Tuesday, 17 March 2020
മാംസം തിന്നുന്ന മനുഷ്യന്റെ നാക്ക്
പണ്ട് കൊച്ചിയിൽ ഒരു യൂറോപ്യൻ ക്ലബ് ഉണ്ടായിരുന്നു .ആ ക്ലബ്ബിലെ റൈറ്റർ ആയിരുന്ന കൃഷ്ണൻ. കോട്ടും സൂട്ടും തൊപ്പിയും ഒക്കെ അണിഞ്ഞ് എപ്പോഴും ഒരു യൂറോപ്യനെ പോലെയാണ് നടന്നിരുന്നത്. അദ്ദേഹത്തിന്റെ അനുജൻ ആയിരുന്നു കുഞ്ഞിരാമൻ . അവർ കുടുംബമായി കൊച്ചിയിൽ വലിയൊരു മാളികയിൽ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.
ഒരിക്കൽ കൊച്ചിയിൽ എത്തിയ ഗുരുദേവനെ കുഞ്ഞിരാമൻ നേരിൽ ദർശിച്ചു. നമസ്കരിക്കുകയും ഭവനത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. കുഞ്ഞിരാമൻ പെരുമാറ്റവും വിനയവും സംഭാഷണവും ഒക്കെ ഗുരുദേവന് വളരെ ഇഷ്ടപ്പെടുകയുണ്ടായി. അതിനാൽ അപ്പോൾ തന്നെ ഒരു സമയം നിശ്ചയിച്ചിട്ടുണ്ട്
ആ സമയത്ത് എത്തി കൊള്ളാം എന്ന് ഗുരുദേവൻ അറിയിച്ചു .കുഞ്ഞിരാമൻ സഹോദരന്മാരായ കൃഷ്നോടും അച്യുതനോടും മറ്റും ഗുരുദേവന്റെ സന്ദർശന വിവരം പറഞ്ഞു .അവർ എല്ലാവരും ചേർന്ന് ഗുരുദേവനെ സൽക്കരിക്കുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം പെട്ടെന്നു തന്നെ പൂർത്തിയാക്കി . രണ്ടാം നിലയിലെനല്ല വായു സഞ്ചാരമുള്ള ഒരു മുറിയിൽ ഗുരുദേവന് വിശ്രമിക്കാനായി സൗകര്യപ്പെടുത്തുകയും ചെയ്തു.
അതിനിടയിൽ ആ വിവരം അറിഞ്ഞ് അവരുടെ ബന്ധുക്കളും മിത്രങ്ങളും ആയി ഒട്ടനവധി പേർ അവിടെ എത്തിച്ചേരുകയുണ്ടായി. നാനാതരത്തിലുള്ള ഭോജ്യങ്ങളും പാനീയങ്ങളും ഒക്കെ വളരെ വേഗം അവിടുത്തെ അടുക്കളയിൽ തയ്യാറാക്കി കഴിഞ്ഞിരുന്നു. അക്കൂട്ടത്തിൽ മാംസാഹാരപ്രിയന്മാർക്ക് വേണ്ടതും അതീവരഹസ്യമായി ഒരുക്കിയിട്ടുണ്ടായിരുന്നു.
അന്ന് വൈകിട്ട് കുഞ്ഞിരാമന്റെ ബംഗ്ലാവിൽ ഗുരുദേവൻ പരിവാരസമേതം വന്നുചേർന്നു. കുടുംബാംഗങ്ങളെല്ലാം ചേർന്ന് ഭക്തിപുരസരം ഗുരുദേവനെ എതിരേറ്റു .അവരുടെ ആചാരമര്യാദകളിൽ ഗുരുദേവനും വളരെ സന്തുഷ്ടി പ്രകടിപ്പിക്കുകയുണ്ടായി.
കടലിന് സമീപത്തായിരുന്ന ബംഗ്ലാവിലെ രണ്ടാം നിലയിൽ വലിയൊരു ഹാൾ ഉണ്ടായിരുന്നു. അവിടെ ഒരു പീഠത്തിൽ ഗുരുദേവൻ ആസനസ്ഥനായി. അപ്പോൾ അവിടെ കൂടിയിരുന്ന കുടുംബാംഗങ്ങളും ബന്ധുക്കളും എല്ലാം വന്ന് ഗുരുദേവനു മുന്നിലിരുന്നു. ആ നേരത്ത് ഗൃഹസ്ഥാശ്രമധർമ്മത്തെ പറ്റി ഗുരുദേവൻ ഒരു സംഭാഷണം നടത്തുകയുണ്ടായി.
അതിന്റെ അവസാനം ഒരു തേയില സൽക്കാരം ഉണ്ടായിരുന്നു. ആ വേളയിൽ ഗുരുദേവൻ ചോദിച്ചു " മാംസാഹാരം പതിവാക്കിയവർ എത്രയുണ്ട് ?"
അല്പം മടിച്ചിട്ട് ആണെങ്കിലും അവിടെ വന്നവരിൽ മിക്കവരും കൈകളുയർത്തി തങ്ങളുടെ മാംസാഹാര പ്രിയ വെളിപ്പെടുത്തി.
. ഗുരുദേവൻ :- "ഓഹോ ...എല്ലാവരും അത് ഭക്ഷിക്കുന്നവർ ആണല്ലേ ?."
ഒരാൾ :- " അതുകൂടാതെ ഞങ്ങൾക്ക് കഴിയില്ല സ്വാമി "
ഗുരുദേവൻ :- "ഇതെല്ലാം നിയന്ത്രണമില്ലാതെ തിന്നുന്ന മനുഷ്യൻ നവു വളരെ രുചിയുള്ളതാവും. അത് കണ്ടിച്ചു പരിശോധിക്കണം "
അത് കേട്ടപ്പോൾ അവർക്കെല്ലാം പെട്ടെന്നൊരു നടുക്കം ഉണ്ടായി. ഉടനെ ഗുരുദേവൻ അവിടെ നിന്നും ഇറങ്ങി കടപ്പുറത്ത് കൂടി നടന്നു പോയി ഗുരുഭക്തൻ കമണ്ഡലുവിൽ വെള്ളവും എടുത്തു അപ്പോൾ ഗുരുദേവനെ അനുഗമിച്ചു. രാത്രി വളരെ വൈകിയിട്ടും ഗുരുദേവൻ മടങ്ങി വരികയുണ്ടായില്ല. അതോടെ ആളുകൾ പലവഴിക്കും അന്വേഷണമായി .പിറ്റേന്ന് പരപരാ വെളുത്തപ്പോൾ രണ്ടു മൈൽ അകലെയുള്ള കടപ്പുറത്തു ഗുരുദേവൻ ധ്യാനത്തിലിരിക്കുന്ന ആയി കണ്ടു .അപ്പോൾ , കുഞ്ഞിരാമാനും, കൃഷ്ണനും , അച്ചുതനും ഗുരുദേവന്റെ അടുത്തെത്തി. ഗുരുദേവൻ തങ്ങളുടെ ഭവനത്തിലെത്തിയ അവസരത്തിൽ മാംസഭോജ്യങ്ങൾ രഹസ്യമായി തയ്യാറാക്കിവെച്ചതിൽ അവർ ക്ഷമ ചോദിച്ചു.
കടപ്പാട്: സ്നേഹത്തോടെ ഓമനാ രാജൻ.
രചന :- മങ്ങാട് ബാലചന്ദ്രൻ
0 comments:
Post a Comment