SREE NARAYANA GURU

Sri Nārāyana Guru (1855–1928), also known as Sree Nārāyana Guru Swami, was a Hindu saint, sadhu and social reformer of India.

Saturday, 25 April 2015

അരുവിപ്പുറം മുതല്‍ ഓംകാരേശ്വരം വരെ

ശ്രീനാരായണ ഗുരുദേവന്‍ എല്ലാ മതങ്ങള്‍ക്കും അതീതനായ ഗുരുവാണെങ്കില്‍ എന്തുകൊണ്ട് ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി...? പലരും ചോദിക്കുന്ന ഒരു ചോദ്യമായത്‌ മൂലം ഇതിന്റെ ഉത്തരം എല്ലാ ഗുരുദേവ ഭക്തരും തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ശ്രീശങ്കരനു ശേഷം ജാതിവ്യവസ്ഥ സമൂഹത്തില്‍ കലശലായതിന്റെ ഫലമായി ആയിരക്കണക്കിന് വര്‍ഷങ്ങളോളം അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപ്പെട്ട ഒരു സമൂഹം ആയിരുന്നു അന്ന് ഇവിടെ നില നിന്നിരുന്നത് എന്നത് എല്ലാവര്ക്കും അറിയാമല്ലോ.  ബ്രാഹ്മണര്‍ മറ്റുള്ളവര്‍ക്ക് ആരാധനാ വിധികള്‍...

ശങ്കരാചാര്യരുടെ പിഴവിനെ തിരുത്തിയ ശ്രീ നാരായണ ഗുരുദേവന്‍

"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും...

ആത്മോപദേശ ശതകം (ശ്ലോകം - 1)

അറിവിലുമേറി അറിഞ്ഞിടുന്നവന്‍ തന്‍  ഉരുവിലുമൊത്തു പുറത്തുമുജ്ജ്വലിക്കും കരുവിനു കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വീണു വണങ്ങിയോതിടേണം ആത്മ സാക്ഷാത്കാരത്തിന് ശ്രമിക്കുന്ന, അഥവാ ആഗ്രഹിക്കുന്ന ഒരു വ്യക്തി പ്രധാനമായും അനുഷ്ടിക്കേണ്ട ഒരു സാധനയെ ആണ് ഗുരുദേവന്‍ ആത്മോപദേശ ശതകത്തിലെ ഈ ആദ്യ ശ്ലോകത്തില്‍ തന്നെ നമ്മോടു ഉപദേശിക്കുന്നത്.  ആത്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാര്‍ അവരുടെ അനുഭവത്തില്‍ നിന്ന് കൊണ്ട് പറയുന്നത് ബോധം (Consciousness) എന്നത് ഈ ശരീരത്തില്‍ മാത്രമുള്ള ഒന്നല്ല; മറിച്ച്...

Saturday, 11 April 2015

അറിവിന്‍റെ തീര്‍ത്ഥാടനം - സ്വരൂപ ചൈതന്യ

Swaroopa Chaithanya ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുക എന്ന മഹത്തായ ലക്ഷ്യമാണ്  തീര്‍ത്ഥാടന സങ്കല്പത്തിനാധാരം. ആചാരനുഷ്ഠാനങ്ങളില്‍ ലോകത്തിലെ എല്ലാ മതങ്ങളും തീര്‍ത്ഥാടനത്തിന് പ്രമുഖവും പ്രധാനവുമായ പ്രസക്തി നല്‍കിവരുന്നു. ജെറുസലേം തീര്‍ത്ഥാടനം, മക്കയിലെ ഹജ്ജ് തീര്‍ത്ഥാടനം, കാശി, പുരി തീര്‍ത്ഥടനങ്ങല്‍ തുടങ്ങി ലോകപ്രശസ്തമായ അനേക തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ നമുക്കറിയാം. ശബരിമല തീര്‍ത്ഥാടനം ഇന്ത്യയിലെ ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. ഓരോ തീര്‍ത്ഥാടനത്തിനും...

ഗുരു എസ് .എന്‍.ഡി.പി യോഗത്തെ ശരീരംകൊണ്ടും മനസ്സ് കൊണ്ടും കൈവിട്ടിരുന്നോ ??

എസ്.എന്‍.ഡി.പി യോഗത്തെ വിമര്‍ശിക്കുന്നവരുടെ ഒരു സ്ഥിരം പല്ലവിയാണ് ഗുരു സമാധിക്കു തൊട്ടുമുന്‍പുള്ള കാലങ്ങളില്‍ യോഗത്തെ കൈവിട്ടിരുന്നു എന്നുള്ള പ്രചരണം. അതിന്‍റെ സത്യവസ്ഥ ഗുരുദേവ ശിഷ്യന്മാരുടെ വാകുകളില്‍ നിന്നും മനസ്സിലാക്കുവാനുള്ള ശ്രമം ചെന്നെത്തിയത് ശ്രീ പി കെ ബാലകൃഷ്ണന്‍ രചിച്ച "നാരായണഗുരു" എന്ന ആന്തോളജി വിഭാഗത്തില്‍ പെട്ട പുസ്തകത്തില്‍ ഗുരുദേവ ശിഷ്യനായ ശ്രീ സഹോദരന്‍ അയ്യപ്പനുമായി ശ്രീ പി,കെ ബാലകൃഷ്ണന്‍ തന്നെ നടത്തിയിട്ടുള്ള ഒരു അഭിമുഖത്തിലാണ് .അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു .ചോദ്യം ,...

