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൊട്ടി മുളച്ച കാലത്ത് ഗുരുഭാക്ത്ന്മാരെ കൂടെ നിര്‍ത്തുകയും എന്നാല്‍ യോഗത്തെ ക്ഷയിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടന്ന ഒരു ആശയപ്രചരണമവാനാണ് സാധ്യത . യോഗത്തിന്റെ ആശയ പ്രചരണങ്ങളില്‍ മാന്ദ്യത നിലനിന്നിരുന്ന കാലത്ത് അവര്‍ അത് പ്രചരിപ്പിക്കുന്നതില്‍ വിജയിച്ചിരുന്നു എന്ന് വേണം കരുതാന്‍ .

സുധീഷ്‌ സുഗതന്‍
















0 comments:

Post a Comment