Saturday, 4 April 2015

മഹാകവി ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനം

വൈദികമഠത്തിന്റെ മുറ്റത്ത് മഞ്ഞവെയിൽ ചാഞ്ഞുവീഴുന്നതു നോക്കിയിരിക്കെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ ഗുരുസ്വാമി ശിഷ്യനോട് ചോദിച്ചു. 'ടാഗോറിന്റെ വിശ്വഭാരതിയെക്കുറിച്ച് കേട്ടുവോ?' 'ഉവ്വ്... പ്രാചീനഗുരുകുലങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വിദ്യാലയമാണത്. അതിന് ധനസമ്പാദനത്തിനായി ഇന്ത്യമുഴുവൻ മഹാകവി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.' പിറ്റേന്ന് രാവിലെ സ്വാമി വീണ്ടും ശിഷ്യനെ വിളിച്ചു: 'വിശ്വഭാരതിയെക്കുറിച്ച് ഒരു കുറിപ്പ് സംഘടിപ്പിക്കണം.' ശിഷ്യൻ ടാഗോർ നടത്തിയ പ്രഭാഷണത്തിന്റെ ഒരു കോപ്പി...

ഗുരുദർശനം ആനയാണ്, നമ്മൾ അന്ധരും

വലിയ ചുണ്ടൻവള്ളങ്ങൾ മത്സരിക്കാനെത്തുന്ന പുന്നമടക്കായലിനു കുറുകേ ഒരു കൊച്ചുവള്ളത്തിലിരുന്നാണ് യാത്ര. ആകാശം മഴമേഘങ്ങൾ നിറഞ്ഞ് വിങ്ങിനില്ക്കുന്നു. വൻ ഹൗസ്ബോട്ടുകളുടെ ഓളങ്ങളിൽ വള്ളം ഉലയുന്നുണ്ട്. "ഈ വഴിക്ക് പണ്ട് ഗുരുദേവൻ വന്നിരുന്നു. ഇതുപോലൊരു ചെറിയവള്ളത്തിൽ. ഇവിടം ജലോത്സവത്തിന് പറ്റിയ ഇടമാണെന്ന് അന്ന് സ്വാമി അരുൾചെയ്തതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.' നെഹ്രുട്രോഫി വാർഡിലെ എസ്.എൻ.ഡി.പിയോഗം ശാഖാപ്രസിഡന്റ് കാർത്തികേയൻ പറയുന്നു. ഏതു നാട്ടിൽ ചെന്നാലും ഇങ്ങനെ ഓരോ കഥ കേൾക്കാം. എവിടെയും എല്ലാവർക്കും...

ശങ്കരാചാര്യരുടെ പിഴവിനെ തിരുത്തിയ ശ്രീ നാരായണ ഗുരുദേവന്‍

"അദ്വൈതം" എന്നത് ശങ്കര സൃഷ്ടിയായാണ് പരക്കെ അറിയപെടുന്നത്.. എന്നാല്‍ തെളിമയാര്‍ന്ന അദ്വൈത ചിന്തയില്‍ ജാതീയത എന്ന ചെളി കൂടി കലക്കുകയായിരുന്നു വാസ്തവത്തില്‍ ശങ്കരാചാര്യര്‍ . ശങ്കരന് മുന്‍പ് തന്നെ അദ്വൈതം എന്ന പേരില്‍ മതങ്ങള്‍ ഉണ്ടായിരുന്നു.. ഔപനിഷാദ്വൈതം , ബ്രഹ്മാദ്വൈതം, ശൂന്യദ്വൈതം , ശബ്ദാദ്വൈതം ഇവയൊക്കെ അതില്‍ ചിലതായിരുന്നു ശ്രുതി വിരുദ്ധ മതങ്ങളെ ഖണ്ഡിച്ച ശങ്കരന്‍ ശ്രുതി സമ്മതമായ അദ്വൈത മതത്തെ സ്ഥാപിച്ചു. ശങ്കരാദ്വൈതം എന്ന് അദ്ധേഹത്തിന്റെ അനുയായികളും, ബ്രഹ്മണാദ്വൈതം എന്ന് വിമര്‍ശകരും...

ഈഴവ-തിയ്യ ബ്രാഹ്മണ ചരിത്രം

സവര്‍ണരില്‍ മാത്രമല്ല അവര്‍ണരിലും ജാതിചിന്തയുണ്ട്. ഇതിന് അവര്‍ണരെ മാത്രമല്ല സവര്‍ണരിലെ ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരെയും കുറ്റം പറഞ്ഞുകൂടാ. കാരണം, ജാതിയും അതുമൂലമുള്ള ഉയര്‍ച്ച-താഴ്ചകളും ക്രൂരമായ വിവേചനങ്ങളും അതിലേറെ ക്രൂരമായ ശിക്ഷാനിയമങ്ങളുമൊന്നും ഉണ്ടാക്കിയത് അവര്‍ണരും ശൂദ്ര-വൈശ്യ-ക്ഷത്രിയ വിഭാഗക്കാരുമല്ല. ഇതെല്ലാം ഉണ്ടാക്കിയത് ബ്രാഹ്മണരാണ്. (ജാതി മുതലായവ സൃഷ്ടിച്ചത് ബ്രാഹ്മണരാണെന്നുള്ള, സ്വാമി വിവേകാനന്ദന്റെ അഭിപ്രായം ശ്രദ്ധിക്കുക). ഇങ്ങനെയാണെങ്കിലും ബ്രാഹ്മണര്‍ അതിക്രമങ്ങള്‍ നേരിട്ട് (പണ്ടും...

Page 1 of 24212345Next